Blog

  • എരുന്ത് (കക്ക ) ഫ്രൈ ഉണ്ടാക്കാം

    എരുന്ത് (കക്ക ) ഫ്രൈ ഉണ്ടാക്കാം

    ചേരുവകള്‍

    എരുന്ത്- പുഴുങ്ങി ഇറച്ചിയെടുത്തത് 1 കപ്പ്

    മുളക് പൊടി- 1 ടീസ്പൂണ്‍

    മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍

    മല്ലിപ്പൊടി- 1 ടീസ്പൂണ്‍

    ഉപ്പ്- ആവശ്യത്തിന്

    ഉള്ളി-1 ചെറുതായി അരിഞ്ഞത്

    തക്കാളി- 1 ചെറുതായി അരിഞ്ഞത്

    പച്ചമുളക്- 2 എണ്ണം രണ്ടായി പകുത്തത്

    വെളുത്തുള്ളി- മൂന്നോ നാലോ അല്ലികള്‍

    കറിവേപ്പില- ആവശ്യത്തിന്

    വെളിച്ചെണ്ണ- വറുക്കാന്‍

    ഉണ്ടാക്കുന്ന വിധം
    എരുന്തില്‍ മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയെടുത്ത് 15 മിനിറ്റ് വെക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഉള്ളി ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം വരുന്നത് വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി, വെളുത്തുള്ളി, പച്ചമുളക്, എന്നിവയും ചേര്‍ത്ത് കുറച്ച് നേരം കൂടി വഴറ്റുക. ഉള്ളി നന്നായി വഴറ്റി കഴിഞ്ഞാല്‍ അതിലേക്ക് മസാല ചേര്‍ത്ത് വെച്ചിരിക്കുന്ന എരുന്ത് ചേര്‍ക്കാം. എല്ലാ ചേരുവകളും നല്ലപോലെ ഇളക്കി ചേര്‍ക്കുക. ആവശ്യമെങ്കില്‍ ഉപ്പും മുളക്‌പൊടിയും ചേര്‍ക്കാം അഞ്ച് മിനിറ്റ് നേരം ഇത് അടച്ച് വെച്ച് ഇടയ്ക്കിടെ ഇളക്കി വേവിക്കുക ഇതിലേക്ക് കറിവേപ്പില ചേര്‍ക്കുക. അല്‍പ്പം നേരം കൂടി വെളിച്ചെണ്ണ വറ്റുന്നത് വരെ ഇളക്കി വേവിക്കുക. ഇനി തീയില്‍ നിന്നും ഇറക്കി വെക്കാം… എരുന്ത് ഫ്രൈ റെഡി

  • മധുരക്കറി ഉണ്ടാക്കാം

    മധുരക്കറി ഉണ്ടാക്കാം

    ചേരുവകള്‍

    അര കിലോ പൈനാപ്പിള്‍

    അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

    50 ഗ്രാം കറുത്ത പച്ചമുന്തിരി.

    1 ചെറിയ കഷണം മത്തങ്ങ

    1 ടേബിള്‍സ്പൂണ്‍ മല്ലി

    1 ടീസ്പൂണ്‍ ജീരകം

    1 തേങ്ങ ചിരകിയത്

    2 പഴുത്ത ഏത്തപ്പഴം

    2 കപ്പ് തൈര്

    2 തണ്ട് കറിവേപ്പില

    5 വറ്റല്‍മുളക്

    5 പച്ചമുളക്

    അവശ്യത്തിന് ഉപ്പ്.

    തയ്യാറാക്കുന്ന വിധം
    മത്തങ്ങ അരിഞ്ഞതിനോടൊപ്പം കറിവേപ്പില, മഞ്ഞള്‍പ്പൊടി, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക.
    മത്തങ്ങ വെന്തുതുടങ്ങുമ്പോള്‍ ഇതിലേക്ക് ഏത്തപ്പഴം പൈനാപ്പിള്‍ എന്നിവ അരിഞ്ഞത് ചേര്‍ക്കാം.
    ഇത് പാകമാകുമ്പോള്‍ തേങ്ങ, ജീരകം, മല്ലി, വറ്റല്‍മുളക് എന്നിവ അരച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി ചെറുതീയില്‍ വേവിക്കുക.
    വെള്ളം വറ്റുമ്പോള്‍ അടുപ്പില്‍ നിന്നു മാറ്റി ഉടച്ച തൈര് ചേര്‍ക്കുക. മുന്തിരിയും കറിവേപ്പിലയും താളിച്ച കൂട്ടും ചേര്‍ത്ത് വാങ്ങാം.

  • സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ

    സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ

    ചേരുവകള്‍

    കോഴി – ഒരു കിലോ

    തുളസിയില – 200 ഗ്രാം

    പച്ചക്കുരുമുളക് – 100 ഗ്രാം

    കാന്താരി മുളക് – പത്ത്

    ഇഞ്ചി – ഒരു കഷണം

    വെളുത്തുള്ളി – പത്ത് അല്ലി

    മല്ലിയില – ആവശ്യത്തിന്

    പുതിന – ആവശ്യത്തിന്

    ചെറുനാരങ്ങ നീര് – 1 സ്പൂണ്‍

    ഉപ്പ് – ആവശ്യത്തിന്.

    തയ്യാറാക്കുന്ന വിധം
    ചേരുവകളെല്ലാം ഒന്നിച്ച് അരച്ചെടുക്കുക. അരപ്പിലേക്ക് ചെറുനാരങ്ങ നീര് ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം ഈ അരപ്പ് ഇറച്ചിയില്‍ പുരട്ടി നാല് മണിക്കൂര്‍ വയ്ക്കുക. നാല് മണിക്കൂറിന് ശേഷം ഇത് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക…….

    ഹെര്‍ബല്‍ ചിക്കന്‍ തയ്യാര്‍. പുതിനയുടെ ചട്നി ഒപ്പം ചേര്‍ത്ത് വിളമ്പാം.

  • ചിക്കന്‍ ദോശ ഉണ്ടാക്കാം

    ചിക്കന്‍ ദോശ ഉണ്ടാക്കാം

    ചേരുവകൾ

    എല്ലില്ലാത്ത ചിക്കൻ
    ചെറുതായി
    നുറുക്കിയത് 2 കപ്പ്

    ചുവന്ന ഉള്ളി 1 (നന്നായി അരിഞ്ഞത്)

    മഞ്ഞപ്പൊടി അര ടീസ്പൂൺ

    പച്ചമുളക് 4 (നന്നായി അരിഞ്ഞത്)

    മുളക്‌പ്പൊടി – 1 ടീസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    കുരുമുളക്‌പ്പൊടി അര ടീസ്പൂൺ

    ദോശ മാവ് ആവശ്യത്തിന്

    എണ്ണ 3 ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം
    ചിക്കനിൽ മുളക്‌പ്പൊടി, മഞ്ഞപ്പൊടി, ഉപ്പ് കുരുമുളക് പൊടി എന്നിവ നന്നായി കലർത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ യോജിപ്പിച്ചു വയ്ക്കുന്നതാണ് നല്ലത്. യോജിക്കുന്ന ഒരു പാനിൽ മൂന്നു ടീസ്പൂൺ എണ്ണയൊഴിച്ച് ചിക്കൻ പൊരിച്ചെടുക്കുക. അതേ പാനിൽ തന്നെ ആവശ്യമെങ്കിൽ കുറച്ച് കൂടി എണ്ണയൊഴിച്ച് പച്ചമുളകും ചുവന്ന ഉള്ളിയും ഫ്രൈ ചെയ്യുക . ഉള്ളി നന്നായി ഫ്രൈ ആകുന്നത് വരെ പൊരിക്കുക. ഇനി പൊരിച്ച ചിക്കൻ ഇതിൽ ചേർക്കാം. അതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. എല്ലാം നന്നായി കുഴഞ്ഞ് വരുന്നത് വരെ നന്നായി മിക്‌സുചെയ്യുക. ദോശമാവ് ചട്ടിയില്‍ കോരിയൊഴിച്ച് ദോശ പകുതി വേവ് ആകുമ്പോള്‍ ചിക്കന്‍ കൂട്ട് നടുവില്‍ വച്ച് വേവിച്ചു മടക്കി എടുക്കാം

  • താറാവ് മപ്പാസ്‌ തയ്യാറാക്കാം

    താറാവ് മപ്പാസ്‌ തയ്യാറാക്കാം

    ആവശ്യമുള്ള സാ­ധ­ന­ങ്ങള്‍

    താ­റാ­വ്‌ ഇറച്ചി- ഒരു­കി­ലോ­

    ചുവ­ന്നു­ള്ളി അരി­ഞ്ഞ­ത്‌ – അഞ്ചെ­ണ്ണം­

    ഇ­ഞ്ചി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­

    വെ­ളു­ത്തു­ള്ളി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­

    പ­ച്ച­മു­ള­ക്‌ – 50 ഗ്രാം­

    ക­ടു­ക്‌ – 1 ടേ­ബിള്‍ സ്‌­പൂണ്‍

    ക­റു­വ­പ്പ­ട്ട – 10 ഗ്രാം­

    ഏ­ലം – 10 ഗ്രാം­

    ത­ക്കോ­ലം – 10 ഗ്രാം­

    ഉ­ണ­ക്ക­ക്കു­രു­മു­ള­ക്‌ – 5 ഗ്രാം­

    മ­ഞ്ഞള്‍­പ്പൊ­ടി – അര ടേ­ബിള്‍ സ്‌­പൂണ്‍

    മു­ള­കു­പൊ­ടി (അ­ധി­കം എരി­വി­ല്ലാ­ത്ത­ത്‌) – അര ടേ­ബിള്‍ സ്‌­പൂണ്‍

    മ­ല്ലി­പ്പൊ­ടി – ഒരു ടേ­ബിള്‍ സ്‌­പൂണ്‍

    ഫെ­ന്നല്‍­പ്പൊ­ടി – അര ടേ­ബിള്‍ സ്‌­പൂണ്‍

    ക­റി­വേ­പ്പില – വേ­ണ്ട­ത്ര

    ത­ക്കാ­ളി­യ­രി­ഞ്ഞ­ത്‌ – രണ്ടെ­ണ്ണം­

    തേ­ങ്ങാ­പ്പാല്‍­ക്കു­ഴ­മ്പ്‌ – 400 മി­ല്ലീ­ലീ­റ്റര്‍

    പാ­ച­ക­യെ­ണ്ണ – 50 മി­ല്ലീ­ലീ­റ്റര്‍

    തയ്യാറാക്കേണ്ട വിധം

    മു­റി­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ ഉപ്പും മഞ്ഞള്‍­പ്പൊ­ടി­യും ചേര്‍­ത്തു പു­ര­ട്ടി­യെ­ടു­ത്ത്‌, 20 മി­നി­റ്റ് വയ്‌­ക്കു­ക. കു­ഴി­വു­ള്ള ഒരു പാന്‍ ചൂ­ടാ­ക്കി അര­പ്പു­തേ­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ അതി­ലി­ടു­ക. ഒന്ന്‌ എണ്ണ­തൂ­ക്ക­ണം. പി­ന്നെ അട­ച്ച്‌, സ്വര്‍­ണ­നി­റ­മാ­കും­വ­രെ വേ­വി­ക്കു­ക. മറ്റൊ­രു പാ­നില്‍ കടു­കു­താ­ളി­ച്ച്‌ ­മ­സാ­ല­ച്ചേ­രു­വ ചേര്‍­ത്ത്‌ ഉള്ളി­യും പച്ച­മു­ള­കും വെ­ളു­ത്തു­ള്ളി­യും ഇഞ്ചി­യും കറി­വേ­പ്പി­ല­യും മൂ­പ്പി­ച്ച്‌, മസാ­ല­പ്പൊ­ടി­ക­ളും ചേര്‍­ത്ത്‌ ഒരു മി­നി­റ്റു വയ്‌­ക്കു­ക. തക്കാ­ളി­യ­രി­ഞ്ഞ­തും ചേര്‍­ത്തു നന്നാ­യി വേ­വി­ച്ചെ­ടു­ക്കു­ക.

    ഇ­നി താ­റാ­വും ഇതില്‍­ച്ചേര്‍­ത്ത്‌ വേ­ണ്ട­ത്ര വെ­ള്ള­വു­മൊ­ഴി­ച്ച്‌, പാ­തി തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ വേ­ണ്ട­ത്ര ഉപ്പു­മി­ട്ട്‌ വേ­വി­ക്കു­ക. നന്നാ­യി വെ­ന്തു­ക­ഴി­ഞ്ഞാല്‍ ബാ­ക്കി­യു­ള്ള തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ ഒന്നു തി­ള­പ്പി­ച്ചെ­ടു­ക്കു­ക. താ­റാ­വു­മ­പ്പാ­സു റെ­ഡി­!

  • മുന്തിരി അച്ചാര്‍ ഉണ്ടാക്കാം

    മുന്തിരി അച്ചാര്‍ ഉണ്ടാക്കാം

    ചേരുവകള്‍

    മുന്തിരിങ്ങ (കിസ്മിസ്)-കാല്‍ കിലോ

    ചെറുനാരങ്ങ- 40എണ്ണം

    മുളകുപൊടി-ഒരു കപ്പ്

    വെളുത്തുള്ളി-5അല്ലി

    സുര്‍ക്ക-മുക്കാല്‍ കപ്പ്

    ഉലുവപ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍

    പഞ്ചസാര-മൂന്ന് ടീസ്പൂണ്‍

    ഉപ്പ്-പാകത്തിന്

    പാകം ചെയ്യുന്ന വിധം

    മുന്തിരി നന്നായി കഴുകിയുണക്കണം. അതിനുശേഷം ചെറുനാരങ്ങ പിഴിഞ്ഞ് രീരെടുത്ത് മുളകുപൊടി,സുര്‍ക്ക, ഉപ്പ് എന്നിവയോട് യോജിപ്പിച്ചു തിളപ്പിക്കണം. ചൂടാറുമ്പോള്‍ മുന്തിരിങ്ങ, ഉലുവപ്പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ക്കണം. പുളി കൂടുന്നപക്ഷം പഞ്ചസാര ചേര്‍ത്ത് അത് കുറയ്ക്കാവുന്നതാണ്.

  • പോര്‍ക്ക്‌ റോസ്റ്റ് തയ്യാറാക്കാം

    പോര്‍ക്ക്‌ റോസ്റ്റ് തയ്യാറാക്കാം

    ചേരുവകള്‍

    പന്നിയിറച്ചി – 1കിഗ്രാം

    സവാള – 2

    തക്കാളി – 2

    വെളുത്തുള്ളി – 1/4കപ്പ്

    പച്ചമുളക് – 4

    ഇഞ്ചി – 1കഷണം

    മസാലപ്പൊടി – 2 ടീസ്പൂണ്‍

    കുരുമുളകുപൊടി – 1ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

    മുളകുപൊടി 2 ടീസ്പൂണ്‍

    മല്ലിപ്പൊടി – 2 ടീസ്പൂണ്‍

    പെരുംജീരകം – 2 ടീസ്പൂണ്‍

    മല്ലിയില – കുറച്ച്

    കറിവേപ്പില – പാകത്തിന്

    ഉപ്പ് – പാകത്തിന്

    വെളിച്ചെണ്ണ – പാകത്തിന്

    പാകം ചെയ്യുന്ന വിധം :

    പോര്‍ക്ക് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. സവാള, തക്കാളി എന്നിവയും അരിഞ്ഞ് മാറ്റി വയ്ക്കുക. പൊടിച്ചേരുവകളും, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും നന്നായി അരയ്ക്കുക. ഇവ പോര്‍ക്കില്‍ പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, തക്കാളി എന്നിവ നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ പോര്‍ക്കും അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ചേരുവകളും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. വെന്തു കുറുകുമ്പോള്‍ വാങ്ങിവയ്ക്കുക.