Blog

  • ചിക്കൻ സ്റ്റൂ ഉണ്ടാക്കാം

    ചിക്കൻ സ്റ്റൂ ഉണ്ടാക്കാം

    ചിക്കൻ – 1/4 kg

    ഉരുളക്കിഴങ്ങ് – 1

    കാരറ്റ് – 2

    ബീൻസ് – 4

    പച്ചമുളക് – 3

    സവാള – 1

    ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് – 1
    ടിസ്പൂണ്‍ വീതം

    തക്കാളി ( ചെറുത് ) – 2

    കുരുമുളക് പൊടി – 1 ടേബിള്‍ ടിസ്പൂണ്‍

    ഗരം മസാല പൊടി – 11/2 ടോസ്പൂന്‍

    ഗ്രാമ്പു – 3

    ഏലക്ക – 2

    പട്ട- ഒരു ചെറിയ പീസ്‌

    കുരുമുളക് – 1/4 ടേബിള്‍ ടിസ്പൂണ്‍

    കോൺഫ്ളോർ – 1 ടേബിള്‍ ടിസ്പൂണ്‍

    വെളിച്ചെണ്ണ – 1 – 11/2 ടേബിള്‍ ടിസ്പൂണ്‍

    തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്‌

    രണ്ടാം പാൽ – 11/2 കപ്പ്‌
    മല്ലിയില

    പുതിനയില

    അണ്ടിപ്പരിപ്പ്, കിസ്മിസ്

    നെയ്യ് – 1 ടിസ്പൂണ്‍

    ഉപ്പ്

    നാരങ്ങനീര് – 1 ടിസ്പൂണ്‍

    പഞ്ചസര – 1/2 ടിസ്പൂണ്‍

    ഉണ്ടാക്കേണ്ട വിധം
    ആദ്യം ചിക്കൻ 1 സ്പൂണ്‍ കുരുമുളക് പൊടിയും ഉപ്പുമിട്ട് വേവിക്കുക.കിഴങ്ങ്, കാരറ്റ് വേവിച്ച് കട്ട് ചെയ്ത് വെക്കുക.
    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്ക ഇടുക. ഇതിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ബീൻസ്, തക്കാളി ഇവ ഓരോന്നായി ഇട്ട് വഴറ്റുക.ഇതിലേക്ക് ഇത്തിരി മല്ലിയില ചേർത്ത് വഴറ്റുക. വേവിച്ച് വെച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. കോൺഫ്ളോർ ചേർക്കുക. രണ്ടാം പാൽ ചേർക്കുക. വേവിച്ച് വെച്ചിരിക്കുന്ന പെട്ടറ്റോ ,കാരറ്റ് ചേർക്കാം.തിളച്ച് കഴിയുമ്പോൾ നാരങ്ങനീര്, പഞ്ചസാര ഇവ ചേർക്കുക.തിളച്ച് നല്ലതു പോലെ കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക.ഗരം മസാല പൊടി, ബാക്കിയുള്ള കുരുമുളക് പൊടി ചേർക്കുക. ഒന്ന് ചൂടാകുമ്പോൾ തീ ഓഫ് ചെയ്ത് നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും കുരുമുളകും കൂടി വറുത്തിടുക. പുതിനയില ചേർത്ത് വിളമ്പാം.

  • മീന്‍ പത്തിരി

    മീന്‍ പത്തിരി

    ചേരുവകള്‍:

    ദശ കട്ടിയുള്ള മീന്‍ -200 ഗ്രാം

    അരി -അര കപ്പ്

    കയമ അരി -അര കപ്പ്

    തേങ്ങ -അര മുറി

    ചുവന്നുള്ളി -രണ്ട് എണ്ണം

    വലിയ ജീരകം -ഒരു ടീസ്പൂണ്‍

    മുളകുപൊടി -രണ്ട് ടീസ്പൂണ്‍

    സവാള -അഞ്ച് എണ്ണം

    പച്ചമുളക് -മൂന്ന് എണ്ണം

    തക്കാളി -ഒരെണ്ണം

    മല്ലിയില, കറിവേപ്പില -കുറച്ച്

    ഉപ്പ് -പാകത്തിന്

    തയാറാക്കുന്ന വിധം:

    മീന്‍ നന്നായി കഴുകി മുളകുപൊടിയും ഉപ്പും പുരട്ടി പൊരിച്ചെടുക്കുക. ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. അതിലേക്ക് പച്ചമുളക്, കറിവേപ്പില, മല്ലിയില, തക്കാളി എന്നിവ ചെറുതായി അരിഞ്ഞിടുക. നന്നായി വഴറ്റിയ ശേഷം മുളക്പൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് അതിലേക്ക് പൊരിച്ചു കോരിയ മീന്‍ മുള്ളു കളഞ്ഞത് ചെറുതായി പൊടിച്ചിടുക. രണ്ടുതരം അരിയും കുതിര്‍ന്നതിന് ശേഷം തേങ്ങയും വലിയ ജീരകവും ചേര്‍ത്ത് കുറഞ്ഞ വെള്ളത്തില്‍ അരച്ചെടുക്കുക. ഇഡലി പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഇഡലിക്കുഴിയില്‍ കുറച്ച് അരപ്പ് ഒഴിച്ച ശേഷം മീന്‍ മസാല കൂട്ട് ഇട്ട് അതിനു മുകളില്‍ പിന്നെയും അരപ്പ് ഒഴിക്കുക. പാത്രം അടച്ച് വേവിക്കുക. പാകമായാല്‍ ഉപയോഗിക്കാം

  • ചിക്കന്‍ ലോലിപോപ്പ് ബിരിയാണി

    ചിക്കന്‍ ലോലിപോപ്പ് ബിരിയാണി

    ചേരുവകൾ

    ചിക്കന്‍ (ലോലിപോപ്പ് പീസ്)- 1 കിലോ

    ബസ്മതി അരി -1 കിലോ

    പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് – 1 കപ്പ്

    സവാള അരിഞ്ഞത്- 1 കപ്പ്

    തക്കാളി അരിഞ്ഞത് -1 കപ്പ്

    കുരുമുളക് പൊടി -1 ടീസ്പൂണ്‍

    മഞ്ഞപ്പൊടി -1 ടീസ്പൂണ്‍

    മല്ലിപ്പൊടി -1 ടീസ്പൂണ്‍

    ഗരം മസാല- 3 ടീസ്പൂണ്‍

    മുളക് പൊടി -4 ടീസ്പൂണ്‍

    പുതിനയില,മല്ലിയില -1 പിടി

    നാരങ്ങയുടെ നീര് -1

    പുളിയില്ലാത്ത കട്ട തൈര്-3 സ്പൂണ്‍

    ആവശ്യത്തിന് പട്ട, ഗ്രാമ്പു, ഏലക്ക, ജീരകം, ജാതി നെയ്യ്, എണ്ണ, ഉപ്പ്

    തയ്യാറാക്കുന്ന വിധം

    മഞ്ഞള്‍പൊടി ,മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ഇറച്ചിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരപ്പ് ഇറച്ചിയില്‍ പിടിക്കാനായി അര മണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം എണ്ണയില്‍ മുക്കി പൊരിച്ച് എടുക്കുക. ഇറച്ചി മുക്കാല്‍ ഭാഗം വെന്താല്‍ മതിയാവും. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അല്‍പ്പം പട്ടയും ഗ്രാമ്പൂവും മൂപ്പിക്കുക. ഇതിലേക്ക് അരി വേകാന്‍ വേണ്ട വെള്ളമൊഴിക്കുക. ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ്വെള്ളം എന്ന അളവില്‍ വേണം വെള്ളം ചേര്‍ക്കാന്‍. ഏകദേശം അരമണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ശേഷം വേണം അരി വേവിക്കാന്‍ എടുക്കാന്‍. ശേഷം രണ്ടു പച്ചമുളക് കീറിയതും ചെറുതായി അരിഞ്ഞെടുത്ത ഒരു പിടി സവാളയും ആവശ്യത്തിന് ഉപ്പും ഒരു സ്പൂണ്‍ ഗരം മസാലപ്പൊടിയും ചേര്‍ക്കുക. വെള്ളം നന്നായി വെട്ടി തിളക്കുമ്പോള്‍ വാര്‍ത്തു വച്ചിരിക്കുന്ന അരി ഇടാം. തീ കൂട്ടി വയ്ക്കുക. വെള്ളം വീണ്ടും വെട്ടിത്തിളയ്ക്കുമ്പോള്‍ തീ കുറച്ചു വയ്ക്കുക. 10, 15 മിനിട്ടുകള്‍ക്കു ശേഷം അരി വെന്തോ എന്ന് നോക്കുക. അരിയും ഏകദേശം മുക്കാല്‍ ഭാഗം വെന്താല്‍ മതിയാവും.
    മസാല തയാറാക്കാം
    ഒരു പാനില്‍ എണ്ണയും അല്‍പ്പം നെയ്യും ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം, ജാതി തുടങ്ങിയവ ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്ക് സവാളയിട്ട് നന്നായി വഴറ്റുക. ഉള്ളി വഴന്നു വരുമ്പോള്‍ മഞ്ഞളും ഉപ്പും ചേര്‍ത്തിളക്കിക്കുക. സവാള സ്വര്‍ണ നിറമാകുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചതും ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും പുതിനയിലയും ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ തക്കാളി ചേര്‍ക്കാം. തക്കാളി കൂടി നന്നായി വഴന്നു കഴിഞ്ഞാല്‍ ചേരുവകള്‍ എല്ലാം കൂടി ഉടച്ച് ഇളക്കിയെടുക്കുക. ഇതിലേക്ക് മുളകുപൊടി,മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി തൈര് ചേര്‍ക്കാം.അരപ്പിന്‍റെ പച്ചമണം മാറിയ ശേഷം അല്‍പ്പം വെള്ളം ചേര്‍ക്കാം. ഇനി ഇറച്ചി കഷണങ്ങള്‍ ഇതിലേക്കിട്ട് ഇറച്ചി ഉടയാതെ ഇളക്കി കറിയുമായി ചേര്‍ക്കുക. കഷണങ്ങളില്‍ നന്നായി അരപ്പു പിടിച്ചു എന്ന് ഉറപ്പു വരുത്തണം. മൂന്നു മിനിറ്റ് അടച്ചു വച്ചു വേവിച്ചാല്‍ മസാല തയ്യാര്‍. ഇനി മസാലയിലേക്ക് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന അരി ചേര്‍ക്കാം. ചിക്കന്‍ മസാല തവി കൊണ്ട് ഒന്നിളക്കി പരത്തിയ ശേഷം രണ്ടാമത്തെ ലെയര്‍ പോലെ വേണം ചോറ് നിരത്താന്‍. ചോറ് ഒരു ലെയര്‍ നിരത്തിയ ശേഷം ഇതിനു മുകളിലായി അല്‍പം മല്ലിയിലയും പുതിനയിലയും തൂവാം. ബാക്കിയുള്ള ചോറു കൂടി ഇതിനു മുകളിലായി ഇടുക. ചോറ് നന്നായി അമര്‍ത്തി നിരപ്പാക്കി വച്ച ശേഷം മുകളില്‍ അണ്ടിപ്പരിപ്പോ മുന്തിരിയോ സവാള വറത്തതോ വിതറാം. ഇനി അടപ്പ് കൊണ്ട് മൂടി മുകളില്‍ ഭാരമുള്ള എന്തെങ്കിലും വച്ച ശേഷം തീ തീരെ കുറച്ചു വയ്ക്കുക..15 മിനിട്ട് കഴിഞ്ഞാല്‍ മൂടി തുറക്കാം. രുചികരമായ ചിക്കന്‍ ലോലിപോപ്പ് ബിരിയാണി തയ്യാര്‍.

  • ലഡ്ഡു ഉണ്ടാക്കാം

    ലഡ്ഡു ഉണ്ടാക്കാം

    ചേരുവകള്‍

    1. കടലമാവ് – 1 കപ്പ്

    2. പഞ്ചസാര – മുക്കാൽ കപ്പ്

    3. കുക്കിംങ് സോഡ – ഒരു നുള്ള്

    4. ഫുഡ് കളർ ലെമൺ- റെഡ് കളർ

    5. വെള്ളം

    6.. ഏലയ്ക്ക പൊടി – കാൽ സ്പൂൺ

    7.മുന്തിരി

    8. എണ്ണ

    ഉണ്ടാക്കേണ്ട വിധം
    ഒരു കപ്പിൽ കടലമാവ്, കുക്കിംങ് സോഡ ഇട്ട് വെള്ളം ഒഴിച്ച് കലക്കുക.(ദോശമാവിന്റെ പരുവം ) .
    ഒരു പാത്രത്തിൽ പഞ്ചസാര കാൽ കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് പാനിയാക്കുക ഒട്ടുന്ന പരുവം ആകുമ്പോൾ റെഡ് കളർ ചേർക്കുക.ഏലക്ക പൊടിയും ഇടുക..
    ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാകുമ്പോൾ ചെറിയ അരിപ്പ കൈയിലിൽ മാവ് ഒഴിച്ച് ബൂന്തി തയ്യാറാക്കുക
    പഞ്ചസാര പാനിയിലേക്ക് തയ്യാറാക്കിയ ബൂന്തിയും മുന്തിരിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് അടുപ്പിൽ വെച്ച് നന്നായി ഇളക്കി കൊടുക്കുക.5 മിനിറ്റ് മൂടി വെക്കുക. വീണ്ടും ഇളക്കി കൊടുത്ത് അടുപ്പിൽ നിന്നു ഇക്കുക. ചെറു ചൂടോടെ ഉരുട്ടി എടുക്കുക.

  • കല്ലുമ്മക്കായ പൊരിച്ചത്

    കല്ലുമ്മക്കായ പൊരിച്ചത്

    ചേരുവകള്‍:

    പുഴുക്കലരി -ഒരു കപ്പ്

    കല്ലുമ്മക്കായ -500 ഗ്രാം

    ചെറിയ ഉളളി -അഞ്ച് എണ്ണം

    പെരുഞ്ചീരകം -ഒരു ടീസ്പൂണ്‍

    ഉപ്പ് -ആവിശ്യത്തിന്

    മുളക് പൊടി -രണ്ട് ടേബിള്‍ സ്പൂണ്‍

    ഗരം മസാല -ഒരുടേബിള്‍ സ്പൂണ്‍

    തേങ്ങ ചിരകിയത് -ഒരു കപ്പ്

    ഓയില്‍ -ഫ്രൈ ചെയ്യാന്‍

    തയാറാക്കുന്ന വിധം:

    പുഴുക്കല്‍ അരി ചൂടു വെള്ളത്തില്‍ കുതിര്‍ത്തിയത്, ചെറിയ ഉളളി, പെരുഞ്ചീരകം, തേങ്ങ, ഉപ്പ് എന്നിവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ അരിപ്പൊടി ഉപയോഗിക്കാം.
    ഈ അരിക്കൂട്ട് കഴുകി വൃത്തിയാക്കിവെച്ച കല്ലുമ്മക്കായയില്‍ നിറച്ച് ആവിയില്‍ വേവിക്കുക.
    വെന്തശേഷം മുളക് പൊടി, ഉപ്പ്, ഗരം മസാല മിക്സ് പുരട്ടി പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ കല്ലുമ്മക്കായ പൊരിച്ചത് റെഡി.

  • പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കാം

    പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍

    1. ചിക്കന്‍ – 1 kg

    2. കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍

    3. നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍

    4. സവാള – 3 എണ്ണം

    5. തക്കാളി – 1 എണ്ണം

    6. ഇഞ്ചി – 2 ഇഞ്ച് കഷണം

    7. വെളുത്തുള്ളി – 6 അല്ലി

    8. കറിവേപ്പില – 2 ഇതള്‍

    9. മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍

    10. മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍

    11. ഗരംമസാല – 1 ടീസ്പൂണ്‍

    12. വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍

    13. വെള്ളം – ½ കപ്പ്

    14. ഉപ്പ് – ആവശ്യത്തിന്

    ഉണ്ടാക്കേണ്ട വിധം

    കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക.
    കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് ½ മണിക്കൂര്‍ വയ്ക്കുക.
    സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
    പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക.
    ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
    ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട് ഇളക്കുക. പിന്നീട് ½ കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)
    വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക).
    ഇതിലേക്ക് ¼ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.

  • പ്രോണ്‍ റോള്‍ ഉണ്ടാക്കാം

    പ്രോണ്‍ റോള്‍ ഉണ്ടാക്കാം

    ചേരുവകള്‍:

    ചെമ്മീന്‍ (പ്രോൺസ്) -കാല്‍ കിലോ

    വലിയ ഉള്ളി -രണ്ടെണ്ണം പൊടിയായി അരിഞ്ഞത്

    പച്ചമുളക് -രണ്ടെണ്ണം പൊടിയായി അരിഞ്ഞത്

    കറിവേപ്പില -രണ്ട് തണ്ട് പൊടിയായി അരിഞ്ഞത്

    ഇഞ്ചി -ഒരു കഷ്ണം ചതച്ചത്

    വെളുത്തുള്ളി -രണ്ട് അല്ലി ചതച്ചത്

    മഞ്ഞള്‍പ്പൊടി -ഒരു നുള്ള്

    കുരുമുളക്പൊടി -ഒരു ചെറിയ സ്പൂണ്‍

    എണ്ണ -ആവശ്യത്തിന്

    മൈദ -ഒരു കപ്പ്

    മുട്ട -ഒന്ന്

    മുട്ടയുടെ വെള്ള -ഒരു മുട്ടയുടേത്

    റസ്ക്പൊടി -ആവശ്യത്തിന്

    ഉപ്പ് -ആവശ്യത്തിന്

    എണ്ണ -ആവശ്യത്തിന്

    തയാറാക്കുന്ന വിധം:

    ചെമ്മീന്‍ മഞ്ഞള്‍ പൊടിയും ഉപ്പും പുരട്ടി പൊരിച്ച് നുറുക്കി വെക്കുക. പൊരിച്ച എണ്ണയില്‍ വലിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വാട്ടി ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും മല്ലിയിലയും ചെമ്മീന്‍ നുറുക്കിയതും ചേര്‍ത്ത് യോജിപ്പിക്കുക. മൈദയും മുട്ടയും കലക്കി ഒരു നോണ്‍സ്റ്റിക് പാനില്‍ പൂരിയുടെ വലുപ്പത്തില്‍ ഒഴിച്ച് അപ്പം ചുട്ടെടുക്കുക. ഇതില്‍ തയാറാക്കി വെച്ച മസാല കുറേശെയായി വെച്ച് രണ്ട് ഭാഗം ചെറുതായി മടക്കി റോള്‍ ആക്കി, ചുരുട്ടി മുട്ട വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്ത് കോരുക.