ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ
ചെറുതായി
നുറുക്കിയത് 2 കപ്പ്
ചുവന്ന ഉള്ളി 1 (നന്നായി അരിഞ്ഞത്)
മഞ്ഞപ്പൊടി അര ടീസ്പൂൺ
പച്ചമുളക് 4 (നന്നായി അരിഞ്ഞത്)
മുളക്‌പ്പൊടി – 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കുരുമുളക്‌പ്പൊടി അര ടീസ്പൂൺ
ദോശ മാവ് ആവശ്യത്തിന്
എണ്ണ 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കനിൽ മുളക്‌പ്പൊടി, മഞ്ഞപ്പൊടി, ഉപ്പ് കുരുമുളക് പൊടി എന്നിവ നന്നായി കലർത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ യോജിപ്പിച്ചു വയ്ക്കുന്നതാണ് നല്ലത്. യോജിക്കുന്ന ഒരു പാനിൽ മൂന്നു ടീസ്പൂൺ എണ്ണയൊഴിച്ച് ചിക്കൻ പൊരിച്ചെടുക്കുക. അതേ പാനിൽ തന്നെ ആവശ്യമെങ്കിൽ കുറച്ച് കൂടി എണ്ണയൊഴിച്ച് പച്ചമുളകും ചുവന്ന ഉള്ളിയും ഫ്രൈ ചെയ്യുക . ഉള്ളി നന്നായി ഫ്രൈ ആകുന്നത് വരെ പൊരിക്കുക. ഇനി പൊരിച്ച ചിക്കൻ ഇതിൽ ചേർക്കാം. അതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. എല്ലാം നന്നായി കുഴഞ്ഞ് വരുന്നത് വരെ നന്നായി മിക്‌സുചെയ്യുക. ദോശമാവ് ചട്ടിയില്‍ കോരിയൊഴിച്ച് ദോശ പകുതി വേവ് ആകുമ്പോള്‍ ചിക്കന്‍ കൂട്ട് നടുവില്‍ വച്ച് വേവിച്ചു മടക്കി എടുക്കാം