അറേബ്യന്‍ നാട്ടില്‍ നിന്നും രുചിച്ചറിഞ്ഞ ചിക്കന്‍ കബ്സ …സ്വന്തം കൈകളിലൂടെ തയാറാക്കാം

Advertisement

അറേബ്യന്‍ ചിക്കന്‍ കബ് സ !
തയ്യാറാക്കിയത്:: വിജയ ലക്ഷ്മി

ഇത്രയും വര്ഷം
അറബി നാട്ടില്‍ നിന്നുകൊണ്ട് ഒരു അറബിക് ഡിഷ്‌ റസീപ്പി പോസ്റ്റിയില്ലെങ്കില്‍ നാണക്കേടല്ലേ …
ഇതാ പിടിച്ചോ ..അറേബ്യന്‍ നാട്ടില്‍ നിന്നും രുചിച്ചറിഞ്ഞ ചിക്കന്‍ കബ് സ …സ്വന്തം കൈകളിലൂടെ …ഇതിനുള്ള മസാല പ്പൊടി ഇവിടെയുള്ള സഫീര്‍ മോളിലും ലുലുവിലും അറബിക് മസാല എന്നപേരില്‍ പാക്കറ്റില്‍ വാങ്ങാന്‍ കിട്ടാനുണ്ട് .
.
അറേബ്യന്‍ ചിക്കന്‍ കബ് സ (അറബിക് ബിരിയാണിയും ,മജ്ബൂസും എല്ലാം ഒന്ന് തന്നെ പേരില്‍ മാത്രമേ വെത്യാസമുള്ളൂ )

ചിക്കനായാലും മട്ടനായാലും ഫ്രൈ ചെയ്തും ,ചെയ്യാതെയും ഉണ്ടാക്കാറുണ്ട് .നെയ്യ് അധികം വേണ്ടെന്നു കരുതി ഫ്രൈ ചെയ്യാതെയാണ് ഇപ്പോള്‍ ഉണ്ടാക്കിയത് ..
ഞങ്ങള്‍ ആദ്യ മായി കഴിച്ചത് അലൈനില്‍ താമസിക്കുമ്പോള്‍ ,അലൈന്‍ പാലസില്‍ നിന്നും മകന്റെ സുഹുര്‍ത്ത് കൊടുത്ത് വിട്ടതായിരുന്നു .ശേഷം പാര്‍സല്‍ വാങ്ങി കഴിച്ചിട്ടുമുണ്ട് .ഇവരുടെ മറ്റൊരു പ്രധാന ഫുഡ്‌ ആണ് മന്ദി ബിരിയാണി .അതും ഞങ്ങള്‍ക്കിഷ്ടമാnu.(ഈ ഡിഷ് ചെയ്യാൻ ഒരു പ്രത്യേക റൈസ് തന്നെയുണ്ട് . ഞാൻ യൂസ് ചെയ്തത് ബസുമതി റൈസ് ആണ് )

ആവശ്യമായിട്ടുള്ളത് :
ഒരു കിലോ ചിക്കന്‍ ക്ലീന്‍ ചെയ്തു ബിരിയാണി പാകത്തില്‍ കട്ട്‌ ചെയ്തത് ഒരു ദിവസം മുന്നേ അല്‍പ്പം ഉപ്പും ,അര tspമഞ്ഞള്‍പ്പൊടിയും ഒരു tsp നാരങ്ങ നീരും ഒരു tsp മുളക്പൊടിയും മിക്സ് ചെയ്തു വെക്കുക .(തലേ ദിവസം ചെയ്തു വെച്ചാല്‍ ചിക്കനില്‍ മസാല പിടിച്ച് രുചികൂടും )

ബസുമതി റൈസ് :നാല് കപ്പ്‌ ,ഒരു മണികൂര്‍ മുന്നേ കഴുകി കുതിര്‍ത്തത്

വെള്ളം :7 കപ്പ്‌

നാരങ്ങ നീര് ഒരു tbs

ഉപ്പ് :പാകത്തിന്

ഉണക്ക് ചെറു നാരങ്ങ :രണ്ടെണ്ണം

കബ് സാ മസാലപ്പൊടി :ഒരു tbs

സവോള നാലെണ്ണം സ്ലൈസ് ചെയ്തത്

തക്കാളി രണ്ടെണ്ണം മിക്സിയില്‍ അടിച്ചു വെച്ചത്

പൊട്ടറ്റോ :വലുതൊന്ന് റൌണ്ടില്‍ കട്ട്‌ ചെയ്തത്

കാപ്സിക്കം ഒരെണ്ണം ഉള്ളിലെ കുരുവും മറ്റും കളഞ്ഞു സ്ക്വയര്‍ പീസ്സാക്കിയത് .(നിര്‍ബന്ധമില്ല )
വെള്ളുള്ളി വലുത് ഒരുകൂട് തൊലികളഞ്ഞത് ,ഇഞ്ചി ഒരിഞ്ചു കഷണം ,പച്ചമുളക് 6 എണ്ണം ,,മല്ലിയില മുക്കാല്‍ കപ്പ്‌,,പൊതീന അര കപ്പ്‌ ,കറിവേപ്പില ഒരുതണ്ട് ഉതിര്‍ത്തത് ,ഇവയെല്ലാം മ്ക്സിയില്‍ അടിച്ചു പെയ്സ്റ്റ് ചെയ്തു വെക്കുക (വെള്ളുള്ളി മുതല്‍ കറിവേപ്പില വരെ )
ഒരു പ്ലെയ്റ്റില്‍ ഒരു tsp മുളകുപൊടി ,ഒരു tbsമല്ലിപ്പൊടി ,അര tspമഞ്ഞള്‍പ്പൊടി .ഒരു tsp ഗരം മസാലപ്പൊടി എടുത്തു വെക്കുക .

വെജിറ്റബിള്‍ ഗീ:മൂന്നു tbs

നെയ്യ്:രണ്ടു tbs

ഇനി തയ്യാര്‍ ചെയ്യാം

കബ് സാ ഉണ്ടാക്കാന്‍ പാകത്തിലുള്ള ഒരു വലിയ പാത്രത്തില്‍ വെജിറ്റബിള്‍ഗീയും നെയ്യും ഒന്നിച്ചു ചേര്‍ത്തു ചൂടാക്കിയതില്‍ പട്ട ചെറിയ മൂന്നു പീസ്‌ ,ഏലകായ നാലെണ്ണം ,കരാമ്പൂ 5എണ്ണം ,കുരുമുളക് ഒരു tsp.പെരുംജീരകം ഒരു tspനല്ല ജീരകം അര tsp ഇവയെല്ലാം ചേര്‍ത്തു മൂപ്പിച്ചതില്‍ സവോളയും അല്‍പ്പം ഉപ്പും ചേര്‍ത്തു നന്നായി വഴന്നു വന്നാല്‍ പ്ലെയ്റ്റില്‍ എടുത്തു വെച്ച മസാലപ്പൊടികള്‍ ചേര്‍ത്തു പച്ചമണം മാറിയാല്‍ അടിച്ചു വെച്ച തക്കാളി യും വെള്ളുള്ളി കൂട്ടും ഉണക്ക ചെറു നാരങ്ങയും ചേര്‍ത്തു അഞ്ചു മിനുട്ട് മൂടിവെക്കുക .ശേഷം റെഡി യാക്കി വെച്ച ചിക്കനും ,പൊട്ടറ്റോവും ,കാപ്സിക്കവും ഒരു tbs നാരങ്ങാ നീരും ചേര്‍ത്തു നന്നായി യോചിപ്പിച്ചുചെറു തീയ്യില്‍ 10മിനുട്ട് മൂടി വെച്ച് വേവിക്കുക .5മിനുട്ടിന് ശേഷം തുറന്ന് ഇളക്കി കൊടുക്കണം .വീണ്ടും അടപ്പ് തുറന്നുപാകത്തിന് ഉപ്പു ചേര്‍ത്ത 7കപ്പ്‌ വെള്ളവും ഒരു tbsകബ് സ മസാലപ്പൊടിയും(അറബിക് മസാല ) ചേര്‍ത്തു ചിക്കനുമായി മിക്സ് ചെയ്തു വീണ്ടും മൂടി വെക്കുക .ചിക്കന്‍ മസാല വെള്ളം നന്നായി തിളച്ചാല്‍ അരി ചേര്‍ത്തു ഉപ്പിന്‍റെ പാകം നോക്കിയ ശേഷം മൂടിവെച്ച് 25 മിനുട്ട്ഫ്ലെയിം വളരെ സിമ്മിലാക്കി വേവിക്കുക .ഒന്ന് രണ്ടു തവണ അടപ്പ് തുറന്നു കരിഞ്ഞു പോകുന്നില്ലെന്ന് ഉറപ്പു വരുത്തണം .അരി വെന്തു വെള്ളം വറ്റിവന്നാല്‍ രുചിയേറും കബ് സ റെഡി .ഇഷ്ട മുള്ളവര്‍ക്ക് കിസ്മിസും കാഷ്യു നട്സും നെയ്യില്‍ ഫ്രൈ ചെയ്തു വിതറാം .(നിര്‍ബന്ധമില്ല ) തൈരില്‍ സവോളയും ,പച്ചമുളകും .ടൊമാറ്റോ യുംകുക്കംബറും ,മല്ലിയിലയും അരിഞ്ഞുചേര്‍ത്തു പാകത്തിന് .ഉപ്പും ചേര്‍ത്തുള്ള ,സാലഡ് കൂട്ടി കഴിക്കാം .
N,B: പിന്നെ അടിയില്‍ കരിഞ്ഞു പിടിക്കുമെന്ന് പേടിയുള്ളവര്‍ക്ക് അരികൂടി ചേര്‍ത്തു തിളച്ചതിനു ശേഷം അടുപ്പിനു മുകളില്‍ ഒരു വലിയ തവവെച്ചു അതിനു മുകളില്‍ കബ് സാ പാത്രം കയറ്റിവെച്ചു ,ചെറുതീയ്യില്‍ തയ്യാര്‍ ചെയ്യാം .

 


ഞാന്‍ ചിക്കന്‍ കട്ട്‌ ചെയ്തത് മീഡിയം പീസായിട്ടാണ് ,ഇങ്ങിനെ കട്ട്‌ ചെയ്താല്‍ ഉപ്പും മാസലയുമെല്ലാം നന്നായി പിടിച്ചു കിട്ടും ) കബ് സ മസാല എന്റെ ആവശ്യത്തിനു ഞാന്‍ തന്നെ പൊടിച്ചുണ്ടാക്കിയതാണ്:ഇനി എല്ലാരും ഉണ്ടാക്കി നോക്കൂട്ടോ …നല്ലരുചിയാണ് .ഉണ്ടാക്കാനും എളുപ്പമാണ്

കബ് സാ മസാല (അറബിക് മസാല ),ഏലകായ 10,മല്ലി രണ്ടുtbs,കുരുമുളക് ഒരു tsp
ബേലീ 2,ഉണക്കമുളക് 5,കരാമ്പൂ 8 എണ്ണം