കപ്പ ബിരിയാണി

Advertisement

തയാറാക്കിയത്: raiju George
കപ്പ ബിരിയാണി
——————
സത്യം പറഞ്ഞാൽ ഞാനീ ഗൾഫിൽ വരുന്നത് വരെ ഇങ്ങനെയൊരു പേര് കേട്ടീട്ടുപോലുമുണ്ടായിരുന്നില്ല…

എന്നാൽ വീട്ടുവളപ്പിൽ കപ്പ (കൊള്ളിക്കിഴങ് എന്ന് തൃശ്ശൂര്കാര് പറയും) ഒരുപാടു ഉണ്ടാകുന്ന സമയത്തു കപ്പയും ബീഫും വയ്ക്കുന്നത് സ്ഥിരമാണ്.. അടിപൊളി സ്വാദുമാണ്..

ഞങ്ങളടിനെ കപ്പയും ബീഫും കറി എന്നാ പറയാറ്.. എന്നാൽ ഗൾഫ് വന്നു അടുത്ത റൂമിലെ ആളുകൾ ഒരു ദിവസം എന്നോട് പറഞ്ഞു കപ്പ ബിരിയാണി കഴിക്കാമെന്നു.. അത്ഭുതത്തോടെ ആവേശത്തോടെ ചെന്നപ്പോ കാണുന്നതോ മ്മടെ കപ്പയും ബീഫും… ആവേശം കെട്ടടങ്ങിയെങ്കിലും നന്നായി കഴിച്ചത് ഓർക്കുന്നു..

അതുകൊണ്ടു തന്നെ അല്പം വ്യത്യസ്തമായി കുറച്ചുകൂടി രുചികരമായി ഒരു ബിരിയാണി ടച്ച് വരുത്തിയാണ് ഇത് ഞാൻ തയ്യാറാക്കിയിരിക്കുന്നത്… നിങ്ങൾ ശ്രമിച്ചു നോക്ക്… തീർച്ചയായും ഇഷ്ടമാകും… ട്രൈ ചെയ്യുന്നവർ ഇവിടെ പോസ്റ്റ് ചെയ്യാൻ മറക്കരുത്…

ആവശ്യമുള്ള ചേരുവകകൾ:
—————————–
1 ) നല്ല വേവുള്ള കപ്പ – ഒരു കിലോ (വെന്തു ഉടയുന്ന കപ്പയാണു രുചിയുണ്ടാവുക) ഇത് ചെറിയ ക്യൂബ് ആയി നുറുക്കിയെടുക്കുക; വെള്ളത്തിൽ 3 / 4 തവണ കഴുകി അതിന്റെ നൂറു (വെള്ള നിറമുള്ള വെള്ളം) കളഞ്ഞു വയ്ക്കുക

2 ) നല്ല നെയ്യുള്ള നാടൻ പോത്തിറച്ചി ചെറിയ കഷ്ണങ്ങളായി മുറിച്ചു കഴുകി വൃത്തിയാക്കിയത് – ഒരു കിലോ

3 ) ഇഞ്ചി ചതച്ചത് – ഒന്നര ടേബിൾ സ്പൂൺ

4 ) വെളുത്തുള്ളി തോലോടുകൂടി ചതച്ചത് – ഒന്നര ടേബിൾ സ്പൂൺ

5 ) ചെറിയുള്ളി ചതച്ചത് – മൂന്നു ടേബിൾ സ്പൂൺ

6 ) പച്ചമുളക് ചതച്ചത് – ഒന്നര ടേബിൾ സ്പൂൺ

7 ) കറിവേപ്പില ചെറുതായി കീറിയത് – ഒരു പിടി

8 ) മുളക് പൊടി രണ്ടു ടേബിൾ സ്പൂൺ (എരിവ് അനുസരിച്ചു മാറ്റം വരുത്താം

9 ) പെരുംജീരകം പൊടിച്ചത് – ഒന്നര ടേബിൾ സ്പൂൺ

10 ) പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിപത്രി, തക്കോലം എന്നിവ പൊടിച്ചത് – മുക്കാൽ റ്റീസ്പൂൺ

11 ) ഉപ്പു – ആവശ്യത്തിന്

12 ) നീളത്തിൽ ഉള്ള തേങ്ങാ കൊത്തു – ഒരു കപ്പ്

13 ) പച്ചമുളക് നീളത്തിൽ കീറിയത് – നാലെണ്ണം

14 ) കറിവേപ്പില – രണ്ടു പിടി

15 ) മല്ലിയില ചെറുതായി അരിഞ്ഞത് – ഒരു പിടി

16 ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ

17 ) സവാള നീളത്തിൽ അരിഞ്ഞത് – ആറെണ്ണം

18 ) കട്ട തൈര് – ഒരു ടേബിൾ സ്പൂൺ

19 ) കശുവണ്ടി വെള്ളത്തിൽ കുതിർത്തു അരച്ചത് – ഒരു ടേബിൾ സ്പൂൺ

20 ) തക്കാളി ചെറുതായി അരിഞ്ഞത് – രണ്ടെണ്ണം

21 ) കശുവണ്ടി നെയ്യിൽ വറുത്ത് – പതിനഞ്ചു എണ്ണം

22 ) സവാള വളരെ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചത് – ഒന്നര കപ്പ്

23 ) നെയ്യ് – രണ്ടു ടേബിൾ സ്പൂൺ

24 ) വെളിച്ചെണ്ണ – രണ്ടു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:
———————
1 ) ഒരു കുക്കർ എടുത്തു അതിലേക്കു കഴുകി വൃത്തിയാക്കി വച്ച ബീഫും ചതച്ചുവച്ച ഇഞ്ചിയും, പച്ചമുളകും, വെളുത്തുള്ളിയും ചെറിയുള്ളിയും കറിവേപ്പില കീറിയതും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും, മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഞെരടി യോജിപ്പിച്ചു പത്തു മിനിറ്റ് പൊത്തി വയ്ക്കുക; പത്തു മിനിറ്റ് കഴിയുമ്പോൾ കുക്കർ അടച്ചു ബീഫ് 80 % വേവുന്നത്‌ വരെ വേവിച്ചു തീ ഓഫ് ചെയ്യുക (വെള്ളം ചേർക്കേണ്ടതില്ല… ബീഫിൽ നിന്ന് വെള്ളമിറങ്ങും)

2 ) പ്രഷർ പോയി കഴിഞ്ഞാൽ കുക്കർ തുറന്നു മുക്കാൽ വെന്ത ബീഫിലേക്കു കഴുകി വച്ചിരിക്കുന്ന കപ്പ കൂടി ചേർത്ത് ഇളക്കി കുക്കർ അടച്ചു വീണ്ടും വേവിക്കുക; കപ്പ ഒന്ന് ഉടഞ്ഞു തുടങ്ങുന്ന പരുവം അതാണ് വേണ്ടത്; ഇനി തുറന്നു വച്ച് വെള്ളമുണ്ടെങ്കിൽ ഒന്ന് വറ്റിച്ചെടുക്കുക

3 ) ഒന്ന് വലിയ ചീനചട്ടിയോ ഉരുളിയോ എടുത്തു വച്ച് വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് സവാള ഇട്ടു ഗോൾഡൻ കളർ ആകുന്നതു വരെ വറുത്തു കോരി മാറ്റി വയ്ക്കുക

4 ) അതെ എണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂക്കുമ്പോൾ കറിവേപ്പിലയും പച്ചമുളക് കീറിയതും തേങ്ങാക്കൊത്തു നീളത്തിൽ അരിഞ്ഞതും ഇട്ടു വഴറ്റുക; അതിലേക്കു തക്കാളിയും ഇട്ടു വഴറ്റുക ഒന്ന് ഉടഞ്ഞു എണ്ണ തെളിയുന്ന പരുവത്തിൽ മല്ലിയില ചേർത്ത് വഴറ്റുക

5 ) ഇതിലേക്ക് ബാക്കിയുള്ള എല്ലാ മസാലകളും എരിവ് നോക്കി മുളക് പൊടിയും ഉപ്പു നോക്കി ഉപ്പും ചേർത്ത് ഇളക്കി മൂപ്പിക്കുക; ഒരു നുള്ളു പഞ്ചസാര ചേർത്തോളൂ.. എല്ലാം ഒന്ന് ബാലൻസ് ആയിക്കോട്ടെ.

6 ) ഇതിലേക്ക് തൈരും അണ്ടിപ്പരിപ്പ് അരച്ചതും ചേർത്ത് ഒന്ന് തിക് ആയി വരുമ്പോ അതിലേക്കു വറുത്തു വച്ച സവാള (അലങ്കരിക്കാൻ കുറച്ചു സവാള വറുത്ത് മാറ്റി വയ്ക്കുക) ചേർത്ത് ഇളക്കി; അതിലേക്കു വേവിച്ചു വറ്റിച്ചു വച്ചിരിക്കുന്ന ബീഫും കപ്പയും ചേർത്ത് ഇളക്കി യോജിപ്പിച്ചു അഞ്ചു മിനിറ്റ് മൂടി വച്ച് വേവിക്കുക ചെറിയ തീയിൽ; എന്നീട്ടു തുറന്നു വച്ച് അഞ്ചു മിനിറ്റ് കൂടി വേവിച്ചു വലിയ്ക്കുക; ചെറിയ തീയിൽ തന്നെ.

7 ) ഇനി തീ ഓഫ് ചെയ്തു കുറച്ചു പച്ച വെളിച്ചെണ്ണ ഒഴിച്ച് മുകളിൽ വറുത്തു വച്ച സവാളയും അണ്ടിപരിപ്പും വിതറി അതിനു മുകളിൽ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന