തേങ്ങ അരച്ച മീന്‍കറി

fish curry
Advertisement

തേങ്ങ അരച്ച മീന്‍കറി ഉണ്ടാക്കി നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍:

ദശക്കട്ടിയുള്ള മീന്‍- 8 കഷണം

ചെറിയ ഉള്ളി – 15 എണ്ണം

ഇഞ്ചി – 1/2“ കഷണം

പച്ചമുളക് – 1എണ്ണം നെടുകെ കീറിയത്

വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍

മുളകുപൊടി – 4 ടീസ്പൂണ്‍

കുടംപുളി – 3 ചെറിയ കഷണം

വെള്ളം – ആവശ്യത്തിനു

ഉപ്പ് – ആവശ്യത്തിനു

തേങ്ങ – 3 ടേബിള്‍ സ്പൂണ്‍

അരപ്പ് ഉണ്ടാക്കുന്ന വിധം:

fish curryതേങ്ങയും, മഞ്ഞള്‍ പൊടിയും, മുളക് പൊടിയും, ഇഞ്ചിയും, മൂന്നോ നാലോ ചെറിയ ഉള്ളിയും അല്പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു മണ്‍ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് വട്ടത്തില്‍ അരിഞ്ഞ ബാക്കി ചെറിയ ഉള്ളിയും, പച്ചമുളകും കുറച്ചു വേപ്പിലയും മൂപ്പിച്ചെടുക്കുക.

അതിലേക്കു അരപ്പ് ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. വഴന്നു വന്നാല്‍ പുളിവെള്ളവും, ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്കു ആവശ്യത്തിനു വെള്ളം ചേര്‍ക്കുക. മീനിനു മുകളില്‍ നില്ക്കാനുള്ള വെള്ളം വേണം. അത് തിളക്കുമ്പോള്‍ മീന്‍ ചേര്‍ത്ത് തിള വരുമ്പോള്‍ ചെറിയ തീയില്‍ വറ്റിച്ചെടുക്കുക എണ്ണ മുകളില്‍ നന്നായി തെളിഞ്ഞു വരുന്നതാണ് പാകം.