ചേരുവകള്‍
ആട്ടിറച്ചി – അര കിലോ
ഇഞ്ചി/ വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍
സവാള – നീളത്തില്‍ അരിഞ്ഞത് – ഒരു കപ്പ്
തക്കാളി – രണ്ട് എണ്ണം
തൈര് – അരക്കപ്പ്
ജീരകം – കാല്‍ ടീസ് സ്പൂണ്‍
ഉലുവ – കാല്‍ ടീസ് സ്പൂണ്‍
ഗരം മസാലപ്പൊടി – അര ടീസ് സ്പൂണ്‍
മല്ലിപ്പൊടി – അര ടീസ് സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ് സ്പൂണ്‍
മല്ലിയില – ഒരു ടീസ് സ്പൂണ്‍
ഉപ്പ്, എണ്ണ, കടുക് ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അതിലേക്ക് കടുക് ഇട്ട് പൊട്ടിച്ചതിന് ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. ഇതിന്റെ പച്ചമണം മാറുമ്പോള്‍ അതിലേ്ക്ക് നീളത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റുക. ഉള്ളി ചെറുതായി നിറം മാറിത്തുടങ്ങുമ്പോള്‍ അതിലേക്ക് ഏഴു മുതല്‍ പതിനൊന്നുവരെയുള്ള ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് ഇളക്കുക. അതിനുശേഷം തക്കാളി ചേര്‍ക്കുക. എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍ അതിലേക്ക് ആട്ടിറച്ചിയും തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. കഷണങ്ങള്‍ വെന്തു വരുമ്പോള്‍ മല്ലിയില ഇട്ട് തീ കുറച്ച് ഒരു മിനിറ്റ് വയ്ക്കുക. അതിന് ശേഷം സ്വാദിഷ്ടമായ മട്ടന്‍ കുറുമ റെഡി.