Blog

  • അവിൽ മിൽക്ക് ഉണ്ടാക്കാം

    അവിൽ മിൽക്ക് ഉണ്ടാക്കാം

    അവില്‍ മില്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം: ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഏകദേശം കാല്‍ കപ്പ് അവില്‍ ഇടുക, അത് ഒന്ന് വറുത്തു എടുക്കുക. അതിനു ശേഷം ഒരു കപ്പ് പാല്‍ തിളപ്പിച്ച്‌ ചൂട് പോയ ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചു ഒരു മിക്സിയിലേക്ക് ഇട്ടു അല്‍പം പഞ്ചസാരയും ഇഷ്ടമുള്ള ഫ്ലേവറും ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. എന്നിട്ട് രണ്ടു ചെറുപഴം എടുത്തു ഉടച്ചു എടുക്കണം. ഇനി ഇവ ഒരു ഗ്ലാസ്സിലേക്ക്‌ ലെയര്‍ ആയി ഇട്ടു എടുക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്. ഈ വീഡിയോ കണ്ട് എല്ലാരും ട്രൈ ചെയ്തുനോക്കൂ. Courtesy: Super Dishes

     

  • നല്ല നാടന്‍ കണ്ണിമാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്ന വിധം

    നല്ല നാടന്‍ കണ്ണിമാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്ന വിധം

    കണ്ണിമാങ്ങാ അച്ചാര്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല .കണ്ണി മാങ്ങാ അച്ചാറും പഴങ്കഞ്ഞിയും വളരെ നല്ലൊരു കോമ്പിനേഷന്‍ ആണ് .എന്നാല്‍ പിന്നെ ഇന്ന് കണ്ണിമാങ്ങാ അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ഇതിനാവശ്യമായ സാധനങ്ങള്‍.. ഉപ്പുമാങ്ങ , ഉലുവ , കടുക് , മുളക് പൊടി , കായം , ഉപ്പു വെള്ളം , നല്ലെണ്ണ, എന്നിവയാണ് .ഇനി ഇത് എങ്ങനെയാണ് തയാറാക്കുക എന്നും ഏതു അളവില്‍ ആണ് സാധനങ്ങള്‍ ചേര്‍ക്കേണ്ടതു എന്നും വിശധമായിതന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപെട്ടാല്‍ മറക്കാതെ ലൈക്‌ ചെയണം കേട്ടോ ഒപ്പം സുഹൃത്തുക്കള്‍ക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും മറക്കല്ലേ .അപ്പൊ വീഡിയോ കണ്ടോളു .

     

  • വെള്ളകടല എങ്ങനെയാണു കറി വെക്കുന്നതെന്ന് കാണൂ.

    വെള്ളകടല എങ്ങനെയാണു കറി വെക്കുന്നതെന്ന് കാണൂ.

    വെള്ളകടല നല്ല ടേസ്റ്റിയും ആരോഗ്യ ഗുണങ്ങള്‍ ഉള്ളതും ആണ്. ഇത് എങ്ങനെയാണു കറി വെക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഒന്നര കപ്പ് വെള്ളകടല നന്നായി കഴുകിയതിനു ശേഷം ആറു മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു കുതിര്‍ത്തു വെക്കുക. രണ്ടു സവാള, ഇഞ്ചി, വെളുത്തുള്ളി, രണ്ടു പച്ചമുളക്, 5 വറ്റല്‍മുളക്, മസാല, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 2 ടീസ്പൂണ്‍ മുളകുപൊടി, രണ്ടര ടീസ്പൂണ്‍ മല്ലിപൊടി, ആവശ്യത്തിനു കറിവേപ്പില, എണ്ണ, ഉപ്പ്. ഇത്രയും സാധനങ്ങളാണ് കടലകറിയ്ക്ക് ആവശ്യമുള്ളത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ വീഡിയോ നല്‍കിയിട്ടുണ്ട്. അത് കണ്ട്‌ ട്രൈ ചെയ്തുനോക്കൂ. Courtesy: Anu’s Kitchen Recipes in Malayalam

     

  • എള്ളുണ്ട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണൂ.

    എള്ളുണ്ട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണൂ.

    എള്ളുണ്ട എല്ലാര്‍ക്കും വളരെ ഇഷ്ടമായിരിക്കും. സ്വന്തമായി എള്ളുണ്ട ഉണ്ടാക്കി നോക്കാം. വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. കറുത്തതോ വെളുത്തതോ ആയ എള്ള് വാങ്ങാന്‍ കിട്ടും. ഉള്ളുണ്ട ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: എള്ള് രണ്ടു കപ്പ്, ശര്‍ക്കര ഒരു കപ്പ്, നെയ്യ് 2 tsp ഇത്രയുമാണ്. ആദ്യം എള്ള് വറുത്തെടുക്കണം പിന്നെ ശര്‍ക്കര ഉരുക്കി എടുക്കണം ആ ശര്‍ക്കരയിലേക്ക് നെയ്യ് ഒഴിക്കുക ഇതിലേക്ക് എള്ള് ഇടുക. ഇത് മിക്സ്‌ ചെയ്തു അല്പം തണുത്ത ശേഷം ഉണ്ടകള്‍ ഉരുട്ടി എടുക്കാം. ഇത് ചെയ്യുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട് അത് കണ്ട്‌ എല്ലാരും ട്രൈ ചെയ്തുനോക്കൂ. Courtesy: Rani’s Kitchen.

     

  • കൊതിയൂറും തേങ്ങാ കപ്പലണ്ടി മിട്ടായി ഉണ്ടാക്കാം.

    കൊതിയൂറും തേങ്ങാ കപ്പലണ്ടി മിട്ടായി ഉണ്ടാക്കാം.

    തേങ്ങയും കപ്പലണ്ടിയും കൊണ്ട് നല്ല മധുരമുള്ള മിട്ടായി ഉണ്ടാക്കുന്നത്‌ കാണൂ, താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഈ പുതിയ ഐറ്റം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് മിയ കിച്ചണ്‍ ചെയ്തു കാണിച്ചു തരുന്നുണ്ട്. ഇത് ഉണ്ടാക്കുന്നതിനു ഒരു തേങ്ങ, ശര്‍ക്കര 250 ഗ്രാം മുതല്‍ 300 ഗ്രാം വരെ, കപ്പലണ്ടി 250 ഗ്രാം വറുത്തു തൊലി കളഞ്ഞത്, നെയ്യ് 2 ടേബിള്‍സ്പൂണ്‍. ഇത്രയും സാധനങ്ങള്‍ ആണ് ആവശ്യമുള്ളത്. ഈ വീഡിയോ കണ്ട ശേഷം നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Mia kitchen

     

  • ചിക്കന്‍ തോരന്‍ ഉണ്ടാക്കാം

    ചിക്കന്‍ തോരന്‍ ഉണ്ടാക്കാം

    ഒരു നാടന്‍ വിഭവമായ ചിക്കന്‍ തോരന്‍ തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍: എല്ലില്ലാതെ ചെറുതായി നുറുക്കിയ ചിക്കന്‍ 1 കിലോ, സവാള നീളത്തില്‍ അരിഞ്ഞത് 1, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചെടുത്തത് രണ്ടര ടേബിള്‍സ്പൂണ്‍, തേങ്ങ തിരുമ്മിയത്‌ 1 കപ്പ്, ചിക്കന്‍ മസാല 2 ടീസ്പൂണ്‍, മുളകുപൊടി 1 ടീസ്പൂണ്‍, കുരുമുളക്പൊടി 1 ടീസ്പൂണ്‍, മഞ്ഞള്‍പൊടി അര ടീസ്പൂണ്‍, കടുക് അര ടീസ്പൂണ്‍, ഉണക്കമുളക് 5 എണ്ണം, കറിവേപ്പില 3 തണ്ട്, വെളിച്ചെണ്ണ 3 ടേബിള്‍സ്പൂണ്‍, ഉപ്പ് ആവശ്യത്തിന്. ഇത്രയുമാണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. Courtesy: Pachakalokam

     

  • സ്പെഷ്യല്‍ മലബാര്‍ ബീഫ് ബിരിയാണി ഉണ്ടാക്കാം.

    സ്പെഷ്യല്‍ മലബാര്‍ ബീഫ് ബിരിയാണി ഉണ്ടാക്കാം.

    ഒരു സ്പെഷ്യല്‍ വിഭവം തയ്യാറാക്കാം. ബീഫ് ബിരിയാണി. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: ഒരു കിലോ ബീഫ്, അര സ്പൂണ്‍ ഗരംമസാല, അര സ്പൂണ്‍ ഉലുവപൊടി, കാല്‍ സ്പൂണ്‍ പെരുംജീരകപൊടി, ആവശ്യത്തിനു ഉപ്പ്, കുറച്ചു വിനാഗിരി. ഇത് മിക്സ്‌ ചെയ്തു അര മണിക്കൂര്‍ വെക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത്‌ ചേര്‍ക്കണം, കുറച്ചു മഞ്ഞള്‍പൊടിയും ചേര്‍ത്ത് ബീഫ് വേവിക്കുക. ബീഫ് വേവുന്ന ടൈമില്‍ മസാല തയ്യാറാക്കാം. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ട്രൈ ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy:
    Saudaa’s kitchen