Advertisement
എള്ളുണ്ട എല്ലാര്‍ക്കും വളരെ ഇഷ്ടമായിരിക്കും. സ്വന്തമായി എള്ളുണ്ട ഉണ്ടാക്കി നോക്കാം. വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. കറുത്തതോ വെളുത്തതോ ആയ എള്ള് വാങ്ങാന്‍ കിട്ടും. ഉള്ളുണ്ട ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: എള്ള് രണ്ടു കപ്പ്, ശര്‍ക്കര ഒരു കപ്പ്, നെയ്യ് 2 tsp ഇത്രയുമാണ്. ആദ്യം എള്ള് വറുത്തെടുക്കണം പിന്നെ ശര്‍ക്കര ഉരുക്കി എടുക്കണം ആ ശര്‍ക്കരയിലേക്ക് നെയ്യ് ഒഴിക്കുക ഇതിലേക്ക് എള്ള് ഇടുക. ഇത് മിക്സ് ചെയ്തു അല്പം തണുത്ത ശേഷം ഉണ്ടകള്‍ ഉരുട്ടി എടുക്കാം. ഇത് ചെയ്യുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട് അത് കണ്ട് എല്ലാരും ട്രൈ ചെയ്തുനോക്കൂ. Courtesy: Rani’s Kitchen.