Blog

  • ഉള്ളി തീയൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം

    ഉള്ളി തീയൽ വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: ഉള്ളി ചെറുതായി അരിഞ്ഞെടുത്തത് ഒരു കപ്പ്, പച്ചമുളക് 5-6 എണ്ണം അറ്റം പിളര്‍ന്നത്, വാളന്‍പുളി പിഴിഞ്ഞെടുത്ത വെള്ളം, തേങ്ങ, കൊച്ചുള്ളി, വെളുത്തുള്ളി എന്നിവ വറുത്ത് അതിലേക്കു അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, രണ്ടു ടേബിള്‍സ്പൂണ്‍ മല്ലിപൊടി, ഇവ അരച്ചെടുക്കുക, ഒരു ടീസ്പൂണ്‍ കടുക്, ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ് വേണ്ടത്. ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. https://www.youtube.com/channel/UC84Q2UlRv6M1YecnlUlfRCw

     

  • സ്പൈസി ചിക്കന്‍ കറി വിത്ത്‌ ആല്‍മന്‍ഡ്‌ ഉണ്ടാക്കുന്നത് കാണൂ

    സ്പൈസി ചിക്കന്‍ കറി വിത്ത്‌ ആല്‍മന്‍ഡ്‌ ഉണ്ടാക്കുന്നത് കാണൂ

    സ്പൈസി ചിക്കന്‍ കറി വിത്ത്‌ ആല്‍മന്‍ഡ്‌ ആണ് മലയാളികളുടെ പ്രിയതാരം ആനി ഇവിടെ ഉണ്ടാക്കി കാണിക്കുന്നത്. ഇത് ഉണ്ടാക്കുന്നത്‌ വെജിറ്റബിള്‍ ഓയിലില്‍ ആണ്. ഒരു കിലോ ചിക്കന്‍ നന്നായി കഴുകി ഉപ്പും കുരുമുളകും നാരങ്ങാ നീരും ചേര്‍ത്ത് ഒരു മണിക്കൂര്‍ വെക്കണം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 4 സവാള, ഗ്രാമ്പു 4 എണ്ണം, പട്ട ഒരു കഷ്ണം, ജീരകം, ഏലക്ക, പെരും ജീരകപൊടി, ടൊമാറ്റോ പ്യൂരി ഒരു കപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, മല്ലിയില, ബദാം കുതിര്‍ത്തത്, ഉപ്പ്. ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. Courtesy: Amrita Cookery Shows

     

  • ഉരുളകിഴങ്ങ് പക്ക് വട.. നാലു മണി പലഹാരം ടേസ്റ്റ് പക്ക് വട

    ഉരുളകിഴങ്ങ് പക്ക് വട.. നാലു മണി പലഹാരം ടേസ്റ്റ് പക്ക് വട

    ഉരുളകിഴങ്ങ് പക്ക് വട(രുചിയോടെ ചായക്കൊപ്പം കഴിക്കാൻ നാലുമണി പലഹാരം) എങ്ങനെയാണ് ഉണ്ടാക്കാം എന്നറിയാന്‍ വിശദമായി താഴെ കാണുന്ന വീഡിയോയില്‍ കാണാം”.ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും .ഒപ്പം ഇഷ്ടപ്പെട്ടാല്‍ ആ ഇഷ്ടം ലൈക്‌ ബട്ടണ്‍ അമര്‍ത്തി അറിയിക്കാനും മറക്കല്ലേ .
    ഉരുളക്കിഴങ്ങ് slice തിളച്ച വെള്ളത്തിൽ 2 മിനിറ്റ് ഇട്ടുവെച്ചു എടുത്തു തണുത്ത വെള്ളത്തിൽ ഇട്ടു സ്റ്റാർച്ച് കളഞ്ഞു മുക്കി പൊരിച്ചാൽ tasty ആണ് അപ്പൊ ശരി വീഡിയോ കാണാം

  • ഓവനില്ലാതെ Vanilla കപ്പ് കേക്ക് ഉണ്ടാക്കാം

    ഓവനില്ലാതെ Vanilla കപ്പ് കേക്ക് ഉണ്ടാക്കാം

    കപ്പ് കേക്ക് മിക്കവര്‍ക്കും ഇഷ്ടമാണ് പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഓവന്‍ ഇല്ലാതെ കപ്പ് കേക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഒരു കപ്പ് മൈദ, പൊടിച്ച പഞ്ചസാര അര കപ്പ്, വാനില എസ്സെന്‍സ്‌ ഒരു tspn, പാല്‍ കാല്‍ കപ്പ്, കോക്കനട്ട് ഓയില്‍, രണ്ടു മുട്ട, ബേക്കിംഗ് പൌഡര്‍, ബേക്കിംഗ് സോഡാ, ചുക്കുപൊടി. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ട്രൈ ചെയ്യൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക. Courtesy: Malayalam Cooking Channel

     

  • പുതിയ ഇരുമ്പു ചട്ടി എങ്ങിനെ മയക്കി എടുക്കാം

    പുതിയ ഇരുമ്പു ചട്ടി എങ്ങിനെ മയക്കി എടുക്കാം

    പുതിയ ഇരുമ്പു ചട്ടി എങ്ങിനെ മയക്കി എടുക്കാം എങ്ങനെയെന്ന് പഠിക്കുവാൻ താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കാണുക പഴയ ആളുകൾക്ക് എത്രത്തോളം ദ്രവ്യങ്ങളെ കുറിച്ച് അറിയാമായിരുന്നു എന്ന് ഈ വീഡിയോ കാണുബോള്‍ മനസിലാക്കാൻ കഴിയും,ആ പാരമ്പര്യ അറിവുകൾ മറന്നു പോയ ആ സംസ്കാരത്തിന്റെ മക്കൾക്കു ഓർമിപ്പിച്ചുതരുകയും കൂടിയാണ് ഈ വീഡിയോ.ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും .ഒപ്പം ഇഷ്ടപ്പെട്ടാല്‍ ആ ഇഷ്ടം ലൈക്‌ ബട്ടണ്‍ അമര്‍ത്തി അറിയിക്കാനും മറക്കല്ലേ അപ്പൊ ശരി വീഡിയോ കാണാം.

     

  • ഉരുളക്കിഴങ്ങു കൊണ്ട് മിക്സ്ചർ

    ഉരുളക്കിഴങ്ങു കൊണ്ട് മിക്സ്ചർ

    വളരെ രുചികരവും വ്യത്യസ്തവുമായ ഒരു മിക്സ്ചര്‍ തയ്യാറാക്കാം. ഉരുളകിഴങ്ങ് മിക്സ്ചര്‍. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഉരുളക്കിഴങ്ങ് അര കിലോ തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തെടുക്കണം, ഈ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് 20 മിനിറ്റ് വെള്ളത്തില്‍ ഇട്ടു വെക്കണം, അതിനു ശേഷം വെള്ളം കളഞ്ഞ ശേഷം ഈ ഉരുളകിഴങ്ങ് നന്നായി ഈര്‍പ്പം തുടച്ചു എടുക്കണം ഇത് എണ്ണയിലേക്ക് ഇട്ടു വറുത്തു കോരുക, ആ എണ്ണയില്‍ കുറച്ചു കപ്പലണ്ടി ഇട്ടു വറുത്തു കോരുക, കറിവേപ്പിലയും വറുക്കുക, വറുത്തു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് ഇവ ഇട്ടു അല്പം ഉപ്പും മുളകും ഇട്ടു മിക്സ്‌ ചെയ്തു എടുക്കുക. എങ്ങനെയാണു ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ യില്‍ കണ്ടു ചെയ്തുനോക്കൂ. Courtesy: Akkus Cooking

     

  • രണ്ടു മിനിട്ടുകൊണ്ട് മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

    രണ്ടു മിനിട്ടുകൊണ്ട് മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

    മയോണൈസ് നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മുട്ട – മൂന്നെണ്ണം ..വെജിറ്റബിള്‍ ഓയില്‍ – …നാരങ്ങാ നീര് – ….കടുക് പൊടിച്ചത് – വിനിഗര്‍ ….പഞ്ചസാര – …ഉപ്പ് – ഒരു നുള്ള് ..ആദ്യം തന്നെ മുട്ടയുടെ മഞ്ഞ എടുക്കുക .ഒരു നുള്ള് കടുക് പൊടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക കുറേശെ ഓയില്‍ ഒഴിച്ച് ബീറ്റ് ചെയ്തു എടുക്കുക …മിക്സ് ആയ ശേഷം വിനിഗര്‍,,,നാരങ്ങാനീര് ..പഞ്ചസാര ..ഉപ്പു….എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യാം .. ഈ മയോണൈസ് ഉണ്ടാക്കുന്നത് വിശദമായി താഴെ കാണുന്ന വീഡിയോയില്‍ കാണാം”.ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും .ഒപ്പം ഇഷ്ടപ്പെട്ടാല്‍ ആ ഇഷ്ടം ലൈക്‌ ബട്ടണ്‍ അമര്‍ത്തി അറിയിക്കാനും മറക്കല്ലേ അപ്പൊ ശരി വീഡിയോ കാണാം.