അവിൽ മിൽക്ക് ഉണ്ടാക്കാം

അവിൽ മിൽക്ക്
Advertisement

അവില്‍ മില്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം: ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഏകദേശം കാല്‍ കപ്പ് അവില്‍ ഇടുക, അത് ഒന്ന് വറുത്തു എടുക്കുക. അതിനു ശേഷം ഒരു കപ്പ് പാല്‍ തിളപ്പിച്ച്‌ ചൂട് പോയ ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചു ഒരു മിക്സിയിലേക്ക് ഇട്ടു അല്‍പം പഞ്ചസാരയും ഇഷ്ടമുള്ള ഫ്ലേവറും ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. എന്നിട്ട് രണ്ടു ചെറുപഴം എടുത്തു ഉടച്ചു എടുക്കണം. ഇനി ഇവ ഒരു ഗ്ലാസ്സിലേക്ക്‌ ലെയര്‍ ആയി ഇട്ടു എടുക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്. ഈ വീഡിയോ കണ്ട് എല്ലാരും ട്രൈ ചെയ്തുനോക്കൂ. Courtesy: Super Dishes