Blog

  • ചിക്കന്‍ കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത്‌ കാണൂ

    ചിക്കന്‍ കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത്‌ കാണൂ

    ചിക്കന്‍ കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.ഇതിനു കുറച്ചു ചിക്കന്‍ കുരുമുളക്പൊടിയും ഉപ്പും ചേര്‍ത്ത് മിക്സ്‌ ചെയ്തശേഷം അല്പം വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കണം. ചിക്കന്‍ വേവുന്ന സമയത്ത് ബ്രഡ് പീസുകള്‍ പരത്തി എടുക്കണം.അതിനുശേഷം വെന്ത ചിക്കന്‍ ഒന്ന് ഉടച്ചു എടുക്കണം. കുറച്ചു ക്യാരറ്റും കുക്കുമ്പറും അരിഞ്ഞു എടുക്കണം. അതിലേക്ക് ഈ ചിക്കന്‍ ചേര്‍ക്കണം. ആവശ്യത്തിനു കുരുമുളക്പൊടി, മയോണൈസ് ചേര്‍ത്ത് മിക്സ്‌ചെയ്തെടുക്കുക. ഇനി കുറച്ചു മൈദ കലക്കിയത് എടുക്കണം. പിന്നെ കുറച്ചു മുട്ട അടിച്ചത്, കുറച്ചു ബ്രഡ് പൊടിയും. ഇനി ബ്രഡിനുള്ളില്‍ അല്പം ഫില്ലിംഗ് വെച്ച് സൈഡ് മൈദ വെച്ച് ഒട്ടിച്ചു റോള്‍ ചെയ്തെടുത്ത് മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി പൊരിച്ചെടുക്കണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy:Saudaa’s kitchen

     

  • തേന്‍ നെല്ലിക്ക എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

    തേന്‍ നെല്ലിക്ക എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

    ശരീരത്തിന് അനേകം ഗുണങ്ങള്‍ കിട്ടുന്ന തേന്‍ നെല്ലിക്ക വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: അരക്കിലോ നെല്ലിക്ക നന്നായി കഴുകി തുടച്ചു എടുക്കണം. പിന്നെ തേന്‍, ശര്‍ക്കര. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയാണ് എന്നാണു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോ കണ്ട ശേഷം നിങ്ങളും അത് പോലെ ചെയ്തു നോക്കൂ. നല്ല രുചികരവും ഗുണകരവുമായ തേന്‍ നെല്ലിക്ക നിങ്ങള്‍ക്കും ഉണ്ടാക്കാം. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Help me Lord

     

  • കണ്ണൂർ സ്പെഷ്യൽ ഊത്തപ്പം ഉണ്ടാക്കാം.

    കണ്ണൂർ സ്പെഷ്യൽ ഊത്തപ്പം ഉണ്ടാക്കാം.

    കണ്ണൂർ സ്പെഷ്യൽ ഊത്തപ്പം കഴിച്ചിട്ടുണ്ടോ ഇതൊരു ബ്രേക്ക്‌ ഫാസ്റ്റ് വിഭവമാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം: ഒന്നരകപ്പ് ബിരിയാണി അരി കുതിര്‍ത്തി വെക്കുക, അരമുറി തേങ്ങ ചിരണ്ടി മിക്സിയില്‍ ഇട്ടു പാല്‍ എടുക്കണം എന്നിട്ട് കുതിര്‍ത്തു വെച്ച അരി അല്പം ചോറ് ചേര്‍ത്ത് അരച്ചെടുക്കണം, അതിനു ശേഷം അല്പം ഈസ്റ്റ് മാവില്‍ ചേര്‍ത്തു കൊടുക്കണം. ഇത് അഞ്ച് മണിക്കൂര്‍ വെച്ചേക്കുക. അതിനു ശേഷം ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ദോശ ചുടുന്ന പോലെ ചുടുക. മാവു ഒഴിച്ച ശേഷം കുറച്ചു ക്യാരറ്റും മല്ലിയിലയും മുകളില്‍ ഇടണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഇത് ചെയ്തു കാണിക്കുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ട്രൈ ചെയ്യൂ. Courtesy: Super Dishes

     

  • ചെമ്മീനും മാങ്ങയും വറുത്തരച്ച കറി ഒരു നാടൻ വിഭവം

    ചെമ്മീനും മാങ്ങയും വറുത്തരച്ച കറി ഒരു നാടൻ വിഭവം

    ഹായ് ഫ്രെണ്ട്സ് ഇന്ന് ഞങ്ങൾ വന്നിടുള്ളത് Cookery show യുടെ വീഡിയോയുമായിട്ടാണ് ഈ വീഡിയോ ഞാൻ കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി അപ്പോൾ നിങ്ങളുമായി ഒന്ന് ഷെയർ ചെയ്യുന്നു വളരെ നല്ല രീതിയിൽ മസാലക്കൂട്ടുകൾ വരെ വീട്ടിൽ തയ്യാറാക്കിയാണ് അമ്മച്ചി കറിഉണ്ടാക്കുന്നത് പുതിയതലമുറ കണ്ടിരിക്കേണ്ടതാണ് അവർക്കായി മറക്കാതെ ഷെയർ ചെയണെ വീഡിയോ താഴെ നൽകുന്നുണ്ട് വീഡിയോ കാണുകയും നിങ്ങൾക്ക് ഇഷ്ടമായാൽ ആ ഇഷ്ടം ലൈക് ആയി അറിയിക്കുക. കടപ്പാട്:ചെമ്മീനും മാങ്ങയും വറുത്തരച്ച കറി : Cookery show Asianet News.

  • 2 മിനുറ്റ്കൊണ്ട് ഉണ്ടാക്കാവുന്ന രുചിയൂറും നാടന്‍ വിഭവങ്ങള്‍ വീഡിയോ  കാണുക

    2 മിനുറ്റ്കൊണ്ട് ഉണ്ടാക്കാവുന്ന രുചിയൂറും നാടന്‍ വിഭവങ്ങള്‍ വീഡിയോ കാണുക

    2 മിനുറ്റ്കൊണ്ട് ഉണ്ടാക്കാവുന്ന രുചിയൂറും നാടന്‍ വിഭവങ്ങള്‍ വീഡിയോ ഇന്ന് താഴെ കൊടുത്തിടുള്ളത് നാടൻ വിഭവങ്ങൾ ഇഷ്ടമാവാത്തവർ ആരുംതനെഉണ്ടാവില്ല ഈ വീഡിയോയിൽ കാണിക്കുന്നത് പലർക്കും അറിയുന്നത് ആയിരിക്കും എന്നിരുന്നാലും അറിയാത്തവർ ഉണ്ടായേക്കും കൂടുതൽ ആയും പുതിയ തലമുറ അവർക്കായി വീഡിയോ താഴെ ഇനി ഇത് എങ്ങനെയാണ് തയാറാക്കുക എന്നും ഏതു അളവില്‍ ആണ് സാധനങ്ങള്‍ ചേര്‍ക്കേണ്ടതു എന്നും വിശധമായിതന്നെ അറിയുവാന്‍ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപെട്ടാല്‍ മറക്കാതെ ലൈക്‌ ചെയണം കേട്ടോ ഒപ്പം സുഹൃത്തുക്കള്‍ക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും മറക്കല്ലേ .അപ്പൊ വീഡിയോ കണ്ടോളു .

  • ഈസി & ടേസ്റ്റി ചിക്കന്‍ ബിരിയാണി ഉങ്ങാക്കാം വീഡീയോ കാണുക

    ഈസി & ടേസ്റ്റി ചിക്കന്‍ ബിരിയാണി ഉങ്ങാക്കാം വീഡീയോ കാണുക

    വളരെ എളുപ്പത്തില്‍ ഉണ്ടാകാനും സാധാരണ ബിരിയാണി ചേരുവകള്‍ ആയ നെയ്യ് , മല്ലിചെപ്പു പുതിന ഇല , അണ്ടിപരിപ്പ് ഉണക്കമുന്തിരി ഇവ ഒന്നും ചേര്‍ക്കാത്തതും എന്നാല്‍ രുചിയില്‍ അല്പം പോലും കുറവ് വരാത്തതുമായ ഒരു വിഭവം ആണ് ഈ ബിരിയാണി . തിരക്കിനിടയില്‍ വളരെ എളുപ്പത്തില്‍ ചെലവ് കുറഞ്ഞ ഒരു ചിക്കാന്‍ ബിരിയാണിയാണ് ജാസ’സ് ഫുഡ്‌ ബുക്ക്‌ നിങ്ങള്‍ക്ക് സമര്‍പ്പികുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപെട്ടാല്‍ മറക്കാതെ ലൈക്‌ ചെയണം കേട്ടോ ഒപ്പം സുഹൃത്തുക്കള്‍ക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും മറക്കല്ലേ .അപ്പൊ വീഡിയോ കണ്ടോളു .

  • കഫ്സ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് കാണൂ.

    കഫ്സ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് കാണൂ.

    മലപ്പുറം സ്പെഷ്യൽ കഫ്സ ആണ് ഇവിടെ ഉണ്ടാക്കുന്നത്‌. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: കഫ്സ അരി ഒരു കിലോ, ചിക്കന്‍ ഒരു കിലോ, 4 തക്കാളി, കുരുമുളക്, വെളുത്തുള്ളി, ചെറിയ ജീരകം, പച്ചമുളക്, ഇഞ്ചി, മസാലപൊടി, ചിക്കന്‍ ക്യൂബ്, നാരങ്ങ, പട്ട, ഗ്രാമ്പു, ഏലക്ക, തക്കാളി പേസ്റ്റ്, തക്കാളി അരച്ചത്‌, സണ്‍ ഫ്ലവര്‍ ഓയില്‍, ആവശ്യത്തിന് ഉപ്പ്. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നും അളവുകളും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ട് നിങ്ങളും ഉണ്ടാക്കി നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: TB Food Items