കണ്ണൂർ സ്പെഷ്യൽ ഊത്തപ്പം ഉണ്ടാക്കാം.

ഊത്തപ്പം
Advertisement

കണ്ണൂർ സ്പെഷ്യൽ ഊത്തപ്പം കഴിച്ചിട്ടുണ്ടോ ഇതൊരു ബ്രേക്ക്‌ ഫാസ്റ്റ് വിഭവമാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം: ഒന്നരകപ്പ് ബിരിയാണി അരി കുതിര്‍ത്തി വെക്കുക, അരമുറി തേങ്ങ ചിരണ്ടി മിക്സിയില്‍ ഇട്ടു പാല്‍ എടുക്കണം എന്നിട്ട് കുതിര്‍ത്തു വെച്ച അരി അല്പം ചോറ് ചേര്‍ത്ത് അരച്ചെടുക്കണം, അതിനു ശേഷം അല്പം ഈസ്റ്റ് മാവില്‍ ചേര്‍ത്തു കൊടുക്കണം. ഇത് അഞ്ച് മണിക്കൂര്‍ വെച്ചേക്കുക. അതിനു ശേഷം ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ദോശ ചുടുന്ന പോലെ ചുടുക. മാവു ഒഴിച്ച ശേഷം കുറച്ചു ക്യാരറ്റും മല്ലിയിലയും മുകളില്‍ ഇടണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഇത് ചെയ്തു കാണിക്കുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ട്രൈ ചെയ്യൂ. Courtesy: Super Dishes