ചിക്കന്‍ കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത്‌ കാണൂ

ബ്രഡ് റോള്‍
Advertisement

ചിക്കന്‍ കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.ഇതിനു കുറച്ചു ചിക്കന്‍ കുരുമുളക്പൊടിയും ഉപ്പും ചേര്‍ത്ത് മിക്സ്‌ ചെയ്തശേഷം അല്പം വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കണം. ചിക്കന്‍ വേവുന്ന സമയത്ത് ബ്രഡ് പീസുകള്‍ പരത്തി എടുക്കണം.അതിനുശേഷം വെന്ത ചിക്കന്‍ ഒന്ന് ഉടച്ചു എടുക്കണം. കുറച്ചു ക്യാരറ്റും കുക്കുമ്പറും അരിഞ്ഞു എടുക്കണം. അതിലേക്ക് ഈ ചിക്കന്‍ ചേര്‍ക്കണം. ആവശ്യത്തിനു കുരുമുളക്പൊടി, മയോണൈസ് ചേര്‍ത്ത് മിക്സ്‌ചെയ്തെടുക്കുക. ഇനി കുറച്ചു മൈദ കലക്കിയത് എടുക്കണം. പിന്നെ കുറച്ചു മുട്ട അടിച്ചത്, കുറച്ചു ബ്രഡ് പൊടിയും. ഇനി ബ്രഡിനുള്ളില്‍ അല്പം ഫില്ലിംഗ് വെച്ച് സൈഡ് മൈദ വെച്ച് ഒട്ടിച്ചു റോള്‍ ചെയ്തെടുത്ത് മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി പൊരിച്ചെടുക്കണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy:Saudaa’s kitchen