ചോക്ലേറ്റ് കേക്ക് കുക്കറിൽ വെച്ച് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഒരു കപ്പ് മൈദ, പൊടിച്ച പഞ്ചസാര ഒരു കപ്പ്, ഒരു ടീസ്പൂണ്‍ ബേക്കിംഗ് പൌഡര്‍, ഒരു പിഞ്ച് ഉപ്പ്, നെയ്യ് ഒരു ടേബിള്‍സ്പൂണ്‍, രണ്ടു മുട്ട, വാനില എസ്സന്‍സ്, ഓയില്‍ 3 ടേബിള്‍സ്പൂണ്‍, ചോക്ക്ലേറ്റ് സിറപ്പ് അര കപ്പ്. ഇത്രയുമാണ് ആവശ്യമുള്ളത്. ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണു എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ട് അതുപോലെ ചെയ്തുനോക്കൂ. Courtesy: Malayalam Cooking Channel
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരുടെ ഇഷ്ടവിഭവമാണ് ചിക്കന്‍. ഇതില്‍ തന്നെ തന്തൂരി ചിക്കന് പ്രിയമേറും. ആരോഗ്യത്തിനും തന്തൂരി ചിക്കന്‍ ഏറെ നല്ലതു തന്നെയാണ്. കാരണം ഇതുണ്ടാക്കാന്‍ അധികം എണ്ണ വേണ്ടി വരില്ലെന്നതു തന്നെ കാരണം. വീട്ടില്‍ തന്തൂരി അടുപ്പില്ലെങ്കിലും ഗ്രില്‍ ഉള്ള മൈക്രോവേവുണ്ടെങ്കില്‍ തന്തൂരി ചിക്കന്‍ വീട്ടില്‍ തന്നെ പാചകം ചെയ്യാവുന്നതേയുള്ളൂ.
ഇതാ തന്തൂരി ചിക്കൻ ഓവനിൽ തയ്യാറാകുന്നത് താഴെ വീഡിയോയിൽ കാണിക്കുന്നു കാണുക ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ പോസ്റ്റ് ഷെയര്‍ ചെയുക.വീഡിയോ കാണുക ശേഷം തുടര്‍ന്ന് വായിക്കുക.
തൈരില്‍ എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.
ചിക്കന്‍ കഷ്ണങ്ങള്‍ വരയുക. മസാല നല്ലപോലെ തേച്ചു പിടിപ്പിച്ച് ഫ്രിഡ്ജില്‍ വയ്ക്കണം. ഫ്രീസറിലല്ല.
ചിക്കന് കഷ്ണങ്ങളില്‍ അല്‍പം എണ്ണ പുരട്ടുക. ഇത് മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18-20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം.തന്തൂരി ചിക്കന്‍ റെഡി. പുതിന ചട്‌നി കൂട്ടി സ്വാദോടെ കഴിയ്ക്കാം.
വെള്ളയപ്പം അഥവാ പൂവപ്പം ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴി ഇല്ല .അതിന്റെ സ്വാദ് മറ്റൊരു വിഭവത്തിനും ഉണ്ടാകില്ല താനും.അപ്പോം മുട്ടക്കറിയും അല്ലങ്കില്‍ അപ്പവും ചിക്കന്‍ കറിയും ,ബീഫ് കറി ഇതൊക്കെ നല്ല കോമ്പിനേഷന്‍ ആണ് .അപ്പം ഉണ്ടാക്കുമ്പോള്‍ മിക്കവര്‍ക്കും ഉള്ള ഒരു പരാതി ആണ് അപ്പം നല്ല സോഫ്റ്റ് ആയി ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നത് .അങ്ങനെ പരാതിയുള്ളവര്‍ക്ക് നല്ല സോഫ്റ്റ് ആയിട്ടുള്ള വെള്ളയപ്പം എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത് .ഇത് തയാറാക്കുന്നത് എങ്ങനെ എന്നും ഇത് തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട് അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക് ചെയാനും സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയാനും മറക്കല്ലേ .
മലപ്പുറത്തുകാരുടെ ഒരു വിശിഷ്ട വിഭവമാണ് ഒറോട്ടി. ഒറോട്ടിയെ കുറിച്ച് മലബാറുകാര്‍ക്ക് കൂടുതല്‍ പറഞ്ഞു തരേണ്ടതില്ലെന്ന് തോന്നുന്നു. എന്നാല്‍ തെക്കര്‍ക്ക് ഒറോട്ടി പരിചിതമായ ഒരു അപരിചിത വിഭവമാണ്. തടിച്ച ഈ വിഭവം വളരെ ടേസ്റ്റിയാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: തിളച്ച വെള്ളത്തില്‍ കുതിര്‍ത്തു വെച്ച പുഴുങ്ങല്‍ അരി മിക്സിയില്‍ അരച്ച് അല്പം അരിമാവ് ചേര്‍ക്കുക. എങ്ങനെയാണു പരത്തേണ്ടതെന്നും ചുടേണ്ടതെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Mymoonz Kitchen.
തലശ്ശേരി സ്റ്റൈലില്‍ മുട്ട ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ജീരക ശാല ബിരിയാണി അരി 3 കപ്പ്, സവാള-3, തക്കാളി-3, വെളുത്തുള്ളി ചതച്ചത്-2 tbs, ഇഞ്ചി ചതച്ചത്-2 tbs, പച്ചമുളക്-1 tbs, കുറച്ചു പുതിനയില, കുറച്ചു മല്ലിയില, മുട്ട പുഴുങ്ങിയത്, പെരുംജീരകം, ഏലക്ക, ഗ്രാമ്പൂ, പട്ട, ബേ ലീഫ്, മഞ്ഞള്‍പൊടി, മുളകുപൊടി, നെയ്യ്, ഓയില്‍, ഗരംമസാലപൊടി, ആവശ്യത്തിനു ഉപ്പും വെള്ളവും ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട്. വീഡിയോ കണ്ടു ചെയ്തുനോക്കൂ. Courtesy: Saudaa’s kitchen.
വെജിറ്റബിള്‍ കുറുമ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം.ആവശ്യമുള്ള വെജിറ്റബിളുകള്‍ കഷണങ്ങള്‍ ആക്കി കുക്കറിലേക്ക് ഇടുക.ഇതില്‍ അല്പം മഞ്ഞള്‍പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കണം.ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് 2 സവാള അരിഞ്ഞതും 5 പച്ചമുളകും ഇട്ടു വഴറ്റി അതിലേക്ക് 2 tbsp ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇടുക.അല്പം മഞ്ഞള്‍പൊടിയും 3 tbsp മല്ലിപൊടിയും 1 tsp ഗരംമസാലയും ചേര്‍ത്ത് നന്നായി വഴറ്റുക.ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ച വെജിറ്റബിള്‍ ചേര്‍ക്കുക.ഇത് നന്നായി ഇളക്കിയോജിപ്പിക്കുക,ഒരു മിക്സിയില്‍ അര കപ്പ് തേങ്ങയും കുതിര്‍ത്ത അണ്ടിപ്പരിപ്പും അടിച്ചു അതിലേക്കു മുക്കാല്‍ കപ്പ് തൈരും ചേര്‍ത്ത് മിക്സ് ചെയ്യുക.ഇത് കറിയിലേക്ക് ഒഴിച്ച് ഉപ്പും മല്ലിയിലയും കുരുമുളകും ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy:Tabassum’s Kitchen
പത്തിരിയും കോഴിക്കറിയും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ നാവില്‍ കപ്പല്‍ ഓടും .നല്ല സോഫ്റ്റ് പത്തിരിയും കോഴിക്കറിയും കഴിച്ചാല്‍ കിട്ടുന്ന സന്തോഷം ലഭിക്കുന്ന മറ്റു ഭക്ഷണങ്ങള്‍ കുറവാണു എന്ന് തന്നെ പറയാം .അപ്പൊ പിന്നെ ഇന്ന് നമുക്ക് നല്ല സോഫ്റ്റ് പത്തിരി തന്നെ ഉണ്ടാക്കാം അല്ലെ .ഇത് നല്ല സോഫ്റ്റ് ആയി ഇരിക്കാന്‍ എന്ത് ചെയണം എന്നും ഇത് തയാറാക്കുന്ന വിധവും വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട് അതില്‍ കാണിച്ചിരിക്കുന്ന അതെ സാധനങ്ങള്‍ എടുക്കുക വീഡിയോ കണ്ടു അതുപോലെ ഉണ്ടാക്കുക ഇഷ്ടപ്പെട്ടാല്‍ അഭിപ്രായം പറയുക ഒപ്പം ഒരു ലൈക് അടിക്കുക .സുഹൃത്തുക്കള്‍ക്കായി മറക്കാതെ ഷെയര്‍ ചെയുക അപ്പൊ ശരി വീഡിയോ കണ്ടോളു .