വെജിറ്റബിള്‍ കുറുമ ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

വെജിറ്റബിള്‍ കുറുമ
Advertisement

വെജിറ്റബിള്‍ കുറുമ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം.ആവശ്യമുള്ള വെജിറ്റബിളുകള്‍ കഷണങ്ങള്‍ ആക്കി കുക്കറിലേക്ക് ഇടുക.ഇതില്‍ അല്പം മഞ്ഞള്‍പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കണം.ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് 2 സവാള അരിഞ്ഞതും 5 പച്ചമുളകും ഇട്ടു വഴറ്റി അതിലേക്ക് 2 tbsp ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇടുക.അല്പം മഞ്ഞള്‍പൊടിയും 3 tbsp മല്ലിപൊടിയും 1 tsp ഗരംമസാലയും ചേര്‍ത്ത് നന്നായി വഴറ്റുക.ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ച വെജിറ്റബിള്‍ ചേര്‍ക്കുക.ഇത് നന്നായി ഇളക്കിയോജിപ്പിക്കുക,ഒരു മിക്സിയില്‍ അര കപ്പ് തേങ്ങയും കുതിര്‍ത്ത അണ്ടിപ്പരിപ്പും അടിച്ചു അതിലേക്കു മുക്കാല്‍ കപ്പ് തൈരും ചേര്‍ത്ത് മിക്സ്‌ ചെയ്യുക.ഇത് കറിയിലേക്ക് ഒഴിച്ച് ഉപ്പും മല്ലിയിലയും കുരുമുളകും ചേര്‍ത്ത് മിക്സ്‌ ചെയ്തെടുക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy:Tabassum’s Kitchen