Blog

  • ഒരുമണിക്കൂര്‍ കൊണ്ടു ചിക്കന്‍ ഫ്രൈ ബിരിയാണി

    ഒരുമണിക്കൂര്‍ കൊണ്ടു ചിക്കന്‍ ഫ്രൈ ബിരിയാണി

    ചിക്കന്‍ ബിരിയാണി ഒരുമണിക്കൂര്‍ കൊണ്ടു എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഒരു കിലോ ചിക്കനില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി രണ്ടു ടീസ്പൂണ്‍ മുളകുപൊടി ഒരു ടീസ്പൂണ്‍ ഗരംമസാല, ഒരു ടീസ്പൂണ്‍ ബിരിയാണി മസാല, ഒരു ചെറു നാരങ്ങയുടെ നീര്, ഉപ്പ്, പുതിന, മല്ലി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്. ഇവയെല്ലാംകൂടി ചിക്കനില്‍ പുരട്ടി വറുത്തെടുക്കണം. ഇനി ഗ്രെവിയും ചോറും വെക്കണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ഉണ്ടാക്കി നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: HEALTHY TIPS &TALKS

     

  • സ്വാദിഷ്ടമായ അച്ചപ്പം വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം

    സ്വാദിഷ്ടമായ അച്ചപ്പം വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം

    അച്ചപ്പം ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .മലയാളികളുടെ ഇഷ്ട വിഭവങ്ങളുടെ ലിസ്റ്റില്‍ അച്ചപ്പം ഉണ്ട് എങ്കിലും വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്ന വിഭവങ്ങളുടെ ലിസ്റ്റില്‍ മിക്കപ്പോഴും ഇത് ഉണ്ടാകാന്‍ സാദ്യത കുറവാണു .അതിനു കാരണം ഇത് ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പൊടിഞ്ഞു പോകും കരിഞ്ഞു പോകും .ഇതൊക്കെ കൊണ്ട് ഇത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് കാര്യം ഇല്ല അതുകൊണ്ട് കടയില്‍ നിന്നും വാങ്ങി കഴിക്കാം എന്ന് ചിന്തിക്കുന്നവര്‍ ആണ് കൂടുതല്‍ .എന്നാല്‍ അച്ചപ്പം ഉണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പം ആണ് .എങ്ങനെ എന്ന് അല്ലെ .വളരെ എളുപ്പത്തില്‍ കറുമുറെ കറുമുറെ ഇരിക്കുന്ന അച്ചപ്പം വീട്ടില്‍ ഉണ്ടാക്കാം അത് എങ്ങനെ ഉണ്ടാക്കും ചേരുവകള്‍ എങ്ങനെ ചേര്‍ക്കണം എന്നെല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപെട്ടാല്‍ ട്രൈ ചെയാനും സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയാനും മറക്കല്ലേ.

  • പാല്‍ പിടി /പാല്‍ കൊഴുക്കട്ട ഉണ്ടാക്കാം വളരെ എളുപ്പത്തില്‍

    പാല്‍ പിടി /പാല്‍ കൊഴുക്കട്ട ഉണ്ടാക്കാം വളരെ എളുപ്പത്തില്‍

    രുചികരമായ പാൽ കൊഴുക്കട്ട അല്ലെങ്കില്‍ പാല്‍ പിടി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നൊക്കാം. പലര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അമ്മമാര്‍ ഉണ്ടാക്കുന്ന പാല്‍ കൊഴുക്കട്ട എന്ന പാല്‍ പിടി. ഇത് ഉണ്ടാക്കുന്നതിനു ഒരു കപ്പ് അരിപ്പൊടി അല്പം ഉപ്പ് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ഇട്ടു കുഴച്ചെടുക്കണം. ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കണം ഇത് തിളച്ച വെള്ളത്തിലിട്ട് രണ്ടാം പാലും മാവ് കലക്കിയ വെള്ളവും ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുറുക്കി എടുക്കണം.ഇനി ഇത് തയാറാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും എല്ലാം വളരെ വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതില്‍ കാണിച്ചു തരുന്നത് പോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ അഭിപ്രായം പറയുവാനും ഒപ്പം സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയാനും മറക്കല്ലേ .

  • വളരെ ഈസിയായി കൂട്ടു തോരന്‍ ഉണ്ടാക്കാം.

    വളരെ ഈസിയായി കൂട്ടു തോരന്‍ ഉണ്ടാക്കാം.

    ഈസിയായി കൂട്ടു തോരന്‍ ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: എണ്ണ, കടുക്, പച്ചമുളക് അരിഞ്ഞത്, കറി വേപ്പില, ഉള്ളി അരിഞ്ഞത്, ഉപ്പ്, മഞ്ഞള്‍പൊടി, തേങ്ങ, ക്യാരറ്റ് ചെറുതായി അരിഞ്ഞത്, ബീന്‍സ് ചെറുതായി അരിഞ്ഞത്, കാബേജ് ചെറുതായി അരിഞ്ഞത്. ഇത്രയും സാധനങ്ങളാണ് വേണ്ടത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു അതുപോലെ ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി അടുക്കള Subscribe ചെയ്യൂ.

     

  • ഓവനും ബീറ്ററും ഒന്നുമില്ലാതെ ഒരു അടിപൊളി കേക്ക് ഉണ്ടാക്കാം

    ഓവനും ബീറ്ററും ഒന്നുമില്ലാതെ ഒരു അടിപൊളി കേക്ക് ഉണ്ടാക്കാം

    കേക്ക് ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല അതുപോലെ തന്നെ കേക്ക് ഉണ്ടാക്കി നോക്കണം അല്ലങ്കില്‍ പഠിക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ ആകും മിക്ക വീട്ടമ്മമാരും .എന്നാല്‍ കേക്ക് ഉണ്ടാക്കാന്‍ ഓവന്‍ അതുപോലെ ബീറ്റരു ഇവയൊക്കെ വേണം എന്നത് കൊണ്ട് തന്നെ ആ ആഗ്രഹം ആഗ്രഹംയിതന്നെ നിലനിര്‍ത്തി പോകുന്നു .എന്നാല്‍ ഇതാ ഇവയൊന്നും ഇല്ലാതെ നല്ല അടിപൊളി കേക്ക് ഉണ്ടാക്കാന്‍ ഒരു വഴി പറഞ്ഞു തരാം.എങ്ങനെയെന്നു വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ മറക്കാതെ ഷെയര്‍ ചെയുക ഒപ്പം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയുക.

  • അമ്മച്ചിയുടെ വെണ്ടക്കായ കിച്ചടി ഉണ്ടാക്കുന്ന വിധം

    അമ്മച്ചിയുടെ വെണ്ടക്കായ കിച്ചടി ഉണ്ടാക്കുന്ന വിധം

    വെണ്ടയ്ക്ക കഴുകിയെടുത്ത് വട്ടത്തിൽ കനം കുറച്ചരിയുക.തേങ്ങ, ഒരു സ്പൂൺ കടുകും 3-4 പച്ചമുളകും ചേർത്ത് നന്നായി അരച്ചുവയ്ക്കുക.ച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുകും കറിവേപ്പിലയും ഇട്ട്, കടുകു പൊട്ടിയാലുടൻ വെണ്ടയ്ക്കയും പച്ചമുളകും ചേർത്തിളക്കുക. വെണ്ടയ്ക്ക നന്നായി വറുത്തെടുക്കുകയാണ് ഇനി വേണ്ടത്. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് വറുക്കുക.തീ നന്നായി കുറച്ചശേഷം തേങ്ങ അരച്ചതും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക.തൈര് പതഞ്ഞുവരാൻ തുടങ്ങുമ്പോൾ വാങ്ങിവയ്ക്കാം. പാചക സംബന്ധമായ കൂടുതൽ അപ്ഡേറ്റുകൾക്ക് അമ്മച്ചിയുടെ AAdukkala – അടുക്കള
    എന്ന ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ താഴെ നൽകുന്നുണ്ട് കാണുക നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ആയി അറിയിക്കുക.

  • കടല കുതിർക്കുമ്പോൾ ശ്രദ്ധിക്കുക

    കടല കുതിർക്കുമ്പോൾ ശ്രദ്ധിക്കുക

    കടല നല്ല പോഷക ഗുണങ്ങള്‍ ഉള്ള ഒന്നാണ്. മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ് കടല. കടല കുതിര്‍ത്ത് ആണ് കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കടല കുതിര്‍ത്ത വെള്ളം എല്ലാവരും കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ കടലയിലുള്ള ചില പോഷണങ്ങള്‍ വെള്ളത്തില്‍ കലര്‍ന്ന് നഷ്ടമാവുകയാണ് ചെയ്യുന്നത്. എന്നാല്‍ നന്നായി കഴുകി എടുത്ത കടല കുതിര്‍ത്ത ശേഷം ആ വെള്ളം തന്നെ കറി വെക്കാന്‍ ഉപയോഗിക്കാം. വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: HOMELY TIPS