അമ്മച്ചിയുടെ വെണ്ടക്കായ കിച്ചടി ഉണ്ടാക്കുന്ന വിധം

Advertisement

വെണ്ടയ്ക്ക കഴുകിയെടുത്ത് വട്ടത്തിൽ കനം കുറച്ചരിയുക.തേങ്ങ, ഒരു സ്പൂൺ കടുകും 3-4 പച്ചമുളകും ചേർത്ത് നന്നായി അരച്ചുവയ്ക്കുക.ച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുകും കറിവേപ്പിലയും ഇട്ട്, കടുകു പൊട്ടിയാലുടൻ വെണ്ടയ്ക്കയും പച്ചമുളകും ചേർത്തിളക്കുക. വെണ്ടയ്ക്ക നന്നായി വറുത്തെടുക്കുകയാണ് ഇനി വേണ്ടത്. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് വറുക്കുക.തീ നന്നായി കുറച്ചശേഷം തേങ്ങ അരച്ചതും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക.തൈര് പതഞ്ഞുവരാൻ തുടങ്ങുമ്പോൾ വാങ്ങിവയ്ക്കാം. പാചക സംബന്ധമായ കൂടുതൽ അപ്ഡേറ്റുകൾക്ക് അമ്മച്ചിയുടെ AAdukkala – അടുക്കള
എന്ന ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ താഴെ നൽകുന്നുണ്ട് കാണുക നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ആയി അറിയിക്കുക.