Tag: Easy Breakfast

  • ഓട്ടട

    ഓട്ടട

    ഓട്ടുകല്ലിൽ ചുട്ടെടുക്കുന്ന രുചികരമായ പ്രഭാതഭക്ഷണം ആണ് ഓട്ടട, പച്ചരി കുതിർത്ത് അരച്ചെടുത്ത് നാടൻ രീതിയിൽ തയ്യാറാക്കുന്നത് കാണാം…

    Ingredients

    അരി -ഒന്നര കപ്പ്

    ചോറ് -അരക്കപ്പ്

    ഉപ്പ്

    തേങ്ങ -ഒരു ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    തേങ്ങ -3 ടേബിൾ സ്പൂൺ

    Preparation

    പച്ചരി കുതിർത്തടത്ത് ചോറ് തേങ്ങ വെള്ളം ഇവ ചേർത്ത് നന്നായി അരയ്ക്കുക അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു തേങ്ങാ ചിരവിയതും ചേർത്ത് മിക്സ് ചെയ്യാം മാവ് ചെറിയ ലൂസിൽ വേണം തയ്യാറാക്കേണ്ടത് ചൂടായ ഓട്ടു പാത്രത്തിലേക്ക് മാവ് കോരിയൊഴിച്ച് കുമിളകൾ വരുമ്പോൾ പാത്രം മൂടാം ഒരു മിനിറ്റ് മൂടിയതിനുശേഷം പ്ലേറ്റിലേക്ക് മാറ്റാം ഇടയ്ക്കിടെ സവാള തേച്ചു കൊടുത്താൽ അടിയിൽ ഒട്ടി പിടിക്കില്ല

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jai’s Cookhouse

  • ക്രിസ്പി മസാല ദോശ: വീട്ടിൽ ഉണ്ടാക്കാം, എപ്പോഴും കഴിക്കാൻ തോന്നും!

    ക്രിസ്പി മസാല ദോശ: വീട്ടിൽ ഉണ്ടാക്കാം, എപ്പോഴും കഴിക്കാൻ തോന്നും!

    മസാല ദോശയുടെ രുചി ആരാണ് ഇഷ്ടപ്പെടാത്തത്? വീട്ടിൽ തയ്യാറാക്കുന്ന ഈ ക്രിസ്പി ദോശ, രുചികരമായ ഉരുളക്കിഴങ്ങ് ഫില്ലിംഗോടുകൂടി, ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ ഏത് നേരവും അടിപൊളി! ഈ ലളിതമായ റെസിപ്പി ഉപയോഗിച്ച്, എല്ലാവർക്കും ഇഷ്ടമാകുന്ന മസാല ദോശ വീട്ടിൽ തയ്യാറാക്കാം!

    ആവശ്യമായ ചേരുവകൾ

    • എണ്ണ: 1 ടീസ്പൂൺ

    • കടുക്: 1 ടീസ്പൂൺ

    • ഉഴുന്നുപരിപ്പ്: 1 ടീസ്പൂൺ

    • പച്ചമുളക്: 4 (നീളത്തിൽ അരിഞ്ഞത്)

    • സവോള: 2 (ചെറുതായി അരിഞ്ഞത്)

    • ഇഞ്ചി: 1 ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)

    • ഉപ്പ്: ആവശ്യത്തിന്

    • മഞ്ഞൾപ്പൊടി: ¼ ടീസ്പൂൺ

    • ഉരുളക്കിഴങ്ങ്: 2 (വേവിച്ച് ഉടച്ചത്)

    • ക്യാരറ്റ്: 2 (ചെറുതായി അരിഞ്ഞത് അല്ലെങ്കിൽ തിരുവിയത്)

    • മല്ലിയില: ഒരു പിടി (ചെറുതായി അരിഞ്ഞത്)

    • ദോശ മാവ്: ആവശ്യത്തിന് (നിന്റെ ഇഷ്ടമുള്ള ദോശ മാവ്)


    തയ്യാറാക്കുന്ന വിധം

    1. മസാല ഫില്ലിംഗ് തയ്യാറാക്കുക

    • ഒരു പാനിൽ 1 ടീസ്പൂൺ എണ്ണ ചൂടാക്കുക.

    • എണ്ണ ചൂടായാൽ, കടുകും ഉഴുന്നുപരിപ്പും ചേർത്ത് മൂപ്പിക്കുക (കടുക് പൊട്ടുന്നതുവരെ).

    • പച്ചമുളക്, ഇഞ്ചി, സവോള എന്നിവ ചേർത്ത് സവോള സുതാര്യമാകുന്നതുവരെ വഴറ്റുക.

    • വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ്, അരിഞ്ഞ ക്യാരറ്റ്, ¼ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

    • എല്ലാം നല്ലപോലെ വെന്ത് യോജിക്കുന്നതുവരെ മീഡിയം തീയിൽ വേവിക്കുക.

    • അവസാനം, മല്ലിയില ചേർത്ത് ഇളക്കി, അടുപ്പിൽ നിന്ന് മാറ്റിവെക്കുക.

    2. ദോശ തയ്യാറാക്കുക

    • ഒരു ദോശക്കല്ല് ചൂടാക്കി, കുറച്ച് എണ്ണ തടവി, ദോശ മാവ് ഒഴിച്ച് ക്രിസ്പി ദോശ തയ്യാറാക്കുക.

    • ദോശയുടെ ഒരു വശം ചുട്ടെടുത്ത ശേഷം, തയ്യാറാക്കിയ മസാല ഫില്ലിംഗ് ദോശയുടെ നടുവിൽ വെച്ച്, ദോശ മടക്കുക.

    • ഇരുവശവും ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ചുട്ടെടുക്കുക.

    3. വിളമ്പുക

    • ചൂടോടെ, നിന്റെ ഇഷ്ടമുള്ള ചട്ണിയോ സാമ്പാറോടോപ്പം വിളമ്പുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chill with Evana


    സെർവിംഗ് ടിപ്സ്

    • ചട്ണി ഓപ്ഷനുകൾ: തേങ്ങ ചട്ണി, പുതിന ചട്ണി, അല്ലെങ്കിൽ തക്കാളി ചട്ണി.

    • ഒരു കപ്പ് ചൂടുള്ള സാമ്പാറിനൊപ്പം സെർവ് ചെയ്താൽ മസാല ദോശ കൂടുതൽ രുചികരമാകും.

    • കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ ദോശ, ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ പാർട്ടി സ്നാക്കായോ അനുയോജ്യം!

    ഈ രുചികരമായ മസാല ദോശ വീട്ടിൽ ഉണ്ടാക്കി, നിന്റെ അനുഭവം ഞങ്ങളോട് പങ്കുവെക്കൂ! #MasalaDosa #MalayalamRecipes #CrispyDosa

  • റവ, തേങ്ങ ദോശ

    റവ, തേങ്ങ ദോശ

    രാവിലത്തെ ബ്രേക്ക്ഫാസ്റ്റ്നായി ഇനി തലേദിവസം തന്നെ കഷ്ടപ്പെടേണ്ട, ഒരു കപ്പ് റവയും ഒരുപിടി തേങ്ങയും ഉണ്ടെങ്കിൽ രുചികരമായ ദോശ ഈസിയായി തയ്യാറാക്കി എടുക്കാം,

    INGREDIENTS

    റവ -2 കപ്പ്

    മൈദ -മുക്കാൽ കപ്പ്

    തേങ്ങ ഒരു കപ്പ്

    ഉപ്പ്

    പഞ്ചസാര -രണ്ട് ടീസ്പൂൺ

    PREPARATION

    ഒരു ബൗളിലേക്ക് മൈദ റവ തേങ്ങ എന്നിവ ചേർത്ത് മിക്സ് ചെയ്യുക വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കണം, 10 മിനിറ്റ് കുതിർത്ത് അതിനുശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം, ശേഷം മാവിന് ഒരു ബൗളിലേക്ക് മാറ്റാം ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് അര മണിക്കൂർ വയ്ക്കണം, ഇനി തവയിൽ നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കിയെടുക്കാം.

    വിശദമായ റെസിപ്പി ക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക zanu’s world

  • കറിയില്ലാതെ കഴിക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ്

    കറിയില്ലാതെ കഴിക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ്

    ആവിയിൽ വേവിച്ചെടുക്കാം രുചിയൂറും ബ്രേക്ക്ഫാസ്റ്റ്. മാവ് കുഴക്കാതെ തന്നെ വളരെ എളുപ്പത്തിൽ നമ്മൾക്ക് ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാൻ പറ്റും എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത, വേറെ കറിയൊന്നും ഇതിന് ആവശ്യമില്ല.എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.

    ചേരുവകൾ

    •അരിപ്പൊടി – ഒരു കപ്പ്

    •വെള്ളം – രണ്ട് കപ്പ്

    •ഉപ്പ് – അര ടീസ്പൂൺ

    •മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

    •വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ

    •കടുക് – അര ടീസ്പൂൺ

    •ഉഴുന്നുപരിപ്പ് – അര ടീസ്പൂൺ

    •കടലപ്പരിപ്പ് – അര ടീസ്പൂൺ

    •ജീരകം – അര ടീസ്പൂൺ

    •പച്ചമുളക് അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ

    •ഇഞ്ചി ചെറുതായിട്ട് അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ

    •ചതച്ച മുളക് പൊടി – കാൽടീസ്പൂൺ

    • മുളകുപൊടി – അര ടീസ്പൂൺ

    •മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

    •വെളുത്ത എള്ള് -ഒരു ടീസ്പൂൺ

    •മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

    തയ്യാറാക്കുന്ന വിധം

    •ഒരു പാനിൽ ഒരു കപ്പ് അരിപ്പൊടിയും രണ്ട് കപ്പ് വെള്ളവും അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക.

    •ശേഷം ഇത് അടുപ്പിൽ വച്ച് കുറുക്കിയെടുക്കാം. ഏതാണ്ട് ചപ്പാത്തി മാവിന്റെ പാകത്തിൽ ഇത് വലിയ ഒരു ഉണ്ടയായി വരും. ആ രീതിയിൽ വരുമ്പോൾ നമ്മൾക്ക് ഫ്ലെയിം ഓഫ് ചെയ്യാം. ഇത് ചൂടാറാൻ ആയിട്ട് മാറ്റിവയ്ക്കാം. ചെറുതായി ചൂടാറി വരുമ്പോൾ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.

    •ശേഷം മറ്റൊരു പാൻ അടുപ്പിൽ വച്ച് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടി വരുമ്പോൾ നമ്മൾ അരിഞ്ഞുവെച്ച ഇഞ്ചിയും, പച്ചമുളകും ചേർത്ത് വഴറ്റുക ശേഷം കടലപ്പരിപ്പും, ഉഴുന്നുപരിപ്പും, എള്ളും, ജീരകവും, ചതച്ച മുളകു പൊടിയും, മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, മല്ലിയിലയും ചേർത്ത് വഴറ്റി നമ്മൾ വേവിച്ചുവെച്ച കുഞ്ഞി പത്തിരികൾ കൂടി ഇട്ടു കൊടുക്കാം എല്ലാം കൂടി നന്നായി ഇളക്കിയെടുക്കുക.

    •സ്വാദിഷ്ടമായ ബ്രേക്ഫാസ്റ്റ് റെഡി വേറെ കറിയൊന്നും ഇല്ലാതെ കഴിക്കാൻ തന്നെ ഇത് വളരെ നല്ലതാണ്.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • റവ ദോശ

    റവ ദോശ

    റവ ഉപയോഗിച്ച് ബ്രേക്ക്ഫാസ്റ്റ്ന് തയ്യാറാക്കാൻ പറ്റിയ നല്ലൊരു ദോശ, ഇത് അരച്ച ഉടനെ തയ്യാറാക്കാം

    ചേരുവകൾ

    റവ- ഒന്നര കപ്പ്

    തൈര് -ഒന്നര കപ്പ്

    അവൽ -ഒന്നര കപ്പ്

    ഉപ്പ്

    ബേക്കിംഗ് സോഡ -അര ടീസ്പൂൺ

    വെള്ളം -ഒരു കപ്പ്

     

    PREPARATION

     

    ആദ്യം അവിൽ നന്നായി കഴുകി എടുത്തതിനുശേഷം റവയിലേക്ക് ചേർക്കാം തൈര് കൂടി ചേർത്ത് മിക്സ് ചെയ്ത് അരമണിക്കൂർ മാറ്റിവയ്ക്കണം, ശേഷം മിക്സി ജാറിലേക്ക് ചേർത്തു കൊടുക്കാം അല്പം വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കണം ഇതിനെ ഒരു ബൗളിൽ എടുത്ത് ഉപ്പും ബേക്കിംഗ് സോഡയും ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം ചെറിയ വട്ടത്തിൽ സോഫ്റ്റ് ദോശ ഉണ്ടാക്കിയെടുക്കാം തക്കാളി ചമ്മന്തി ഇതിന്റെ കൂടെ കഴിക്കാൻ നല്ലൊരു കോമ്പിനേഷൻ ആണ്.

    വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക bushras tastyhut

  • കോഴിക്കോടൻ സ്പെഷ്യൽ കുത്തപ്പം

    ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാൻ കോഴിക്കോടൻ സ്പെഷ്യൽ കുത്തപ്പം അരി അരച്ച ഉടനെ തയ്യാറാക്കി എടുക്കാം…

    INGREDIENTS

    പച്ചരി -രണ്ട് ഗ്ലാസ്

    ചോറ് -അര ഗ്ലാസ്

    വെള്ളം-ഒന്നേകാൽ ഗ്ലാസ്

    ഉപ്പ്

    തേങ്ങ -അര മുറി

    PREPARATION

    ഒരു മിക്സി ജാറിലേക്ക് രണ്ട് ഗ്ലാസ് കുതിർത്തെടുത്ത പച്ചരിയും അര ഗ്ലാസ് ചോറും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഉപ്പും തേങ്ങാ ചിരവിയതും ചേർത്ത് മിക്സ് ചെയ്യാം ഒരു മൺചട്ടി അടുപ്പിൽ വച്ച് നന്നായി ചൂടാക്കുക ഇതിലേക്ക് ഒരു തവി മാവ് കോരിയൊഴിച്ച് ചെറുതായി ഒന്ന് പരത്തി കൊടുക്കാം പാൻ മൂടിയതിനു ശേഷം മൂന്നു മിനിറ്റ് വരെ ചെറിയ തീയിൽ വേവിക്കുക നല്ല അടിപൊളി കുത്തപ്പം തയ്യാർ..

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Remi’s Kitchen

  • ഗോതമ്പ് ദോശ

    ഗോതമ്പ് ദോശ

    ഗോതമ്പ് പൊടി കൊണ്ട് നല്ലൊരു ബ്രേക്ഫാസ്റ്റ് തയ്യാറാക്കിയാലോ?

    കഴിക്കാൻ കറിയും വേണ്ട

    Ingredients

    വെള്ളം -ഒരു കപ്പ്

    ഗോതമ്പ് പൊടി -ഒന്നര കപ്പ്

    തേങ്ങ -ഒരു കപ്പ്

    ഉപ്പ്

    ശർക്കര നീര്

    നെയ്യ് -ഒരു ടീസ്പൂൺ

    ജീരകം ഏലക്കായ പൊടിച്ചത് -അര ടീസ്പൂൺ

    മുട്ട രണ്ട്

    Preparation

    ഒരു പാനിൽ തേങ്ങ ചിരവിയതും നെയ്യും ശർക്കര നീരും ഏലക്കായ ജീരകപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് ചെറുതായൊന്നു ചൂടാക്കുക ഇത് മാറ്റി വയ്ക്കാം ഇനി ഒരു മിക്സി ജാറിലേക്ക് വെള്ളം ഗോതമ്പുപൊടി മുട്ട ഉപ്പ് ഇവയെല്ലാം ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക ശേഷം മിക്സി അടിച്ച് എടുക്കാം ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കാം ഇനി കനം കുറഞ്ഞ ദോശകൾ ഉണ്ടാക്കിയെടുക്കുക എല്ലാം തയ്യാറായതിനുശേഷം ദോശയ്ക്കുള്ളിൽ ഫില്ലിംഗ് വെച്ച് റോൾ ചെയ്തു മടക്കി എടുക്കുക.

    വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simplecookings & Vlogs