Tag: Easy Breakfast

  • റവ അപ്പം

    റവ അപ്പം

    ഇനി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ വിഷമിക്കേണ്ട വെറും 5 മിനിറ്റിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു അപ്പത്തിന്റെ റെസിപ്പി കാണാം,

    INGREDIENTS

    റവ – 1 1/2 ഗ്ലാസ്സ്

    ഗോതമ്പു പൊടി -3 ടേബിൾ സ്പൂൺ

    യീസ്റ്റ് കാൽ ടീസ്പൂൺ

    പഞ്ചസാര കാൽ ടീസ്പൂൺ

    ഉപ്പ്

    വെള്ളം മൂന്ന് ഗ്ലാസ്

    ഒരു മിക്സിങ് ബൗളിലേക്ക് റവ ഗോതമ്പ് പൊടി പഞ്ചസാര ഈസ്റ്റ് ഉപ്പ് വെള്ളം ഇവയെല്ലാം കൂടെ ചേർത്തു കൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്ത് മിക്സി ജാറിലേക്ക് മാറ്റാം ഇത് നന്നായി അടിച്ചതിനു ശേഷം വീണ്ടും ബൗളിലേക്ക് ഒഴിക്കുക 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി വയ്ക്കാം ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് ഒന്ന് പരത്തുക ഹോളുകൾ വന്നു തുടങ്ങുമ്പോൾ മൂടി വയ്ക്കാം ഒരു മിനിറ്റിനുശേഷം എടുത്തുമാറ്റാം

    വിശദമായി റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Super Mom

  • ബ്രഡ് ചില്ലി

    ബ്രഡ് ചില്ലി

    ഏത് നേരത്തും സ്വാദോടെ കഴിക്കാൻ റെഡ് കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പി

    ബ്രഡ് ചില്ലി

    ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    ആദ്യം ബ്രെഡ് ചെറിയ കഷണങ്ങളായി മുറിക്കണം ശേഷം ഒരു പാനിൽ അല്പം ബട്ടറോ നെയ്യോ ചേർത്തു കൊടുത്ത് ബ്രഡ് കഷണങ്ങൾ ചേർത്ത് ടോസ്റ്റ് ചെയ്യാം ഇതിനെ മാറ്റിവെക്കുക വീണ്ടും പാനിലേക്ക് എണ്ണ ചേർത്തു കൊടുത്തു ചൂടാക്കാം ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റാം. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകരിഞ്ഞതും ചേർക്കാം ഒരു മിനിറ്റ് വഴറ്റിയതിനുശേഷം ഒരു തക്കാളി അരിഞ്ഞത് ചേർക്കാം തക്കാളി നല്ല സോഫ്റ്റ് ആകുമ്പോൾ ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്യാം പൊടികളുടെ പച്ചമണം മാറുമ്പോൾ മല്ലിയില ചേർക്കാം കൂടെ തന്നെ ടൊമാറ്റോ കെച്ചപ്പും ചേർക്കാം ഇതെല്ലാം യോജിച്ചു വന്നാൽ ബ്രഡ് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം കൂടെ സ്പ്രിംഗ് onion ചേർക്കാം.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Tips Kitchen

  • സിംപിളും ഹെൽത്തിയും ആയിട്ടുള്ള ബ്രേക്ഫാസ്റ് ഓട്സ് ഓംലറ്റ്

    സിംപിളും ഹെൽത്തിയും ആയിട്ടുള്ള ബ്രേക്ഫാസ്റ് ഓട്സ് ഓംലറ്റ്

    സിംപിളും ഹെൽത്തിയും ആയിട്ടുള്ള ബ്രേക്ഫാസ്റ് ഓട്സ് ഓംലറ്റ് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഓട്സ് ഓംലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Shams Easy Recipes ചാനല്‍ Subscribe ചെയ്യൂ.

  • വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കാം

    വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കാം

    ഓരോ നാട്ടിലും ഇതിനു ഓരോ പേരാണ് പറയുക.ഇവിടെ ഞാൻ ചെയ്തിരിക്കുന്നത് എന്റെ ‘അമ്മ ഉണ്ടാക്കുന്ന രീതിയിൽ ആണ്.ചിലപ്പോൾ നമ്മൾ അപ്പം ഒക്കെ ഉണ്ടാക്കുമ്പോൾ നന്നായി വരാറില്ല. ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ നന്നായി വരും.  വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ :

    പച്ചരി – 1.5 ഗ്ലാസ്

    തേങ്ങാ – അര കപ്പ്

    ചോറ് – 6 ടേബിൾസ്പൂൺ

    വെള്ളം – 1 കപ്പ്

    യീസ്റ്റ് – അര ടീസ്പൂൺ

    ഉപ്പു – 1 ടീസ്പൂൺ

    പഞ്ചസാര – 1 ടീസ്പൂൺ

    രീതി :

    പച്ചരി ഒരു നാലു മണിക്കൂർ കുതിർക്കാനായി വെക്കുക.ശേഷം ആദ്യത്തെ നാലു ചേരുവകളും കൂടി നന്നായി അരച്ച് 8 മണിക്കൂർ പൊങ്ങാനായി വെക്കുക.അതിന് ശേഷം ചെറിയ ചൂടുള്ള വെള്ളത്തിൽ പച്ചസാരയും , യീസ്റ്റ് കൂടി ചേർത്ത് 5 മിനിറ്റ് വെക്കുക. ഇത് മാവിൽ ചേർത്ത് ഉപ്പു കൂടി ചേർത്തു 1 മണിക്കൂർ കൂടി വെക്കുക. അതിനു ശേഷം മാവു ഒഴിച്ച് അടച്ചു വെച്ച് ചുട്ടെടുക്കാം. തിരിച്ചിടേണ്ടതില്ല . നല്ല പഞ്ഞി പോലത്തെ വെള്ള അപ്പം തയ്യാർ 🙂