വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കാം

Advertisement

ഓരോ നാട്ടിലും ഇതിനു ഓരോ പേരാണ് പറയുക.ഇവിടെ ഞാൻ ചെയ്തിരിക്കുന്നത് എന്റെ ‘അമ്മ ഉണ്ടാക്കുന്ന രീതിയിൽ ആണ്.ചിലപ്പോൾ നമ്മൾ അപ്പം ഒക്കെ ഉണ്ടാക്കുമ്പോൾ നന്നായി വരാറില്ല. ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ നന്നായി വരും.  വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ :

പച്ചരി – 1.5 ഗ്ലാസ്

തേങ്ങാ – അര കപ്പ്

ചോറ് – 6 ടേബിൾസ്പൂൺ

വെള്ളം – 1 കപ്പ്

യീസ്റ്റ് – അര ടീസ്പൂൺ

ഉപ്പു – 1 ടീസ്പൂൺ

പഞ്ചസാര – 1 ടീസ്പൂൺ

രീതി :

പച്ചരി ഒരു നാലു മണിക്കൂർ കുതിർക്കാനായി വെക്കുക.ശേഷം ആദ്യത്തെ നാലു ചേരുവകളും കൂടി നന്നായി അരച്ച് 8 മണിക്കൂർ പൊങ്ങാനായി വെക്കുക.അതിന് ശേഷം ചെറിയ ചൂടുള്ള വെള്ളത്തിൽ പച്ചസാരയും , യീസ്റ്റ് കൂടി ചേർത്ത് 5 മിനിറ്റ് വെക്കുക. ഇത് മാവിൽ ചേർത്ത് ഉപ്പു കൂടി ചേർത്തു 1 മണിക്കൂർ കൂടി വെക്കുക. അതിനു ശേഷം മാവു ഒഴിച്ച് അടച്ചു വെച്ച് ചുട്ടെടുക്കാം. തിരിച്ചിടേണ്ടതില്ല . നല്ല പഞ്ഞി പോലത്തെ വെള്ള അപ്പം തയ്യാർ 🙂