കറിയില്ലാതെ കഴിക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ്

Advertisement

ആവിയിൽ വേവിച്ചെടുക്കാം രുചിയൂറും ബ്രേക്ക്ഫാസ്റ്റ്. മാവ് കുഴക്കാതെ തന്നെ വളരെ എളുപ്പത്തിൽ നമ്മൾക്ക് ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാൻ പറ്റും എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത, വേറെ കറിയൊന്നും ഇതിന് ആവശ്യമില്ല.എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.

ചേരുവകൾ

•അരിപ്പൊടി – ഒരു കപ്പ്

•വെള്ളം – രണ്ട് കപ്പ്

•ഉപ്പ് – അര ടീസ്പൂൺ

•മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

•വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ

•കടുക് – അര ടീസ്പൂൺ

•ഉഴുന്നുപരിപ്പ് – അര ടീസ്പൂൺ

•കടലപ്പരിപ്പ് – അര ടീസ്പൂൺ

•ജീരകം – അര ടീസ്പൂൺ

•പച്ചമുളക് അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ

•ഇഞ്ചി ചെറുതായിട്ട് അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ

•ചതച്ച മുളക് പൊടി – കാൽടീസ്പൂൺ

• മുളകുപൊടി – അര ടീസ്പൂൺ

•മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

•വെളുത്ത എള്ള് -ഒരു ടീസ്പൂൺ

•മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

•ഒരു പാനിൽ ഒരു കപ്പ് അരിപ്പൊടിയും രണ്ട് കപ്പ് വെള്ളവും അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക.

•ശേഷം ഇത് അടുപ്പിൽ വച്ച് കുറുക്കിയെടുക്കാം. ഏതാണ്ട് ചപ്പാത്തി മാവിന്റെ പാകത്തിൽ ഇത് വലിയ ഒരു ഉണ്ടയായി വരും. ആ രീതിയിൽ വരുമ്പോൾ നമ്മൾക്ക് ഫ്ലെയിം ഓഫ് ചെയ്യാം. ഇത് ചൂടാറാൻ ആയിട്ട് മാറ്റിവയ്ക്കാം. ചെറുതായി ചൂടാറി വരുമ്പോൾ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.

•ശേഷം മറ്റൊരു പാൻ അടുപ്പിൽ വച്ച് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടി വരുമ്പോൾ നമ്മൾ അരിഞ്ഞുവെച്ച ഇഞ്ചിയും, പച്ചമുളകും ചേർത്ത് വഴറ്റുക ശേഷം കടലപ്പരിപ്പും, ഉഴുന്നുപരിപ്പും, എള്ളും, ജീരകവും, ചതച്ച മുളകു പൊടിയും, മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, മല്ലിയിലയും ചേർത്ത് വഴറ്റി നമ്മൾ വേവിച്ചുവെച്ച കുഞ്ഞി പത്തിരികൾ കൂടി ഇട്ടു കൊടുക്കാം എല്ലാം കൂടി നന്നായി ഇളക്കിയെടുക്കുക.

•സ്വാദിഷ്ടമായ ബ്രേക്ഫാസ്റ്റ് റെഡി വേറെ കറിയൊന്നും ഇല്ലാതെ കഴിക്കാൻ തന്നെ ഇത് വളരെ നല്ലതാണ്.

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World