കോഴിക്കോടൻ സ്പെഷ്യൽ കുത്തപ്പം

Advertisement

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാൻ കോഴിക്കോടൻ സ്പെഷ്യൽ കുത്തപ്പം അരി അരച്ച ഉടനെ തയ്യാറാക്കി എടുക്കാം…

INGREDIENTS

പച്ചരി -രണ്ട് ഗ്ലാസ്

ചോറ് -അര ഗ്ലാസ്

വെള്ളം-ഒന്നേകാൽ ഗ്ലാസ്

ഉപ്പ്

തേങ്ങ -അര മുറി

PREPARATION

ഒരു മിക്സി ജാറിലേക്ക് രണ്ട് ഗ്ലാസ് കുതിർത്തെടുത്ത പച്ചരിയും അര ഗ്ലാസ് ചോറും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഉപ്പും തേങ്ങാ ചിരവിയതും ചേർത്ത് മിക്സ് ചെയ്യാം ഒരു മൺചട്ടി അടുപ്പിൽ വച്ച് നന്നായി ചൂടാക്കുക ഇതിലേക്ക് ഒരു തവി മാവ് കോരിയൊഴിച്ച് ചെറുതായി ഒന്ന് പരത്തി കൊടുക്കാം പാൻ മൂടിയതിനു ശേഷം മൂന്നു മിനിറ്റ് വരെ ചെറിയ തീയിൽ വേവിക്കുക നല്ല അടിപൊളി കുത്തപ്പം തയ്യാർ..

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Remi’s Kitchen