Tag: chicken curry

  • പോപ്പുലര്‍   ചിക്കന്‍ കറി ഉണ്ടാക്കാം

    പോപ്പുലര്‍ ചിക്കന്‍ കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ കറി ഉണ്ടാക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..ചിക്കന്‍ , സവാള , നെയ്യ് ,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില, തക്കാളി ,മഞ്ഞള്‍പൊടി , മല്ലിപൊടി , മുളക് പൊടി , പേരും ജീരകം , കുരുമുളക് , .. വേണ്ട ചേരുവകളുടെ അളവും ..ചേര്‍ക്കേണ്ട വിധവും ചിക്കന്‍ കറി ഉണ്ടാക്കേണ്ടത് എങ്ങിനെയാനെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി പറയുന്നുണ്ട് ..കണ്ടശേഷം മാത്രം ഈ റെസിപ്പി ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.നിങ്ങള്‍ ഈ പേജ് ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക്ക് ചെയ്യുക ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • കാഷ്യൂ കോക്കനട്ട് ചിക്കന്‍  ഉണ്ടാക്കാം

    കാഷ്യൂ കോക്കനട്ട് ചിക്കന്‍ ഉണ്ടാക്കാം

    ഇന്ന് ഒരു ചിക്കന്‍ വിഭവം ആണ് ഉണ്ടാക്കാന്‍ പോകുന്നത്. കാഷ്യൂ കോക്കനട്ട് ചിക്കന്‍ എന്നാണു ഇതിന്റെ പേര് …നമുക്ക് നോക്കാം ഇതുണ്ടാക്കുന്നത് എന്ന്.. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    എല്ലില്ലാത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- ഒരു കിലോ

    മാരിനറ്റ് ചെയ്തു വയ്ക്കാന്‍
    കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
    മുളകുപൊടി- ഒരു ടീസ്പൂണ്‍
    മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
    ഉപ്പ്- ആവശ്യത്തിന്
    എണ്ണ- ആവശ്യത്തിന്

    മസാലയ്ക്ക്

    സവാള ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം
    ഗരം മസാല- മൂന്ന് ടീസ്പൂണ്‍
    മുളകുപൊടി- രണ്ട് ടീസ്പൂണ്‍
    ജീരകം- അര ടീസ്പൂണ്‍
    ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍
    വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
    കറുകപ്പട്ട- മൂന്നെണ്ണം
    കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
    കറിവേപ്പില- രണ്ട് തണ്ട്
    മല്ലിയില- രണ്ട് തണ്ട്
    ഉപ്പ്- ആവശ്യത്തിന്
    എണ്ണ- ആവശ്യത്തിന്
    തക്കാളി മിക്സിയിലടിച്ചത്- മൂന്നെണ്ണം
    അണ്ടിപരിപ്പ് അരച്ചത്- നാലെണ്ണം
    തേങ്ങാപ്പാല്‍- ഒരു കപ്പ്

    ആദ്യം തന്നെ ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം ഇത് ഒന്ന് പിചിഞ്ഞു എടുക്കണം …അതിനുശേഷം ഇതില്‍ കുരുമുളക് പൊടിയും , മുളക് പൊടിയും , മഞ്ഞള്‍ പൊടിയും , ഉപ്പും ..അല്പം എണ്ണയും കൂട്ടി നന്നായി മിക്സ് ചെയ്തു കുറച്ചുനേരം മാരിനെറ്റ് ചെയ്തു വയ്ക്കുക …അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ചിട്ട് ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറുത്തു എടുക്കണം …ഇതുപോലെ എല്ലാം വറുത്തു കോരി വയ്ക്കുക.
    അതിനു ശേഷം ഈ എണ്ണയില്‍ സവാള അരിഞ്ഞത് ഇട്ടു വഴറ്റുക ..അതിനുശേഷം ഇതിലേയ്ക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇട്ടു വഴറ്റുക ഇനി ഇതിലേയ്ക്ക് അര ടിസ്പൂണ്‍ ജീരകം ,കറുവാപട്ട , കുരുമുളക് പൊടി .ഗരം മസാല , മുളക് പൊടി എന്നിവ ഇട്ടു വഴറ്റണം ..ഇനി കറിവേപ്പിലയും മല്ലിയിലയും അല്പം ഉപ്പും കൂടി ചേര്‍ത്ത് നന്നായി മൂപ്പിച്ചു എടുക്കണം അതിനു ശേഷം ..തക്കാളി പേസ്റ്റും അണ്ടിപരിപ്പ് അരച്ചതും ,തേങ്ങാപ്പാലും ചേര്‍ത്ത് കൊടുക്കുക നന്നായി മിക്സ് ചെയ്ത ശേഷം ഇനി ഇതിലേയ്ക്ക് വറുത്തു വച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം …എന്നിട്ട് ഇത് മൂടിവച്ച് ചെറിയ തീയില്‍ വേവിക്കണം…ഒന്ന് കുറുകിയാല്‍ ഇറക്കി വയ്ക്കാം
    കാഷ്യൂ കോക്കനട്ട് ചിക്കന്‍ റെഡി

    വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക …നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്‌ ചെയ്തില്ലയെങ്കില്‍ ഉടന്‍ ലൈക്‌ ചെയ്യൂ പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും

    മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം

  • സ്പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കാം

    സ്പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കാം …വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചിക്കൻ

    വേപ്പില

    ഇഞ്ചി

    വെളുത്തുള്ളി

    കുരുമുളക്

    പച്ചമുളക്

    സവാള

    തക്കാളി

    മഞ്ഞൾപൊടി

    മുളകുപൊടി

    മല്ലിപൊടി

    ഗരംമസാല

    ഉപ്പ്

    വെളിച്ചെണ്ണ

    ചെറിയ ഉള്ളി

    ഇത് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

    ഒരു കിലോ ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക ഒരു ടിസ്പൂണ്‍ ഇഞ്ചി പേസ്റ്റും ,അര ടിസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റും …അല്പം മഞ്ഞപ്പൊടിയും ,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ചിക്കന്‍ മസാല പുരട്ടി വയ്ക്കുക
    അതിനു ശേഷം ഒരു ചീന ചട്ടിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ഈ ചിക്കന്‍ വറുത്തു എടുക്കുക ( ഡീപ് ഫ്രൈ വേണ്ട )ഇത് ചട്ടിയില്‍ നിന്നും കോരി മാറ്റി വയ്ക്കുക

    അര മുറി തേങ്ങ ചിരവി എടുത്തു മിക്സിയില്‍ ഒന്ന് അടിച്ചു പിഴിഞ്ഞ് എടുക്കുക
    സവാള മൂന്നെണ്ണം നീളത്തില്‍ അരിഞ്ഞു എടുക്കുക

    ഇനി അടുത്തതായി ഈ ചട്ടിയില്‍ വേണമെങ്കില്‍ അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് ഇതിലേയ്ക്ക് മൂന്നു സവാള അരിഞ്ഞു എടുത്തത്‌ ചേര്‍ത്ത് വഴറ്റുക …ഇനി ഇതിലേയ്ക്ക് ചുവന്നുള്ളി നാലെണ്ണം ചതച്ചതും ..പച്ചമുളക് നാലെണ്ണം നീളത്തില്‍ അരിഞ്ഞതും…കറിവേപ്പിലയും ചേര്‍ത്ത് പച്ചമണം മാറും വരെ വഴറ്റുക ..ഇനി മൂന്നു തക്കാളി നീളത്തില്‍ അരിഞ്ഞതും കൂട്ടി ചേര്‍ത്ത് വഴറ്റി അതിനു ശേഷം ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ മുളക് പൊടിയും,, ഒരു ടിസ്പൂണ്‍ മല്ലിപ്പൊടിയും..അര ടിസ്പൂണ്‍ കുരുമുളക് പൊടിയും …രണ്ടു ടിസ്പൂണ്‍ ഗരം മസാലാ പൊടിയും …ചേര്‍ത്ത് ഇളക്കുക ഇതെല്ലാം കൂടി നന്നായി വഴറ്റി എടുത്തിട്ട് ഇനി ഇതിലേയ്ക്ക് വറുത്തു വച്ച ചിക്കന്‍ ചേര്‍ത്ത് ഇളക്കാം …അടുത്തതായി ഇതിലേയ്ക്ക് അരക്കപ്പ് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കാം ഇതൊന്നു തിളച്ചു വരുമ്പോള്‍ ഇറക്കി വയ്ക്കാം ( ചെറിയ കുറുകിയ ചാറോട് കൂടിയ കറിയാണ് ഇത് കേട്ടോ

    സ്പെഷ്യല്‍ ചിക്കന്‍ കറി റെഡി

    ഇത് ഈസിയാണ് ഉണ്ടാക്കാന്‍ ..എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    ഉഗ്രന്‍ മട്ടന്‍ സ്റ്റ്യൂ ഉണ്ടാക്കാം

  • സ്വാദിഷ്ടമായ നാടന്‍ കോഴിക്കറി ഉണ്ടാക്കാം

    സ്വാദിഷ്ടമായ നാടന്‍ കോഴിക്കറി ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കനുവേണ്ടത്

    നാടന്‍ ചിക്കന്‍: ഒരു കിലോ (ചെറുതായി നുറുക്കിയത്)
    മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
    മുളകുപൊടി: ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ്: ആവശ്യത്തിന്
    വെള്ളം: ഒരു കപ്പ്

    2 തേങ്ങ: ഒരു കപ്പ്

    3 ജീരകം: ഒരു ടേബിള്‍ സ്പൂണ്‍
    കറിവേപ്പില: ഒരു തണ്ട്
    ചെറിയുള്ളി: 500 ഗ്രാം

    4 പട്ട: നാലു പീസ്
    ഏലക്കായി: പത്തെണ്ണം
    ഗ്രാമ്പു: പത്തെണ്ണം
    പെരുഞ്ചീരകം: ഒരു ടേബിള്‍സ്പൂണ്‍

    5 കറിക്കുവേണ്ടത്:
    എണ്ണ: കാല്‍ക്കപ്പ്
    ഇഞ്ചി, വെളുത്തുള്ളി ചതച്ചത്: മൂന്ന് ടേബിള്‍ സ്പൂണ്‍
    തക്കാളി: മൂന്നെണ്ണം വലുത്
    മുളകുപൊടി: രണ്ടു ടേബിള്‍സ്പൂണ്‍
    മല്ലിപ്പൊടി: മൂന്ന് ടേബിള്‍സ്പൂണ്‍
    ഗരംമസാല പൊടി: ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ്: ആവശ്യത്തിന്
    വെള്ളം: ആവശ്യത്തിന്
    മല്ലിയില: ചെറുതായി അരിഞ്ഞത്

    6 എണ്ണ: രണ്ടു ടേബിള്‍ സ്പൂണ്‍
    ചെറിയുള്ളി: പത്തെണ്ണം ചെറുതായി അരിഞ്ഞത്
    കറിവേപ്പില: രണ്ടു തണ്ട്

    തയ്യാറാക്കുന്നവിധം:

    ചിക്കന്‍ മഞ്ഞളും മുളകും ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. നാടന്‍ കോഴിയായതിനാല്‍ വേവുകൂടും.

    തേങ്ങ അരച്ചുമാറ്റിവെക്കുക. ജീരകവും ചെറിയുള്ളിയും കറിവേപ്പിലയും ചതച്ചെടുക്കുക.

    മൂന്നാമത്തെ ചേരുകള്‍ പൊടിച്ചെടുക്കുക. ഇതെല്ലാം വേവിച്ച ചിക്കനില്‍ ചേര്‍ത്ത് ഇളക്കുക. ശേഷം അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് കറിയുണ്ടാക്കുക. ഈ കറിയിലേക്ക് തയ്യാറാക്കിവെച്ച ചിക്കന്‍ ചേര്‍ക്കുക.

    ഒരു പാനില്‍ എണ്ണ ചൂടാക്കിയശേഷം അതിലേക്ക് ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി സ്വര്‍ണ നിറമാകും വരെ വഴറ്റുക. ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന ചിക്കന്‍ കറിക്കുമേല്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം വിളമ്പാം.

  • ഇന്ന് ഹണി ചിക്കന്‍ ഉണ്ടാക്കാം

    ഇന്ന് ഹണി ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍:

    ചിക്കന്‍: എല്ലു കളഞ്ഞത് ഒരു കപ്പ്

    മൈദ: അരക്കപ്പ്

    കോണ്‍ഫ്‌ളോര്‍: അരക്കപ്പ്

    ബേക്കിങ് പൗഡര്‍: ഒരു ടീസ്പൂണ്‍

    ഉപ്പ്: ആവശ്യത്തിന്

    വെള്ളം: ആവശ്യത്തിന്

    എണ്ണ: ആവശ്യത്ിതന്

    സോസിന്: കെച്ചപ്പ്: അരക്കപ്പ്

    പഞ്ചസാര: രണ്ടു ടേബിള്‍സ്പൂണ്‍

    തേന്‍: മൂന്ന് ടേബിള്‍ സ്പൂണ്‍

    വെള്ളം: മൂന്ന് ടേബിള്‍ സ്പൂണ്‍

     

    തയ്യാറാക്കുന്ന വിധം:

    സോസിനുള്ള ചേരുവകളെല്ലാം മിക്‌സ് ചെയ്ത് മാറ്റിവെക്കുക. ചിക്കന്‍ ഒഴിച്ചുള്ള മറ്റ് ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്ത് അല്പാല്പം വെള്ളം ചേര്‍ത്ത് അധികം കട്ടിയില്ലാത്ത മാവു തയ്യാറാക്കുക. ചിക്കന്‍ ഈ മാവിലേക്ക് മുക്കി ഗോള്‍ഡണ്‍ കളറാകുംവരെ വറുത്തെടുക്കുക. സോസ് ഒരു പാനില്‍ എടുത്ത് അല്പം കട്ടിയാവും വരെ കുക്ക് ചെയ്യുക. ഇതിലേക്ക് പൊരിച്ച ചിക്കന്‍ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ചൂടോടെ വിളമ്പാം

  • ചിക്കന്‍ ഡ്രൈഫ്രൈ  ഉണ്ടാക്കാം

    ചിക്കന്‍ ഡ്രൈഫ്രൈ ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍:

    ചിക്കന്‍- അരക്കിലോ

    മുളക് പൊടി- 2 ടീസ്പൂണ്‍

    മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍

    ഉപ്പ്- പാകത്തിന്

    ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റാക്കിയത്- 2 ടേബിള്‍ സ്പൂണ്‍

    ചെറുനാരങ്ങ- ഒന്ന്

    കൊണ്‍ഫ്‌ളോര്‍ര്‍- 50ഗ്രാം

    കറിവേപ്പില- 2 തണ്ട്

    വെളിച്ചെണ്ണ- ആവശ്യത്തിന്

    കുരുമുളക്: അല്പം

    തയ്യാറാക്കുന്ന വിധം:

    ചിക്കന്‍ വൃത്തിയാക്കി ചെറു കഷണങ്ങളാക്കുക. മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് 15 മിനിട്ട് വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് നാരങ്ങാ നീരുമായി ചേര്‍ത്ത് ചിക്കനില്‍ പുരട്ടി വെയ്ക്കുക. അതിനു ശേഷം കോണ്‍ഫ്‌ളോര്‍ ചേര്‍ത്ത് നല്ല പോലെ കുഴയ്ക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചിക്കന്‍ പൊരിച്ചെടുക്കാം. തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും വറുത്തു കോരണം. ഇതിലേക്ക് കറിവേപ്പിലയിട്ട് വറുത്തെടുത്ത് ചിക്കനു മുകളില്‍ വിതറാം.

  • നാടന്‍ താറാവുകറി

    നാടന്‍ താറാവുകറി

    ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ടതാണ് താറാവ് ഇറച്ചിയും. താറാവ് ഇറച്ചികൊണ്ടുള്ള ഒരു നാടന്‍ കറിയാണിത്.

    നാടന്‍ താറാവുകറി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍:

    താറാവ് ഇറച്ചി 1 കിലോ

    ചെറിയ ഉള്ളി 10 എണ്ണം

    ഇഞ്ചി 1 വലിയ കഷ്ണം

    വെളൂത്തുള്ളി 10 എണ്ണം

    കുരുമുളക് 1 ടീ സ്പൂണ്

    പെരുജീരകം പൊടിച്ചത് 1 ടീ സ്പൂണ്

    സവാള 1 എണ്ണം

    തക്കാളി 2 എണ്ണം

    മഞ്ഞള്‍ പൊടി 1/4 ടീ സ്പൂണ്‍

    മുളക് പൊടി 1ടീസ്പൂണ്

    തേങ്ങാപാല്‍(ഒന്നാം പാല്‍) 1 കപ്പ്

    തേങ്ങാപാല്‍(രണ്ടാം പാല്‍) 2 കപ്പ്

    കറിവേപ്പില 2 തണ്ട്

    തയാറാക്കുന്ന വിധം:

    ഒരു പാത്രം അടുപ്പില്‍ വെച്ച് തേങ്ങാപാലില്‍ (രണ്ടാം പാല്‍) ഇറച്ചി, മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.

    ശേഷം ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക.

    പെരുജീരകം പൊടിച്ചത് ചേര്‍ക്കുക. കറി നന്നായി തിളച്ചതിന് ശേഷം സവാള, തക്കാളി ,  എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെക്കാം.

    രുചികരമായ  നാടന്‍ താറാവുകറി റെഡി. ഇത് ചോറിനൊപ്പമോ അപ്പത്തിനൊപ്പമോ ചപ്പാത്തിക്ക് ഒപ്പമോ ഒക്കെ കഴിക്കാം.

    ഈ റെസിപ്പി ഇഷ്ടമായെങ്കില്‍ ഷെയര്‍ എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ കൂട്ടുകാര്‍ക്കും അയക്കൂ..