വടുകപ്പുളി നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം …അതിനവശ്യമുള്ളത് വടുകപ്പുളി നാരങ്ങ ചെറുതായി അരിഞ്ഞത് , ഉപ്പു ,മുളക് പൊടി ,വെളിച്ചെണ്ണ ,വിനിഗര്‍ ,മഞ്ഞപ്പൊടി ,പച്ചമുളക് അരിഞ്ഞത് ഇതെല്ലാം കൂടി നന്നായി കൈകൊണ്ടു തിരുമ്മി വയ്ക്കുക … വടുകപ്പുളി നാരങ്ങ അച്ചാര്‍ റെഡി..ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.
Category: അച്ചാറുകള്‍
-

മുട്ട അച്ചാര്‍ ഉണ്ടാക്കാം
നമ്മള്‍ പലതരം അച്ചാര്‍ ഉണ്ടാക്കാറുണ്ട് അല്ലെ ഇന്ന് നമുക്ക് ഒരു വെറൈറ്റി അച്ചാര്‍ ഉണ്ടാക്കാം മുട്ട അച്ചാര്‍ …നമുക്ക് നോക്കാം ഇത് എങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനാവശ്യം
മുട്ട – പത്തെണ്ണം
വെളിച്ചെണ്ണ – 200 ml
വറ്റല്‍ മുളക് – നാലെണ്ണം
കടുക് – ആവശ്യത്തിനു
ഇഞ്ചി – ഒരു വലിയ കഷണം
പച്ചമുളക് – അഞ്ചെണ്ണം
മഞ്ഞപൊടി – ഒരു നുള്ള്
കറിവേപ്പില – ആവശ്യത്തിനു
മുളക് പൊടി – നാല് ടേബിള്‍ സ്പൂണ്‍
കടുക് പൊടി – ഒരു ടിസ്പൂണ്‍
ഉലുവ പൊടി – രൌ ടിസ്പൂണ്‍
പഞ്ചസാര – ഒരു ടിസ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
വിനിഗര്‍ – കാല്‍ കപ്പ്തയ്യാറാക്കേണ്ട വിധം
മുട്ട നന്നായി പുഴുങ്ങി എടുക്കണം സാധാരണ മുട്ട പുഴുങ്ങുന്നതിലും കൂടുതല്‍ നേരം ഈ മുട്ട വേവിക്കണം ..അതിനുശേഷം നന്നായി ചൂട് ആറിയ ശേഷം മുട്ട തോട് കളഞ്ഞു എടുത്തിട്ട് ഒരു മുട്ടയെ എട്ടു കഷണങ്ങള്‍ ആയി മുറിച്ച് എടുക്കണം ഇനി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് അതില്‍ കാല്‍ ഭാഗം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഈ മുട്ട അതില്‍ ഇട്ടു നന്നായി വറുത്തു എടുക്കണം ഇത് പാത്രത്തില്‍ നിന്നും കോരി എടുത്തു മാറ്റി വയ്ക്കണം …ഇനി ഈ ചട്ടിയില്‍ വെളിച്ചെണ്ണ കൂടി ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു ടിസ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കാം അതിനു ശേഷം നാല് വറ്റല്‍ മുളക് കീറിയിട്ടു
മൂപ്പിക്കണം …ഒരു തണ്ട് കറിവേപ്പില കൂടി ചേര്‍ക്കാം ഇതൊന്നു മൂപ്പിക്കണം ഇനി ഇതിലേയ്ക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും, അഞ്ചു പച്ചമുളക് ചെറുതായി അറിഞ്ഞതും , വെളുത്തുള്ളി ഒരു തുടം ചതച്ചു എടുത്തതും കൂടി ഇതില്‍ ഇട്ടു മൂപ്പിക്കുക. ഇനി ഇതില്‍ അല്പം മഞ്ഞപൊടി ചേര്‍ക്കണം , നാല് ടേബിള്‍ സ്പൂണ്‍ മുളക് പൊടി , കൂടി ചേര്‍ത്ത് നന്നായി മൂപ്പിക്കുക ഇനി ഇതിലേയ്ക്ക് മുട്ട ചേര്‍ത്ത് നന്നായി ഇളക്കാം..ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ ഉലുവ പൊടിച്ചതും ,ഒരു ടിസ്പൂണ്‍ കടുക് പൊടിച്ചതും ചേര്‍ക്കാം …നന്നായി ഇളക്കാം ഇനി അര ടിസ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം ..ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കാം ഇനി ഇതിലേയ്ക്ക് കാല്‍ കപ്പു വിനിഗര്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കാം ഇത് ഒന്ന് കുറുകി വരുന്നവരെ വേവിക്കാം അതിനുശേഷം ഇറക്കി വയ്ക്കാം . മുട്ട അച്ചാര്‍ റെഡിഈ അച്ചാര്‍ മൂന്നാല് ദിവസത്തിന് ശേഷം ഉപയോഗിക്കാം …ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും
ഇതിഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും -

വെള്ള നാരങ്ങ അച്ചാര്‍ ഉണ്ടാക്കാം
ഇന്ന് നമുക്ക് നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം ..വെള്ള നാരങ്ങ അച്ചാര്‍ ഉണ്ടാക്കിയിട്ടുണ്ടോ നിങ്ങള്‍ …നമ്മള്‍ ഇന്ന് ഉണ്ടാക്കാന്‍ പോകുന്നത് വെള്ള നാരങ്ങ അച്ചാര്‍ ആണ് ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു
ഇതിനാവശ്യമുള്ള സാധനങ്ങള്‍
ആദ്യം തന്നെ ഇരുപതു നാരങ്ങ എടുത്തിട്ട് ഒരു പാത്രത്തില്‍ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് രണ്ടു ടിസ്പൂണ്‍ നല്ലെണ്ണയും ഒഴിച്ചിട്ടു ഒന്ന് വാട്ടി എടുക്കുക നാരങ്ങയുടെ പുറം ഒന്ന് നന്നായി വദനം ഇല്ലെങ്കില്‍ അതിനു ഒരു പൊള്ളല്‍ ഉണ്ടാകും ..ഒരുപാട് വെന്തുപോകണ്ട ഒന്ന് ജസ്റ്റ് വാടിയാല്‍ മതി അതിനുശേഷം നാരങ്ങ കോരി എടുക്കുക …അതിനു ശേഷം ചൂടാറുമ്പോള്‍ ഈ നാരങ്ങ ഒരു കോട്ടന്‍ തുണി ഉപയോഗിച്ച് ഒന്ന് വെള്ളമൊക്കെ തുടച്ചു കളഞ്ഞു എടുക്കുക ..എന്നിട്ട് ഈ നാരങ്ങ നാലായി മുറിച്ചു എടുക്കുക …മുറിക്കുമ്പോള്‍ വരുന്ന നീര് കളയരുത് …
ഇനി അച്ചാറില്‍ ചേര്‍ക്കേണ്ട മറ്റു ചേരുവകള്‍ എടുക്കാം .. ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞു എടുക്കുക ..രണ്ടു തുടം വെളുത്തുള്ളി ഏകദേശം മുപ്പതു അല്ലി കാണും ഇത് നന്നായി തൊലി കളഞ്ഞു എടുക്കുക ( വലിയ അല്ലി ആണെങ്കില്‍ അതൊന്നു നെടുകെ പിളരുക ) ….ഇനി നല്ലപോലെ എരിവുള്ള പച്ചമുളക് ഇരുപതെണ്ണം അത് ചെറുതായി അരിഞ്ഞു എടുക്കുക ..കാന്താരി മുളക് ആണെങ്കില്‍ എണ്ണം കുറച്ചോളൂ …നമുക്ക് എരിവിനു ഈ മുളക് മാത്രം ചേര്‍ക്കുന്നുള്ളൂ മുളക് പൊടി ഒന്നും വേറെ ചേര്‍ക്കില്ല ….ഇനി മഞ്ഞപൊടി ഒരു ടിസ്പൂണ്‍ വേണം ..കറിവേപ്പില ആവശ്യത്തിനു എടുക്കാം ….കടുക് ഒന്നര ടിസ്പൂണ്‍ …ഉലുവ വറുത്തു പൊടിച്ചത് ഒരു ടിസ്പൂണ്‍ …കായപോടി അര ടിസ്പൂണ്‍….നല്ലെണ്ണ 250 ml…ആവശ്യത്തിനു ഉപ്പു….വിനാഗിരി അരകപ്പ് …വെള്ളം കാല്‍ കപ്പ് …ചാറു വേണമെങ്കില്‍ മാത്രം തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്താല്‍ മതി …

ഇനി നമുക്ക് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഒരു ചീനച്ചട്ടി അടുപ്പത് വച്ച് നല്ലെണ്ണ ഒഴിക്കാം ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് കടുക് പൊട്ടിക്കാം ..ഇനി വെളുത്തുള്ളി ഇട്ടു വഴട്ടാം ഇത് നന്നായി വഴന്നു കഴിയുമ്പോള്‍ ഇഞ്ചിയും പച്ചമുളകും ചേര്‍ക്കാം നന്നായി ഇളക്കി വഴന്നു വരുമ്പോള്‍ വേപ്പില ചേര്‍ക്കാം …നന്നായി ഇളക്കി എല്ലാം മൂത്ത് കഴിയുമ്പോള്‍ മഞ്ഞപ്പൊടി ചേര്‍ക്കാം …ഇതൊന്നു ഇളക്കി മൂത്ത് കഴിയുമ്പോള്‍ ഉലുവ പൊടി,,കയം പൊടി എന്നിവ ചേര്‍ത്ത് ഇളക്കാം ഇനി ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന നാരങ്ങ ചേര്‍ത്ത് ഇളക്കാം …അതിനു ശേഷം വിനാഗിരി ഒഴിക്കാം ..വെള്ളം ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കുക…ഇനി പാകത്തിന് ഉപ്പു ചേര്‍ക്കാം എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കാം ..ഉപ്പു അല്പം കൂടുതല്‍ ചേര്‍ത്തോളൂ ഇരിക്കുമ്പോള്‍ പാകം ആയിക്കൊള്ളും …ഇനി ഇത് ഇറക്കി വയ്ക്കാം …ചൂടാറുമ്പോള്‍ കുപ്പിയില്‍ ആക്കി വയ്ക്കാം …വെള്ള നാരങ്ങ അച്ചാര്‍ റെഡി
-
ഓറഞ്ച് തൊലി അച്ചാര്‍ ഉണ്ടാക്കിയാലോ ?
ഇനി മുതല്‍ ഓറഞ്ച് കഴിക്കുമ്പോള്‍ തൊലി കളയേണ്ട. നല്ല ഒന്നാന്തരം രുചിയും മണവുമുള്ള ഓറഞ്ച്് അച്ചാര്‍ ഉണ്ടാക്കാം. ദാ ഇങ്ങനെ
ചേരുവകള്‍
ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത്- 1 കപ്പ്
പുളി- ആവശ്യത്തിന്
മുളക് പൊടി- 2 ടീ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കായപ്പൊടി- 1/4 ടേബിള്‍ സ്പൂണ്‍
ഉലുവപ്പൊടി- 1/4 ടീ സ്പൂണ്‍
കടുക്- ആവശ്യത്തിന്
വറ്റല്‍ മുളക്- 3
നല്ലെണ്ണ- 3 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടാകുമ്പോള്‍ കടുക് താളിക്കുക. കടുക് പൊട്ടുമ്പോള്‍ മുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക
അതിനു ശേഷം ഓറഞ്ച് തൊലിയും ചേര്‍ത്ത് നന്നായി വഴറ്റുക.
ഓറഞ്ച് തൊലി നന്നായി വാടുമ്പോള്‍ മുളക് പൊടിയും , ഉലുവാപ്പൊടിയും, കായപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക.
ഒരു പാത്രത്തില്‍ പുളി പിഴിഞ്ഞെടുക്കുക. നന്നായി അരിച്ചെടുത്ത ശേഷം പുളി വെള്ളം ചേര്‍ക്കുക.
വെള്ളം നന്നായി തിളച്ചു വരുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക.
ഷവർമ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം തായെ ഉള്ള വീഡിയോ കാണുക
-

പപ്പായ അച്ചാര്‍ ഉണ്ടാക്കാം ഈസിയായി
പലതരം അച്ചാര്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …ഇന്ന് നമുക്ക് പപ്പായ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതുവളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …പപ്പായ ഒക്കെ മിക്കവരുടെയും വീടുകളില്‍ ഉണ്ടാകുന്നതാണ് ,,,ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
നാരങ്ങ പത്തെണ്ണം
പപ്പായ ഒരെണ്ണം
മഞ്ഞപ്പൊടി – അര ടിസ്പൂണ്‍
മുളക് പൊടി കാല്‍ കപ്പു
ഉലുവ ഒരു ടിസ്പൂണ്‍
കായം അര ടിസ്പൂണ്‍
വിനാഗിരി 300 ml
ഉപ്പ് ആവശ്യത്തിനു
കറിവേപ്പില ആവശ്യത്തിനു
കടുക് ഒരു ടിസ്പൂണ്‍
നല്ലെണ്ണ
ആദ്യം തന്നെ നാരങ്ങ നന്നായി പിഴിഞ്ഞ് നീരെടുക്കുക വലിയ നാരങ്ങ വേണം കേട്ടോ കാരണം നീര് കുറയരുത്
അടുത്തതായി പപ്പായ പച്ച പപ്പായ വേണം ഇത് നന്നായി തൊലി കളഞ്ഞു കുരുവും കളഞ്ഞു മാങ്ങ ഒക്കെ അച്ചാര്‍ ഇടാന്‍ നുറുക്കും പോലെ ചെറുതായി നുറുക്കണം..അതിനു ശേഷം ഇത് നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കണം നന്നായി വെള്ളം പോയതിനു ശേഷം പപ്പായയിലെയ്ക്ക് നാരങ്ങാ നീര് ഒഴിച്ച് ഒരു സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക…ഇതിലേയ്ക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക ഇത് രണ്ടു മൂന്നു ദിവസം ഫ്രിഡ്ജില്‍ വയ്ക്കാം അതിനു ശേഷം അച്ചാര്‍ ഉണ്ടാക്കിയാല്‍ മതിഅടുത്തതായി അച്ചാര്‍ പൊടി ഉണ്ടാക്കാം ഇതിനായി അഞ്ചു ടിസ്പൂണ്‍ മുളക് പൊടിയും ഉലുവ വറുത്തു പൊടിച്ചത് ഒരു ടിസ്പൂണ്‍ ..കായം വറുത്തു പൊടിച്ചത് ഒരു ടിസ്പൂണ്‍ ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു വയ്ക്കാം
ഇനി അടുത്തതായി മൂന്നു ദിവസം ഫ്രിഡ്ജില്‍ വച്ച പപ്പായ പുറത്തെടുത്തു വയ്ക്കാം
ഒരു ചീനച്ചട്ടി അടുപ്പതുവച്ചു നല്ലെണ്ണ ഒഴിക്കുക കുറഞ്ഞത് ഇരുനൂറു ഗ്രാം നല്ലെണ്ണ എങ്കിലും എടുക്കുക കുറയരുത് …എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കുക ..അതിനുശേഷം ഇതിലേയ്ക്ക് രണ്ടു മൂന്നു വറ്റല്‍ മുളക് കീറി ഇട്ടു മൂപ്പിക്കുക …അതിനുശേഷം കറിവേപ്പില ഇട്ടു മൂപ്പിക്കാം ഇത് മൂത്ത് കഴിയുമ്പോള്‍ അര ടിസ്പൂണ്‍ മഞ്ഞപ്പൊടിയും ഉണ്ടാക്കി വച്ച അച്ചാര്‍ പൊടിയും ഇതിലേയ്ക്ക് ഇട്ടു ഒന്ന് മൂപ്പിച്ചിട്ട് ( കരിഞ്ഞു പോകരുത് ) ഇതിലേയ്ക്ക് പപ്പായ ചേര്‍ക്കാം… നന്നായി മിക്സ് ചെയ്യാം അതിനുശേഷം ഇനി ഇതിലേയ്ക്ക് വിനാഗിരി ചേര്‍ക്കാം 250/300 ml വരെ വിനാഗിരി ചേര്‍ക്കാം …പപ്പായ കൂടുതല്‍ എടുത്താല്‍ അതിനനുസരിച്ച് എല്ലാം കൂട്ടി ചേര്‍ക്കുക.ഇനി നന്നായി മിക്സ് ചെയ്തു ഇറക്കി വയ്ക്കാം …ഇനി ചൂടാറുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം …
പപ്പായ അച്ചാര്‍ റെഡി
ചോറിന്റെ കൂടെ ഒക്കെ കഴിക്കാന്‍ ആയിട്ട് വളരെ നല്ലതാണ് ഇതുണ്ടാക്കാനും എളുപ്പമാണ് …എല്ലാവരും ഉണ്ടാക്കി നോക്കണം
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക
-

മത്തി അച്ചാര്‍ ഉണ്ടാക്കിയാലോ ?
എല്ലാവരും അച്ചാര്‍ ഉണ്ടാക്കിയോ ..അച്ചാര്‍ എന്നത് നമുക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ..അത് എന്ത് അച്ചാര്‍ ആയാലും …പണ്ടൊക്കെ വീട്ടില്‍ മത്തി അഥവാ ചാള അച്ചാര്‍ ഇടുമായിരുന്നു …നല്ല ടേസ്റ്റ് ആണ് കേട്ടോ ഇത്…ചോറ് കഴിക്കാന്‍ വേറെ ഒന്നുമില്ലെങ്കിലും ഇത് മാത്രം മതി ….മത്തി നമ്മുടെ നാട്ടില്‍ വളരെ
എന്നും എപ്പോഴും സുലഭമായി കിട്ടുന്ന മത്സ്യമാണ് …ഇന്ന് നമുക്ക് ചാള വാങ്ങുമ്പോള്‍ കുറച്ചെടുത്തു ഒന്ന് അച്ചാര്‍ ഇട്ട് നോക്കാം …ഇതിനു ഒരു ബുദ്ധിമുട്ടും ഇല്ല വളരെ എളുപ്പത്തില്‍ നമുക്ക ഉണ്ടാക്കാവുന്നതാണ് മത്തി അച്ചാര്‍ ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാംചേരുവകള്
മത്തി – അരക്കിലോ
മുളകുപൊടി – മൂന്നു ടിസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കുരുമുളകുപൊടി – രണ്ടു ടീസ്പൂണ്‍
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – 20 എണ്ണം
കടുക് – അര ടിസ്പൂണ്‍
ഉലുവ പൊടി – അര ടിസ്പൂണ്‍ ( ചെറിയ ടിസ്പൂണില്‍ )
വിനാഗിരി – അരക്കുപ്പി
ഉപ്പു – ആവശ്യത്തിനു
കറിവേപ്പില – ആവശ്യത്തിനു
ഇത് ഉണ്ടാക്കേണ്ട വിധം പറയാം
മത്തി നന്നാക്കി ചെറുതാക്കി നുറുക്കി എടുക്കുക എന്നിട്ട് ഇതില്‍ ഒരു നുള്ള്മഞ്ഞള്‍പൊടിയും , ഒരു ടിസ്പൂണ്‍ മുളക് പൊടിയും,കുരുമുളക് പൊടിയും ചേര്‍ത്ത് തിരുമ്മുക ഇനി ഒരു ചെറിയ കഷണം ഇഞ്ചിയും അഞ്ചല്ളി വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരചെടുക്കാം ഇതും മീനില്‍ തേച്ചു പിടിപിക്കാം ഇനി മീന്‍ ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം…അതിനുശേഷം ഇതെടുത്തു ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച്
ചൂടാകുമ്പോള്‍ മത്തി പെറുക്കിയിട്ടു നന്നായി വറുത്തു എടുക്കണം …വറുത്ത മീന്‍ മാറ്റി വയ്ക്കുക അതിനു ശേഷം ഈ എണ്ണ യില്‍ കടുക് പൊട്ടിക്കാം ശേഷം ബാക്കി വെളുത്തുള്ളി ഇഞ്ചി ,വേപ്പില എന്നിവയിട്ട് നന്നായി വഴറ്റുക ഇനി ഇതിലേയ്ക്ക് മുളക് പൊടി ഒരു നുള്ള് മഞ്ഞപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി അതിലേയ്ക്ക് വിനാഗിരി ഒഴിക്കാം വിനാഗിരി നന്നായി ചൂടായി കഴിയുമ്പോള്‍ ഉലുവപൊടി ചേര്‍ക്കാം അതിനു ശേഷം മീന്‍ കഷണങ്ങള്‍ പെറുക്കിയിടാം പതുക്കെ ഒന്ന് ഇളക്കി വാങ്ങിവയ്ക്കാംമത്തി അച്ചാര്‍ റെഡി
ഇനി ഇത് ചൂടാറി കഴിയുമ്പോള്‍ കുപ്പികളില്‍ ആക്കി വയ്ക്കാം
നല്ല രുചിയുള്ള ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.എല്ലാവരും ഇത് ഉണ്ടാക്കി നോക്കണേകൂട്ടുകാര്ക്ക് ഈ റസിപ്പി ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക .
-

രുചിയൂറും ഉള്ളി അച്ചാര്‍ ഉണ്ടാക്കാം
ചുവന്നുള്ളി നമ്മള്‍ എല്ലാ കറികളിലും ചേര്‍ക്കാറുണ്ട് …ഉള്ളിയില്ലാത്ത കറി ഇല്ലാന്ന് തന്നെ പറയാം …കറികള്‍ക്ക് സ്വാദ് കൂട്ടുവാനും ഉള്ളികൊണ്ട് നമ്മള്‍ പല പൊടിക്കൈകളും ചെയ്യാറുണ്ട് …ഇന്ന് നമുക്ക് ഉള്ളി അച്ചാര്‍ ഉണ്ടാക്കിയാലോ…ഉള്ളി അച്ചാര്‍ വളരെ രുചികരമായ ഒന്നാണ് ഇത് വളരെ എളുപ്പത്തിലും നമുക്ക് ഉണ്ടാക്കാന്‍ പറ്റും …ഇന്ന് നമുക്ക് നോക്കാം ഉള്ളി എങ്ങിനെ അച്ചാര്‍ ഇടാമെന്ന് …ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ചുവന്നുള്ളി – കാല്‍ കിലോ
ഉണക്ക മുളക് -ഇരുപതെണ്ണം ( ഇത് വറുത്തു പൊടിച്ചു എടുക്കണം )
ഇഞ്ചി പൊടിയായി അരിഞ്ഞത് -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്‍
ഉലുവപൊടിച്ചത് -കാല്‍ ടീസ്പൂണ്‍
ജീരകം പൊടിച്ചത് -ഒരു നുള്ള്
വിനാഗിരി -അരകപ്പ്
നല്ലെണ്ണ -50 ഗ്രാം
കടുക് -കാല്‍ ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
ഇതുണ്ടാക്കുന്ന വിധം പറയാം
ആദ്യം തന്നെ ഉള്ളി നന്നായി തൊലി കളഞ്ഞു എടുക്കാം അതിനു ശേഷം ഈ ഉള്ളി ഒരു ഇഡിലി ചെമ്പില്‍ വച്ച് ഒന്ന് നന്നായി ആവി കയറ്റി എടുക്കാം …എന്നിട്ട് ഇത് ഒരു നല്ല കോട്ടന്‍ തുണി ഉപയോഗിച്ച് തുടച്ചു എടുക്കാം ഇതിലെ വെള്ളം എല്ലാം പോകാന്‍ ആണ് ഇങ്ങിനെ തുടച്ചു എടുക്കുന്നത്.
ഇനി അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പതുവച്ചു നല്ലെണ്ണ ഒഴിച്ച് നന്നായി ചൂടായ ശേഷം ഉള്ളി അതിലിട്ട് നന്നായി വഴറ്റി എടുത്തു മാറ്റി വയ്ക്കുക .അടുത്തതായി ഈ എണ്ണയില്‍ ( ആവശ്യമെങ്കില്‍ എണ്ണ ഒഴിക്കാം )
കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളി അരിഞ്ഞതും ഇട്ടു ഒന്ന് നന്നായി വഴറ്റുക മൂത്ത് വരുമ്പോള്‍ ഇതിലേയ്ക്ക് ഉലുവ പൊടിയും ,ജീരകപൊടിയും .പൊടിച്ച മുളകുപൊടിയും ചേര്‍ത്ത് ഒന്നുകൂടി ഇളക്കുക അതിനുശേഷം വിനാഗിരി ഒഴിക്കാം ഒന്നിളക്കിയിട്ടു ഇതിലേയ്ക്ക് വഴറ്റി വച്ചിരിക്കുന്ന ഉള്ളിയും കൂടിയിട്ടു ഒന്ന് നന്നായി ഇളക്കി യോജിപ്പിക്കാം …ഇനി ഇറക്കി വയ്ക്കാം ….ഒരുനുള്ളു പഞ്ചസാര കൂടി ചേര്‍ത്താല്‍ രുചി ക്രമീകരിക്കാം …ഇനി ചൂടാറുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാംഉള്ളി അച്ചാര്‍ റെഡി …ഇതുവളരെ ഈസിയാണ് ഉണ്ടാക്കാന്‍ നല്ല രുചിയുള്ള അച്ചാറും ആണ് …ഇത് എല്ലാവരും ഉണ്ടാക്കിനോക്കൂ നിങ്ങള്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും …ഉള്ളി കഴിക്കുന്നത് ആരോഗ്യത്തിനും വളരെ നല്ലതാണ്
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ കിട്ടാന്‍ ഈ പേജ് ലൈക് ചെയ്യുക
