Category: അച്ചാറുകള്‍

  • വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍.. വെളുത്തുള്ളി – 250 ഗ്രാം, ഇഞ്ചി, പച്ചമുളക്,കറിവേപ്പില, മഞ്ഞള്‍പൊടി, മുളക് പൊടി, കായപൊടി, ഉലുവ പൊടി , വിനിഗര്‍ , ശര്‍ക്കര, ഉപ്പു , നല്ലെണ്ണ, ആദ്യം വെളുത്തുള്ളി തൊലി കളഞ്ഞു ആവിയില്‍ വേവിച്ചു എടുക്കണം, ഇഞ്ചി പച്ചമുളക് പൊടിയായി അരിയണം..ശേഷം എണ്ണയില്‍ മൂപ്പിച്ചു പൊടികള്‍ കൂടിയിട്ടു വെളുത്തുള്ളി ചേര്‍ത്ത് ഉപ്പും വിനിഗറും കൂടി ചേര്‍ത്ത് എടുക്കുക..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ ..കണ്ടശേഷം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ചെമ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ചെമ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ചെമ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..അതിനുവേണ്ട ചേരുവകള്‍ , ചെമ്മീന്‍ – അരക്കിലോ , ഇഞ്ചി – വലിയ കഷണം, വെളുത്തുള്ളി – ഇരുപതു അല്ലി , തക്കാളി , മഞ്ഞപൊടി – അര ടേബിള്‍സ്പൂണ്‍ , കാശ്മീരി മുളക് പൊടി – ആവശ്യത്തിനു , കയപോടി – അര ടേബിള്‍സ്പൂണ്‍ , ഉലുവ പൊടി – കാല്‍ സ്പൂണ്‍ , കടുക് – ഒരു ടേബിള്‍ സ്പൂണ്‍ , ഉണക്ക മുളക് , വേപ്പില , വിനിഗര്‍ , വെളിച്ചെണ്ണ , ആദ്യം തന്നെ ചെമ്മീന്‍ ഉപ്പും , അല്പം മുളക് പൊടിയും , മഞ്ഞപൊടിയും തിരുമ്മി വറുത്തു എടുക്കുക …ഇത് അച്ചാര്‍ ആക്കുന്ന വിധം താഴെ വീഡിയോയില്‍ പറയുന്നുണ്ട്. കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക,

     

  • നെയ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    നെയ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മീന്‍ അച്ചാര്‍ ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ഇതിലേയ്ക്ക് വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് ) 1 കിലോ
    കാശ്മീരി മുളക് പൊടി -3 ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
    കുരുമുളക് പൊടി – 1/2 ടേബിള്‍സ്പൂണ്‍
    ഇഞ്ചി – രണ്ട് കഷണം (നീളത്തില്‍ അരിഞ്ഞത്)
    വെളുത്തുള്ളി – അര കപ്പ്
    പച്ചമുളക് – 6 എണ്ണം
    ഉലുവ – 1 ടീസ്പൂണ്‍
    വിനാഗിരി – ആവശ്യത്തിന്
    കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്
    ഉപ്പു – പാകത്തിന്

    തയ്യാറാക്കുന്ന വിധം:
    നെയ്മീന്‍ കഷണങ്ങള്‍ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും ചേര്ത്ത് പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. എന്നിട്ട് പൊടിഞ്ഞു പോകാതെ നല്ല പോലെ മൊരിഞ്ഞു വറുത്തെടുക്കണം(.ഇങ്ങനെ ചെയ്താലേ മീനിലുള്ള വെള്ളത്തിന്റെ അംശം പോകൂ .അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.
    ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ മീന്‍ വറുത്ത പാത്രത്തില്‍ തന്നെയോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്‌ ചേര്‍ത്ത് വഴറ്റുക .ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക .
    ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം (,ചാറു വേണമെങ്കില്‍ അല്പം ചൂട് വെള്ളം ചേര്‍ക്കാവുന്നതാണ്.) ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,പുളിയ്ക്കു ആവശ്യത്തിനുവേണ്ട വിനാഗിരി തിളപ്പിച്ച് ആറിച്ചു ഇതില്‍ ഒഴിക്കണം.
    ഏറ്റവും ഒടുവില്‍ ഒരു നുള്ള് ഉലുവയും ഒരു നുള്ള് കടുകും കല്ലില്‍ ചതച്ചു ഒന്ന് ഇളക്കി ചേര്‍ക്കണം,പ്രത്യേക ഒരു മണംആയിരിക്കും.മീന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ത്തിരുന്നതിനാല്‍ ഉപ്പ് വേണമെങ്കില്‍ മാത്രം നോക്കിയിട്ട് ചേര്‍ക്കുക.
    മീന്‍ അച്ചാര്‍ തയ്യാര്‍.തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.
    മീന്‍ വറക്കുമ്പോള്‍ നന്നായി മൂപ്പിക്കാന്‍ ശ്രെദ്ധിക്കുക, എന്നാല്‍ കരിയുകയും അരുത്. വെളുത്തുള്ളി ഇഞ്ചി ഒക്കെ കൂടുതല്‍ ചേര്‍ത്താല്‍ നല്ല രുചി ഉണ്ടാകും..കാ‍ന്താരി മുളക് കിട്ടുമെങ്കില്‍ അതും വളരെ നല്ലതാണ് പച്ചമുളകിനു പകരമായി ചേര്‍ക്കാം

    ഈ റെസിപ്പി ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക..നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം

  • വെജിറ്റബിള്‍ അച്ചാര്‍ ഉണ്ടാക്കാം

    വെജിറ്റബിള്‍ അച്ചാര്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് വെജിറ്റബിള്‍ അച്ചാര്‍ ഉണ്ടാക്കാം .. വെളുത്തുള്ളി, പാവക്ക , മാങ്ങ എന്നിവയാണ് ഉണ്ടാക്കുന്നത് ..വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കുന്നവയാണ് ഇത് ..ആടും വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    വെളുത്തുള്ളി അച്ചാർ

    ആവശ്യമുള്ള സാധനങ്ങൾ:
    വെളുത്തുള്ളി തൊലി നീക്കി നെടുകെ കീറിയത്
    പച്ചമുളക് അരിഞ്ഞത്
    കറിവേപ്പില
    മുളകുപൊടി
    കടുക്, ഉലുവ
    കായം
    നല്ലെണ്ണ
    ഉപ്പ്
    വിനാഗിരി
    നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ ഉലുവ ഇടുക. രണ്ടും മൂത്തു കഴിയുമ്പോൾ വെളുത്തുള്ളി, പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റുക. ഇതു വെന്തു കഴിയുമ്പോൾ ഉപ്പ്, മുളകുപൊടി ഇവ ചേർത്തു നന്നായി കുഴയ്ക്കുക. വിനാഗിരി ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക. ആറിക്കഴിയുമ്പോൾ കുപ്പികളിലാക്കി മുകളിൽ അല്പം നല്ലെണ്ണ തൂവി അടച്ചു സൂക്ഷിക്കാം.

    പാവക്ക അച്ചാര്‍

    പാവക്ക-250 ഗ്രാം
    കാശ്മീരി മുളകുപൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
    ഇഞ്ചി ചതച്ചത്- ഒന്നര ടീസ്പൂണ്‍
    വെള്ളിത്തുള്ളി ചതച്ചത്- ഒന്നര ടീസ്പൂണ്‍
    ഉലുവ, കായം എന്നിവ വറുത്തു പൊടിച്ചത്- ഓരോ ടീസ്പൂണ്‍ വീതം
    നല്ലെണ്ണ – ആറു ടേബിള്‍ സ്പൂണ്‍
    വറ്റല്‍ മുളക്- രണ്ടെണ്ണം
    വിനീഗര്‍- മൂന്ന് ടേബിള്‍ സ്പൂണ്‍
    കറിവേപ്പില,
    ഉപ്പ്,
    കടുക് എന്നിവ ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    പാവക്ക കഴുകി വെള്ളം ഒട്ടും ഇല്ലാതെ നന്നായി തുടച്ചെടുക്കുക
    അല്പം നീളത്തില്‍ കനം കുറച്ച് അരിയുക. പാവക്കയില്‍ ഉപ്പ് പുരട്ടിയതിനു ശേഷം ഒരു പാന്‍ ചൂടാക്കി അതില്‍ നിരത്തിവെച്ച് ചെറു തീയില്‍ ജലാംശം കളയുക.
    ശേഷം രണ്ടു ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് വറുത്തു കോരുക അധികം മൊരിഞ്ഞു പോകരുത്.
    ബാക്കി നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം കറിവേപ്പില , വറ്റല്‍മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ടുനന്നായി മൂപ്പിക്കുക. അതിനുശേഷം മഞ്ഞള്‍ പൊടിയും മുളകുപൊടിയും ഇട്ടു പച്ച മണം മാറുമ്പോള്‍ വറുത്ത് വച്ച പാവക്കയും വിനീഗറും ചേര്‍ത്തിളക്കുക. അതിനോടപ്പം ഉലുവാപൊടി, കായപൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ വയ്ക്കുക .
    എണ്ണ തെളിഞ്ഞു വരുമ്പോള്‍ തീ ഓഫ് ചെയ്യുക. തണുത്തതിന് ശേഷം ഈര്‍പ്പം ഇല്ലാത്ത കുപ്പിയിലാക്കി രണ്ടു ദിവസത്തിന് ശേഷം ഉപയോഗിക്കാന്‍ എടുക്കാം

    കടുമാങ്ങ അച്ചാര്‍

    ആവശ്യമുള്ള സാധനങ്ങള്‍
    കടുമാങ്ങ – കാല്‍ കിലോ
    നല്ലെണ്ണ – 2 ടേബിള്‍ സ്പൂണ്‍
    പച്ചമുളക് – 2
    വെളുത്തുള്ളി – 6
    ഇഞ്ചി – ഒരു ചെറിയ കഷണം
    പിരിയന്‍ മുളക്‌പൊടി – ഒരു ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
    ഉലുവ – ഒരു നുള്ള്
    കായം – ഒരു നുള്ള്
    ഉപ്പ് – ആവശ്യത്തിന്
    വിനാഗിരി – ആവശ്യത്തിന്
    കറി വേപ്പില – രണ്ടു തണ്ട്

    ഉണ്ടാക്കുന്ന വിധം
    മാങ്ങ ചെറുതായി മുറിച്ച് ഉപ്പ് പുരട്ടി ഒരു രാത്രി മുഴുവന്‍ വെക്കുക. ഉപ്പ് നന്നായി പിടിക്കുന്നതിന് വേണ്ടിയാണിത്. അടുത്ത ദിവസം പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഉലുവ വഴറ്റുക.
    പിന്നീട് ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി ,പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇവ നന്നായി വഴറ്റിയാല്‍ അതിലേക്ക് മഞ്ഞള്‍ പൊടി, കായം, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക.
    ഇതിലേക്ക് മാങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. തീ കുറക്കാന്‍ മറക്കരുത്. പിന്നീട് അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് ആവശ്യത്തിന് വിനാഗിരി ചേര്‍ത്ത് ഇളക്കുക. അച്ചാര്‍ തണുത്തതിന് ശേഷം വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റിവെക്കാം.
    നല്ലെണ്ണ ചൂടാക്കി ഒഴിച്ചാല്‍ ഏറെ നാള്‍ അച്ചാര്‍ കേടാകാതെ സൂക്ഷിക്കാം.

    എല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    വെജിറ്റബിള്‍ പഫ്സ് ഉണ്ടാക്കാം

  • നാലുതരം അച്ചാര്‍ ഉണ്ടാക്കാം

    നാലുതരം അച്ചാര്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് നാലുതരം അച്ചാര്‍ ഉണ്ടാക്കാം ..തക്കാളി , ക്യാപ്സിക്കം , കാത്തിരിക്ക , മംഗോ-ജിഞ്ചര്‍ , അച്ചാറുകള്‍ ആണ് ഉണ്ടാക്കുന്നത് …ആദ്യം നമുക്ക് തക്കാളി അച്ചാര്‍ ഉണ്ടാക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    തക്കാളി – മൂന്നെണ്ണം ചെറുതായി അരിഞ്ഞത്,
    പച്ചമുളക് (അരി മാറ്റി ചെറുതായി അരിഞ്ഞത് ) – നാലെണ്ണം,
    വെളുത്തുള്ളി ചതച്ചത് – ഒരല്ലി,
    പഞ്ചസാര – കാല്‍ ടീ സ്പൂണ്‍,
    ഇഞ്ചി (പൊടിയായി അരിഞ്ഞത്) – അര ഇഞ്ച് നീളത്തില്‍,
    ഉള്ളി പൊടിയായി അരിഞ്ഞത് – ചെറുത് ഒരെണ്ണം,
    വെളുത്ത വിനാഗിരി – മൂന്ന് ടേബിള്‍ സ്പൂണ്‍,
    ഉപ്പ് – പാകത്തിന്

    തയാറാക്കുന്ന വിധം
    എല്ലാ ചേരുവകളും മിക്സിയില്‍ ഇട്ടു നന്നായി അടിക്കുക. നല്ല മയം വരുമ്പോള്‍ ഒരു സോസ് പാനിലേക്ക് പകര്‍ന്നു തിളപ്പിക്കുക. ചെറുതീയില്‍ വച്ച് കുറുകാന്‍ അനുവദിക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കുക. കുറുകിയ ശേഷം വാങ്ങിവച്ച് തണുക്കുമ്പോള്‍ കഴുകി ഉണക്കിയ കുപ്പിയില്‍ നിറച്ച് വായു കടക്കാത്ത വിധം അടച്ചു വയ്ക്കുക. തക്കാളി അച്ചാര്‍ റെഡി ..ഇത്ഫ്രിഡ്ജില്‍ സൂക്ഷിക്കാം

    ഇനി നമുക്ക് ക്യാപ്സിക്കം അച്ചാര്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പച്ച ക്യാപ്സിക്കം നീളത്തില്‍ അരിഞ്ഞത് – അരക്കിലോ,
    പച്ചത്തക്കാളി നീളത്തില്‍ അരിഞ്ഞത് – അരക്കിലോ,
    സവാള നീളത്തില്‍ അരിഞ്ഞത് – എട്ടെണ്ണം,
    വെളുത്ത വിനാഗിരി, ബ്രൗണ്‍ വിനാഗിരി – മൂന്നരക്കപ്പ് വീതം,
    പഞ്ചസാര – അരക്കപ്പ്,
    കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍ വീതം,
    ഉപ്പ് – പാകത്തിന്

    തയാറാക്കുന്ന വിധം
    ക്യാപ്സിക്കം, തക്കാളി, സവാള എന്നിവ ഒരു ബൗളില്‍ എടുക്കുക. ഉപ്പ് ചേര്‍ത്തു നന്നായി ഇളക്കി ഒരുക്കുക. കനമുള്ള പാത്രം മീതെ വച്ച് അടയ്ക്കുക. എട്ട് മണിക്കൂര്‍ ഇങ്ങനെ വച്ച ശേഷം മീതെ വച്ച പാത്രം മാറ്റി വെള്ളം ഊറ്റിക്കളയുക. പച്ചക്കറികള്‍ എല്ലാം കൂടി യോജിപ്പിച്ച്, പഞ്ചസാര, വിനാഗിരി, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. അടുപ്പില്‍ നിന്നിറക്കി രണ്ട് മണിക്കൂര്‍ അടച്ചുവയ്ക്കണം. ആറിയാല്‍, വൃത്തിയാക്കിയ കുപ്പിയിലാക്കി വായു കടക്കാത്ത വിധം അടച്ചുവയ്ക്കുക.

    ഇനി നമുക്ക് മാങ്ങയും ഇഞ്ചിയും കൂടിയുള്ള അച്ചാര്‍ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പച്ചമാങ്ങ പൊടിയായി അരിഞ്ഞത് – അഞ്ചെണ്ണം,
    പഞ്ചസാര – ഒരു കപ്പ്,
    വെളുത്ത വിനാഗിരി – അരക്കപ്പ്,
    ഇഞ്ചി അരച്ചത് – അര ഇഞ്ച് നീളത്തില്‍,
    മുളകുപൊടി – രണ്ട് ടീ സ്പൂണ്‍,
    ഉപ്പ് – പാകത്തിന്

    തയാറാക്കുന്ന വിധം
    എല്ലാ ചേരുവകളും യോജിപ്പിച്ച് ചെറുതീയില്‍ തിളപ്പിക്കുക. പത്ത് മിനിറ്റാകുമ്പോള്‍ മാങ്ങാക്കഷണം വെന്ത് മയം വന്നിരിക്കും. ജാം പരുവം ആകുമ്പോള്‍ വാങ്ങുക. എല്ലാം ചേര്‍ത്തിളക്കി ആറിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക.

    ഇനി നമുക്ക് കാത്തിരിക്ക അച്ചാര്‍ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കത്തിരിക്ക (ചെറുതായി അരിഞ്ഞത്) – രണ്ട് കിലോ,
    പച്ചമുളക് പൊടിയായി അരിഞ്ഞത് – നൂറ്റിഇരുപത്തഞ്ച് ഗ്രാം,
    വെളുത്തുള്ളി ചതച്ചത് – രണ്ട് അല്ലി,
    വെളുത്ത വിനാഗിരി – ഒന്നരക്കപ്പ്,
    പഞ്ചസാര – ഒരു കപ്പ്,
    മുളകുപൊടി – രണ്ട് ടേബിള്‍ സ്പൂണ്‍,
    ജീരകം, ഉലുവ – ഒരു ടേബിള്‍ സ്പൂണ്‍ വീതം,
    ഇഞ്ചി പൊടിയായി അരിഞ്ഞത് – മുപ്പത് ഗ്രാം,
    ഉപ്പ് – പാകത്തിന്,
    മഞ്ഞള്‍പ്പൊടി, ഉള്ളി അരച്ചത് – രണ്ട് ടീ സ്പൂണ്‍ വീതം,
    എള്ളെണ്ണ – ഒന്നേകാല്‍ക്കപ്പ്

    തയാറാക്കുന്ന വിധം
    ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉള്ളി അരച്ചത് എന്നിവയ്ക്കൊപ്പം വെളുത്തുള്ളി ചേര്‍ത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കുക. എണ്ണ ചൂടാക്കി ജീരകവും ഉലുവയും ഇട്ട് ഒരു മിനിറ്റ് വയ്ക്കുക. അരച്ച ചേരുവകള്‍ ചേര്‍ത്ത് ചെറുതീയില്‍ വച്ച് ഇളക്കുക. ഇതിലേക്ക് ഉപ്പ്, വിനാഗിരി, പഞ്ചസാര, കത്തിരിക്ക, ഇഞ്ചി അരിഞ്ഞത്, മുളക് അരിഞ്ഞത് എന്നിവയും ചേര്‍ക്കുക. എണ്ണ മീതെ തെളിയും വരെ ഇളക്കുക. വാങ്ങിവച്ച് ആറിയ ശേഷം കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക.

    അച്ചാറുകള്‍ എല്ലാം കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ് …വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..തൊട്ടുകൂട്ടാന്‍ അച്ചാര്‍ എല്ലാവര്ക്കും ഇഷ്ട്ടമുള്ള കാര്യമാണ് …നിങ്ങള്‍ ഈ റെസിപ്പികള്‍ ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.

    ഹണി & പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കാം

  • ഒട്ടും കയ്പില്ലാതെ നാരങ്ങ അച്ചാര്‍  ഉണ്ടാക്കേണ്ട വിധം

    ഒട്ടും കയ്പില്ലാതെ നാരങ്ങ അച്ചാര്‍ ഉണ്ടാക്കേണ്ട വിധം

    ഒട്ടും കയ്പില്ലാതെ എങ്ങിനെ നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം എന്ന് നോക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ . നാരങ്ങ, വെളുത്തുള്ളി , വേപ്പില , ഇഞ്ചി , കായപൊടി , ഉലുവ പൊടി , എണ്ണ ,ഉപ്പു ..ആദ്യം തന്നെ നാരങ്ങ ആവികയറ്റി എടുത്തിട്ട് നന്നായി തുടച്ചു എടുത്തിട്ട് നാലായി മുറിച്ചു ഉപ്പിട്ട് എട്ടു മണിക്കൂര്‍ വയ്ക്കുക.അതിനുശേഷം അച്ചാര്‍ ഇടാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തില്ലയെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • ഓറഞ്ചു തൊലി ,ജാതിക്ക തൊണ്ട് അച്ചാര്‍

    ഓറഞ്ചു തൊലി ,ജാതിക്ക തൊണ്ട് അച്ചാര്‍

    ഓറഞ്ചു കഴിച്ചതിനു ശേഷം നമ്മള്‍ തൊലി കളയുകയല്ലേ ചെയ്യാറ് …എന്നാല്‍ ഇനി ആ തൊലി കളയണ്ട കേട്ടോ ..തൊട്ടു കൂട്ടാന്‍ അച്ചാര്‍ ഉണ്ടാക്കാം …രണ്ടു തരം അച്ചാര്‍ ആണ് ഇന്ന് ഉണ്ടാക്കുന്നത് ..ജാതിക്ക തൊണ്ട് അച്ചാറും , ഓറഞ്ചു തൊലി അച്ചാറും …ആദ്യം നമുക്ക് ഒറച്ചു തൊലി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഓറഞ്ചുതൊലി (ചെറുതായി അരിഞ്ഞത്)- 1 കപ്പ്
    പച്ചമുളക് (ചെറുതായി അരിഞ്ഞത്)- 4 എണ്ണം
    മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
    മുളക്‌പൊടി- 1 ടീസ്പൂണ്‍
    വറ്റല്‍ മുളക്- 1 എണ്ണം
    പുളി- നെല്ലിക്കാ വലിപ്പത്തില്‍
    കായം- 1 നുള്ള്
    എണ്ണ- 2 ടീസ്പൂണ്‍
    ശര്‍ക്കര- 1 കഷണം
    കടുക്- 1 ടീസ്പൂണ്‍
    ഉപ്പ്- പാകത്തിന്

    ആദ്യം തന്നെ ചെറുതായി അരിഞ്ഞ ഓറഞ്ചു തൊലി ഒന്ന് ആവി കയറ്റി എടുക്കണം ..ഇതിനായിട്ടു ഇടിലി ചെമ്പിന്റെ അരിപ്പ തട്ടില്‍ വാരിയിട്ടു ആവികൊള്ളിച്ചാല്‍ മതി ( ഇങ്ങിനെ ചെയ്യുമ്പോള്‍ അതിലെ ആ പൊള്ളല്‍ എല്ലാം പോയി കിട്ടും )
    ഇനി ഒരു ചീനച്ചട്ടിയില്‍
    എണ്ണ ഒഴിച്ച് കടുകും വറ്റല്‍ മുളകും മൂപ്പിച്ചതിന് ശേഷം അതിലേയ്ക്ക് പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റണം അതിനു ശേഷം ഇതിലേക്ക് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം ഇതെല്ലാം ഒന്ന് മൂത്ത ശേഷം ഇതിലേയ്ക്ക് ഓറഞ്ച് തൊലിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇനി ഇതിലേയ്ക്ക് അല്പം വെള്ളത്തില്‍ പുളി പിഴിഞ്ഞത് ഒഴിക്കുക..ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കാം …ഇനി ഇത് കുറുകി വരുമ്പോള്‍ ശര്‍ക്കര ഒരു കഷണം ചേര്‍ക്കുക.ഇളക്കി യോജിപ്പിക്കുക ഒന്ന്കൂ ടി തിളച്ചു വരുമ്പോള്‍ ഇറക്കാം …ഇത് ഉണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞു ഉപയോഗിക്കാം.. എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ , ഇതുപോലെ തന്നെ നമുക്ക് ചെറുനാരങ്ങയുടെ തൊണ്ടും ഇടാവുന്നതാണ് …പുളിയ്ക്കു പകരം വിനാഗിരിയും ഉപയോഗിക്കാം

    ഇനി നമുക്ക് ജാതിക്ക തൊണ്ട് എങ്ങിനെയാണ് അച്ചാര്‍ ഇടുന്നത് എന്ന് നോക്കാം …അതിനായിട്ട്‌ ജാതിക്ക മാങ്ങ അരിയും പോലെ ചെറുതാക്കി അരിഞ്ഞു എടുക്കണം …എന്നിട്ട് ഇത് നന്നായി കഴുകി എടുത്തു ഉപ്പു തിരുമ്മി ഒരാഴ്ച വയ്ക്കണം …അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പതുവച്ചു നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ..ഒരു നുള്ള് ഉലുവയും ,വറ്റല്‍ മുളകും പൊട്ടിക്കണം …ഇതിലേയ്ക്ക് വെളുത്തുള്ളി ചെറുതായി അറിഞ്ഞതും പച്ചമുളകും കൂടി വഴറ്റണം അതിനുശേഷം അല്പം മഞ്ഞപൊടി …എരിവിനു ആവശ്യത്തിനു മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റണം …കായം ഒരു നുള്ള് ചേര്‍ക്കണം ..ഇനി ഇതിലേയ്ക്ക് ഉപ്പു തിരുമ്മി വച്ചിരിക്കുന്ന ജാതിക്ക തൊണ്ട് ചേര്‍ത്ത് യോജിപ്പിക്കണം …അതിനുശേഷം മൂന്നോ നാലോ ടിസ്പൂണ്‍ വിനിഗര്‍ ചേര്‍ക്കാം നന്നായി യോജിപ്പിച്ച് ഇറക്കി വയ്ക്കാം ..ചൂടാറുമ്പോള്‍ കുപ്പിയിലാക്കി വച്ച് ഉപയോഗിക്കാം ….ജാതിക്ക തൊണ്ട് നമുക്ക് വേണ്ടതുപോലെ ലഭ്യമായ ഒന്നാണ്.

    നിങ്ങളും ഉണ്ടാക്കി നോക്കൂ ..ഇഷ്ട്ടമായാല്‍ നിങ്ങള്‍കുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ …ഈ പേജ് ഇതുവരെ നിങ്ങള്‍ ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ലൈക് ചെയ്യൂ

    മീന്‍ ഇല്ലാത്ത മീന്‍ കറി ഉണ്ടാക്കാം