Category: അച്ചാറുകള്‍

  • ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം

    ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം

    കൂട്ടുകാരെ മുന്‍പ് പോസ്റ്റ്‌ ചെയ്ത അച്ചാര്‍ എല്ലാവരും ട്രൈ ചെയ്തു കാണുമല്ലോ…ഏതു തരം അച്ചാറും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് …ചിലര്‍ക്ക് എത്ര നല്ല കറി ഉണ്ടായാലും തൊട്ടുകൂട്ടാന്‍ അച്ചാര്‍ കൂടിയേ തീരൂ ..പ്രഷര്‍ ഉള്ളവര്‍ ഒക്കെ അച്ചാര്‍ കൂട്ടുന്നത്‌ ശ്രദ്ധിച്ചു മതി കേട്ടോ …ഇന്ന് നമുക്ക് വെളുത്തുള്ളി അച്ചാര്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതൊക്കെ വളരെ ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്നതാണ്…വെളുത്തുള്ളി തൊലി കളയുന്നതാണ് ലേശം സമയം എടുക്കുന്ന ഒരു പണി…വീട്ടില്‍ എല്ലാവരും കൂടി ഒന്ന് ഒത്തുപിടിച്ചാല്‍ അതും എളുപ്പമാണ് …വിഷമിക്കണ്ട എളുപ്പം തൊലി കളയാന്‍ ഉള്ള വഴി പറഞ്ഞുതരാം …അപ്പോള്‍ നമുക്ക് തുടങ്ങാം…വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാന്‍ ആവശ്യം വേണ്ട സാധനങ്ങള്‍

    വെളുത്തുള്ളി : ഒരു കിലോ

    ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ കഷണം

    പച്ചമുളക് കനം കുറച്ചു അരിഞ്ഞത്‌ : നാലെണ്ണം

    നല്ലഎണ്ണ: 100 ഗ്രാം

    വിനീഗര്‍ :ഒരു കപ്പ്

    മുളകുപൊടി :നാല് ടേബിള്‍ സ്പൂണ്‍ ( എരിവു ഒക്കെ കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം )

    കടുക് – ഒരു ടിസ്പൂണ്‍

    ഉലുവ – അര ടിസ്പൂണ്‍

    കായംപൊടി -കാല്‍ ടിസ്പൂണ്‍

    വറ്റല്‍ മുളക് – രണ്ടെണ്ണം

    മഞ്ഞള്‍പ്പൊടി :കാല്‍ ടീസ്പൂണ്‍

    ഉപ്പുപൊടി :ആവശ്യത്തിനു

    പഞ്ചസാര :ഒരു ടീസ്പൂണ്‍

    ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ വെളുത്തുള്ളി തൊലി കളഞ്ഞു എടുക്കുക ( വെളുത്തുള്ളി തോലികളയാന്‍ ഒരു എളുപ്പ വഴി പറയാം ഒരു മുറത്തില്‍ വെളുത്തുള്ളി കുറച്ചു വെളിച്ചെണ്ണ തിരുമ്മി വെയിലത്ത്‌ വച്ചാല്‍ മതി തൊലി കളയാന്‍ എളുപ്പമാണ് )

    അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും പൊട്ടിക്കുക അതിനു ശേഷം പൊടിയായി അരിഞ്ഞ ഇഞ്ചി ചേര്‍ത്ത് ഇളക്കി പച്ചമണം മാറുമ്പോള്‍ വെളുത്തുള്ളിയും പച്ചമുളകും വറ്റല്‍ മുളകും ചേര്‍ത്ത് വഴറ്റുക വെളുത്തുള്ളി വാടിയാല്‍ ഇതിലേയ്ക്ക് മുളക് പൊടി ,മഞ്ഞപ്പൊടി,കായപ്പൊടി,എല്ലാം ചേര്‍ത്ത് മൂപ്പിക്കാം (പൊടികള്‍ എല്ലാം ഈ സമയം ചേര്‍ക്കാം കരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം ) ഇനി ഇതിലേയ്ക്ക് വിനാഗിരി ചേര്‍ക്കാം (ചാറു കൂടുതല്‍ വേണമെങ്കില്‍ കുറച്ചു തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ക്കാം )
    ഇതൊന്നു തിളപ്പിക്കാം അതിനുശേഷം ഒന്ന് ഉപ്പു നോക്കാം കുറവുണ്ടെങ്കില്‍ ഉപ്പു ചേര്‍ക്കാം….ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കാം നല്ലതുപോലെ ഇളക്കി ഇറക്കി വയ്ക്കാം

    വെളുത്തുള്ളി അച്ചാര്‍ റെഡി

    ഇനി ഇത് കഴുകി ഉണക്കിയ കുപ്പിയില്‍ ആക്കി സൂക്ഷിക്കാം ഒന്നുരണ്ടു ദിവസത്തിന് ശേഷം ഉപയോഗിക്കാം അപ്പോള്‍ വെളുത്തുള്ളിയില്‍ ഉപ്പും പുളിയും ഒക്കെ പിടിച്ചു നല്ല രുചി ഉണ്ടാകും.. ഇരിക്കുംന്തോറുംഇതിനു രുചി കൂടി വരും ..ഇത് പെട്ടന്ന് കേടാകുകയുമില്ല

    ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാതെ പോകല്ലേ…പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്‌താല്‍ മതി

  • ഉഗ്രന്‍ മീന്‍ അച്ചാര്‍ ഉണ്ടാക്കാം

    ഉഗ്രന്‍ മീന്‍ അച്ചാര്‍ ഉണ്ടാക്കാം

    കൂട്ടുകാരെ ബീഫ് അച്ചാര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ എങ്കില്‍ ഇന്ന് നമുക്ക് മീന്‍ അച്ചാര്‍ ഉണ്ടാക്കിയാലോ …അച്ചാര്‍ നമ്മള്‍ കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ നല്ലത് വീടുകളില്‍ ഉണ്ടാക്കുന്നതാണ് നമ്മുടെ ആവശ്യത്തിനു മാത്രം ഉപ്പും എരിവും എണ്ണയും ഒക്കെ ചേര്‍ത്ത് ഉണ്ടാക്കാന്‍ പറ്റും. വളരെ സ്വാദിഷ്ടവുമാണ്
    സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് ദശ കട്ടിയുള്ള മീനുകള്‍ ആണ്

    .മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ദശ കട്ടിയുള്ള മീന്‍ – 1 കിലോ

    മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

    ഇഞ്ചി – ഒരു വലിയ കഷണം

    വെളുത്തുള്ളി – അര കപ്പ്‌

    പച്ചമുളക് – 6 എണ്ണം

    ഉലുവ – 1 ടീസ്പൂണ്‍

    വിനാഗിരി – ആവശ്യത്തിന്

    കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്

    ഉപ്പു – പാകത്തിന്

    ഇത് തയ്യാറാക്കുന്ന വിധം

    മീന്‍ ചെറുതാക്കി നുറുക്കി അല്പം ഉപ്പും മഞ്ഞപ്പൊടിയും തിരുമ്മി അര മണിക്കൂര്‍ വെയ്ക്കുക. അതിനുശേഷം പൊടിഞ്ഞു പോകാതെ നല്ല പോലെ ബൌണ്‍ നിറമാകുന്നവരെ
    വറുത്തെടുക്കണം

    ഇനി വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ മാറ്റി വെയ്ക്കുക.
    ഇനി ഒരു പാനില്‍ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വഴറ്റുക .ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക . ഇനി കുറച്ചു ഉലുവയും കായവും പൊടിച്ചത് ചേര്‍ക്കാം ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം അതിനുശേഷം വിനാഗിരി ഒഴിച്ച് ഒന്ന് തിളപ്പിച്ച്‌ എടുക്കാം ഉപ്പു ആവശ്യത്തിനു ഉണ്ടോന്നു നോക്കാം ഇല്ലെങ്കില്‍ പാകത്തിന് ചേര്‍ക്കാം ഉപ്പു ഒരല്പം മുന്തി നിന്നോട്ടെ വിനഗരിയുടെ പുളി കൂടി പിടിക്കുമ്പോള്‍ പാകത്തിന് ആകും ഉപ്പു ….ഇതില്‍ വെള്ളം ഒട്ടും ചേര്‍ക്കരുത് …വെള്ളം ചേര്‍ത്താല്‍ അച്ചാര്‍ വേഗം കേടാകും

    ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,

    മീന്‍ അച്ചാര്‍ റെഡിയായി ഇനി ഇത് തണുക്കുമ്പോള്‍ കഴുകി ഉണക്കിയ ഭരണിയില്‍ ആക്കി നന്നായി അടച്ചു വെയ്ക്കുക.
    ഈ അച്ചാര്‍ ഉണ്ടാക്കിയ ദിവസം തന്നെ കഴിക്കാം…ഇരിക്കുംന്തോറും ഇതിന്റെ സ്വാദ് കൂടും

    ഇനി എല്ലാവരും മീന്‍ അച്ചാര്‍ ഉണ്ടാക്കി നോക്കുക ..ഇത് എളുപ്പത്തില്‍ തയ്യാറാക്കാം …നിങ്ങക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • ടേസ്റ്റി  ചെമ്മീന്‍ അച്ചാര്‍ വീട്ടില്‍ തയ്യാറാക്കാം

    ടേസ്റ്റി ചെമ്മീന്‍ അച്ചാര്‍ വീട്ടില്‍ തയ്യാറാക്കാം

    ബീഫ് അച്ചാര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ ? ഇന്ന് ചെമ്മീന്‍ അച്ചാര്‍ ആയിട്ടാണ് വന്നിരിക്കുന്നത് …ചെമ്മീന്‍ എന്നത് എങ്ങിനെ ഉണ്ടാക്കിയാലും ടേസ്റ്റിയായിട്ടുള്ള ഒരു വിഭവമാണ് …അപ്പോള്‍ അത് അച്ചാര്‍ ഇട്ടാലോ പിന്നെ പറയേം വേണ്ട … ഈ അച്ചാര്‍ ഇട്ടാല്‍ നുണ പറയുന്നപോലെയാണ് കാരണം പാത്രം കാലിയാകുന്നത് അറിയുകയേ ഇല്ല അത്ര ടേസ്റ്റിയാണ് ഇത്…..ഇതില്‍ കുറച്ചു ബുദ്ധിമുട്ടുള്ള പണി ചെമ്മീന്‍ വൃത്തിയാക്കുന്നതാണ് ..അതിനൊരു എളുപ്പവഴി പറഞ്ഞുതരാം ചെമ്മീന്‍ വൃത്തിയാക്കുന്നതിനു  മുന്‍പ് അതിലേയ്ക്ക് വെള്ളം തിളപ്പിച് ഒഴിച്ചാല്‍ മതി അതിന്റെ തോട് പെട്ടന്ന് കളയാന്‍ പറ്റും ..ഇടത്തരം ചെമ്മീന്‍ അച്ചാറിനായി എടുക്കുന്നതാ നല്ലത്…അപ്പോള്‍ നമുക്ക് നോക്കാം ചെമ്മീന്‍ എങ്ങിനെയാ അച്ചാര്‍ ഇടുന്നത് എന്ന്….ഇതിനാവശ്യമായ ചേരുവകള്‍ പറയാം

    ചേരുവകള്‍

    ചെമ്മീന്‍ പൊളിച്ച് വൃത്തിയാക്കിയത്-ഒരു കപ്പ്


    കടുക്-ഒരു ടീസ്പൂണ്‍


    വെളുത്തുള്ളി ചതച്ചത്-ഒരു ടേബിള്‍ സ്പൂണ്‍ ( കൂടുതല്‍ ചേര്‍ത്താല്‍ രുചി കൂടും )


    ഇഞ്ചി ചതച്ചത്-ഒരുടേബിള്‍ സ്പൂണ്‍


    കറിവേപ്പില-കുറച്ച്


    അച്ചാര്‍പൊടി-നാല് ടേബിള്‍സ്പൂണ്‍


    വിനാഗിരി-ഒരു കപ്പ്


    വെള്ളം തിളച്ച് ആറിയത്-ഒരു കപ്പ്


    നല്ലെണ്ണ-മുക്കാല്‍ കപ്പ്

    മഞ്ഞപ്പൊടി – ആവശ്യത്തിനു


    പഞ്ചസാര-ഒരു ടീസ്പൂണ്‍


    ഉപ്പ്-പാകത്തിന്

    പാകം ചെയ്യുന്നവിധം

    ചെമ്മീനില്‍ അല്‍പ്പം ഉപ്പ് ..മഞ്ഞള്‍പൊടി പുരട്ടി നന്നായി വേവിച്ചു വറ്റിച്ചെടുക്കുക

    ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ നല്ലെണ്ണ ഒഴിക്കുക. അതിനുശേഷം    ചൂടായ നല്ലെണ്ണയിലേക്ക്  വേവിച്ച  ചെമ്മീന്‍  ഇട്ടു വറുത്തെടുക്കുക  ശേഷം  ഇത് കോരി മാറ്റിവയ്ക്കുക …    ബാക്കി എണ്ണയിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിക്കുക. ഇഞ്ചി,വെളുത്തുള്ളി
    എന്നിവ ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് മൊരിച്ചെടുക്കുക. ഇതിലേക്ക് അച്ചാര്‍പൊടിയും വിനാഗിരിയും തിളച്ചവെള്ളവും ചേര്‍ത്ത് ഇളക്കുക. വറുത്തുവെച്ച ചെമ്മീനും പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങിവയ്ക്കുക.

    ഇത് ചൂടാറുമ്പോള്‍ കുപ്പിയില്‍ ആക്കി വയ്ക്കാം ഏറെ നാള്‍ കേടുകൂടാതെ ഇരിക്കും ..എല്ലാവരും തന്നെ ഇത് ഉണ്ടാക്കി നോക്കണം ഇതിന്റെ സ്വാദ് അറിഞ്ഞാല്‍ നിങ്ങള്‍ ഇത് വീണ്ടും ഉണ്ടാക്കുമെന്ന് ഉറപ്പാണ്…കടകളില്‍ നിന്നും വാങ്ങുന്ന അച്ചാറുകളില്‍ നിറയെ ഉപ്പും എണ്ണയും ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ ..അച്ചാറുകള്‍ വീടുകളില്‍ ഉണ്ടാക്കി കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് രുചിക്കും …മറ്റൊരു വിഭവവുമായി വീണ്ടും വരാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

     

     

  • ബീഫ് അച്ചാര്‍ ഉണ്ടാക്കിയാലോ ?

    ബീഫ് അച്ചാര്‍ ഉണ്ടാക്കിയാലോ ?

    അച്ചാര്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് ചിലര്‍ക്കൊക്കെ ചോറിനൊപ്പം അച്ചാര്‍ നിര്‍ബന്ധമാണ്‌ ..    എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ.       മിക്കപ്പോഴും കടകളില്‍ നിന്നാണ് നാം ഇതെല്ലാം വാങ്ങാറ് അല്ലെ..? കടകളില്‍ നിന്നും വാങ്ങുന്നത് എല്ലാം ഉപ്പും എണ്ണയും കൂടുതലും ആയിരിക്കും …അല്പം സമയവും മനസ്സും ഉണ്ടെങ്കില്‍ നമുക്ക് വീടുകളില്‍ തന്നെ  സ്വദിഷ്ട്ടമായ അച്ചാറുകള്‍ തയ്യാറാക്കാം …ഏത് ഐറ്റം ഉപയോഗിച്ചും നമുക്ക് അച്ചാര്‍ ഉണ്ടാക്കാവുന്നതാണ്…. ബീഫിന്‍റെ പേരില്‍ കലഹങ്ങളും കൊലപാതകവും വരെ നടക്കുന്ന കാലമാണിത് …എന്നിരുന്നാലും ബീഫിനെ നമ്മള്‍ മലയാളികള്‍ക്ക് അങ്ങിനെ മാറ്റി നിര്‍ത്താന്‍ കഴിയുന്നതല്ല അല്ലെ …ഇന്ന്  നമുക്ക് ബീഫ് കൊണ്ട് അച്ചാര്‍ ഉണ്ടാക്കിയാലോ ?

     

    ആവശ്യമുള്ള സാധനങ്ങൾ


    ബീഫ് -അര കിലോ


    ഇഞ്ചി -2 ടീസ്പൂൺ


    വെളുത്തുള്ളി -2 ടീസ്പൂൺ


    അച്ചാർ പൊടി -4 ടേബിൾ സ്പൂൺ


    വെള്ളം -1 കപ്പ്


    വിനാഗിരി -1 കപ്പ്


    പഞ്ചസാര -2 നുള്ള്


    എണ്ണ, – ആവശ്യത്തിനു (നല്ലെണ്ണ ആണ് നല്ലത് )

    ഉപ്പ്, – ആവശ്യത്തിനു 

    മഞ്ഞപൊടി, – ആവശ്യത്തിനു 

    മുളക് പൊടി, – ആവശ്യത്തിനു 

    മല്ലിപ്പൊടി -ആവശ്യത്തിന്


    തയാറാക്കുന്ന വിധം
    ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക.  ഇത് നന്നായി പിഴിഞ്ഞ് എടുക്കുക   ( കാരണം ബീഫ് എത്ര പിഴിഞ്ഞ് വച്ചാലും ചൂടാകുമ്പോള്‍ വെള്ളം കാണും )   ഇതിലേയ്ക്ക് ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച്  വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക.  ( വേണമെങ്കില്‍ കുറച്ചു കാശ്മീരി മുളക് പോടികൂടി ചേര്‍ത്താണ് അച്ചാറിനു നല്ല കൊഴുപ്പും കളറും കിട്ടും ) വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ് ക്രമീകരിക്കാൻ പഞ്ചസാര ചേർക്കുക. ബീഫ് അച്ചാർ റെഡി.

    ഇത് ചൂടാറി കഴിയുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം …..ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറേക്കാലം കേടുകൂടാതെ ഇരിക്കും… നല്ല സ്വാദ് ആണിത് എന്ന് കരുതി പ്രഷര്‍ , കൊളസ്ട്രോള്‍ ഉള്ളവരൊക്കെ മിതമായി മാത്രം ഉപയോഗിച്ചാല്‍ മതി ഇല്ലെങ്കില്‍ പണികിട്ടുമെന്നു പറയേണ്ട കാര്യമില്ലല്ലോ ..അപ്പോള്‍ മടി വിചാരിക്കാതെ എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കുക ..

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • കണവ അച്ചാര്‍  ഉണ്ടാക്കാം

    കണവ അച്ചാര്‍ ഉണ്ടാക്കാം

    ചേരുവകള്‍

    കണവ വലുത് – 6 എണ്ണം

    കുരുമുളക് പൊടി – 2 tsp

    മഞ്ഞള്‍ പൊടി – 1 tsp

    മുളക് പൊടി – 3 tbsp.

    ഉപ്പ് – 2 tbsp. (അവരവരുടെ ടേസ്റ്റ് നു അനുസരിച്ച്)

    വെളിച്ചെണ്ണ 2 കപ്പ്‌

    കറിവേപ്പില – 2 തണ്ട്

    കടുക് -1 tsp

    ഇഞ്ചി (ചെറുതായി നീളത്തില്‍ അരിഞ്ഞത്)- 2 വലിയ കഷ്ണം

    വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) – ഒരെണ്ണം മുഴുവനായുള്ളത് വലുത്

    പച്ചമുളക് (രണ്ടായി കീറിയത്) – 6 എണ്ണം

    ഗരം മസാല – 1 tsp

    കായപ്പൊടി – 1/2 tsp

    വിനാഗിരി – 1/2 കപ്പ്‌

    തയ്യാറാക്കുന്ന വിധം

    കണവ മഞ്ഞള്‍ പൊടിയും ഉപ്പും കുരുമുളകും ചേര്‍ത്ത് 2 കപ്പ് വെള്ളത്തില്‍ മൂടി വച്ച് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചു അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് വരട്ടുക തീ കുറച്ചു വച്ച് വരട്ടുക അല്ലെങ്കില്‍ പൊട്ടിത്തെറിക്കും 10 മിനിറ്റ് വരട്ടിയ ശേഷം കണവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വച്ച ശേഷം ബാക്കി എണ്ണയില്‍ വീണ്ടും വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ചശേഷം അരിഞ്ഞു വച്ചേക്കുന്ന ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില എന്നിവ ഇതിലെക്കിട്ടു നിറം മാറുമ്പോള്‍ അതിലേക്കു മുളക് പൊടിയും ഗരം മസാല പൊടിച്ചതും ചേര്‍ത്ത് വീണ്ടും ഇളക്കുക ഇതിലേക്ക് ഇനി കായപ്പൊടി ചേര്‍ക്കാം (ഉപ്പ് വേണമെങ്കില്‍ നോക്കിയിട്ട് ചേര്‍ക്കാം) ഇനി വിനാഗിരി ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് കഴിഞ്ഞു വാങ്ങിവക്കാം തണുത്ത ശേഷം നന്നായി അടച്ചു വച്ച് 2 ദിവസം കഴിഞ്ഞു എടുക്കാവുന്നതാണ്.

    ഈ കുറിപ്പ് നിങ്ങക്കിഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടട്ടെ

  • മുന്തിരി അച്ചാര്‍ ഉണ്ടാക്കാം

    മുന്തിരി അച്ചാര്‍ ഉണ്ടാക്കാം

    ചേരുവകള്‍

    മുന്തിരിങ്ങ (കിസ്മിസ്)-കാല്‍ കിലോ

    ചെറുനാരങ്ങ- 40എണ്ണം

    മുളകുപൊടി-ഒരു കപ്പ്

    വെളുത്തുള്ളി-5അല്ലി

    സുര്‍ക്ക-മുക്കാല്‍ കപ്പ്

    ഉലുവപ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍

    പഞ്ചസാര-മൂന്ന് ടീസ്പൂണ്‍

    ഉപ്പ്-പാകത്തിന്

    പാകം ചെയ്യുന്ന വിധം

    മുന്തിരി നന്നായി കഴുകിയുണക്കണം. അതിനുശേഷം ചെറുനാരങ്ങ പിഴിഞ്ഞ് രീരെടുത്ത് മുളകുപൊടി,സുര്‍ക്ക, ഉപ്പ് എന്നിവയോട് യോജിപ്പിച്ചു തിളപ്പിക്കണം. ചൂടാറുമ്പോള്‍ മുന്തിരിങ്ങ, ഉലുവപ്പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ക്കണം. പുളി കൂടുന്നപക്ഷം പഞ്ചസാര ചേര്‍ത്ത് അത് കുറയ്ക്കാവുന്നതാണ്.

  • മീന്‍ അച്ചാര്‍ – Fish Pickle

    മീന്‍ അച്ചാര്‍ – Fish Pickle

    സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് മോദ, ചൂര, പാര, വറ്റ, നെയ്‌ മീന്‍, മത്തി തുടങ്ങിയവയാണ്. ഇവിടെ നെയ്‌ മീന്‍ ആണ് ഉപയോഗിച്ചത്.

    ആവശ്യമായവ:

    നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് )- 1 കിലോ

    കാശ്മീരി മുളക് പൊടി – 3 ടേബിള്‍സ്പൂണ്‍

    മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

    കുരുമുളക് പൊടി – 1/2 ടേബിള്‍സ്പൂണ്‍

    ഇഞ്ചി – രണ്ട്‌ കഷണം (നീളത്തില്‍ അരിഞ്ഞത്)

    വെളുത്തുള്ളി – അര കപ്പ്‌

    പച്ചമുളക് – 6 എണ്ണം

    ഉലുവ – 1 ടീസ്പൂണ്‍

    വിനാഗിരി – ആവശ്യത്തിന്

    കറിവേപ്പില – ആവശ്യത്തിന്

    കടുക് – ആവശ്യത്തിന്

    എണ്ണ – ആവശ്യത്തിന്

    വെള്ളം – ആവശ്യത്തിന്

    ഉപ്പു – പാകത്തിന്

    തയ്യാറാക്കുന്ന വിധം:

    നെയ്മീന്‍ കഷണങ്ങള്‍ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും ചേര്ത്ത് പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. എന്നിട്ട് പൊടിഞ്ഞു പോകാതെ നല്ല പോലെ മൊരിഞ്ഞു വറുത്തെടുക്കണം(.ഇങ്ങനെ ചെയ്താലേ മീനിലുള്ള വെള്ളത്തിന്റെ അംശം പൊകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.

    ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ മീന്‍ വറുത്ത പാത്രത്തില്‍ തന്നെയോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വയട്ടുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം (,ചാറു വേണമെങ്കില്‍ അല്പം ചൂട് വെള്ളം ചേര്‍ക്കാവുന്നതാണ്.) ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അല്‍പം വിനാഗിരി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ഏറ്റവും ഒടുവില്‍ ഒരു നുള്ള് ഉലുവയും ഒരു നുള്ള് കടുകും കല്ലില്‍ ചതച്ചു ഒന്ന് ഇളക്കി ചേര്‍ക്കണം,പ്രത്യേക ഒരു മണംആയിരിക്കും.മീന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ത്തിരുന്നതിനാല്‍ ഉപ്പ് വേണമെങ്കില്‍ മാത്രം നോക്കിയിട്ട് ചേര്‍ക്കുക.

    മീന്‍ അച്ചാര്‍ തയ്യാര്‍. തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.

    ടിപ്സ്:

    മീൻ വറക്കുമ്പോൾ നന്നായി മൂപ്പിക്കാൻ ശ്രദ്ധിക്കുക, എന്നാൽ കരിയുകയും അരുത്. അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്. അച്ചാര്‍ കുപ്പിയില്‍ ആക്കിയതിന് ശേഷം ഇടയ്ക്കിടെ ഒന്ന് കുലുക്കി യോജിപ്പിക്കുന്നത് നല്ലതാണ്.

    അച്ചാര്‍ കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

    ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം, എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപഗോഗിക്കുന്നതാകും നല്ലത്, ഡ്രൈ ആയ മീന്‍ വിനാഗിരിയില്‍ കിടന്നു ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ.

    പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.

    സ്പൂണ്‍ കുപ്പിയിൽ തന്നെ ഇട്ടു വയ്ക്കാതിരിക്കുക അല്ലെങ്കില്‍ അച്ചാർ വേഗം പൂപ്പൽ പിടിച്ചു കേടായി പോകും.

    അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്. സാധാരണ മീന്‍ അച്ചാറിനു അല്പം എരിവു വേണം.