Category: അച്ചാറുകള്‍

  • ഒട്ടും കയ്പ്പില്ലാതെ നാരങ്ങാ അച്ചാര്‍ ഇടാം

    ഒട്ടും കയ്പ്പില്ലാതെ നാരങ്ങാ അച്ചാര്‍ ഇടാം

    അച്ചാര്‍ മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. അതില്‍ നാരങ്ങാ അച്ചാറിനാണ് കൂടുതല്‍ പ്രിയം. പലരും നാരങ്ങാ അച്ചാര്‍ ഇടുമ്പോള്‍ നാരങ്ങ തൊലിയുടെ കയ്പ്പ് ഉണ്ടാവാറുണ്ട്. അത് മാറ്റുന്നതിനുള്ള മാര്‍ഗ്ഗം ആണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. വീഡിയോ കണ്ട ശേഷം നിങ്ങളും അതുപോലെ ട്രൈ ചെയ്തു നോക്കൂ. ഒട്ടും കയ്പ്പില്ലാത്ത നാരങ്ങാ അച്ചാര്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം. ഈ വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. അവര്‍ക്കും ഉപകാരപ്പെടും. Courtesy: Help me Lord

     

  • കൊതിയൂറും വെളുത്തുള്ളി അച്ചാർ ഉണ്ടാക്കാം വീഡിയോ കണ്ട് മനസിലാകുക

    കൊതിയൂറും വെളുത്തുള്ളി അച്ചാർ ഉണ്ടാക്കാം വീഡിയോ കണ്ട് മനസിലാകുക

    ചേരുവകൾ:
    വെളുത്തുള്ളി – 1/2 കിലോ

    പച്ചമുളക് – 5 എണ്ണം

    ഇഞ്ചി – I കഷ്ണം

    വേപ്പില

    കടുക് – കുറച്ച്

    വിനാഗിരി (നേർപ്പിച്ചത് ) – I l 2 കപ്പ്

    അച്ചാറു പൊടി – 50 g

    മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

    എണ്ണ – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    പഞ്ചസാര – കുറച്ച്

    ഉണ്ടാക്കുന്ന വിധം:

    വെളുത്തുള്ളി തൊലി കളഞ്ഞ് 5 മിനിറ്റ് ആവിയിൽ പുഴുങ്ങുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക.അതിലേക്ക് വേപ്പില, വട്ടത്തിൽ അരിഞ്ഞ പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും അച്ചാറു പൊടിയും ചേർത്ത് ഇളക്കുക.ഇതിലേക്ക് വിനാഗിരി യും ,ഉപ്പും ചേർക്കുക. ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാരയും ചേർക്കാം. ഇതിലേക്ക് ആവിയിൽ പുഴുങ്ങിയ വെളുത്തുള്ളി ചേർക്കാം. രുചികരമായ വെളുത്തുള്ളി അച്ചാർ തയ്യാർ. വീഡിയോ താഴെ.

  • ചെറിയ ഉള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം

    ചെറിയ ഉള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം

    ചെറിയ ഉള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം

    വേണ്ടുന്ന സാധനങ്ങള്‍

    ചെറിയ ഉള്ളി തൊലി കളഞ്ഞു വൃത്തിയാക്കിയത്-കാല്‍ കിലോ

    ഉണക്ക മുളക് മൂപ്പിച്ചു പൊടിച്ചത് -ഒന്നര സ്പൂണ്‍

    ഇഞ്ചി പൊടിയായി അരിഞ്ഞത് -കാല്‍ ടീസ്പൂണ്‍

    വെളുത്തുള്ളി പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്‍

    ഉലുവപൊടിച്ചത് -കാല്‍ ടീസ്പൂണ്‍

    ജീരകം പൊടിച്ചത് -ഒരു നുള്ള്
    വിനാഗിരി -അരകപ്പ്
    നല്ലെണ്ണ -രണ്ട് വലിയ സ്പൂണ്‍
    കടുക് -കാല്‍ ടീസ്പൂണ്‍

    ഉപ്പ്-പാകത്തിന്

    ഉണ്ടാക്കുന്ന വിധം
    ചെറിയ ഉള്ളി ചെറുതായിട്ട് അപ്പചെമ്പില്‍ വെച്ച് ആവി കയറ്റിയതിനു ശേഷം വെള്ള മയം ഒരു തുണി കൊണ്ട് തുടച്ചു കളയുക.ചീന ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചെറിയ ഉള്ളി അതിലിട്ട് പൊടിയാതെ വഴറ്റി ചട്ടിയില്‍ നിന്ന് മാറ്റി വെക്കുക. മുളക്പൊടി അല്പം വിനാഗിരി ചേര്‍ത്ത് അരക്കുക.

    ചീന ചട്ടിയില്‍ ബാക്കി നല്ലെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളി അരിഞ്ഞതുംഇട്ടു ഒന്ന് മൂത്ത് വരുമ്പോള്‍ ഉലുവാ പൊടിയും ജീരക പൊടിയും അരച്ച് മാറ്റിവെച്ച മുളകും ചേര്‍ത്ത് തീ കുറച്ച് കുറച്ചു നേരം ഇളക്കുക. ഈ കൂട്ടിലേക്ക് ചെറിയ ഉള്ളിയും ഉപ്പും ചേര്‍ത്ത് ഒന്ന് കൂടി ഇളക്കിയതിനു ശേഷം തീ ഓഫ്‌ ചെയ്ത് ബാക്കി വിനാഗിരിയും ചേര്‍ത്ത് ചൂട് പോയതിനു ശേഷം കുപ്പിയിലാക്കാം.. പുളി കൂടുതലുണ്ടെങ്കില്‍ അല്പം പഞ്ചസാര ചേര്‍ത്ത് രുചി ക്രമീകരിക്കാം  താഴെ  കൊടുത്ത    വീഡിയോ കാണുക

  • മീൻ അച്ചാർ ഉണ്ടാക്കാന്‍ പഠിക്കാം..

    മീൻ അച്ചാർ ഉണ്ടാക്കാന്‍ പഠിക്കാം..

    മീന്‍ അച്ചാര്‍ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. കുറേ കാലം കേടുകൂടാതെ ഇരിക്കും എന്നുള്ളതുകൊണ്ട്‌ അച്ചാര്‍ ഇട്ടു വെച്ചാല്‍ കുറേ നാള്‍ മീന്‍ അച്ചാര്‍ കൂട്ടി ചോറ് കഴിക്കാം. നല്ല മാംസം ഉള്ള മീന്‍ ആണ് അച്ചാര്‍ ഇടാന്‍ നല്ലത്. ഇഞ്ചി, വെളുത്തുള്ളി, കായം, ഉണക്ക മുളക്, വേപ്പില, കടുക്, ഉലുവ, മുളകുപൊടി, മഞ്ഞള്‍ പൊടി, വിനിഗര്‍, നല്ലെണ്ണ എന്നിവയാണ് ആവശ്യമുള്ളത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ നല്‍കിയിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യൂ. Courtesy: Mia kitchen

     

  • അച്ചാര്‍ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം

    അച്ചാര്‍ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം

    എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന അച്ചാറുകള്‍

    മാങ്ങ കഴുകി വൃത്തിയാക്കി തൊലിയോടെ ചെറിയ കഷണങ്ങളായി അരിഞത് – 1.5 കപ്പ്
    വെള്ളം -1.5 കപ്പ് മാങ്ങക്ക് 2 കപ്പ് വെള്ളം
    ഉപ്പ് ,കടുക് ,എണ്ണ -പാകത്തിനു
    മുളക്പൊടി -2 – 2.5 റ്റീസ്പൂൺ നിറയെ (എരിവു കൂടുതൽ വേണമെങ്കിൽ കൂട്ടാം)
    മഞൾപൊടി -1/4 റ്റീസ്പൂൺ
    ഉലുവാപൊടി -1/4 റ്റീസ്പൂൺ
    കായപൊടി -1/4 -1/2 റ്റീസ്പൂൺ
    കടുക് ചതച്ചത് -1/4 റ്റീസ്പൂൺ

    ചെറിയ കഷണങ്ങളാക്കിയ മാങ്ങ ലേശം ഉപ്പ് പുരട്ടി വക്കുക.
    പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ( നല്ലെണ്ണയാണു ഏറ്റവും നല്ലത്)കടുക് പൊട്ടിക്കുക, അതിലേക്ക് കുറെശ്ശെ വെള്ളം ഒഴിച്ച് കൊടുക്കുക.
    എടുത്ത് വച്ച വെള്ളം മുഴുവൻ ഒഴിച്ച ശേഷം പാകത്തിനു ഉപ്പ്, മഞൾപൊടി,മുളക് പൊടി ,കായപൊടി,ഉലുവാപൊടി ഇവ ചേർത്ത് നന്നായി ഇളക്കുക.
    നന്നായി തിള വരുമ്പോൾ മാങ്ങ കഷണങ്ങൾ ചേർത്ത് ഇളക്കി ,കടുക് ചതച്ചതും കൂടെ ചേർത് ഇളക്കി 2 -3 മിനുറ്റ് അടച്ച് വച്ച് വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.
    മാങ്ങ കഷങ്ങൾ വേവുമ്പോൾ അതിൽ നിന്നും കുറച്ച് വെള്ളം ഇറങ്ങും.അപ്പൊ അച്ചാറിനു വെള്ളം പാകമാകും.

    ഇനി ചമ്പക്ക അച്ചാര്‍ ഉണ്ടാക്കുന്നത് നോക്കാം.ആവശ്യമായ സാധനങ്ങള്‍

    ചാമ്പക്ക – 10( വലുത്) ( ചെറിയതാണെൽ 20 എണ്ണം ഒക്കെ എടുക്കാം)
    വെള്ളുതുള്ളി -6-7അല്ലി
    ഇഞ്ചി -1/2 റ്റീസ്പൂൺ
    പച്ചമുളക് -2-3
    മുളക്പൊടി – 2-3 റ്റീസ്പൂൺ
    കായപൊടി-1/4 റ്റീസ്പൂൺ
    ഉലുവാപൊടി -3 നുള്ള്
    കറിവേപ്പില -1 തണ്ട്
    വിനാഗിരി -3 റ്റീസ്പൂൺ ( കുറച്ച് നാൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ മാത്രം വിനാഗിരി ചേർതാൽ മതി, പെട്ടെന്ന് ഉപയോഗിച്ച് തീർക്കാനാണെങ്കിൽ ചേർക്കണ്ട.ഞാൻ ചേർതിട്ട് ഇല്ല)
    എണ്ണ ( നല്ലെണ്ണ ആണു ഉത്തമം, അതില്ലെങ്കിൽ മറ്റെതെങ്കിലും),-പാകത്തിനു
    ഉപ്പ്,കടുക്- പാകത്തിനു

    ചാമ്പക്ക കഴുകി വൃത്തിയാക്കി,ചെറുതായി അരിഞ് വക്കുക.
    പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് ,വെള്ളുതുള്ളി, ഇഞ്ചി,പച്ചമുളക് ഇവ അരിഞത് ചേർത്ത് വഴറ്റുക.
    ശെഷം അരിഞ ചാമ്പക്ക ചേർത് പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി വഴറ്റി മുളക്പൊടി കൂടെ ചേർത് പച്ചമണം മാറുന്ന വരെ വഴറ്റുക.( കുറച്ച് കാശ്മീരി മുളക്പൊടി ചേർതാൽ നല്ല കളറും കിട്ടും)
    ഇനി കുറച്ച് നേരം കുറഞ്ഞ തീയിൽ അടച്ച് വക്കാം.കരിയാതെ ശ്രദ്ധിക്കണം.ഈ സമയം ചാമ്പക്കയുടെ ഉള്ളിൽ നിന്നും കുറച്ച് വെള്ളം ഒക്കെ ഇറങ്ങി ഒരു പിരണ്ട പരുവം ആകും.കൂടുതൽ ചാറു വേണമെങ്കിൽ 2-3 സ്പൂൺ തിളപ്പിച്ച് ആറിയ വെള്ളം ചേർക്കാം.
    ഇനി ഉലുവാ പൊടി, കായ പൊടി കൂടി ചേർത്ത് ഇളക്കി 1മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ ഈ സമയം ചേർക്കാം
    ചൂടാറിയ ശെഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടം ആയെങ്കില്‍ ഉണ്ടാക്കി നോക്കുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ബീഫ് സമൂസ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

  • ബീഫ് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ബീഫ് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ബീഫ് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. ബീഫ് – മുക്കാല്‍ കിലോ , കാശ്മീരി ചില്ലി പൌഡര്‍ – ഒരു ടേബിള്‍സ്പൂണ്‍, മഞ്ഞപൊടി ഒരു ടിസ്പൂണ്‍ , ഗരം മസാല – കാല്‍ ടിസ്പൂണ്‍ , വിനിഗര്‍ – നാല് കപ്പു , വെളുത്തുള്ളി – നൂറു ഗ്രാം , ഇഞ്ചി – അമ്പതു ഗ്രാം , പച്ചമുളക്- പതിനഞ്ചെണ്ണം , വേപ്പില ,മുളക് പൊടി – രണ്ടു ടേബിള്‍സ്പൂണ്‍, നല്ലെണ്ണ – ആവശ്യത്തിനു,ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഈന്തപ്പഴം പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഈന്തപ്പഴം പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ഈന്തപ്പഴം പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍..ഈന്തപ്പഴം – അരക്കിലോ , ഓയില്‍ – കാല്‍കപ്പു, കടുക് – ഒരി ടേബിള്‍സ്പൂണ്‍, ഉണക്ക മുളക് – മൂന്നെണ്ണം , ഇഞ്ചി അരിഞ്ഞത് – കാല്‍ കപ്പു, വെളുത്തുള്ളി അരിഞ്ഞത് – രണ്ടു ടിസ്പൂണ്‍, പച്ചമുളക് അരിഞ്ഞത്- അഞ്ചെണ്ണം , വേപ്പില, മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍ , മുളക് പൊടി – മൂന്നു ടേബിള്‍സ്പൂണ്‍, പുളി – നെല്ലിക്ക വലുപ്പത്തില്‍ , ശര്‍ക്കര, ഉലുവ, കായം, വിനാഗിരി, ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക. Courtesy: Garam Masala.