Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • കാട റോസ്റ്റ് ഉണ്ടാക്കാം

    കാട റോസ്റ്റ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് കാട റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..വളരെ പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കാട ഇറച്ചി ..പല അസുഖങ്ങള്‍ക്കും ഇത് ഒരു മരുന്ന് കൂടിയാണ് ..നമുക്ക് നോക്കാം എങ്ങിനെയാണ് കാട റോസ്റ്റ് തയ്യാറാക്കുന്നത് എന്ന് . ഇതിനുവേണ്ട ചേരുവകള്‍ പറയാം

    കാട അര കിലോ
    ഇഞ്ചി ഒരു കഷണം , വെളുത്തുളളി പത്തു അല്ലി , ചുവന്നുള്ളി ഏഴെണ്ണം , പച്ചമുളക് നാലെണ്ണം ഇത് നാലും കൂടി ചതച്ചു എടുക്കുക
    തക്കാളി അരിഞ്ഞത് ഒന്ന്
    മല്ലി ഇല, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – ഇതെല്ലാം ആവശ്യത്തിനു അനുസരിച്ച് എടുക്കുക
    മഞ്ഞള്‍ പൊടി കാല്‍ സ്പൂണ്‍
    മുളകുപൊടി ഒരു സ്പൂണ്‍
    പെരുംജീരകം പൊടിച്ചത് അര സ്പൂണ്‍ ( ഒന്ന് ചെറുതായി ചൂടക്കിയിട്ടു പൊടിച്ചു എടുക്കുക )
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ടും കൂടി അര സ്പൂണ്‍ പേസ്റ്റ്

    ഇനി ആദ്യം തന്നെ കാട ഇറച്ചി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. എന്നിട്ട് ഇതിലേയ്ക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി, പെരിജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ കാട ഇറച്ചിയില്‍ നന്നായി തേച്ചു പിടിപ്പിച്ചിട്ട് അരമണിക്കൂര്‍ നേരം വെക്കുക.അതിന് ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ
    ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ കാട ഇറച്ചി പെറുക്കിയിട്ടു വറുത്തു എടുക്കുക . അതിനുശേഷം വറത്ത എണ്ണ അധികം ഉണ്ടെങ്കില്‍ കുറച്ച് മാറ്റിയ ശേഷം അതിലോട്ട് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചി , വെളുത്തുള്ളി, ചുവന്നുള്ളി ,പച്ചമുളക് ഇട്ട് കൊടുക്കുക ഒപ്പം കറിവേപ്പിലയും ഇന്ന് ഇത് നന്നായി മൂക്കുമ്പോള്‍ ഇതിലേയ്ക്ക് അരിഞ്ഞു വച്ച തക്കാളിയും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക . അതിനുശേഷം വറുത്തു വെച്ച കാടയും മല്ലി ഇലയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. കാട റോസ്റ്റ് തയ്യാര്‍.!

    ഇതുണ്ടാക്കി എടുക്കാന്‍ നല്ല എളുപ്പമാണ് ..എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം കേട്ടോ തീച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും ..ഇത് ഉണ്ടാക്കി നോക്കിയിട്ട് ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…നമ്മുടെ പേജ് എല്ലാവരും ലൈക് ചെയ്യണേ .പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും !

    ട്യൂണ തോരന്‍ ഉണ്ടാക്കാം

  • ചിക്കന്‍ സ്പെഷ്യല്‍ മന്തി വീട്ടിലുണ്ടാക്കാം

    ചിക്കന്‍ സ്പെഷ്യല്‍ മന്തി വീട്ടിലുണ്ടാക്കാം

    ഇന്ന് ഒരു സ്പെഷ്യല്‍ ആയാലോ ?ഇത്തിരി ചിക്കൻ മന്തി ഉണ്ടാക്കി നോക്കിയാലോ.

    ചിക്കൻ സ്പെഷ്യൽ മന്തി ആവശ്യമുള്ള സാധനങ്ങൾ

    ചിക്കൻ വലിയ കഷണമാക്കിയത് – 2 kg

    സവാള – വലുതൊരെണ്ണം

    വെളുത്തുള്ളി – 10 അല്ലി

    പച്ചമുളക് – 10 എണ്ണം

    തക്കാളി =2 എണ്ണം

    ഉണക്കനാരങ്ങ- 2 എണ്ണം

    മാഗി – 1 പീസ്‌ (chicken stock)

    ഗരം മസാല-അര സ്പൂണ്‍

    വെളിച്ചെണ്ണ- ആവശ്യത്തിന്

    ബസ്മതി അരി- 1 kg

    ഉണ്ടാക്കുന്ന വിധം

    ഒരു പാത്രത്തിൽ അല്പം എണ്ണയൊഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും,തക്കാളിയും,പച്ചമുളകും അല്പം ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക അതിലേക്ക്‌ ഉണക്ക നാരങ്ങയും ചേർത്തു നന്നായി വഴന്നു കഴിയുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേർക്കാം.അതിനു മുകളിൽ ഗരം മസാല പൊടിയും ചേർത്തു ചെറിയ തീയിൽ അടച്ചു വെച്ചു വേവിക്കുക.(ശ്രദ്ധിക്കുക ഇതിൽ അല്പം പൊലൂം വെള്ളം ചേർക്കാൻ പാടില്ല.) ഇനി മറ്റൊരു പാത്രത്തിൽ കുതിർക്കാൻ വെച്ചിരുന്ന അരി ആവശ്യത്തിനു വെള്ളവും,ഉപ്പും ചേർത്തു വേവിക്കുക.അരി പകുതി വേവാകുമ്പോൾ ഊറ്റിഎടുക്കുക.എന്നിട്ട് വെന്ത ചിക്കന്റെ മുകളിലേക്ക് ചോറു നിരത്തുക. ഇനി അലൂമിനിയം ഫോയിൽ കൊണ്ട് മൂടി അടപ്പ് കൊണ്ടടച്ച് മുകളിൽ ഭാരം വെച്ചു തീരെ ചെറിയ തീയിൽ ‘ദം’ ഇടാം ഏതാണ്ടൊരു 30 മിനിറ്റിനു ശേഷം തീ ഓഫ്‌ ചെയ്യാം.ചൂടോടെ തന്നെ വിളമ്പുകയും ചെയ്യാം. ആദ്യം ചോറ് പാത്രത്തിൽ നിരത്തിയതിന് ശേഷം അതിന്റെ മുകളിലേക്ക് കോഴികഷണങ്ങൾ നിരത്തി.അതിന്റെ മേലെ വട്ടത്തിലരിഞ്ഞ നാരങ്ങയും,സവാളയും പച്ച മുളകും കൊണ്ട് അലങ്കരിച്ചു വിളമ്പുക.

  • ചിക്കന്‍ മോമോസ് ഉണ്ടാക്കാം

    ചിക്കന്‍ മോമോസ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ മോമോസ് ഉണ്ടാക്കാം ..ഇത് ഒരു തരം പലഹാരമാണ് ..വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് പറയാം
    ചിക്കന്‍ – അരക്കിലോ
    മൈദാ പൊടി: 1 കിലോ
    വെജിറ്റബിള്‍ ഓയില്‍: ഒരു കപ്പ്,
    സോയാസോസ് – രണ്ടു ടിസ്പൂണ്‍
    സവാള – മൂന്നെണ്ണം
    വെളുള്ളി നാലഞ്ചല്ലി,
    പച്ചമുളക് മൂന്നോ നാലോ,
    ഇഞ്ചി – ഒരു കഷണം
    ഗരം മസാല – ഒരു ടിസ്പൂണ്‍
    മല്ലിയില – ഒരു പിടി
    പുതിന ഇല – പിടി

    ആദ്യം തന്നെ ചിക്കന്‍ വൃത്തിയാക്കി ചെറുതാക്കി നുറുക്കി എടുക്കണം ..അതിനുശേഷം ഈ ചിക്കനില്‍ ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് പാകത്തിന് ഉപ്പു ..സോയാ സോസ് എന്നിവ നന്നായി തേച്ചു പിടിപ്പിച്ച ശേഷം ഇതൊന്നു കുറച്ചു നേരം വയ്ക്കണം അതിനുശേഷം ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി നുറുക്കിയ സവാള ഇട്ടു വഴറ്റണം …നന്നായി വഴന്നു കഴിയുമ്പോള്‍ പച്ചമുളക് ചെറുതായി അരിഞ്ഞതും , മല്ലിയിലയും പുതിന ഇലയും …കൂടി ചേര്‍ത്ത് നല്ലപോലെ വഴറ്റി അല്പം ചിക്കന്‍ മസാല പൊടിയും ചേര്‍ത്ത് മൂപ്പിച്ചശേഷം ഇതിലേയ്ക്ക് ചിക്കന്‍ ചേര്‍ക്കണം നന്നായി മിക്സ് ചെയ്തശേഷം ഈ ചിക്കന്‍ മൂടി വച്ച് വേവിക്കണം ..ഇടയ്ക്ക് ഇളക്കി കൊടുക്കണം അടിയില്‍ പിടിക്കാതെ …ഇത് നല്ലപോലെ വേവിച്ചു ഒരു പാത്രത്തില്‍ പകര്‍ത്തി വയ്ക്കുക

    അതിനുശേഷം ഒരു പാത്രത്തില്‍ മൈദാ യും ആവശ്യത്തിനു ഉപ്പും എണ്ണയും ചേര്‍ത്ത് നന്നായി കുഴച്ചു എടുക്കണം ചപ്പാത്തിക്ക് കുഴക്കും പോലെ പരുവത്തില്‍ വേണം കുഴയ്ക്കാന്‍ …നല്ല സോഫ്റ്റ്‌ ആകും വരെ കുഴയ്ക്കുക .അതിനുശേഷം ഈ മാവ് ഒരു നാരങ്ങയുടെ വലുപ്പം ഉള്ള ഉരുളകള്‍ ആക്കി എടുത്തു പരത്തി എടുക്കുക ഒരു ചെറിയ പൂരിയുടെ വലുപ്പത്തില്‍ പരാതിയ ശേഷം ഇതിന്റെ നടുക്ക് ഒരു ടിസ്പൂണ്‍ ചിക്കന്‍ കൂട്ട് വച്ചിട്ട് വശങ്ങള്‍ ഞൊറിഞ്ഞെടുക്കുക ഇത് കൂട്ടി ഒട്ടിക്കണം വിട്ടു പോകാതെ ഒട്ടിക്കണം …അതിനുശേഷം ഇത് ഒരു ഇടിലി പാത്രത്തില്‍ വെള്ളം വച്ച് തിളയ്ക്കുമ്പോള്‍ അരിപ്പ തട്ട് വച്ചിട്ട് ഇത് വച്ച് ആവിയില്‍ പുഴുങ്ങി എടുക്കണം..നന്നായി വെന്തു കഴിയുമ്പോള്‍ വാങ്ങാം …ചിക്കന്‍ നമ്മള്‍ ആദ്യം വേവിച്ചത് കൊണ്ട് മോമോസ് വെന്തു കഴിയുമ്പോള്‍ തന്നെ വാങ്ങാം.
    ചിക്കന്‍ മോമോസ് റെഡി ! ഇത് കറികള്‍ കൂട്ടിയോ അല്ലാതെയോ കഴിക്കാം

    ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക .. ഈ പേജ് ഇത് വരെ നിങ്ങള്‍ ലൈക്‌ ചെയ്തില്ല എങ്കില്‍ ലൈക്‌ ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

    മുട്ട അപ്പം ഉണ്ടാക്കാം ഈസിയായി

  • കാഷ്യൂ കോക്കനട്ട് ചിക്കന്‍  ഉണ്ടാക്കാം

    കാഷ്യൂ കോക്കനട്ട് ചിക്കന്‍ ഉണ്ടാക്കാം

    ഇന്ന് ഒരു ചിക്കന്‍ വിഭവം ആണ് ഉണ്ടാക്കാന്‍ പോകുന്നത്. കാഷ്യൂ കോക്കനട്ട് ചിക്കന്‍ എന്നാണു ഇതിന്റെ പേര് …നമുക്ക് നോക്കാം ഇതുണ്ടാക്കുന്നത് എന്ന്.. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    എല്ലില്ലാത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- ഒരു കിലോ

    മാരിനറ്റ് ചെയ്തു വയ്ക്കാന്‍
    കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
    മുളകുപൊടി- ഒരു ടീസ്പൂണ്‍
    മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
    ഉപ്പ്- ആവശ്യത്തിന്
    എണ്ണ- ആവശ്യത്തിന്

    മസാലയ്ക്ക്

    സവാള ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം
    ഗരം മസാല- മൂന്ന് ടീസ്പൂണ്‍
    മുളകുപൊടി- രണ്ട് ടീസ്പൂണ്‍
    ജീരകം- അര ടീസ്പൂണ്‍
    ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍
    വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
    കറുകപ്പട്ട- മൂന്നെണ്ണം
    കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
    കറിവേപ്പില- രണ്ട് തണ്ട്
    മല്ലിയില- രണ്ട് തണ്ട്
    ഉപ്പ്- ആവശ്യത്തിന്
    എണ്ണ- ആവശ്യത്തിന്
    തക്കാളി മിക്സിയിലടിച്ചത്- മൂന്നെണ്ണം
    അണ്ടിപരിപ്പ് അരച്ചത്- നാലെണ്ണം
    തേങ്ങാപ്പാല്‍- ഒരു കപ്പ്

    ആദ്യം തന്നെ ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം ഇത് ഒന്ന് പിചിഞ്ഞു എടുക്കണം …അതിനുശേഷം ഇതില്‍ കുരുമുളക് പൊടിയും , മുളക് പൊടിയും , മഞ്ഞള്‍ പൊടിയും , ഉപ്പും ..അല്പം എണ്ണയും കൂട്ടി നന്നായി മിക്സ് ചെയ്തു കുറച്ചുനേരം മാരിനെറ്റ് ചെയ്തു വയ്ക്കുക …അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ചിട്ട് ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറുത്തു എടുക്കണം …ഇതുപോലെ എല്ലാം വറുത്തു കോരി വയ്ക്കുക.
    അതിനു ശേഷം ഈ എണ്ണയില്‍ സവാള അരിഞ്ഞത് ഇട്ടു വഴറ്റുക ..അതിനുശേഷം ഇതിലേയ്ക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇട്ടു വഴറ്റുക ഇനി ഇതിലേയ്ക്ക് അര ടിസ്പൂണ്‍ ജീരകം ,കറുവാപട്ട , കുരുമുളക് പൊടി .ഗരം മസാല , മുളക് പൊടി എന്നിവ ഇട്ടു വഴറ്റണം ..ഇനി കറിവേപ്പിലയും മല്ലിയിലയും അല്പം ഉപ്പും കൂടി ചേര്‍ത്ത് നന്നായി മൂപ്പിച്ചു എടുക്കണം അതിനു ശേഷം ..തക്കാളി പേസ്റ്റും അണ്ടിപരിപ്പ് അരച്ചതും ,തേങ്ങാപ്പാലും ചേര്‍ത്ത് കൊടുക്കുക നന്നായി മിക്സ് ചെയ്ത ശേഷം ഇനി ഇതിലേയ്ക്ക് വറുത്തു വച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം …എന്നിട്ട് ഇത് മൂടിവച്ച് ചെറിയ തീയില്‍ വേവിക്കണം…ഒന്ന് കുറുകിയാല്‍ ഇറക്കി വയ്ക്കാം
    കാഷ്യൂ കോക്കനട്ട് ചിക്കന്‍ റെഡി

    വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക …നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്‌ ചെയ്തില്ലയെങ്കില്‍ ഉടന്‍ ലൈക്‌ ചെയ്യൂ പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും

    മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം

  • അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കാം

    അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കാം

    കുഴിമന്തി വീട്ടില്‍ ഉണ്ടാക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ ,,ചിക്കന്‍ , ബസ്മതി റൈസ് ,മന്തി മസാല , തൈര് , ഉപ്പു ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , സവാള , ക്യാപ്സിക്കം , തക്കാളി , പച്ചമുളക് , ബട്ടര്‍ ,ഏലക്ക , കുരുമുളക് , കറുവാപട്ട ,..ആദ്യം തന്നെ ചിക്കന്‍ മരിനെറ്റ് ചെയ്തു വയ്ക്കാം.. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • ഫുള്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    ഫുള്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    ചിക്കന്‍ കൊണ്ടുള്ള വളരെ രുചികരമായ എല്ലാവര്ക്കും ഇഷ്ട്ടമുള്ള രണ്ടു വിഭവങ്ങള്‍ ആണ് ഇന്ന് ഉണ്ടാക്കുന്നത് …ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം..ഫുള്‍ ചിക്കന്‍ ഫ്രൈ യും …തെങ്ങാക്കൊത് പെപ്പര്‍ ചിക്കനും ആണ് ഇന്ന് ഉണ്ടാക്കുന്നത് ..ആദ്യം നമുക്ക ഫുള്‍ ചിക്കന്‍ ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ഇളയ ഇടത്തരം കോഴി ഒന്ന്
    മുളകുപൊടി രണ്ട് ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പ്പൊടി 3/4 ടീസ്പൂണ്‍
    ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മൂന്ന് വീതം
    ചെറിയ ഉള്ളി പത്തെണ്ണം
    വെളുത്തുള്ളി പത്തല്ലി
    ഇഞ്ചി ഒരു കഷണം
    മുട്ട ഒന്ന്
    ലൈം ജ്യൂസ് ഒരു നാരങ്ങയുടേത്
    ചുവപ്പ് കളര്‍ കുറച്ച്
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    നന്നായി വൃത്തിയാക്കി എടുത്ത മുഴുവന്‍ ചിക്കന്‍ കത്തികൊണ്ട് നന്നായി വരയുക. അര ടേബിള്‍സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി പിടിപ്പിക്കുക. ചിക്കന്റെ ചിറകുകളും കാലുകളും ചേര്‍ത്തുവെച്ച് നൂല്‍കൊണ്ട് കെട്ടുക. കുക്കറില്‍ ഇറക്കി അര കപ്പ് വെള്ളം ചേര്‍ത്ത് ഒരു വിസില്‍ വരുമ്പോള്‍ പുറത്തു എടുക്കണം ..ഏലയ്ക്ക ഗ്രാമ്പൂ പട്ട ഇത് നന്നായി ചൂടാക്കി പൊടിച്ചു എടുക്കണം ഉള്ളി , വെളുത്തുള്ളി ,ഇഞ്ചി ,ഇതെല്ലാം കൂടി പേസ്റ്റ് ആക്കണം ..ഇനി മസാല പൊടിച്ചതും ബാക്കിയുള്ള മഞ്ഞപ്പൊടി ,മുളകുപൊടിയും ,പിന്നെ അരച്ച പേസ്റ്റും ഒരു പാത്രത്തില്‍ ആക്കി ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് നാരങ്ങാ ജ്യൂസും ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് കളറും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക ഈ മസാല ചൂടാറിയ ചിക്കനില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കണം..അതിനുശേഷം കുഴിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ ഇറക്കിവെക്കുക. എല്ലാ ഭാഗവും ഒരുപോലെ ചുവപ്പാകുന്നതുവരെ പൊരിച്ചെടുക്കുക. ചിക്കന്‍ ഫ്രൈ റെഡി

    തേങ്ങാക്കൊത്ത് പെപ്പര്‍ ചിക്കന്‍
    ================================
    ചിക്കന്‍ (ചെറുതാക്കി മുറിച്ചത്) ഒരു കിലോ
    മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
    കുരുമുളക് ചതച്ചത് ഒന്നര ടേബിള്‍സ്പൂണ്‍ ( എരിവിനു അനുസരിച്ച് ചേര്‍ത്തോ നമ്മള്‍ ഇതില്‍ മുളക് പൊടി ഒന്നും ചേര്‍ക്കുന്നില്ല )
    മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
    തേങ്ങാക്കൊത്ത് ഒരു മുറി തേങ്ങയുടേത്
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒന്നര ടേബിള്‍സ്പൂണ്‍
    സവാള (ചെറുതാക്കി മുറിച്ചത്) ഒന്ന്
    കറിവേപ്പില, എണ്ണ, ഉപ്പ് ആവശ്യത്തിന്്
    ഗരംമസാല പൗഡര്‍ അര ടീസ്പൂണ്‍
    വെളിച്ചെണ്ണ ആവശ്യത്തിനു

    ചിക്കന്‍ മഞ്ഞപ്പൊടി ,കുരുമുളക്, മല്ലിപ്പൊടി ,തേങ്ങാ കൊത്ത് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ഉപ്പും ഒരു അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ചേര്‍ക്കുക ഇനി സവാള ചേര്‍ത്ത് നന്നായി വഴറ്റണം അതിനുശേഷം ഇതിലേയ്ക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ വെള്ളം എല്ലാം വറ്റിച്ചു എടുക്കണം
    അതിനുശേഷം ഗരംമസാല പൗഡര്‍ ചേര്‍ത്തിളക്കി ചിക്കന്റെ നിറം മാറുമ്പോള്‍ ഇറക്കുക.
    തേങ്ങാക്കൊത്ത് പെപ്പര്‍ ചിക്കന്‍ റെഡി

    എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    നെയ്യ് ചോറ് ഉണ്ടാക്കാം ഈസിയായി

  • കബ്സ ഉണ്ടാക്കാം ഈസിയായി

    കബ്സ ഉണ്ടാക്കാം ഈസിയായി

    കബ്സ ഇപ്പോൾ കേരളത്തിലും പ്രിയപ്പെട്ടതായി മാറികൊണ്ടിക്കുന്നു . പക്ഷെ അത് എങ്ങനെ തയ്യാറാക്കേണ്ടത് എന്ന പലർക്കും അറിയില്ല..ഇത് വളരെ സിമ്പിള്‍ ആണ് ബിരിയാണിയുടെ മറ്റൊരു വകഭേതം ആണ് കബ്സ കാഴ്ചയിലും അങ്ങിനെ തന്നെ അതില്‍ ചേര്‍ക്കുന്ന ചേരുവകളില്‍ മാത്രമേ ചെറിയ വിത്യാസം ഞാന്‍ കാണുന്നുള്ളൂ ..നമുക്ക് നോക്കാം കബ്സ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ചിക്കന്‍ – ഒരു കിലോ
    കബ്സ റൈസ് – ഒരു കപ്പു
    ഡ്രൈ നാരങ്ങ – ഒരെണ്ണം
    ഏലയ്ക്ക എട്ടെണ്ണം
    കറുവാപട്ട – രണ്ടു കഷണം
    വയണ ഇല – മൂന്നെണ്ണം
    ഗ്രാമ്പൂ – പത്തെണ്ണം
    കുരുമുളക് പൊടി – രണ്ടു ടിസ്പൂണ്‍
    മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
    ഗരം മസാല – രണ്ടു ടിസ്പൂണ്‍
    പച്ചമുളക് – 8 എണ്ണം ചതച്ചു എടുത്തത്‌
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒന്നര ടിസ്പൂണ്‍
    തക്കാളി നാലെണ്ണം – അരച്ച് എടുത്തത്‌
    ഓയില്‍ – അഞ്ചു ടിസ്പൂണ്‍

    ആദ്യം തന്നെ റൈസ് നന്നായി കഴുകി മുപ്പതു മിനിറ്റ് കുതിര്‍ത്തി എടുത്തു വെള്ളം വാലാന്‍ വയ്ക്കണം. അതിനു ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പത് വച്ച് ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതില്‍ കറുവാപട്ട ഇടുക ..വയണ ഇല ഇടുക, ഗ്രാമ്പൂ ഇടുക, കുരുമുളക് പൊടി ഇടുക, മഞ്ഞള്‍ പൊടി ഇടുക, ഏലയ്ക്ക ഇടുക , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക .. പച്ചമുളക് ചതച്ചു ഇടുക…ഓരോന്ന് ഇടുമ്പോഴും ഒന്ന് ഇളക്കി കൊടുക്കണം ..ഇനി തക്കാളി പേസ്റ്റ് ഇടുക..ഗരം മസാലപൊടി ഇടുക ..എല്ലാം കൂടി നന്നായി ഇളക്കി ചിക്കന്‍ കഷണങ്ങള്‍ ചേര്‍ക്കുക ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കുക മൂടിവച്ച് വേവിക്കുക ..അതിനുശേഷം രണ്ടു കപ്പു തിളപ്പിച്ച വെള്ളം ഇതിലേയ്ക്ക് ഒഴിക്കുക നന്നായി ഇളക്കി ഉപ്പു നോക്കുക വേണമെങ്കില്‍ ചേര്‍ത്ത് കൊടുക്കണം റൈസിനും കൂടിയുള്ള ഉപ്പു ചേര്‍ക്കുക…ഇനി ഇതിലേയ്ക്ക് ഡ്രൈ നാരങ്ങ ഇടുക ഇത് മുറിക്കണ്ട മുഴുവനും കൂടി ഇടുക…അതിനു ശേഷം ഒന്ന് തിളപ്പിക്കുക ..ഇതിലേയ്ക്ക് റൈസ് ചേര്‍ത്ത് ഇളക്കി കൊടുത്തു മൂടി വച്ച് വേവിക്കണം..ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം ..തീ കുറച്ചു ഇടണം ..വെള്ളം നന്നായി വറ്റി കഴിയുമ്പോള്‍ ചോറ് വേകും അപ്പോള്‍ ഇത് ഇറക്കി വയ്ക്കാം .. കബ്സ റെഡി
    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.