Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • ഈസി നാടന്‍ കോഴിക്കറി

    ഈസി നാടന്‍ കോഴിക്കറി

    ഇന്ന് നമുക്ക് നാടന്‍ കോഴിക്കറി ഉണ്ടാക്കാം വളരെ ഈസിയായിട്ട് ഉണ്ടാക്കുന്ന വിധമാണ് പറയുന്നത് ഇതിനു വീട്ടില്‍ ഉണ്ടായ നാടന്‍ കോഴിയാണ് നല്ലത് ..ആരോഗ്യത്തിനും രുചിക്കും നാടന്‍ കോഴി തന്നെയാണ് നല്ലത് എന്ന് പറയേണ്ട കാര്യമില്ലല്ലോ. നമുക്ക് നോക്കാം എങ്ങിനെയാണ് ഈസി നാടന്‍ കോഴിക്കറി ഉണ്ടാക്കുന്നത് എന്ന് അതിനാവശ്യമുള്ള സാധനങ്ങള്‍ .

    നാടന്‍ കോഴി – ഒരെണ്ണം
    ഉരുളക്കിഴങ്ങ് – അരക്കിലോ
    തേങ്ങ – ഒരെണ്ണം
    സവാള – രണ്ടെണ്ണം
    പച്ചമുളക് – അഞ്ചെണ്ണം
    ഇഞ്ചി – ഒരു കഷണം
    മഞ്ഞപൊടി – അര ടിസ്പൂണ്‍
    മല്ലിപൊടി – മൂന്നു ടിസ്പൂണ്‍
    മുളക് പൊടി രണ്ടു ടിസ്പൂണ്‍ ( എരിവു കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം )
    ഗരം മസാല പൊടി – ഒരു ടേബിള്‍സ്പൂണ്‍
    കറിവേപ്പില – രണ്ടു തണ്ട്
    ഉപ്പു – ആവശ്യത്തിനു
    വിനിഗര്‍ – ആവശ്യത്തിനു
    വെളിച്ചെണ്ണ – ആവശ്യത്തിനു

    ആദ്യം തന്നെ കോഴി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കുക ..ഇതിലേയ്ക്ക് സവാള നീളത്തില്‍ അരിഞ്ഞതും, പച്ചമുളക് നീളത്തില്‍ അരിഞ്ഞതും, ഇഞ്ചി ചതച്ചതും, മഞ്ഞപൊടിയും ,മുളക് പൊടി , മല്ലിപൊടി ,ഗരം മസാല പൊടി , കറിവേപ്പില,ഉപ്പു അല്പം വെളിച്ചെണ്ണ ഇതെല്ലാം കൂടി കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം , അതിനുശേഷം തേങ്ങ ചിരവി പിഴിഞ്ഞ് ഒന്ന് മിക്സ്യില്‍ അടിച്ചു പിഴിഞ്ഞ് എടുക്കണം ..ഒന്നാം പാല്‍ മാറ്റി വയ്ക്കുക , രണ്ടാം പാല്‍ നമ്മള്‍ മസാല പുരട്ടിയ കോഴിയില്‍ ഒഴിച്ച് മിക്സ് ചെയ്തു അടുപ്പത്ത് വച്ച് നന്നായി വേവിക്കുക , ഇറച്ചി മുക്കാല്‍ വേവ് ആകുമ്പോള്‍ ഇതിലേയ്ക്ക് തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കിയ ഉരുളക്കിഴങ്ങ് ചേര്‍ക്കണം.നന്നായി ഇളക്കി ഉപ്പു പാകതിനാണോ എന്ന് നോക്കുക ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കാം ..ഇനി ഉരുളക്കിഴങ്ങ് വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ക്കാം നന്നായി ഇളക്കി ഒന്ന് തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് വിനിഗര്‍ ചേര്‍ക്കാം .ആദ്യം മൂന്നാല് ടിസ്പൂണ്‍ ചേര്‍ത്തിട്ടു രുചിച്ചു നോക്കുക പോരെങ്കില്‍ വീണ്ടും ചേര്‍ക്കാം..ഇനി കറി ഇറക്കി വയ്ക്കാം …നാടന്‍ കോഴിക്കറി റെഡി !

    ചോറിന്റെ ഒപ്പവും ചപ്പാത്തിയുടെ ഒപ്പവും ഒക്കെ കഴിക്കാന്‍ നല്ലതാണ്…അധികം എണ്ണ ഒന്നും ചേരാത്ത ഹെല്‍ത്തി കറി കൂടിയാണ് ..
    ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്ന രീതിയാണ് ..എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    സ്വാദിഷ്ടമായ ഉള്ളി സാമ്പാര്‍ ഉണ്ടാക്കാം

  • ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കാം

    ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചിക്കന്‍ , ഏലയ്ക്ക ,ഗ്രാമ്പൂ ,വയണ ഇല , കറുവാപട്ട , തക്കോലം, പെരുംജീരകം , പച്ചമുളക് നാല് , ഇഞ്ചി , ,ഉരുളക്കിഴങ്ങ് രണ്ടെണ്ണം , സവാള ഒരെണ്ണം , തേങ്ങാപ്പാല്‍ , തക്കാളി ഒരെണ്ണം , കുരുമുളക് പൊടി , ഗരം മസാല, കറിവേപ്പില,..ഓയില്‍ .. ആദ്യം തന്നെ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ മസാലകള്‍ ചേര്‍ക്കുക..സവാള പച്ചമുളക് എല്ലാം ചേര്‍ത്ത് മൂപ്പിക്കുക …ചിക്കന്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വേവിക്കാം ….ഇതുണ്ടാക്കുന്ന വിധം താഴെ കാണുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം എല്ലാവരും ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • ചിക്കന്‍ ലോലിപോപ്പ് & ചിക്കന്‍ ഉലര്‍ത്തിയത്

    ചിക്കന്‍ ലോലിപോപ്പ് & ചിക്കന്‍ ഉലര്‍ത്തിയത്

    ഇന്ന് നമുക്ക് ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം …ആദ്യം ചിക്കന്‍ ലോലിപോപ്പ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ചിക്കന്‍-12 പീസ് ചിക്കന്റെ കാല്‍ ആണ് വേണ്ടത്
    സവാള പേസ്റ്റ്-4 ടീസ്പൂണ്‍
    വെളുത്തുള്ളി-1 ടീസ്പൂണ്‍
    ഇഞ്ചി-1 ടീസ്പൂണ്‍
    കുരുമുളകുപൊടി-1 ടീസ്പൂണ്‍
    മുളകുപൊടി-1 ടീസ്പൂണ്‍
    ഉപ്പ്
    പുരട്ടിയെടുക്കുവാന്‍
    കോണ്‍ഫ്‌ളോര്‍-3 ടേബിള്‍ സ്പൂണ്‍
    മൈദ-ഒരു നുള്ള്
    ബേക്കിംഗ് സോഡ-ഒരു നുള്ള്
    എണ്ണ
    ഉപ്പ്

    ഉണ്ടാക്കേണ്ട വിധം

    ആദ്യം തന്നെ ചിക്കന്‍ കഷണങ്ങള്‍ കഴുകിയെടുത്ത് ഒരു പാത്രത്തില്‍ ആക്കി സവാള-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ എല്ലാം ഇട്ടിട്ടു . ഇതിലേക്ക് കുരുമുളകുപൊടിയും , മുളക് പൊടിയും , ആവശ്യത്തിനു ഉപ്പും ചേര്‍ത്തിളക്കണം.ഈ പേസ്റ്റ് ചിക്കന്‍ കഷ്ണങ്ങളില്‍ നന്നായി തേച്ചു പിടിപ്പിക്കണം എന്നിട്ട് ഇത് 15 മിനിറ്റു നേരം വയ്ക്കണം…മസാല എല്ലാം ചിക്കനില്‍ നല്ലപോലെ പിടിക്കട്ടെ ..ഇനി
    മറ്റൊരു പാത്രത്തില്‍ കോണ്‍ഫ്‌ളോര്‍, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കണം. എന്നിട്ട് ഇതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ മുക്കി വയ്ക്കുക. ഒരു പത്തു മിനിറ്റ് നേരം അതിനുശേഷം ഇത് വറുത്തു എടുക്കാനായി
    ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഇതിലേയ്ക്ക് ചിക്കന്‍ കാലുകള്‍ പെറുക്കിയിട്ടു നല്ലപോലെ ബ്രൌണ്‍ കളര്‍ ആകും വരെ വറുത്തു എടുക്കണം ..ചിക്കന്‍ ലോലിപ്പോപ്പ് റെഡി

    ഇനി നമുക്ക് ചിക്കന്‍ ഉലര്‍ത്തിയത് ഉണ്ടാക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍

    കോഴി : 1/2 കിലോ
    തൈര് : ഒരു ടേബിൾസ്പൂണ്‍
    വലിയ ഉള്ളി : 1
    കാപ്സിക്കം : 1
    ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ : 1 ടീസ്പൂണ്‍
    ചെറിയ ഉള്ളി : 4 എണ്ണം
    മഞ്ഞപ്പൊടി : 1/8 ടീസ്പൂണ്‍
    ഉപ്പു് ആവശ്യത്തിന്
    എണ്ണ : 2 ടേബിൾസ്പൂണ്‍
    വറുത്ത് അരക്കാൻ :
    കുരുമുളക് : 1 ടേബിൾസ്പൂണ്‍
    ചുവന്ന മുളക് : 4 എണ്ണം
    ജീരകം : 1/4 ടീസ്പൂണ്‍
    മല്ലി : 1 ടീസ്പൂണ്‍
    ഗ്രാമ്പൂ : 4 എണ്ണം
    പട്ട : 1 ” കഷ്ണം

    പാചകം ചെയ്യുന്ന വിധം :
    കുരുമുളകും ചുവന്ന മുളകും ജീരകവും മല്ലിയും ഗ്രാമ്പൂവും പട്ടയും എല്ലാം കൂടി എണ്ണയില്ലാതെ വറുക്കുക. ആറിയ ശേഷം ഉള്ളി ചേർത്തി അരക്കുക.
    കോഴി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക.
    അരിഞ്ഞു വെച്ച കോഴിയിൽ ഉപ്പും മഞ്ഞപ്പൊടിയും ഇഞ്ചി വെളുത്തുള്ളി അരച്ചതും വറുത്തരച്ചു വെച്ച മസാലയും തൈരും ചേർത്തി നന്നായി മിക്സ്‌ ചെയ്ത് ഒരു മണിക്കൂർ നേരത്തേക്ക് ഫ്രിഡ്ജിൽ വെക്കുക.വലിയ ഉള്ളിയും കാപ്സിക്കവും കനമില്ലതെ ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.ഒരു നോണ്‍ സ്റ്റിക് പാനിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കിയ ശേഷം അരിഞ്ഞു വെച്ച ഉള്ളിയും കാപ്സിക്കവും ഇട്ടു ഒരു മിനിട്ടു നേരത്തേക്കു മൂപ്പിച്ച ശേഷം പാനിൽ നിന്നും മാറ്റി വെക്കുക.പാനിൽ ബാക്കി എണ്ണയൊഴിച്ചു ചൂടാക്കി ഫ്രിഡ്ജിൽ നിന്നും എടുത്ത കോഴി ഇട്ടു രണ്ടു മൂന്നു മിനിട്ടു മൂപ്പിക്കുക. എന്നിട്ടു പാൻ അടച്ചുവെക്കുക, വെള്ളം ചേർക്കണ്ട ആവശ്യമില്ല. മൂന്നു മിനിട്ടു കഴിഞ്ഞു മൂടി തുറന്നു നോക്കി മൂപ്പിച്ചു വെച്ച ഉള്ളിയും കാപ്സിക്കവും ചേർത്ത് ഇളക്കി ചെറിയ തീയിൽ വെച്ചു ബ്രൌണ്‍ നിറം ആവുന്നതു വരെ മൂപ്പിക്കുക. അതിനു മുകളിൽ മല്ലിയില വിതറി വിളമ്പാം

    വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കി എടുക്കാന്‍ …നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ …കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യൂ.

    ചിക്കന്‍ മസാല ഉണ്ടാക്കാം

  • മണ്‍ ചട്ടിയില്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മണ്‍ ചട്ടിയില്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മണ്‍ ചട്ടിയില്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചിക്കന്‍, സവാള, പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി , മല്ലിപൊടി , മഞ്ഞള്‍പൊടി , മുളക് പൊടി, ഗരം മസാല, തൈര് , തക്കാളി , മല്ലിയില , പുതിന ഇല, ബസ്മതി റൈസ് , കറുവാപട്ട , പേരും ജീരകം , വയണ ഇല , അണ്ടിപ്പരിപ്പ്, നെയ്യ് , പൈനാപ്പിള്‍ , ചേരുവകളുടെ അളവും ,,ബിരിയാണി ഉണ്ടാക്കേണ്ട വിധവും ..താഴെകാണുന്ന വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട് ..കണ്ടശേഷം നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുമല്ലോ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • പോപ്പുലര്‍   ചിക്കന്‍ കറി ഉണ്ടാക്കാം

    പോപ്പുലര്‍ ചിക്കന്‍ കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ കറി ഉണ്ടാക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..ചിക്കന്‍ , സവാള , നെയ്യ് ,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില, തക്കാളി ,മഞ്ഞള്‍പൊടി , മല്ലിപൊടി , മുളക് പൊടി , പേരും ജീരകം , കുരുമുളക് , .. വേണ്ട ചേരുവകളുടെ അളവും ..ചേര്‍ക്കേണ്ട വിധവും ചിക്കന്‍ കറി ഉണ്ടാക്കേണ്ടത് എങ്ങിനെയാനെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി പറയുന്നുണ്ട് ..കണ്ടശേഷം മാത്രം ഈ റെസിപ്പി ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.നിങ്ങള്‍ ഈ പേജ് ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക്ക് ചെയ്യുക ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • ചിക്കന്‍ മസാല ഉണ്ടാക്കാം

    ചിക്കന്‍ മസാല ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഈസിയായിട്ട് എങ്ങിനെയാണ് ചിക്കന്‍ മസാല ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ചിക്കന്‍, തൈര് , ഇഞ്ചി , വെളുത്തുള്ളി , കരയാംബൂ, ഏലക്കായ , കറുവാപട്ട, ഉണക്ക മുളക് , മല്ലിയില..ആദ്യം തന്നെ തൈരും ഇഞ്ചി , വെളുത്തുള്ളി മസാലക്കൂട്ടുകള്‍ , ഉണക്ക മുളക് എന്നിവ അരച്ച് എടുക്കണം ഈ മസാല ചിക്കനില്‍ പുരട്ടി വയ്ക്കണം .രണ്ടു മനിക്കൊരിനു ശേഷം കറി ഉണ്ടാക്കാം …ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ . ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

  • ചിക്കന്‍ ചുക്ക ഉണ്ടാക്കാം

    ചിക്കന്‍ ചുക്ക ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ ചുക്ക ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ചിക്കന്‍ , ചുവന്നുള്ളി ,പച്ചമുളക് , കറിവേപ്പില , തക്കാളി , ഇഞ്ചി , വെളുത്തുള്ളി , മഞ്ഞപൊടി , കാശ്മീരി മുളക് പൊടി , മല്ലിപൊടി , ഉണക്ക മുളക് , ഗരം മസാല , ജീരകം , വയണ ഇല .. ഇതുണ്ടാക്കേണ്ട വിധം വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നുണ്ട് കണ്ടശേഷം ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ..നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യൂ. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.