Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • ചില്ലി ഫിഷ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ചില്ലി ഫിഷ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ചില്ലി ഫിഷും , ചിക്കന്‍ മിക്സ് വെജിറ്റബിളും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ആദ്യം ചില്ലി ഫിഷ്‌ ഉണ്ടാക്കാം ഇതിനാവശ്യമായ സാധനങ്ങള്‍..
    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    ദ​ശ ക​ട്ടി​യു​ള്ള മു​ള്ള് നീ​ക്കി​യ മീ​ൻ -അ​ര​കി​ലോ​ഗ്രാം
    കോ​ഴി​മു​ട്ട – ഒ​ന്ന്, കോ​ണ്‍ഫ്ല​വ​ർ -5 ടേ​ബി​ൾ സ്പൂ​ണ്‍
    സോ​യ സോ​സ് – 3 ടേ​ബി​ൾ സ്പൂ​ണ്‍
    ഇ​ഞ്ചി അ​രി​ഞ്ഞ​ത് – ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ണ്‍
    വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് – ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ണ്‍
    കാ​ശ്മീ​രി മു​ള​ക്പ്പൊ​ടി-​ഒ​രു ടീ​സ്പൂ​ണ്‍
    കു​രു​മു​ള​ക്പ്പൊ​ടി – ഒ​രു ടീ​സ്പൂ​ണ്‍, ഉ​പ്പ്‌ – ആ​വ​ശ്യ​ത്തി​ന്,
    ഓ​യി​ൽ – അ​ര ക​പ്പ്‌, സ​വാ​ള ക്യു​ബാ​യി മു​റി​ച്ച​ത് -1
    കാ​പ്സി​ക്കം – അ​ല​ങ്ക​രി​ക്കാ​ൻ
    പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത്‌ – 2 എ​ണ്ണം
    ടോ​മാ​ടോ സോ​സ് -3 ടേ​ബി​ൾ സ്പൂ​ണ്‍
    വി​നെ​ഗ​ർ – 2 ടേ​ബി​ൾ സ്പൂ​ണ്‍
    മ​ല്ലി​യി​ല – അ​ല​ങ്ക​രി​ക്കാ​ൻ

    ത​യാ​റാ​ക്കു​ന്ന വി​ധം
    ഒ​രു ബൗ​ൾ എ​ടു​ത്തു മു​ള​ക് പൊ​ടി ,സോ​യ​സോ​സ്,കോ​ൺ​ഫ്ല​വ​ർ, കോ​ഴി​മു​ട്ട, ഉ​പ്പ്‌ എ​ന്നി​വ ചേ​ർ​ത്ത് ബാ​റ്റെ​ർ ഉ​ണ്ടാ​ക്കി അ​തി​ൽ മീ​ൻ ന​ന്നാ​യി പു​ര​ട്ടി വെ​ക്കു​ക. ഇ​ത് 1/2 മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ വെ​ക്കു​ക. ശേ​ഷം ചു​വ​ടു ക​ട്ടി​യു​ള്ള പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​യാ​ൽ മീ​നി​ട്ട് ഫ്രൈ ​ചെ​യ്തു വെ​ക്കു​ക. അ​തേ പാ​നി​ൽ ത​ന്നെ ഇ​ഞ്ചി അ​രി​ഞ്ഞ​ത്, വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് എ​ന്നി​വ വ​ഴ​റ്റു​ക. 1 മി​നു​റ്റി​നു ശേ​ഷം സ​വാ​ള ചേ​ർ​ത്ത് ഒ​ന്ന് വ​ഴ​റ്റു​ക. പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​തും ക്യാ​പ്സി​ക്കം എ​ന്നി​വ ചേ​ർ​ക്കു​ക. സോ​യ സോ​സ്, ടോ​മാ​ടോ സോ​സ് എ​ന്നി​വ ചേ​ർ​ക്കാം. ഇ​തി​ലേ​ക്ക് ഫ്രൈ ​ചെ​യ്തു വെ​ച്ച മീ​ൻ ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്യു​ക. വി​നെ​ഗ​റും അ​ല്പം വെ​ള്ള​ത്തി​ൽ കോ​ണ്‍ഫ്ല​വ​ർ ക​ല​ക്കി ഇ​തി​ലെ​ക്കൊ​ഴി​ക്കു​ക. പാ​ക​ത്തി​നു​ള്ള ഉ​പ്പും കു​രു​മു​ള​ക് പൊ​ടി​യും ചേ​ർ​ക്കാം. ഗ്രേ​വി പാ​ക​ത്തി​ന് ക​ട്ടി​യാ​യാ​ൽ അ​രി​ഞ്ഞു വെ​ച്ച മ​ല്ലി​യി​ല, ക്യാ​പ്സി​ക്കം എ​ന്നി​വ ചേ​ർ​ത്ത് തീ ​അ​ണ​ച്ച് ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കാം.

    ചി​ക്ക​ൻ മി​ക്സ് വെ​ജി​റ്റ​ബി​ൾ ഉണ്ടാക്കാം

    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    ചി​ക്ക​ൻ – 2 കി​ലോ,
    സ​വാ​ള- 4 എ​ണ്ണം,
    പ​ച്ച​മു​ള​ക് -പത്തെണ്ണം ,
    വെ​ളു​ത്തു​ള്ളി- 10 അ​ല്ലി,
    ഇ​ഞ്ചി – ഒ​രു വ​ലി​യ ക​ഷ്ണം
    ക​റി​വേ​പ്പി​ല – ആ​വ​ശ്യ​ത്തി​ന്,
    വെ​ളി​ച്ചെ​ണ്ണ – ആ​വ​ശ്യ​ത്തി​ന്,
    കാ​ര​റ്റ് – ര​ണ്ടെ​ണ്ണം,
    ബീ​ൻ​സ് –ആറെണ്ണം
    വെ​ണ്ട​ക്ക- ആറെണ്ണം ,
    ഉ​ര​ള​ക്കി​ഴ​ങ്ങ് – രണ്ടെണ്ണം ,
    ഗ​രം മ​സാ​ല – 1 ടീ​സ്പൂ​ണ്‍,
    മ​ഞ്ഞ​ൾ പൊ​ടി – 1 ടീ​സ്പൂ​ണ്‍
    മു​ള​കു​പൊ​ടി – 1 ടീ​സ്പൂ​ണ്‍

    ത​യാ​റാ​ക്കു​ന്ന വി​ധം
    ഇ​നി അ​ടി ക​ട്ടി​യു​ള്ള ഒ​രു പാ​ത്രം അ​ടു​പ്പി​ൽ വെ​ച്ച് അ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​യാ​ൽ അ​തി​ലേ​ക്ക് സ​വാ​ള ഇ​ട്ടു വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും പ​ച്ച​മു​ള​കും ത​ക്കാ​ളി​യും ചേ​ർ​ത്തു വ​ഴ​റ്റു​ക. ഇ​വ ന​ന്നാ​യി വ​ഴ​ന്നു വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് ക​ഴു​കി വൃ​ത്തി​യാ​ക്കി വെ​ച്ചി​രി​ക്കു​ന്ന ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ളും ചേ​ർ​ക്കു​ക. ശേ​ഷം ഗ​രം​മ​സാ​ല​യും മ​ഞ്ഞ​ൾ​പൊ​ടി​യും.​മു​ള​കു​പൊ​ടി​യും ചേ​ർ​ത്തു ന​ന്നാ​യി ഇ​ള​ക്കി അ​ട​ച്ച് ചെ​റി​യ തീ​യി​ൽ വെ​ക്കു​ക ചി​ക്ക​ൻ ചെ​റി​യ വേ​വാ​യി തു​ട​ങ്ങു​മ്പോ​ൾ അ​തി​ലേ​ക്ക് അ​രി​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന വെ​ണ്ട​ക്ക ഒ​ഴി​ച്ചു​ള്ള ബാ​ക്കി പ​ച്ച​ക​റി​ക​ളും ക​റി​വേ​പ്പി​ല​യും കൂ​ടി ചേ​ർ​ത്ത് (വെ​ണ്ട​ക്ക വേ​വ് കു​റ​വാ​യ​ത് കൊ​ണ്ട് കു​റ​ച്ചു ക​ഴി​ഞ്ഞ് ചേ​ർ​ത്താ​ൽ മ​തി​യാ​വും) ഉ​പ്പും കൂ​ടി നോ​ക്കി​യ​തി​നു ശേ​ഷം വീ​ണ്ടും ചെ​റി​യ തീ​യി​ൽ അ​ട​ച്ചു വെ​ച്ചു വേ​വി​ക്കാം. ചിക്കന്‍ മിക്സ് വെജിറ്റബിള്‍ റെഡി !

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഗുലാബ് ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • തട്ടുകട ചിക്കന്‍ റോസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    തട്ടുകട ചിക്കന്‍ റോസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    ഇന്ന് നമുക്ക് തട്ടുകട ചിക്കന്‍ റോസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം , ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ചിക്ക – അരക്കിലോ , സവാള – രണ്ടര എണ്ണം , തക്കാളി – രണ്ടര എണ്ണം , പച്ചമുളക് – നാലെണ്ണം , വേപ്പില ,വെളിച്ചെണ്ണ , ഉപ്പു , മഞ്ഞള്‍പൊടി , അര ടിസ്പൂണ്‍ , കാശ്മീരി മുളക് പൊടി – അര ടിസ്പൂണ്‍ , കുരുമുളക് പൊടി – കാല്‍ ടിസ്പൂണ്‍ ,ഗരം മസാല പൊടി – കാല്‍ ടിസ്പൂണ്‍ , വെള്ളം , ഇതുണ്ടാക്കേണ്ട വിധം വിശദമായി വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക, കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കാം ..പേരുപോലെ തന്നെ വെളുത്തുള്ളി കുറച്ചു കൂടുതല്‍ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്..ഒരു ചൈനീസ് രുചി കലര്‍ന്ന വിഭവം ആണിത്..ചിക്കന്‍ കൊണ്ട് ഒരുപാട് വെറൈറ്റി കറികള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് ചിക്കന്‍ കൊണ്ട് എന്തുണ്ടാക്കിയാലും സ്വാദില്‍ മിന്‍പില്‍ തന്നെയാകും എന്നാ കാര്യത്തില്‍ സംശയം ഇല്ല… ഇത്ന വളരെ എളുപ്പത്തില്‍ തയ്യാറാക്കാം ,,എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്നതും
    ആണ്..നമുക്ക് നോക്കാം ഇതെങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനുവേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    ചിക്കന്‍-അരക്കിലോ
    ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
    കുരുമുളകുപൊടി-2 ടീസ്പൂണ്‍
    ചില്ലി ഫ്‌ളേക്ക്‌സ്-1 ടീസ്പൂണ്‍
    ചില്ലിഗാര്‍ലിക് പേസ്റ്റ്-1 ടീസ്പൂണ്‍
    കോണ്‍ഫ്‌ളോര്‍-2 ടേബിള്‍ സ്പൂണ്‍
    മുട്ടവെള്ള-1
    വെളുത്തുള്ളി-3 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
    ഇഞ്ചി-1 ടീസ്പൂണ്‍
    സവാള-അരക്കപ്പ്
    സോയാസോസ്-2 ടേബിള്‍ സ്പൂണ്‍
    തക്കാളി സോസ്-കാല്‍ കപ്പ്
    പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിനു
    മല്ലിയില – ആവശ്യത്തിനു
    ഒായില്‍ – ആവശ്യത്തിനു

    ആദ്യം തന്നെ ചിക്കന്‍ നല്ലപോലെ കഴുകുക.
    ഇതില്‍ ചെറുനാരങ്ങാനീര്, കുരുമുളകുപൊടി, മുട്ട വെള്ള, ഒരു സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. നന്നായി ഇതൊക്കെ ചിക്കനില്‍ പിടിക്കണം എന്നാലെ ചിക്കന്‍ കഴിക്കാന്‍ നല്ല സ്വാദ് ഉണ്ടാകൂ..
    അതിനു ശേഷം ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചിക്കന്‍ വറുത്തെടുക്കുക.ഇത് കോരി മാറ്റിയ ശേഷം ഈ
    പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക.പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് സവാള ചേര്‍ത്ത് വഴറ്റണം. ഒരല്പം ഉപ്പു ചേര്‍ക്കുക സവാള പെട്ടന്ന് വഴന്നു കിട്ടും.ഇനി
    ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചില്ലി ഫ്‌ളേക്‌സ്, സോയാസോസ്, തക്കാളി സോസ്, പഞ്ചസാര, അല്‍പം വെള്ളം എന്നിവ ചേര്‍ത്തിളക്കുക.
    ഇത് നല്ലപോലെ തിളച്ച ശേഷം ഉപ്പും വറുത്തു വച്ച ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്തിളക്കണം. ബാക്കി കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ കലക്കി ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം വെന്തു കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില അല്ലെങ്കില്‍ സെലറി എന്നിവ അരിഞ്ഞു ചേര്‍ത്ത് ഉപയോഗിക്കാം .

    ഈ റെസിപ്പി എല്ലാവര്കും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഇന്ന് നമുക്ക് മസാല ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • നാടന്‍ രീതിയില്‍ പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    നാടന്‍ രീതിയില്‍ പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് നാടന്‍ രീതിയില്‍ പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനവശ്യമായിട്ടുള്ള സാധനങ്ങള്‍ ,ചിക്കന്‍ – ഒരു കിലോ , കുരുമുളക് – മൂന്നു ടേബിള്‍സ്പൂണ്‍, കറിവേപ്പില , രണ്ടു തണ്ട്,പച്ചമുളക് – നാലെണ്ണം ,മഞ്ഞപൊടി – കാല്‍ ടിസ്പൂണ്‍, ചിക്കന്‍ മസാല – ഒന്നര ടിസ്പൂണ്‍, തേങ്ങ കൊത്തു , വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – രണ്ടു ടേബിള്‍സ്പൂണ്‍, വെളിച്ചെണ്ണ – നാല് ടേബിള്‍സ്പൂണ്‍, സവാള – മൂന്നെണ്ണം,തക്കാളി – മൂന്നെണ്ണം ,തേങ്ങാപ്പാല്‍ ,.. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഇത് ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കേരള സ്റ്റൈല്‍ ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    കേരള സ്റ്റൈല്‍ ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    ഇന്ന് നമുക്ക് കേരള സ്റ്റൈല്‍ ചിക്കള്‍ കറി ഉണ്ടാക്കാം…ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍..ചിക്കന്‍, തക്കാളി, സവാള, ഇഞ്ചി ,വെളുത്തുള്ളി, ഉണക്കമുളക്, വേപ്പില, പെരുംജീരകം, ഏലയ്ക്ക, കറുവാപട്ട, കുരുമുളക് , മഞ്ഞപൊടി ,മുളക് പൊടി , മല്ലിപൊടി , വെളിച്ചെണ്ണ ,ആദ്യം തന്നെ വെളിച്ചെണ്ണ ഒഴിച്ച് മസാലകളും , ഇഞ്ചി വെളുത്തുള്ളി, സവാള എല്ലാം ഇട്ടു വഴറ്റി എടുക്കണം ഇത് നല്ലപോലെ അരച്ച് എടുക്കണം.ഇതില്‍ ചിക്കന്‍ ചേര്‍ത്ത് വേവിക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക.ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ജിമുക്കി ചിക്കന്‍ ഉണ്ടാക്കുന്നത്‌ എങ്ങിനെയാണെന്ന് നോക്കാം

    ജിമുക്കി ചിക്കന്‍ ഉണ്ടാക്കുന്നത്‌ എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ജിമുക്കി ചിക്കന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ , ചിക്കന്‍, സവാള, പച്ചമുളക്, തക്കാളി , അണ്ടിപ്പരിപ്പ് ,മുളക് പൊടി , മഞ്ഞപൊടി , കുരുമുളക് പൊടി , ബ്രാണ്ടി , ഇഞ്ചി , വെളുത്തുള്ളി , കസ്തൂരി മേത്തി, ജീരകം, മല്ലിയില….ആദ്യം തന്നെ സവാള , തക്കാളി,പച്ചമുളക് , നന്നായി മിക്സിയില്‍ അരച്ച് എടുക്കണം.ഇഞ്ചി വെളുത്തുള്ളി എണ്ണയില്‍ മൂപ്പിച്ചു അരയ്ക്കണം …ഇത് ഒരു ചട്ടിയില്‍ മൂപ്പിച്ചു ചിക്കന്‍ ചേര്‍ത്ത് വേവിക്കണം …ഇതുണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌..കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • തേങ്ങാപ്പാല്‍ ചേര്‍ത്ത ചിക്കന്‍ കറി

    തേങ്ങാപ്പാല്‍ ചേര്‍ത്ത ചിക്കന്‍ കറി

    തേങ്ങാപ്പാല്‍ ചേര്‍ത്ത ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ചിക്കന്‍- അരക്കിലോ , സവാള – ഒരെണ്ണം , ഇഞ്ചി – വലിയ കഷണം, വെളുത്തുള്ളി – എട്ടല്ലി, തക്കാളി – ഒരെണ്ണം , തേങ്ങാപ്പാല്‍ , മുളക് പൊടി – ആവശ്യത്തിനു , മല്ലിപൊടി – ഒരു ടിസ്പൂണ്‍ , മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍ , താക്കോല – മൂന്നെണ്ണം , കരയാംബൂ -എട്ടെണ്ണം ,കറുവാപട്ട – വലിയ കഷണം , ഏലക്കായ- പതിനാലെണ്ണം , കുരുമുളക് – ഒരു ടിസ്പൂണ്‍ ,..ഈ ചിക്കന്‍ കറി ഉണ്ടാക്കുന്നവിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.