Blog

  • പനീർ ബട്ടർ മസാല പുറത്തു നിന്നും വാങ്ങിക്കന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ

    പനീർ ബട്ടർ മസാല പുറത്തു നിന്നും വാങ്ങിക്കന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ

    പനീർ ബട്ടർ മസാല പുറത്തു നിന്നും വാങ്ങിക്കന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ ഇനി ഈസി ആയി വീട്ടിൽ ഉണ്ടാക്കാം.. വിശദമായ റെസിപ്പിക്കായി വിഡിയോ കാണൂ.
    500 ഗ്രാം frozen പനീർ ക്യൂബ്സ് പനീർ ഒരു ബൗളിലേക്ക് മാറ്റി അതിലെക്ക് ഇളം ചൂട് വെള്ളം പനീർ മുങ്ങി കിടക്കാൻ പാകത്തിന് ഒഴിച്ച് അര മണിക്കൂർ വെള്ളത്തിൽ ഇട്ട് വെക്കാം..
    ഒരു പാൻ ചൂടാക്കി ബട്ടർ ചേർത്ത് അര ടേബിൾ സ്പൂൺ നല്ല ജീരകം ചേർത്ത് കൊടുക്കാം..
    ജീരകം നന്നായി മൂത്തു വന്നാൽ ചെറിയ കഷ്ണം ഇഞ്ചിയും 10 വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് കൊടുക്കാം..

    വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും പച്ചമണം മാറിയാൽ മൂന്നു മീഡിയം സൈസ് ലുള്ള സബോള ചോപ് ചെയ്തത് ചേർത്ത് കൊടുക്കാം..
    സബോള ചെറുതായി ഒന്ന് വഴന്ന് വന്നാൽ എരിവിന് അനുസരിച്ചു പച്ചമുളകും, ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും അര ടേബിൾ സ്പൂൺ ഗരം മസാല പൊടിയും ചേർത്ത് കൊടുക്കാം..
    പൊടികൾ എല്ലാം മൂത്തു വന്നാൽ രണ്ടു തക്കാളി അരിഞ്ഞത് ചേർക്കാം.. ഒപ്പം തന്നെ കറിയിലേക്ക് ആവിശ്യം ആയിട്ടുള്ള ഉപ്പും ചേർത്ത് കൊടുക്കാം.. ഇനി തക്കാളി നല്ല പോലെ വെന്ത് ഉടയുന്നത് വരെ നന്നായി ഒന്ന് വഴറ്റാം..

    തക്കാളി നന്നായി ഉടഞ്ഞു വന്നാൽ flame ഓഫാക്കി ഇത്‌ നന്നായി ചൂട് മാറാൻ വേണ്ടി മാറ്റി വെക്കാം.. അതിന് ശേഷം മിക്സിയിൽ ഒന്ന് അരച്ചെടുക്കാം.. ഒരു കൈ പിടി നിറച്ചു അണ്ടിപരിപ്പ് കൂടെ ഇതിന്റെ കൂടെ ചേർത്ത് അരയ്ക്കാം..
    ഈ അരച്ചത് അതെ പാനിലേക്ക് തന്നെ ചേർത്ത് flame ഓൺ ആക്കാം . ഒരു കപ്പ് വെള്ളം മിക്സ്‌ യിൽ ഒഴിച്ച് ഒന്ന് കുലുക്കിയതിന്നു ശേഷം ചേർത്ത് കൊടുക്കാം.. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തിക്ക് ക്രീമും ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് കൊടുക്കാം..
    നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം.

    അടുത്തത് ആയി കസൂരി മേത്തി രണ്ടര ടേബിൾ സ്പൂൺ ചേർക്കാം.. ഇതും നല്ലോണം ഒന്ന് മിക്സ്‌ ആക്കിയതിനു ശേഷം വെള്ളം വാർത്തു വെച്ച പനീർ ചേർക്കാം..
    കറി നന്നായി ഒന്ന് തിളച്ചു വരുമ്പോൾ ടേസ്റ്റ് എല്ലാം ബാലൻസ് ആവാൻ വേണ്ടി അര ടേബിൾ സ്പൂൺ പഞ്ചസാരയും, കുറച്ചു മല്ലി ഇല അരിഞ്ഞതും ചേർത്ത് കൊടുക്കാം.. ഇത്‌ ഇനി രണ്ടു മിനിറ്റ് കൂടെ ഒന്ന് തിളപ്പിച് കഴിഞ്ഞാൽ flame ഓഫാക്കാം .. ഇതിലേക്ക് ചെറിയ കഷ്ണം കൂടെ ബട്ടർ ഇട്ട് കൊടുത് ഇളകാതെ വെച് 5 മിനിറ്റ് കഴിഞ്ഞ് ബട്ടർ നന്നായി ഒന്ന് അലിഞ്ഞു വന്നാൽ നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന്നു ശേഷം വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഹോട്ടൽ സ്റ്റൈൽ നല്ല മൊരിഞ്ഞ ക്രിസ്പി ദോശ വീട്ടിൽ തന്നെ ഉണ്ടാക്കാം

    ഹോട്ടൽ സ്റ്റൈൽ നല്ല മൊരിഞ്ഞ ക്രിസ്പി ദോശ വീട്ടിൽ തന്നെ ഉണ്ടാക്കാം

    ഇതുപോലെ മാവ് ഉണ്ടാക്കി നോക്കൂ ഹോട്ടൽ സ്റ്റൈൽ നല്ല മൊരിഞ്ഞ ക്രിസ്പി ദോശ വീട്ടിൽ തന്നെ ഉണ്ടാക്കാം

    പച്ചരി – 1.5 cup

    അവൻ – 1/4 cup

    ഉഴുന്ന് – 1/2 cup

    കടലപ്പരിപ്പ് – 1 tbsp

    ഉലുവ – 1/2 tsp

    വെള്ളം

    ഉപ്പ

    ആദ്യം തന്നെ പച്ചരിയും അവലും ഒരു പാത്രത്തിലാക്കി നല്ലോണം വെള്ളം ഒഴിച്ച് കഴുകി വയ്ക്കുക. അതിലേക്ക് അത്യാവശ്യം വെള്ളമൊഴിച്ച് അഞ്ച് മണിക്കൂർ കുതിർത്തുവയ്ക്കുക. വേറൊരു പാത്രത്തിൽ ഉഴുന്നും കടലപ്പരിപ്പും ഉലുവയും ചേർത്ത് വെള്ളം ഒഴിച്ച് കഴുകി അതിലേക്ക് നല്ലോണം വെള്ളം ഒഴിച്ച് ഫ്രിഡ്ജിൽ വെക്കുക.

    അഞ്ച് മണിക്കൂറിന് ശേഷം ആദ്യം നനച്ചു വെച്ച് ഉഴുന്നും കടലപ്പരിപ്പും ഉലുവയും കൂടി അരച്ച്, ഒരു പാത്രത്തിൽ ഇട്ടുവയ്ക്കുക. അതിലേക്ക് നനച്ചു വെച്ച് അരിയും അവലും അരച്ച് ചേർക്കുക. നല്ലോണം മിക്സ് ചെയ്ത് എട്ടു മണിക്കൂർ പൊങ്ങൽ മാറ്റിവെക്കുക. എട്ടു മണിക്കൂറിനു ശേഷം ആവശ്യത്തിനുള്ള ഉപ്പു ചേർത്ത് ഇളക്കി ദോശ ചുട്ടാൽ നല്ല ക്രിസ്പി ദോശ കിട്ടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മൊരിഞ്ഞ ക്രിസ്പി ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Craving Spices ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉപ്പ് അട കഴിച്ചിട്ടുണ്ടോ?  4 മണി ചായയുടെ കൂടെയോ ബ്രേക്ഫാസ്റ് ആയിട്ടോ കഴിക്കാവുന്ന ഹെൽത്തി വിഭവം.

    ഉപ്പ് അട കഴിച്ചിട്ടുണ്ടോ? 4 മണി ചായയുടെ കൂടെയോ ബ്രേക്ഫാസ്റ് ആയിട്ടോ കഴിക്കാവുന്ന ഹെൽത്തി വിഭവം.

    ഉപ്പ് അട കഴിച്ചിട്ടുണ്ടോ? 4 മണി ചായയുടെ കൂടെയോ ബ്രേക്ഫാസ്റ് ആയിട്ടോ കഴിക്കാവുന്ന ഹെൽത്തി വിഭവം.
    1 കപ്പ് അരിപൊടി (250 ml കൊള്ളുന്ന കപ്പ് ) ഒരു ലൈറ്റ് ബ്രൗൺ കളർ ആകുന്ന വരെ താഴ്ന്ന തീയിൽ വറത്തു എടുക്കണം. ഒരു പാത്രത്തിൽ 1.5 ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കി 1/2 ടീസ്പൂൺ കടുക്, 1 ടേബിൾ സ്പൂൺ ഉഴുന്ന്, 2 പച്ചമുളക് അരിഞ്ഞത് , കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു 1/4 ടേബിൾ സ്പൂൺ കായം പൊടി ഇട്ട് ഇളക്കുക. അതിലേക്കു 2 കപ്പ് വെള്ളം ഒഴിക്കുക. അതിനുശേഷം വേവിച്ച വൻപയർ ഒരു ചെറിയ കപ്പ് , നാളികേരം ഒരു ചെറിയ കപ്പ് , ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി തിളപ്പിക്കുക. അതിലേക്കു അരിപൊടി ഇട്ട് ഇളക്കി നന്നായി കുറുക്കി എടുക്കുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കി ഒന്ന് ചെറുതായ് പരത്തി നടുക്ക് ഒരു ചെറിയ ഓട്ട ഇടുക. ഇഡ്ലി പാത്രത്തിൽ ഒരു 15 മിനിറ്റ് ആവി കയറ്റി വേവിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉപ്പ് അട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇത്രയും അപാരരുചിയിൽ പുഡ്ഡിംഗ് കഴിച്ചിട്ടുണ്ടോ

    ഇത്രയും അപാരരുചിയിൽ പുഡ്ഡിംഗ് കഴിച്ചിട്ടുണ്ടോ

    പാനിൽ 2കപ്പ് പാൽ ഒഴിച്ച് തിളക്കാൻ വെക്കുക . അതിലേക്ക് 2 tbsp condensed milk, 3 tbsp sugar, 3 tbsp കോൺഫ്ലോർ കുറച്ച് മിൽക്കിൽ mix ചെയ്തത് എല്ലാം mix ചെയ്ത ശേഷം ഇളക്കി കൊണ്ടിരിക്കുക . ചെറിയ ഫ്ളയിം ആയിരിക്കണം . Thick ആയാൽ cream cheese / triangle cheese 3അല്ലെങ്കിൽ 4 portion ചേർക്കുക . നന്നായി mix ചെയ്ത ശേഷം pudding ട്രേ യിൽ ഒഴിക്കാം . 6 hrs ഫ്രിഡ്‌ജിൽ വെച്ച ശേഷം ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി AMANAS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ ചേരുവ കൂടി ചേർത്ത് അതിരുചികരമായി പായസം തയ്യാറാക്കി നോക്കാം

    ഈ ചേരുവ കൂടി ചേർത്ത് അതിരുചികരമായി പായസം തയ്യാറാക്കി നോക്കാം

    സേമിയ പായസം തയ്യാറാക്കാൻ അറിയാത്തവരും രുചിക്കാത്തവരും ആരും തന്നെ ഉണ്ടാവില്ല എങ്കിൽ ഈ ഒരു സേമിയ പായസം നിങ്ങൾ തയ്യാറാക്കില്ലെങ്കിൽ ഒരിക്കലെങ്കിലും ഒന്ന് തയ്യാറാക്കി നോക്കൂ ഇതിൽ ഒരു സർപ്രൈസ് ഉണ്ട് ആ സർപ്രൈസ് സേമിയ പായസത്തിൽ രുചി തന്നെ മാറ്റിമറിക്കും ഇനി നിങ്ങൾ സേമിയപായസം ഇങ്ങനെ മാത്രമേ ഉണ്ടാകൂ എത്ര കഴിച്ചാലും പൂതി മാറാത്ത കിടിലൻ സേമിയ പായസം.

    ആവശ്യമുള്ള സാധനങ്ങങ്ങൾ

    സേമിയ=1കപ്പ്

    പശുവിൻ നെയ്യ്=6tbsp

    മിൽക്ക് മെയ്ഡ് -1tin

    ക്യാരറ്റ്-1ചെറുത്

    അണ്ടിപ്പരിപ്പ് -10ennam

    കിസ്മിസ് -ആവശ്യത്തിന്

    പാല്-3കപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ ഒരു പാനിലേക്ക് 4 ടേബിൾ സ്പൂൺ പശുവിന് നെയ്യ് ഇട്ടതിനുശേഷം അതിലേക്ക് ഒരു കപ്പ് സേമിയ ഇട്ട് വറുത്തെടുക്കാം നന്നായി വറുത്തെടുത്ത്തിനുശേഷം ആവശ്യത്തിനുള്ള മധുരം ഇട്ടുകൊടുക്കാം മിൽക്ക് മെയ്ഡ് ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത് ഒരു ടിൻ മിൽക്ക് മെയ്ഡ് ഒഴിച്ചുകൊടുക്കുക ഇല്ല എങ്കിൽ മധുരത്തിന് അനുസരിച്ചുള്ള പഞ്ചസാര ഇട്ടു കൊടുക്കാം ശേഷം നന്നായി ഇളക്കി എടുക്കുക ഇതൊന്ന് നല്ലവണ്ണം തിളച്ചു വരുന്ന സമയത്ത് ഒരു ചെറിയ ക്യാരറ്റ് പുഴുങ്ങിയതും 10 അണ്ടിപ്പരിപ്പും കൂടി ഒരു മിക്സിയുടെ ജാറിലിട്ടു പേസ്റ്റ് പോലെ അടിച്ചെടുക്കുക ഈ മിക്സ് നമ്മുടെ പായസത്തിലേക്ക് മിക്സ് ചെയ്തു കൊടുക്കാം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം നമ്മൾ ഒഴിച്ചുകൊടുത്ത മൂന്ന് കപ്പ് പാല് രണ്ടര കപ്പ് ആകുന്നതുവരെ തിളപ്പിച്ചെടുക്കുക ശേഷം തീ ഓഫ് ചെയ്യാം അസാധ്യ രുചിയിൽ പായസം തയ്യാർ.

    ഇനി മറ്റൊരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ പശുവിൻ നെയ്യ് ഒഴിച്ച് കുറച്ച് അണ്ടിപ്പരിപ്പും കിസ്മിസും ഇട്ട് വറുത്ത് പായസത്തിൽ ഇട്ട് യോജിപ്പിക്കാം ഒന്നു തണുത്തതിനു ശേഷം നമുക്ക് ഒരു ഗ്ലാസ്സിലേക്ക് സർവ് ചെയ്യാം
    രുചിയിൽ അതികേമൻ ഈ സേമിയ പായസം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുക്കറിൽ സോഫ്റ്റ് മാർബിൾ കേക്ക് ഉണ്ടാക്കിയാലോ

    കുക്കറിൽ സോഫ്റ്റ് മാർബിൾ കേക്ക് ഉണ്ടാക്കിയാലോ

    ഓവന് വേണ്ട, എഗ്ഗ് വേണ്ട, ബീറ്റർ വേണ്ട. തൈരും വേണ്ട, കുക്കറിൽ നേരിട്ട് ബാറ്റർ ഒഴിച്ചിട് ആണ് ഈ കേക്ക് ഉണ്ടാക്കിയത്.മാർബിൾ കേക്ക് എല്ലാർക്കും ഇഷ്ടപ്പെടുന്ന ഒരു cake ആണ്. ചോക്കലേറ്റ് , വനില കേക്ക് ഒരുമിച്ച് ചേരുമ്പോൾ കഴിക്കുമ്പോൾ ഉള്ള രുചി ഒന്നു പറഞ്ഞറിയിക്കാൻ വയ്യ. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം .തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയിൽ കാണിച്ചിട്ടുണ്ട്.വളരെ കുറച്ച് ചേരുവകൾ മതി കേക്ക് ഉണ്ടാക്കാൻ വേണ്ടി.

    1 ബൗളിൽ 1/ 4 cup ഓയിൽ add ചെയ്യുക അതിലേക്ക് 1/2 cup പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.അതിലേക്ക് 1 cup മൈദ,ബേക്കിംഗ് സോഡ,ബ്ബേക്കിങ് പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക,അതിലേക്ക് 1/2 cup പാൽ ഒഴിച്ച് മിക്സ് ചെയ്യുക.ഇതിൽനും കുറച്ച് എടുത്ത് 2 tbs കോകോ പൗഡർ കൂടി ചേർത്ത് കുക്കേരിലേക് 2 ബേറ്റർ കൂടി ഒഴിച്ച് 35 മിൻ സ്റ്റോവിൽ വെച്ച് bake ചെയ്തു എടുക്കാം. വളരെ സോഫ്റ്റ് aaya കേക്ക് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൃത്യമായ അളവിൽ എല്ലാ ചേരുവകളും എടുത്താൽ മാത്രം മതി സോഫ്റ്റ് കേക്ക് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചപ്പാത്തി ബാക്കി വന്നാൽ അടിപൊളി സ്നാക്ക് ഉണ്ടാക്കാം.

    ചപ്പാത്തി ബാക്കി വന്നാൽ അടിപൊളി സ്നാക്ക് ഉണ്ടാക്കാം.

    പണ്ടൊക്കെ ഭക്ഷണം മിച്ചം വന്നാൽ വീട്ടമ്മമാർ അതങ്ങു കഴിച്ചു തീർക്കും. എന്നാലിപ്പോൾ മിക്കവരും ഡയറ്റ് കോൺഷ്യസ് ആയി. ബാക്കിയായ ഭക്ഷണം അൽപം പരീക്ഷണങ്ങൾ നടത്തി പുത്തൻ സ്വാദിൽ വിളമ്പിയാലോ
    ചപ്പാത്തി മിച്ചം വന്നാൽ സമോസ ലീഫ് ആക്കി മാറ്റാം. ചപ്പാത്തി ആവിയിൽ വച്ചെടുത്ത് നീളത്തിൽ മുറിക്കണം. ഇതിൽ ഫില്ലിങ് വച്ചു സമോസ മടക്കുന്നതു പോലെ മടക്കി വശങ്ങള്‍ മൈദ പേസ്റ്റ് കൊണ്ടൊട്ടിച്ച് എണ്ണയിൽ വറുത്തെടുക്കാം.

    പ്രാതൽ വിഭവങ്ങളെ ലഞ്ച് ബോക്സ് വിഭവമാക്കി മാറ്റാൻ ഈ ഒറ്റ മസാല റെസിപ്പി ഓർത്താൽ മതി. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, ഉപ്പ് എന്നിവ ചേർത്തു വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ പാകത്തിനു ചേർക്കുക. തക്കാളി പൊടിയായി അരിഞ്ഞതും കറിവേപ്പിലയും മല്ലിയിലയും ചേർത്തു വെള്ളമയമില്ലാതെ വാങ്ങുക. ഈ മസാലയിൽ ഇഷ്ടമുള്ള പച്ചക്കറികളോ മുട്ട ചിക്കിപ്പൊരിച്ചതോ പാകം ചെയ്ത ഇറച്ചിക്കഷണങ്ങളോ ചെമ്മീനോ ചേർത്തിളക്കുക. ഇതിലേക്ക് പുട്ടോ, ഇടിയപ്പമോ, ഇഡ്ഡലിയോ പൊടിച്ചു ചേർക്കാം. ചപ്പാത്തി, അപ്പം, ദോശ ഇവയാണു ചേർക്കുന്നതെങ്കിൽ പൊടിയായി അരിഞ്ഞു ചേർക്കണം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.