പനീർ ബട്ടർ മസാല പുറത്തു നിന്നും വാങ്ങിക്കന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ

പനീർ ബട്ടർ മസാല പുറത്തു നിന്നും വാങ്ങിക്കന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ ഇനി ഈസി ആയി വീട്ടിൽ ഉണ്ടാക്കാം.. വിശദമായ റെസിപ്പിക്കായി വിഡിയോ കാണൂ.
500 ഗ്രാം frozen പനീർ ക്യൂബ്സ് പനീർ ഒരു ബൗളിലേക്ക് മാറ്റി അതിലെക്ക് ഇളം ചൂട് വെള്ളം പനീർ മുങ്ങി കിടക്കാൻ പാകത്തിന് ഒഴിച്ച് അര മണിക്കൂർ വെള്ളത്തിൽ ഇട്ട് വെക്കാം..
ഒരു പാൻ ചൂടാക്കി ബട്ടർ ചേർത്ത് അര ടേബിൾ സ്പൂൺ നല്ല ജീരകം ചേർത്ത് കൊടുക്കാം..
ജീരകം നന്നായി മൂത്തു വന്നാൽ ചെറിയ കഷ്ണം ഇഞ്ചിയും 10 വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് കൊടുക്കാം..

വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും പച്ചമണം മാറിയാൽ മൂന്നു മീഡിയം സൈസ് ലുള്ള സബോള ചോപ് ചെയ്തത് ചേർത്ത് കൊടുക്കാം..
സബോള ചെറുതായി ഒന്ന് വഴന്ന് വന്നാൽ എരിവിന് അനുസരിച്ചു പച്ചമുളകും, ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും അര ടേബിൾ സ്പൂൺ ഗരം മസാല പൊടിയും ചേർത്ത് കൊടുക്കാം..
പൊടികൾ എല്ലാം മൂത്തു വന്നാൽ രണ്ടു തക്കാളി അരിഞ്ഞത് ചേർക്കാം.. ഒപ്പം തന്നെ കറിയിലേക്ക് ആവിശ്യം ആയിട്ടുള്ള ഉപ്പും ചേർത്ത് കൊടുക്കാം.. ഇനി തക്കാളി നല്ല പോലെ വെന്ത് ഉടയുന്നത് വരെ നന്നായി ഒന്ന് വഴറ്റാം..

തക്കാളി നന്നായി ഉടഞ്ഞു വന്നാൽ flame ഓഫാക്കി ഇത്‌ നന്നായി ചൂട് മാറാൻ വേണ്ടി മാറ്റി വെക്കാം.. അതിന് ശേഷം മിക്സിയിൽ ഒന്ന് അരച്ചെടുക്കാം.. ഒരു കൈ പിടി നിറച്ചു അണ്ടിപരിപ്പ് കൂടെ ഇതിന്റെ കൂടെ ചേർത്ത് അരയ്ക്കാം..
ഈ അരച്ചത് അതെ പാനിലേക്ക് തന്നെ ചേർത്ത് flame ഓൺ ആക്കാം . ഒരു കപ്പ് വെള്ളം മിക്സ്‌ യിൽ ഒഴിച്ച് ഒന്ന് കുലുക്കിയതിന്നു ശേഷം ചേർത്ത് കൊടുക്കാം.. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തിക്ക് ക്രീമും ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് കൊടുക്കാം..
നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം.

അടുത്തത് ആയി കസൂരി മേത്തി രണ്ടര ടേബിൾ സ്പൂൺ ചേർക്കാം.. ഇതും നല്ലോണം ഒന്ന് മിക്സ്‌ ആക്കിയതിനു ശേഷം വെള്ളം വാർത്തു വെച്ച പനീർ ചേർക്കാം..
കറി നന്നായി ഒന്ന് തിളച്ചു വരുമ്പോൾ ടേസ്റ്റ് എല്ലാം ബാലൻസ് ആവാൻ വേണ്ടി അര ടേബിൾ സ്പൂൺ പഞ്ചസാരയും, കുറച്ചു മല്ലി ഇല അരിഞ്ഞതും ചേർത്ത് കൊടുക്കാം.. ഇത്‌ ഇനി രണ്ടു മിനിറ്റ് കൂടെ ഒന്ന് തിളപ്പിച് കഴിഞ്ഞാൽ flame ഓഫാക്കാം .. ഇതിലേക്ക് ചെറിയ കഷ്ണം കൂടെ ബട്ടർ ഇട്ട് കൊടുത് ഇളകാതെ വെച് 5 മിനിറ്റ് കഴിഞ്ഞ് ബട്ടർ നന്നായി ഒന്ന് അലിഞ്ഞു വന്നാൽ നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന്നു ശേഷം വിളമ്പാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.