ഹോട്ടൽ സ്റ്റൈൽ നല്ല മൊരിഞ്ഞ ക്രിസ്പി ദോശ വീട്ടിൽ തന്നെ ഉണ്ടാക്കാം

ഇതുപോലെ മാവ് ഉണ്ടാക്കി നോക്കൂ ഹോട്ടൽ സ്റ്റൈൽ നല്ല മൊരിഞ്ഞ ക്രിസ്പി ദോശ വീട്ടിൽ തന്നെ ഉണ്ടാക്കാം

പച്ചരി – 1.5 cup

അവൻ – 1/4 cup

ഉഴുന്ന് – 1/2 cup

കടലപ്പരിപ്പ് – 1 tbsp

ഉലുവ – 1/2 tsp

വെള്ളം

ഉപ്പ

ആദ്യം തന്നെ പച്ചരിയും അവലും ഒരു പാത്രത്തിലാക്കി നല്ലോണം വെള്ളം ഒഴിച്ച് കഴുകി വയ്ക്കുക. അതിലേക്ക് അത്യാവശ്യം വെള്ളമൊഴിച്ച് അഞ്ച് മണിക്കൂർ കുതിർത്തുവയ്ക്കുക. വേറൊരു പാത്രത്തിൽ ഉഴുന്നും കടലപ്പരിപ്പും ഉലുവയും ചേർത്ത് വെള്ളം ഒഴിച്ച് കഴുകി അതിലേക്ക് നല്ലോണം വെള്ളം ഒഴിച്ച് ഫ്രിഡ്ജിൽ വെക്കുക.

അഞ്ച് മണിക്കൂറിന് ശേഷം ആദ്യം നനച്ചു വെച്ച് ഉഴുന്നും കടലപ്പരിപ്പും ഉലുവയും കൂടി അരച്ച്, ഒരു പാത്രത്തിൽ ഇട്ടുവയ്ക്കുക. അതിലേക്ക് നനച്ചു വെച്ച് അരിയും അവലും അരച്ച് ചേർക്കുക. നല്ലോണം മിക്സ് ചെയ്ത് എട്ടു മണിക്കൂർ പൊങ്ങൽ മാറ്റിവെക്കുക. എട്ടു മണിക്കൂറിനു ശേഷം ആവശ്യത്തിനുള്ള ഉപ്പു ചേർത്ത് ഇളക്കി ദോശ ചുട്ടാൽ നല്ല ക്രിസ്പി ദോശ കിട്ടും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും മൊരിഞ്ഞ ക്രിസ്പി ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Craving Spices ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.