ഉപ്പ് അട കഴിച്ചിട്ടുണ്ടോ? 4 മണി ചായയുടെ കൂടെയോ ബ്രേക്ഫാസ്റ് ആയിട്ടോ കഴിക്കാവുന്ന ഹെൽത്തി വിഭവം.
1 കപ്പ് അരിപൊടി (250 ml കൊള്ളുന്ന കപ്പ് ) ഒരു ലൈറ്റ് ബ്രൗൺ കളർ ആകുന്ന വരെ താഴ്ന്ന തീയിൽ വറത്തു എടുക്കണം. ഒരു പാത്രത്തിൽ 1.5 ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കി 1/2 ടീസ്പൂൺ കടുക്, 1 ടേബിൾ സ്പൂൺ ഉഴുന്ന്, 2 പച്ചമുളക് അരിഞ്ഞത് , കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു 1/4 ടേബിൾ സ്പൂൺ കായം പൊടി ഇട്ട് ഇളക്കുക. അതിലേക്കു 2 കപ്പ് വെള്ളം ഒഴിക്കുക. അതിനുശേഷം വേവിച്ച വൻപയർ ഒരു ചെറിയ കപ്പ് , നാളികേരം ഒരു ചെറിയ കപ്പ് , ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി തിളപ്പിക്കുക. അതിലേക്കു അരിപൊടി ഇട്ട് ഇളക്കി നന്നായി കുറുക്കി എടുക്കുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കി ഒന്ന് ചെറുതായ് പരത്തി നടുക്ക് ഒരു ചെറിയ ഓട്ട ഇടുക. ഇഡ്ലി പാത്രത്തിൽ ഒരു 15 മിനിറ്റ് ആവി കയറ്റി വേവിക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉപ്പ് അട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.