ഈ ചേരുവ കൂടി ചേർത്ത് അതിരുചികരമായി പായസം തയ്യാറാക്കി നോക്കാം

സേമിയ പായസം തയ്യാറാക്കാൻ അറിയാത്തവരും രുചിക്കാത്തവരും ആരും തന്നെ ഉണ്ടാവില്ല എങ്കിൽ ഈ ഒരു സേമിയ പായസം നിങ്ങൾ തയ്യാറാക്കില്ലെങ്കിൽ ഒരിക്കലെങ്കിലും ഒന്ന് തയ്യാറാക്കി നോക്കൂ ഇതിൽ ഒരു സർപ്രൈസ് ഉണ്ട് ആ സർപ്രൈസ് സേമിയ പായസത്തിൽ രുചി തന്നെ മാറ്റിമറിക്കും ഇനി നിങ്ങൾ സേമിയപായസം ഇങ്ങനെ മാത്രമേ ഉണ്ടാകൂ എത്ര കഴിച്ചാലും പൂതി മാറാത്ത കിടിലൻ സേമിയ പായസം.

ആവശ്യമുള്ള സാധനങ്ങങ്ങൾ

സേമിയ=1കപ്പ്

പശുവിൻ നെയ്യ്=6tbsp

മിൽക്ക് മെയ്ഡ് -1tin

ക്യാരറ്റ്-1ചെറുത്

അണ്ടിപ്പരിപ്പ് -10ennam

കിസ്മിസ് -ആവശ്യത്തിന്

പാല്-3കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു പാനിലേക്ക് 4 ടേബിൾ സ്പൂൺ പശുവിന് നെയ്യ് ഇട്ടതിനുശേഷം അതിലേക്ക് ഒരു കപ്പ് സേമിയ ഇട്ട് വറുത്തെടുക്കാം നന്നായി വറുത്തെടുത്ത്തിനുശേഷം ആവശ്യത്തിനുള്ള മധുരം ഇട്ടുകൊടുക്കാം മിൽക്ക് മെയ്ഡ് ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത് ഒരു ടിൻ മിൽക്ക് മെയ്ഡ് ഒഴിച്ചുകൊടുക്കുക ഇല്ല എങ്കിൽ മധുരത്തിന് അനുസരിച്ചുള്ള പഞ്ചസാര ഇട്ടു കൊടുക്കാം ശേഷം നന്നായി ഇളക്കി എടുക്കുക ഇതൊന്ന് നല്ലവണ്ണം തിളച്ചു വരുന്ന സമയത്ത് ഒരു ചെറിയ ക്യാരറ്റ് പുഴുങ്ങിയതും 10 അണ്ടിപ്പരിപ്പും കൂടി ഒരു മിക്സിയുടെ ജാറിലിട്ടു പേസ്റ്റ് പോലെ അടിച്ചെടുക്കുക ഈ മിക്സ് നമ്മുടെ പായസത്തിലേക്ക് മിക്സ് ചെയ്തു കൊടുക്കാം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം നമ്മൾ ഒഴിച്ചുകൊടുത്ത മൂന്ന് കപ്പ് പാല് രണ്ടര കപ്പ് ആകുന്നതുവരെ തിളപ്പിച്ചെടുക്കുക ശേഷം തീ ഓഫ് ചെയ്യാം അസാധ്യ രുചിയിൽ പായസം തയ്യാർ.

ഇനി മറ്റൊരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ പശുവിൻ നെയ്യ് ഒഴിച്ച് കുറച്ച് അണ്ടിപ്പരിപ്പും കിസ്മിസും ഇട്ട് വറുത്ത് പായസത്തിൽ ഇട്ട് യോജിപ്പിക്കാം ഒന്നു തണുത്തതിനു ശേഷം നമുക്ക് ഒരു ഗ്ലാസ്സിലേക്ക് സർവ് ചെയ്യാം
രുചിയിൽ അതികേമൻ ഈ സേമിയ പായസം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.