Blog

  • മുളപ്പിച്ച ചെറുപയർ മെഴുക്കുപുരട്ടി തയ്യാറാക്കാം

    മുളപ്പിച്ച ചെറുപയർ മെഴുക്കുപുരട്ടി തയ്യാറാക്കാം

    മുളപ്പിച്ച ചെറുപയർ മെഴുക്കുപുരട്ടി തയ്യാറാക്കാം

    ഉപ്പും വെള്ളവും ചേർത്ത് മുളപ്പിച്ച ചെറുപയർ വേവിച്ചു മാറ്റിവയ്ക്കുക
    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ കടുക് ചേർത്ത് പൊട്ടിച്ചെടുക്കാം അതിലേക്കു 6 അല്ലിച്ചെറിയഉള്ളിയും 6 അല്ലി വെളുത്തുള്ളിയും 4 ഉണക്കമുളകും കൂടി ക്രഷ് ചെയ്ത് ചേർക്കാം നന്നായി മൊരിഞ്ഞു വരുമ്പോൾ 1/4 tsp മഞ്ഞൾപൊടിയും 1/2 tsp കുരുമുളകുപൊടിയും ചേർത്തിലേക്കുക അതിലേക്കു വേവിച്ച ചെറുപയർ ചേർത്തിലാക്കി ചെറുതീയിൽ രണ്ടുമിനിറ്റു മൂടിവച്ചാൽ നല്ല ടേസ്റ്റിയും ഹെൽത്തിയും ആയ ചെറുപയർ മെഴുക്കുപുരട്ടി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപയർ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീണ്ടും വീണ്ടും കഴിക്കും ഈ കേക്ക് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    വീണ്ടും വീണ്ടും കഴിക്കും ഈ കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

    വീണ്ടും വീണ്ടും കഴിക്കും ഈ കേക്ക് Pineapple upside down cake

    ആവശ്യമുള്ള സാധനങ്ങൾ

    ബ്രൗൺ ഷുഗർ =1/2 cup

    ബട്ടർ =1/4 കപ്പ്‌

    മുട്ട =3

    ബട്ടർ =1/2 cup

    പൊടിച്ച പഞ്ചസാര =3/4 cup

    വാനില എസൻസ് =1tsp

    മൈദ =1&3/4 cup

    ബേക്കിങ്‌ പൗഡർ =3/4 tsp

    പൈനാപ്പിൾ ജ്യൂസ് =1/4 cup

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് ബ്രൗൺ ഷുഗറും കാൽ കപ്പ്‌ ബട്ടറും ഇട്ട് മിക്സ് ആക്കുക. ചൂടായി മെൽറ്റായ ശേഷം ഇത് ബേക്കിങ് ട്രേയിലേക്ക് ഒഴിച്ചു കൊടുത്തു നന്നാക്കി എല്ലാ വശത്തും പരത്തിയെടുക്കുക. ശേഷം പൈനാപ്പിൾ സ്ലൈസസ് അതിലേക്ക് പരത്തി വെച്ച് നടു ഭാഗത്തായി ചെറി കൂടി വെച്ച് നമുക്ക് മാറ്റി വെക്കാം.

    ഈ സമയം മറ്റൊരു പാത്രത്തിലേക്ക് മെൽറ്റ് ആയ അരക്കപ്പ് ബട്ടർ ചേർത്ത് അതിലേക്ക് 3/4 കപ്പ്‌ പൊടിച്ച പഞ്ചസാര കുറച്ച് കുറച്ച് ചേർത്ത് നന്നാക്കി മിക്സ് ആക്കി എടുക്കുക. ഇത് മിക്സ് ആയ ശേഷം ഓരോ മുട്ട വീതം ചേർത്ത് യോജിപ്പിക്കുക ഓരോന്നോരോന്നായി ചേർക്കണം. ശേഷം വാനില എസ്സൻസ് കൂടി ചേർത്ത് മിക്സ് ആക്കി വെക്കുക. മൈദയും ബേക്കിംഗ് പൗഡറും കൂടി മിക്സ് ആക്കിയത് നമ്മളുടെ ബട്ടർ മിക്സി ലേക്ക് കുറച്ച് കുറച്ച് ചേർത്ത് കട്ട് & ഫോൾഡ് മെത്തേഡ് ലൂടെ മിക്സ് ആക്കി എടുക്കുക.നല്ല തിക്ക് ബാറ്റർ ആയിരിക്കും നമുക്ക് കിട്ടുന്നത്. ഇതിലേക്ക് കാൽകപ്പ് പൈനാപ്പിൾ ജ്യൂസ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം നമ്മൾ നേരത്തെ പൈനാപ്പിൾ നിരത്തിവെച്ച ബേക്കിംഗ് ടിന്നിലേക്ക് ബാറ്റർ ഒഴിച്ചുകൊടുത്തു 180 ഡിഗ്രിയിൽ 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നൂഡിൽസ് ഉണ്ടോ ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്

    നൂഡിൽസ് ഉണ്ടോ ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്

    ആവശ്യമുള്ള സാധനങ്ങൾ

    ന്യൂഡിൽസ് -പാക്ക്

    ചിക്കൻ -100gm

    ബ്രെഡ്-5പീസ്

    മുട്ട -3എണ്ണം

    ക്യാരറ്റ്-1/2കപ്പ്‌

    ക്യാപ്സിക്കം -1ചെറുത്

    ഉപ്പ്-ആവശ്യത്തിന്

    കുരുമുളകുപൊടി-1/2tsp മല്ലിയില-1/2കപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ 100ഗ്രാം ചിക്കൻലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ചിക്കൻ നല്ലവണ്ണം പൊരിച്ചെടുത്തതിനു ശേഷം മാറ്റിവയ്ക്കാം
    ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം തിളപ്പിച്ച്തിനുശേഷം ഒരു പാക്കറ്റ് നൂഡിൽസ് ഒരു പാക്കറ്റ് നൂഡിൽസ് ടേസ്റ്റ് മേക്കർ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യുക ശേഷം അരക്കപ്പ് ക്യാരറ്റ് ഇട്ട് മിക്സ് ചെയ്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിച്ചെടുക്കാം അഞ്ച് മിനിറ്റിനുശേഷം തുറന്ന് അതിലേക്ക് ഒരു ചെറിയ ക്യാപ്സിക്കം അരിഞ്ഞത് ഇട്ടു കൊടുക്കാം… ഇനി നമ്മൾ നേരത്തെ പൊരിച്ചു വെച്ച ചിക്കനും കൂടി ഇതിലേക്ക് ഇട്ട് മിക്സ് ചെയ്ത് എടുക്കാം…. ശേഷം അര കപ്പ് മല്ലിയില കൂടി ഇട്ട് മിക്സ് ചെയ്തു മാറ്റിവെക്കാം….

    ഇനിയൊരു മിക്സിയുടെ ജാർലേക്ക് 5 ബ്രെഡ് അരകപ്പ് പാല് 3 മുട്ട ആവശ്യത്തിനുള്ള ഉപ്പ് അര ടീസ്പൂൺ കുരുമുളക് പൊടിയും ഇട്ട് നന്നായി അടിച്ചെടുക്കുക ശേഷം ഒരു പാനിലേക്ക് ഒരു ടീസ്പൂൺ ബട്ടർ പുരട്ടിയതിനുശേഷം നമ്മൾ അടിച്ചു വെച്ച് ബ്രെഡ് മുട്ട മിക്സിംഗ് പകുതി ഒഴിച്ചു കൊടുക്കാം അതൊന്ന് അടച്ചു വച്ച് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക ഇനി വീണ്ടും തുറന്നു നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച നൂഡിൽസ് മസാല ഇതിന്റെ മേലെ ഇട്ടുകൊടുക്കാം ഇനി ബാക്കിയുള്ള മുട്ട ബാറ്റർ കൂടി ഇതിന് മേലെ ഒഴിച്ചു അടച്ചു വച്ച് ചെറിയ തീയിൽ അഞ്ചുമിനുട്ട് കൂടി വേവിക്കാം… അഞ്ച് മിനിട്ടിന് ശേഷം തുറന്ന് ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തി ഇട്ടതിനുശേഷം അതിന്റെ മേൽഭാഗം കൂടി പാനിലേക്ക് ഒരു 5 മിനിറ്റ് കൂടി വേവിക്കാം…. അഞ്ച് മിനുട്ടിനുശേഷം തുറന്നു നോക്കാം സ്വാദിഷ്ടമായ ചൈനീസ് പോള തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നെല്ലിക്ക പാകമായി കിട്ടാൻ നെല്ലിക്ക ഇങ്ങനെ ഒന്ന് ഉപ്പിലിട്ടു നോക്കു

    നെല്ലിക്ക പാകമായി കിട്ടാൻ നെല്ലിക്ക ഇങ്ങനെ ഒന്ന് ഉപ്പിലിട്ടു നോക്കു

    നെല്ലിക്ക ഉപ്പിലിട്ടത് എല്ലാവർക്കും ഇഷ്ടമാണല്ലോ വളരെ പെട്ടെന്ന് തന്നെ നെല്ലിക്ക പാകമായി കിട്ടാൻ നെല്ലിക്ക ഇങ്ങനെ ഒന്ന് ഉപ്പിലിട്ടു നോക്കു

    ആവശ്യമുള്ള സാധനങ്ങൾ

    നെല്ലിക്ക

    ഉപ്പ്

    വിനാഗിരി

    പച്ചമുളക്

    വെള്ളം

    എങ്ങനെ ആണ് നെല്ലിക്ക ഉപ്പിലിടുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് എല്ലാവരും
    വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യുക share ചെയ്യാൻ മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെല്ലിക്ക ഉപ്പിലിട്ടത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാൻ ഇതുപോലെ ചെയ്താൽ മതി

    നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാൻ ഇതുപോലെ ചെയ്താൽ മതി

    നല്ല സോഫ്റ്റ് അപ്പം

    പച്ചരി -2 കപ്പ്

    തേങ്ങാ -1 കപ്പ്

    ചോർ -1/4 കപ്പ്

    യീസ്റ്റ് -1/4 tsp

    പഞ്ചസാര -1 tbs

    ഉപ്പ്

    ഉണ്ടാക്കുന്ന വിധം

    പച്ചരി ഒരു ആറുമണിക്കൂർ നേരത്തേക്ക് നന്നായി കുതിർത്തശേഷം കഴുകി വാരി എടുക്കുക. ഇതിൽ നിന്നും കുറച്ച് അരി എടുത്ത് മിക്സിയിൽ ഇട്ട് അല്പം വെള്ളം ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത മാവിൽ നിന്നും രണ്ട് തവി മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ചിട്ട് അതിൽ ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഗ്യാസിൽ വച്ച് ചെറിയ തീയിൽ നന്നായി കുറുക്കിയെടുക്കുക. കുറുക്ക് എടുത്ത് മാവ് തണുക്കാൻ വേണ്ടി മാറ്റി വെക്കുക. ബാക്കിയുള്ള അരിയും ഒരു ഗ്ലാസ് തേങ്ങ ചിരകിയതും കാൽ കപ്പ് ചോറും മിക്സിയുടെ ജാറിൽ ഇടുക.

    അതിലോട്ട് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഈസ്റ്റു ചേർത്ത് കൊടുക്കുക. എന്നിട്ട് ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവും കുറുക്കി എടുത്ത മാവും നന്നായി മിക്സ് ചെയ്യുക .കട്ടകൾ എന്തെങ്കിലുമുണ്ടെങ്കിൽ മിക്സിയുടെ ജാറില് ഇട്ട് ഒന്ന് അടിച്ചെടുത്താൽ മതി. അതിനു ശേഷം പാത്രം അടച്ചു വച്ചിട്ട് ഒരു ആറു മുതൽ എട്ട് മണിക്കൂർ വരെ മാവ് പൊങ്ങാൻ വേണ്ടി വയ്ക്കുക. പൊങ്ങിയ മാവിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം ചൂടായ അപ്പച്ചട്ടിയിൽ ഓരോ തവി മാവോഴിച്ചു ചുട്ടെടുക്കുക .നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പം ഇപ്പോൾ റെഡിയായിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോറിനു കൂട്ടാൻ ചുരക്ക കൊണ്ട് നല്ല ടേസ്റ്റി ആയ ഒരു കറി ഉണ്ടാക്കിയാലോ

    ചോറിനു കൂട്ടാൻ ചുരക്ക കൊണ്ട് നല്ല ടേസ്റ്റി ആയ ഒരു കറി ഉണ്ടാക്കിയാലോ

    ചോറിനു കൂട്ടാൻ ചുരക്ക കൊണ്ട് നല്ല ടേസ്റ്റി ആയ ഒരു കറി ഉണ്ടാക്കിയാലോ.ചുരക്ക ശരീരത്തിന് വളരെ നല്ലതാണ്. ഇതിൽ ധാരാളം വെള്ളം ഉണ്ട്. ശരീരത്തിന്റെ ചൂട് മാറ്റി തണുപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന കറി എങ്ങനെ ഉണ്ടാക്കുന്ന എന്ന് നോക്കിയാലോ.
    ചുരക്ക തൊലി കളഞ്ഞ് കഴുകി ചെറിയ ചതുരം ആക്കി കട്ട് ചെയ്തു എടുക്കാം. ചുരക്ക കൂടെ പരിപ്പും കൂടി ആണ് വേവിച്ച് ഉണ്ടാക്കുന്നത്. കുക്കറിൽ 1/2 കപ്പ് പരിപ്പ് കഴുകി എടുക്കാം. അതിലേക്ക് ചുരക്ക ചേർക്കാം. 1/4 കഷ്ണം തക്കാളി , സവോള ,2 പച്ച മുളക് ,1/4 tsp മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ചേർത്ത് കൊടുക്കാം.

    1 .5 കപ്പ് വെള്ളം കൂടി ഒഴിച്ച് കുക്കർ അടച്ച് സ്റ്റൗ ഓൺ ആകി അതിൽ വെച്ച് കൊടുക്കാം. 2 വിസിൽ വരുന്ന വരെ വേവിക്കുക. വേവിച്ചത് ശേഷം ഒരു ചട്ടിയിലേക്ക്‌ ഒഴിച്ച് കൊടുക്കാം. ഇനി വേണ്ടത് തേങ്ങ അരപ്പ് ആണ്. മിക്സി ജാർ എടുത്ത് അതിലേക്ക് 3/4 കപ്പ് തേങ്ങ എടുക്കാം. 1/4 tsp മഞ്ഞൾ പൊടി, മുളക് പൊടി , 1 tsp ജീരകം ,2 tbsp വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കണം. അരപ്പ് ചട്ടിയിലേക്ക് ഒഴിച്ച് കൊടുക്കാം. ജാർ കുറച്ച് വെള്ളം കൂടി ഒഴിച്ച് അതും ചട്ടിയിൽ ഒഴിച്ച് കൊടുക്കാം. ചെറു തീയിൽ വെച്ച് കുറുക്കി എടുക്കുക. വറുത്ത് ഇടാൻ വേണ്ടി 1 പാനിൽ വെളിച്ചെണ്ണ. ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറിയ ഉള്ളി ചെറുതായി കട്ട് ചെയ്ത് , ചുവന്ന മുളക് , കറവേപ്പിലയും ചേർത്ത് അത് കറിലെക് ഒഴിച്ച് കൊടുക്കാം. വളരെ ടേസ്റ്റി ആയ ഈ കറി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെളുത്തുള്ളി അച്ചാറിന്റെ   രുചിയുടെ ആ രഹസ്യം ഇതായിരുന്നോ?👇

    വെളുത്തുള്ളി അച്ചാറിന്റെ രുചിയുടെ ആ രഹസ്യം ഇതായിരുന്നോ?👇

    വെളുത്തുള്ളി അച്ചാറിന്റെ രുചിയുടെ ആ രഹസ്യം ഇതായിരുന്നോ?👇

    ചേരുവകൾ:

    വെളുത്തുള്ളി – അര കിലോ

    പച്ചമുളക് – 5 എണ്ണം

    ഇഞ്ചി – I കഷണം

    വേപ്പില

    കടുക് – കുറച്ച്

    വിനാഗിരി – I l 2 കപ്പ്

    സ്‌പെഷ്യൽ അച്ചാറു പൊടി – 50 g

    മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

    എണ്ണ – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    പഞ്ചസാര – കുറച്ച്

    തയ്യാറാക്കുന്ന വിധം

    വെളുത്തുള്ളി തൊലി കളഞ്ഞ് 5 മിനിറ്റ് ആവിയിൽ പുഴുങ്ങുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക.അതിലേക്ക് വേപ്പില, വട്ടത്തിൽ അരിഞ്ഞ പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും അച്ചാറു പൊടിയും ചേർത്ത് ഇളക്കുക.ഇതിലേക്ക് വിനാഗിരി യും ,ഉപ്പും ചേർക്കുക. ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാരയും ചേർക്കാം. ഇതിലേക്ക് ആവിയിൽ പുഴുങ്ങിയ വെളുത്തുള്ളി ചേർക്കാം. രുചികരമായ വെളുത്തുള്ളി അച്ചാർ തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെളുത്തുള്ളി അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.