വെളുത്തുള്ളി അച്ചാറിന്റെ രുചിയുടെ ആ രഹസ്യം ഇതായിരുന്നോ?👇
ചേരുവകൾ:
വെളുത്തുള്ളി – അര കിലോ
പച്ചമുളക് – 5 എണ്ണം
ഇഞ്ചി – I കഷണം
വേപ്പില
കടുക് – കുറച്ച്
വിനാഗിരി – I l 2 കപ്പ്
സ്‌പെഷ്യൽ അച്ചാറു പൊടി – 50 g
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – കുറച്ച്
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി തൊലി കളഞ്ഞ് 5 മിനിറ്റ് ആവിയിൽ പുഴുങ്ങുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക.അതിലേക്ക് വേപ്പില, വട്ടത്തിൽ അരിഞ്ഞ പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും അച്ചാറു പൊടിയും ചേർത്ത് ഇളക്കുക.ഇതിലേക്ക് വിനാഗിരി യും ,ഉപ്പും ചേർക്കുക. ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാരയും ചേർക്കാം. ഇതിലേക്ക് ആവിയിൽ പുഴുങ്ങിയ വെളുത്തുള്ളി ചേർക്കാം. രുചികരമായ വെളുത്തുള്ളി അച്ചാർ തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെളുത്തുള്ളി അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.