Blog

  • ഇത്തവണ ഞാൻ എന്റെ പിറന്നാളിന് ആദ്യമായി കേക്ക് ഉണ്ടാക്കി മുറിച്ചു

    ഇത്തവണ ഞാൻ എന്റെ പിറന്നാളിന് ആദ്യമായി കേക്ക് ഉണ്ടാക്കി മുറിച്ചു

    ചോക്ലേറ്റ് കേക്ക് :

    പൊടിച്ച പഞ്ചസാര – 1 1/2 cup റിഫൈൻഡ് ഓയിൽ – 3/4 cup

    ബട്ടർ മിൽക്ക് – 1/2 cup

    വനില്ല എസ്സെൻസ് – 1 tsp

    മേൽപറഞ്ഞ ചേരുവകൾ എല്ലാം ചേർത്തു മിക്സ്‌ ചെയ്യുക.

    ശേഷം ഒരു അരിപ്പ വച്ച് താഴെ പറയുന്ന ചേരുവകൾ അരച്ചിടുക.

    മൈദ – 2 cups

    കൊക്കോപൗഡർ – 1/2 cup

    ബേക്കിംഗ് പൌഡർ – 1 tsp

    ബേക്കിംഗ് സോഡാ – 1/4 tsp

    ഉപ്പ് – ഒരു നുള്ള്

    ഇൻസ്റ്റന്റ് കോഫി പൌഡർ – 1 tsp

    ഇനി ഇത്‌ മിക്സ്‌ ചെയ്തു 1/4 ട്ടോ 1/2 കപ്പ്‌ വെള്ളം ചേർത്തു കട്ട്‌ ആൻഡ് ഫോൾഡ് ചെയ്ത് കേക്ക് ടിൻലേക്ക് ഒഴിച്ച്
    നന്നായി ടാപ് ചെയ്തു preheated vesselil ( 10 mns) വച്ച് 50.mns ബേക്ക് ചെയ്തു എടുക്കുക. ( എനിക്ക് 1.10 hrs എടുത്തു )
    ഷുഗർ സിറപ്പ് :

    4 tbsp പഞ്ചസാര ± 1/2 കപ്പ്‌ വെള്ളം ചേർത്തു തിളപ്പിച്ച്‌ തണുപ്പിച്ചെടുക്കുക.

    ചോക്ലേറ്റ് ഗാണച് :

    ഡാർക്ക്‌ കോമ്പൗണ്ട് ചോക്ലേറ്റ് – 300 gms

    ഫ്രഷ് ക്രീം – 1 1/2 cup

    ഫ്രഷ് ക്രീം ചെറുതീയിൽ ഇട്ടു ചൂടാക്കി എടുക്കുക. എന്നിട്ട് ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് ഇൽ ഇട്ടു 10 mns അടച്ചു വക്കുക. ശേഷം നന്നായി കട്ടകൾ ഇല്ലാതെ മിക്സ്‌ ചെയ്തു വക്കുക.
    ഇനി ഐസിങ് ചെയ്യാൻ കേക്ക് ഇഷ്ടമുള്ള ലയർ ആയി മുറിച്ചു ആദ്യത്തെ ലയർ വച്ച് പഞ്ചസാര പാനി സ്പ്രെഡ് ചെയ്യുക. മുകളിലായി ചോക്ലേറ്റ് ഗാണച് സ്പ്രെഡ് ചെയ്തു അടുത്ത ലയർ വച്ച് ഇത് പോലെ ഇഷ്ടമുള്ള ലയേഴ്‌സ് വച്ച് കേക്ക് മുഴുവനായി പിടിപ്പിക്കുക..
    ശേഷം ഇഷ്ടമുള്ള ഡെക്കറേഷൻ ചെയ്തു ഫ്രിഡ്‌ജിൽ വച്ച് അടുത്ത ദിവസം കഴിക്കുന്നതാണ് കൂടുതൽ സ്വാദ്…
    (തണുപ്പ് വിട്ട ശേഷം മുറിച്ചു കഴിക്കുന്നതാണു ഈ കേക്ക് കൂടുതൽ നല്ലത് )

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇറച്ചിചോറ് ബിരിയാണിയെക്കാൾ രുചിയിലും എളുപ്പത്തിലും മിനുട്ടുകൾക്കുള്ളിൽ ഉണ്ടാക്കാം..

    ഇറച്ചിചോറ് ബിരിയാണിയെക്കാൾ രുചിയിലും എളുപ്പത്തിലും മിനുട്ടുകൾക്കുള്ളിൽ ഉണ്ടാക്കാം..

    ഇറച്ചിചോറ് ബിരിയാണിയെക്കാൾ രുചിയിലും എളുപ്പത്തിലും മിനുട്ടുകൾക്കുള്ളിൽ ഉണ്ടാക്കാം..
    വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ ..

    ആദ്യം ബീഫ് വേവിച്ചെടുക്കാനായി ഒരു കുക്കറിൽ 4 മീഡിയം സൈസ് ഉള്ള സബോള നൈസ് ആയി അരിഞ്ഞത് , രണ്ടു തക്കാളി അരിഞ്ഞത്, രണ്ടര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, എരിവിന് അനുസരിച്ചു പച്ചമുളക്, ഒന്നേകാൽ ടേബിൾ സ്പൂൺ മല്ലി പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ ഗരം മസാല പൊടി, അര ടേബിൾ സ്പൂൺ പെരുംജീരകം പൊടിച്ചത്, കറി വേപ്പില, ആവിശ്യത്തിന് ഉപ്പ് ഇവ എല്ലാം കൂടെ നന്നായി ഒന്ന് കുഴച്ചു എടുക്കാം. ഇതിലേക്ക് ഒരു കിലോ കഴുകി വൃത്തിയാക്കി വെള്ളം വാർത്ത ബീഫും ഒരു കപ്പ് വെള്ളവും ചേർത്തു നന്നായി മിക്സ്‌ ആക്കാം.. ഇനി കുക്കർ മൂടി മീഡിയം ഫ്ലെയിമിൽ മൂന്ന് വിസിൽ വരുന്നത് വരെ വേവിക്കാം.. മൂന്നു വിസിൽ വന്നാൽ flame ഓഫാക്കി കുക്കറിലെ പ്രെഷർ മുഴുവൻ പോയി കഴിഞ്ഞാൽ കുക്കർ തുറക്കാം.. ബീഫ് വേവിച്ചപ്പോ കിട്ടിയ ഏകദേശം രണ്ടര കപ്പ് വെള്ളം ഊറ്റി എടുത് മാറ്റി വെക്കാം…

    ഇനി റൈസ് റെഡി ആക്കാനായി ഒരു വലിയ പാത്രം ചൂടാക്കാൻ വേണ്ടി വെച്ചതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും കുറച്ചു ഓയിലും ചേർത് കൊടുക്കാം.. ഇത്‌ ചൂടായാൽ രണ്ടു വാഴനയില, അര ടേബിൾ സ്പൂൺ പെരും ജീരകം, 5 കരിയാമ്പൂ , 7 ഏലക്കായ, പിന്നെ രണ്ട് കഷ്ണം കറുവ പട്ട ഇത്രയും ചേർത്ത് മൂത്തു വന്നാൽ ഒരു സബോള നൈസ് ആയി അരിഞ്ഞത് ചേർത്ത് കൊടുക്കാം.. സബോള ചെറുതായി വഴന്ന് സോഫ്റ്റ്‌ ആയി വന്നാൽ വെള്ളം ഊറ്റി സെപ്പറേറ്റ് ആക്കി വെച്ചിരിക്കുന്ന ബീഫ് ചേർത്ത് കൊടുക്കാം.. ഇത്‌ ഇനി 5 മിനിറ്റ് നേരം നെയ്യിൽ വഴറ്റിയ ശേഷം ഇതിലേക്ക് ബീഫ് വേവിച്ചു മാറ്റി വെച്ച രണ്ടര കപ്പ് വെള്ളവും അതിന്റെ കൂടെ അഞ്ചര കപ്പ് വെള്ളവും( മൊത്തം 8 കപ്പ് വെള്ളം ) കൂടെ ചേർത്ത് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം.
    ഇനി റൈസ് ലെക്ക് ആവിശ്യത്തിന് വേണ്ട ഉപ്പ് ചേർത് നന്നായി ഇളക്കി പാത്രം മൂടി വെച്ച് വെള്ളം ഒന്ന് തിളപ്പിക്കാം.. വെള്ളം നല്ല പോലെ തിളച്ചു വന്നാൽ അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത 4 കപ്പ് ബസ്മതി അരി ചേർത് കൊടുക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം മൂടി വെച്ച് റൈസ് വേവിക്കാം.. ഇടയ്ക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കാം

    വെള്ളം പകുതി വറ്റി വന്നാൽ ഇതിലേക്ക് അര ടേബിൾ സ്പൂൺ കൂടെ ഗരം മസാല പൊടിയും കുറച്ചു പച്ചമുളകും കാൽ കപ്പ് മല്ലിയില അരിഞ്ഞത് കൂടെ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കാം.. റൈസ് ലെ വെള്ളം ഏകദേശം മുഴുവൻ ആയി വറ്റി വന്നാൽ ഫ്ളയിം ഓഫാക്കിയതിന് ശേഷം നല്ല പോലെ ഇളക്കി കൊടുത് ഒരു പത്തു മിനിറ്റ് കൂടെ മൂടി വെക്കാം.. 10 മിനിറ്റ്ന് ശേഷം വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇറച്ചിചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നേന്ത്ര പഴം വച്ചു വളരെ  വ്യത്യസ്തമായ ഒരു നാലു മണി പലഹാരം ആയാലോ

    നേന്ത്ര പഴം വച്ചു വളരെ വ്യത്യസ്തമായ ഒരു നാലു മണി പലഹാരം ആയാലോ

    നേന്ത്ര പഴം വച്ചു വളരെ വ്യത്യസ്തമായ ഒരു നാലു മണി പലഹാരം ആയാലോ

    1.നേന്ത്ര പഴം വേവിച്ചത് – 1.5 എണ്ണം

    2.നാളികേരം – 1/2 കപ്പ്‌

    3.പഞ്ചസാര – 1ടേബിൾ സ്പൂൺ

    4.നെയ്യ് – 1ടീസ്പൂൺ

    5.ഏലക്ക പൊടിച്ചത് – 1/4 ടേബിൾ സ്പൂൺ

    6.സേമിയ വറുത്തത് /കോൺഫ്‌ളക്‌സ് പൊടിച്ചത് – 4 ടേബിൾ സ്പൂൺ

    7.എണ്ണ

    പഴം നന്നായി വേവിച്ചു ഉടച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി നാളികേരം ഇട്ടു വഴറ്റുക. അതിലേക്കു ഏലക്ക പൊടിച്ചത് കൂടി ഇട്ടു ഇളക്കുക. പിന്നീട് വറുത്ത സേമിയ(ചെറുതായ് പൊടിക്കുക ) /പൊടിച്ച കോൺഫ്‌ളക്‌സ് 1.5 ടേബിൾ സ്പൂൺ ഇട്ട് ഒരു 2 മിനിറ്റ് ഇളക്കുക. അതിനുശേഷം ഉടച്ചു വച്ച പഴത്തിലേക്കു ഇട്ടു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക അതിൽ നിന്നും ചെറിയ ബോൾ ആക്കി എടുത്തു ഒന്ന് പരത്തി കൊടുക്കുക. അതിനു ശേഷം സേമിയ /പൊടിച്ച കോൺഫ്‌ളക്‌സ് /ബ്രെഡ് പൊടി ഇവ ഇതിലെങ്കിലും ഒന്നിൽ കവർ ചെയ്തു എടുക്കുക. ഒരു പാനിൽ കുറച്ചു എണ്ണ ചൂടാക്കി അതിലേക്കു വച്ചു കൊടുക്കുക രണ്ടു ഭാഗവും ഗോൾഡൻ ബ്രൗൺ കളർ ആകുന്ന വരെ ഷാലോ ഫ്രൈ ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലു മണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നുറുക്കു ഗോതമ്പ് ഉപയോഗിച്ച് നല്ല ക്രിസ്പ്പി മസാല ദോശ ഉണ്ടാക്കി നോക്കൂ

    നുറുക്കു ഗോതമ്പ് ഉപയോഗിച്ച് നല്ല ക്രിസ്പ്പി മസാല ദോശ ഉണ്ടാക്കി നോക്കൂ

    നുറുക്കു ഗോതമ്പ് ഉപയോഗിച്ച് നല്ല ക്രിസ്പ്പി മസാല ദോശ കഴ്ച്ചിട്ടുണ്ടോ

    Ingredients

    നുറുക്കു ഗോതമ്പ് -1കപ്പ്‌

    ഉഴുന്ന് – അര cup

    ഉലുവ -1 teaspoon

    ചോറ് – കാൽ കപ്പ്‌

    മസാല

    ഉരുളൻകിഴങ്ങ് – 2

    സവാള -1

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ

    പച്ചമുളക് -2

    പെരുംജീരകം -അര ടീസ്പൂൺ

    കറിവേപ്പില

    മല്ലിപൊടി -1ടീസ്പൂൺ

    മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

    ഗരം masala-കാൽ teaspoon

    ഉപ്പ്

    ഓയിൽ

    നുറുക്കു ഗോതമ്പ്, ഉഴുന്ന്, ഉലുവ എന്നിവ 4 മണിക്കൂർ കുതിർക്കുക.

    ശേഷം മിക്സി ഉപയോഗിച്ച് നുറുക്കു ഗോതമ്പും ചോറും ആദ്യം അരയ്ക്കുക ശേഷം ഉഴുന്നും ഉലുവയും നന്നായി അരയ്ക്കുക. ഇനി ഇവ നന്നായി ഇളക്കി യോജിപ്പിച്ചു 8 മണിക്കൂർ പുളിക്കാനായി മാറ്റി വയ്ക്കുക.
    കിഴങ്ങു മസാല തയാറാകാൻ ഒരു പാനിൽ ഒരു ടേബിൾസ്പൂൺ oil ചൂടാക്കി അതിൽ ജീരകം ചേർത്ത് പൊട്ടിക്കുക. ഇനി അതിൽ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിക്കുക. അതിൽ ഒരു സവാള അരിഞ്ഞത് കൂടി ചേർത്ത് വഴറ്റുക ഒപ്പം പച്ചമുളകും കറിവേപ്പും ചേർക്കുക. ഇനി അതിൽ മഞ്ഞൾപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. ഇനി അതിൽ 2 ഉരുളൻ കിഴങ്ങ് വേവിച്ചു ഉടച്ചത് ചേർത്ത് നന്നായി യോജിപ്പിക്കുക. പാകത്തിനുള്ള ഉപ്പും ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യാം. ഇനി ഒരു പാനിൽ ഒരു തവി മാവ് ഒഴിച്ച് ദോശ തയ്യാറാക്കുക ഒരു സൈഡ് കുക്ക് അയാൽ മുകളിൽ കുറച്ചു നല്ലെണ്ണ തൂവുക നന്നായി മുരിഞ്ഞു വരുമ്പോൾ കിഴങ്ങു മസാല നടുവിൽ വച്ച് ദോശ മടക്കി serve ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രിസ്പ്പി മസാല ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മലേഷ്യന്‍ ബിരിയാണി നമുക്കും ഉണ്ടാക്കാം

    മലേഷ്യന്‍ ബിരിയാണി നമുക്കും ഉണ്ടാക്കാം

    സ്പെഷ്യൽ ബിരിയാണി
    ചെമ്മീനും , വെജിറ്റബിൾസും ചേര്ത്തുണ്ടാക്കുന്ന ഒരു ബിരിയാനി ആണിത്.
    ഇതിലേക്ക് ആദ്യം. 300gm പ്രോൺസ്, മഞ്ഞൾപൊടി, മുളക്പൊടി, കുരുമുളക് പൊടി , ഇഞ്ചി വെളുത്തുള്ളി അരച്ചതും ഉപ്പും, അൽപം വെള്ളവും ചേർത്ത് മസാല പിടിക്കാനായി അര മണിക്കൂർ മാറ്റിവെക്കാം.
    രണ്ട് ഉരുൾക്ക്കിഴങ് വലിയ കഷ്ണങ്ങൾ ആയി മുറിച്ചെടുത്തു അതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി ഉപ്പും പുരട്ടി 5മിനിറ്റ് വെക്കുക. ശേഷം അത് എണ്ണയിൽ ഇട്ട് ഒന്ന് പൊരിച്ചെടുക്കുക. ഇനി അര കപ്പ് ഗ്രീൻപീസ് ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിച്ചതിനു ശേഷം ഗ്രീൻപീസ് ഒന്ന് എണ്ണയിൽ രണ്ട് മിനിറ്റ് റോസ്റ്റ് ചെയ്യുക ഇതിലേക്ക് ഉരുളക്കിഴങ് ഇട്ട് ഇളക്കി മാറ്റി വെക്കുക.

    Prawns മസാലക്കായി ചെമ്മീൻ വറുത്ത ശേഷം ആ എണ്ണയിൽ അരിഞ്ഞ 3 സവാള സവാളയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും,ഉപ്പും, പച്ചമുളകും ചേർത്ത് ഒന്ന് വഴണ്ട് varumpol അരിഞ്ഞ 2 തക്കാളി ചേർത്ത് ഇളക്കി നന്നയി വഴണ്ട് കഴിയുമ്പോൾ, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല, ബിരിയാണി മസാല ചേർത്ത് ഇളക്കി വറുത്ത ചെമ്മീൻ ചേർത്ത് ഒരു 5മിനിറ്റ് വേവിച്ചു അടച്ചു മാറ്റി വെക്കുക.
    റൈസ് തയ്യാറാക്കുന്നതിലേക്ക് കുക്കറിൽ 3സ്പൂൺ നെയ്യോ, എണ്ണയോ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക് 1/2tsp ചെറിയ ജീരകം ഇട്ട് ഒന്ന് പൊട്ടുമ്പോഴേക്കും 3 1/2ഗ്ലാസ്‌ വെള്ളം ഉപ്പും ഇട്ട് തിളച്ചു varumpol ഒരു ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് അരിയിട്ട് അടച്ചു വെച്ച് ഒരു വിസിൽ വരുമ്പോഴേക്കും off ചെയ്ത് ധം ചെയ്യാനായി മാറ്റം.

    ഒരു പാത്രത്തിൽ എണ്ണ തടവി, വേവിച്ച റൈസ് അതിന് വേവിച്ച മുകളിലായി ഗ്രീൻ പീസ്, potato അതിനു മുകളിൽ റൈസ് prawns മസാല വീണ്ടും റൈസ് varuth നട്സ്, കിസ്മിസ് , സവാള ഇട്ട് നെയ്യും, അൽപം നാരങ്ങ നീരും ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ 10min വേവിച്ച ശേഷം ചൂടോടെ സെർവ് ചെയ്യാം.മലേഷ്യൻ ബിരിയാണി ആണിത് ഇഞ്ചി ചേർത്ത് വേവിക്കുന്ന ഈ റൈസ് വളരെ സ്വാദിഷ്ടമാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മലേഷ്യന്‍ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ട പഫ്സ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ ബേക്കറി രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം

    മുട്ട പഫ്സ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ ബേക്കറി രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം

    മുട്ട പഫ്സ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ ബേക്കറി രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം കിടിലൻ പഫ്സ്

    ചേരുവകൾ

    മുട്ട 5 എണ്ണം

    സവാള അരിഞ്ഞത്

    പച്ചമുളക് അരിഞ്ഞത്

    ഇഞ്ചി അരിഞ്ഞത്

    തക്കാളി ഒന്ന്

    മുളകുപൊടി അര ടീസ്പൂൺ

    മല്ലിപ്പൊടി അര ടീസ്പൂൺ

    ഗരംമസാല കാൽ ടീസ്പൂൺ

    വെള്ളം 2 ടേബിൾസ്പൂൺ

    മൈദ രണ്ട് കപ്പ്

    ഓയിൽ 2 ടേസ്പൂൺ

    വെള്ളം ആവശ്യത്തിന്

    ഉപ്പ് ആവശ്യത്തിന്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട പഫ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എണ്ണ ഒട്ടും ചേർക്കാതെ അടിപൊളി പഴംപൊരി ഉണ്ടാക്കാം

    എണ്ണ ഒട്ടും ചേർക്കാതെ അടിപൊളി പഴംപൊരി ഉണ്ടാക്കാം

    ഒട്ടും എണ്ണ ചേർക്കാത്ത പഴപൊരി തയ്യാറാക്കുന്ന വിധം
    പഴം നമുക്ക് ഇഷ്ട്ടമുള്ള രീതിയിൽ കനം കുറച്ചു അരിഞ്ഞെടുക്കാം

    ഒരുബൗളിൽ ഒരുകപ്പ് ഗോതമ്പുപൊടിയും 2 tbsp പഞ്ചസാരയും ഒരു നുള്ള് ഉപ്പും 1/4 tsp മഞ്ഞൾപൊടിയും ചേർത്ത് കുറേശ്ശേ വെള്ളം ഒഴിച്ചു മിക്സ്‌ ചെയ്തു batter തയ്യാറാക്കാം ഇനി ഒരു നോൺസ്റ്റിക്ക് പാന് അടുപ്പിൽ വച്ചു ചൂടാവുമ്പോൾ പഴം ബാറ്ററിൽ മുക്കി പാനിൽ മൂടി വച്ചു തിരിച്ചും മറിച്ചും ഇട്ടു നന്നായി മൊരിച്ചെടുക്കുക അടിപൊളി ഹെൽത്തി പഴംപൊരി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴംപൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.