സ്പെഷ്യൽ ബിരിയാണി
ചെമ്മീനും , വെജിറ്റബിൾസും ചേര്ത്തുണ്ടാക്കുന്ന ഒരു ബിരിയാനി ആണിത്.
ഇതിലേക്ക് ആദ്യം. 300gm പ്രോൺസ്, മഞ്ഞൾപൊടി, മുളക്പൊടി, കുരുമുളക് പൊടി , ഇഞ്ചി വെളുത്തുള്ളി അരച്ചതും ഉപ്പും, അൽപം വെള്ളവും ചേർത്ത് മസാല പിടിക്കാനായി അര മണിക്കൂർ മാറ്റിവെക്കാം.
രണ്ട് ഉരുൾക്ക്കിഴങ് വലിയ കഷ്ണങ്ങൾ ആയി മുറിച്ചെടുത്തു അതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി ഉപ്പും പുരട്ടി 5മിനിറ്റ് വെക്കുക. ശേഷം അത് എണ്ണയിൽ ഇട്ട് ഒന്ന് പൊരിച്ചെടുക്കുക. ഇനി അര കപ്പ് ഗ്രീൻപീസ് ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിച്ചതിനു ശേഷം ഗ്രീൻപീസ് ഒന്ന് എണ്ണയിൽ രണ്ട് മിനിറ്റ് റോസ്റ്റ് ചെയ്യുക ഇതിലേക്ക് ഉരുളക്കിഴങ് ഇട്ട് ഇളക്കി മാറ്റി വെക്കുക.
Prawns മസാലക്കായി ചെമ്മീൻ വറുത്ത ശേഷം ആ എണ്ണയിൽ അരിഞ്ഞ 3 സവാള സവാളയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും,ഉപ്പും, പച്ചമുളകും ചേർത്ത് ഒന്ന് വഴണ്ട് varumpol അരിഞ്ഞ 2 തക്കാളി ചേർത്ത് ഇളക്കി നന്നയി വഴണ്ട് കഴിയുമ്പോൾ, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല, ബിരിയാണി മസാല ചേർത്ത് ഇളക്കി വറുത്ത ചെമ്മീൻ ചേർത്ത് ഒരു 5മിനിറ്റ് വേവിച്ചു അടച്ചു മാറ്റി വെക്കുക.
റൈസ് തയ്യാറാക്കുന്നതിലേക്ക് കുക്കറിൽ 3സ്പൂൺ നെയ്യോ, എണ്ണയോ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക് 1/2tsp ചെറിയ ജീരകം ഇട്ട് ഒന്ന് പൊട്ടുമ്പോഴേക്കും 3 1/2ഗ്ലാസ് വെള്ളം ഉപ്പും ഇട്ട് തിളച്ചു varumpol ഒരു ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് അരിയിട്ട് അടച്ചു വെച്ച് ഒരു വിസിൽ വരുമ്പോഴേക്കും off ചെയ്ത് ധം ചെയ്യാനായി മാറ്റം.
ഒരു പാത്രത്തിൽ എണ്ണ തടവി, വേവിച്ച റൈസ് അതിന് വേവിച്ച മുകളിലായി ഗ്രീൻ പീസ്, potato അതിനു മുകളിൽ റൈസ് prawns മസാല വീണ്ടും റൈസ് varuth നട്സ്, കിസ്മിസ് , സവാള ഇട്ട് നെയ്യും, അൽപം നാരങ്ങ നീരും ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ 10min വേവിച്ച ശേഷം ചൂടോടെ സെർവ് ചെയ്യാം.മലേഷ്യൻ ബിരിയാണി ആണിത് ഇഞ്ചി ചേർത്ത് വേവിക്കുന്ന ഈ റൈസ് വളരെ സ്വാദിഷ്ടമാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മലേഷ്യന്‍ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.