വീണ്ടും വീണ്ടും കഴിക്കും ഈ കേക്ക് Pineapple upside down cake
ആവശ്യമുള്ള സാധനങ്ങൾ
ബ്രൗൺ ഷുഗർ =1/2 cup
ബട്ടർ =1/4 കപ്പ്
മുട്ട =3
ബട്ടർ =1/2 cup
പൊടിച്ച പഞ്ചസാര =3/4 cup
വാനില എസൻസ് =1tsp
മൈദ =1&3/4 cup
ബേക്കിങ് പൗഡർ =3/4 tsp
പൈനാപ്പിൾ ജ്യൂസ് =1/4 cup
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് ബ്രൗൺ ഷുഗറും കാൽ കപ്പ് ബട്ടറും ഇട്ട് മിക്സ് ആക്കുക. ചൂടായി മെൽറ്റായ ശേഷം ഇത് ബേക്കിങ് ട്രേയിലേക്ക് ഒഴിച്ചു കൊടുത്തു നന്നാക്കി എല്ലാ വശത്തും പരത്തിയെടുക്കുക. ശേഷം പൈനാപ്പിൾ സ്ലൈസസ് അതിലേക്ക് പരത്തി വെച്ച് നടു ഭാഗത്തായി ചെറി കൂടി വെച്ച് നമുക്ക് മാറ്റി വെക്കാം.
ഈ സമയം മറ്റൊരു പാത്രത്തിലേക്ക് മെൽറ്റ് ആയ അരക്കപ്പ് ബട്ടർ ചേർത്ത് അതിലേക്ക് 3/4 കപ്പ് പൊടിച്ച പഞ്ചസാര കുറച്ച് കുറച്ച് ചേർത്ത് നന്നാക്കി മിക്സ് ആക്കി എടുക്കുക. ഇത് മിക്സ് ആയ ശേഷം ഓരോ മുട്ട വീതം ചേർത്ത് യോജിപ്പിക്കുക ഓരോന്നോരോന്നായി ചേർക്കണം. ശേഷം വാനില എസ്സൻസ് കൂടി ചേർത്ത് മിക്സ് ആക്കി വെക്കുക. മൈദയും ബേക്കിംഗ് പൗഡറും കൂടി മിക്സ് ആക്കിയത് നമ്മളുടെ ബട്ടർ മിക്സി ലേക്ക് കുറച്ച് കുറച്ച് ചേർത്ത് കട്ട് & ഫോൾഡ് മെത്തേഡ് ലൂടെ മിക്സ് ആക്കി എടുക്കുക.നല്ല തിക്ക് ബാറ്റർ ആയിരിക്കും നമുക്ക് കിട്ടുന്നത്. ഇതിലേക്ക് കാൽകപ്പ് പൈനാപ്പിൾ ജ്യൂസ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം നമ്മൾ നേരത്തെ പൈനാപ്പിൾ നിരത്തിവെച്ച ബേക്കിംഗ് ടിന്നിലേക്ക് ബാറ്റർ ഒഴിച്ചുകൊടുത്തു 180 ഡിഗ്രിയിൽ 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.