Blog

  • വെജിറ്ററിയൻസിനും, നോൺ വെജിറ്ററിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന സോയാ ചങ്ക്‌സ് മസാല

    വെജിറ്ററിയൻസിനും, നോൺ വെജിറ്ററിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന സോയാ ചങ്ക്‌സ് മസാല

    വെജിറ്ററിയൻസിനും, നോൺ വെജിറ്ററിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന സോയാ ചങ്ക്‌സ് മസാല

    സോയാ ചങ്ക് സ് :1 1\2 കപ്പ്‌

    സവാള:2

    തക്കാളി:3

    പച്ചമുളക്:1

    മഞ്ഞൾപൊടി:1ടീസ്പൂൺ

    മുളക്‌പൊടി:1ടീസ്പൂൺ

    കാശ്മീരി മുളക്‌പൊടി:1ടീസ്പൂൺ

    മല്ലിപ്പൊടി:2ടേബിൾ സ്പൂൺ

    ഉപ്പ്‌

    എണ്ണ

    സോയാചങ്ക്സ്സ് പതിനഞ്ച് മിനുട്ട് തിളച്ച വെള്ളത്തിൽ ഇട്ടു വെക്കുക. ഒരു പാൻ ചൂടാക്കി അതിൽ സവാള,പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. ഒന്നു വഴന്നു വന്നതിനു ശേഷം പൊടികൾ ചേർക്കുക. തക്കാളി ചേർക്കുക. തക്കാളി വഴന്നു വന്ന ശേഷം സോയചക്‌സ് ചൂടുവെള്ളത്തിൽ നിന്നും നന്നായി പിഴിഞ്ഞെടുത്ത ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് 10 മിനുട്ട് അടച്ചു വെച്ച് വേവിക്കു ക. വെന്തു കഴിഞ്ഞാൽ മല്ലിയില ഇട്ടു വാങ്ങുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോയാ ചങ്ക്‌സ് മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവ കേസരി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    റവ കേസരി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ ഒരു മധുരം

    ingredients

    Semolina – 1/2 cup

    Sugar- 3/4 cup

    Ghee-3tbs

    Milk- 1/2 cup

    Water-1 cup

    Cashew nuts-5,6(split)

    Kismis -10

    Turmeric powder-1/4 ടീസ്പൂൺ

    Cardamom powder-1/2 tsp

    ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്തെടുക്കുക .എന്നിട്ട് അതേ പാത്രത്തിൽ തന്നെ റവ വറുത്തെടുക്കുക .ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളവും അരകപ്പ് പാലും (പാൽ ചേർക്കാതെയും കേസരി ഉണ്ടാക്കാം കേട്ടൊ )ചേർത്ത് തിളപ്പിക്കുക .അതിലോട്ട് കേസരിക്ക് വേണ്ട കളർ ചേർത്ത് കൊടുക്കാവുന്നതാണ് .ഞാനിവിടെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആണ് ചേർത്ത് കൊടുത്തത് .ഓറഞ്ചോ മഞ്ഞയോ ഫുഡ് കളർ ഒക്കെ ചേർത്ത് കൊടുക്കാം കേട്ടൊ .(നിങ്ങൾക്ക് ഇഷ്ടമുള്ള കളർ കൊടുത്തോ 😂ആരും നിങ്ങളെ വഴക്കൊന്നും പറയില്ല )ഇനി തീയൊന്ന് കുറച്ചു വെച്ചതിനു ശേഷം വറുത്ത റവ ചേർത്ത് കട്ട കെട്ടാതെ നന്നായി ഇളക്കുക .ഏലക്കപൊടി ചേർത്ത് കൊടുക്കാം , നല്ല ഒരു ഫ്ലേവർ കിട്ടാൻ . പിന്നെ മധുരത്തിനാവശ്യത്തിനു പഞ്ചസാര ചേർത്ത് കൊടുക്കാം .

    എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക . പഞ്ചസാര ചേർക്കുമ്പോൾ നമ്മുടെ കേസരി ഒന്ന് ലൂസാകും ,don’t worry 😃.അത് പിന്നീട് സെര്യകും ട്ടോ .പാത്രം രണ്ട് മിനിറ്റ് അടച്ചു വെച്ച് കേസരി ഒന്ന് വേവിച്ചെടുക്കാം .അതിന് ശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യും വറുത്തെടുത്ത അണ്ടിപ്പരിപ്പും കിസ്‌മിസും കൂടെ ചേർത്ത് ഇളക്കി ഇളക്കി യോജിപ്പിക്കുക .(ഒരുപാട് ഇളക്കുവൊന്നും വേണ്ട ഞാൻ കേസരി ആണ് ഹൽവ അല്ല 🤣)പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ കേസരി നെയ്മയം പുരട്ടിയ മറ്റൊരു പാത്രത്തിലോട്ട് മാറ്റി ചൂടോടെ സ്പൂൺ കൊണ്ട്‌ കോരിയൊ അതല്ല തണുത്തതിനു ശേഷം മുറിച്ചോ കഴിക്കാം . അതെല്ലാം നിങ്ങടെ ഇഷ്ടം , എനിക്കൊന്നും പറയാനില്ല .എന്തായാലും ഈ കേസരി എളുപ്പത്തിൽ റെഡിയാക്കാൻ പറ്റുന്ന ഒരു ഈസി ഐറ്റം തന്നെ .സംശയം ലേശ്യല്ല.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ കേസരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം എല്ലാവർക്കും ഇഷ്ടമാവുന്ന ഈ ജ്യൂസ്

    ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം എല്ലാവർക്കും ഇഷ്ടമാവുന്ന ഈ ജ്യൂസ്

    ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം എല്ലാവർക്കും ഇഷ്ടമാവുന്ന ഈ ജ്യൂസ്‌ എല്ലാവർക്കും ഇഷ്ടമാവും

    ഇതിന്ന് ആവശ്യമുള്ള സാധനങ്ങൾ

    പാൽ

    കസ്റ്റാർഡ് പൗഡർ

    പഞ്ചസാര

    Fruits ഇഷ്‌ടമുള്ളത്

    കസ്കസ്

    അപ്പൊ easy&tasty ആയിട്ടുള്ള ഈ ജ്യൂസ്‌ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട് ചെയ്യണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗോതമ്പ് പൊടി കൊണ്ട് കണ്ണൂർ ബട്ടൂര നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഗോതമ്പ് പൊടി കൊണ്ട് കണ്ണൂർ ബട്ടൂര നിങ്ങളും ഉണ്ടാക്കി നോക്കൂ

    ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഡിന്നർ ആയിട്ടും കഴിക്കാൻ കണ്ണൂർ ബട്ടൂര. ആട്ട പൊടി കൊണ്ട് ആണ് ഉണ്ടാക്കിയത്. ബേക്കിംഗ് സോഡ വേണ്ട , ബേക്കിംഗ് പൗഡർ വേണ്ട ,അതുകൊണ്ട് തന്നെ കുട്ടികൾക്ക് കൊടുക്കാൻ നല്ലതാണ്. ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

    2 കപ്പ് ആട്ട പൊടി ആണ് എടുത്തത്. അതിലേക്ക് 2 tbsp റവ , 1/2 tbsp പഞ്ചസാര , ഉപ്പ്, 1/2 കപ്പ് തൈര്. എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം ഒഴിച്ച് മാവ് കുഴച്ച് എടുക്കണം. ചപ്പത്തിക് ഒക്കെ കുഴച്ച് എടുക്കുന്നത് പോലെ. മാവ് നല്ല സോഫ്റ്റ് ആയിരിക്കണം. മാവിൽ കുറച്ച് എണ്ണ തേച്ചു പിടിപ്പിക്കണം. 30 മിൻ മാവ് റെസ്റ്റ് ചെയ്യാൻ വെക്കണം. അതിനു ശേഷം മാവ് ചപ്പതിക് ഒക്കെ എടുക്കുന്ന പോലെ കുഞ്ഞു ബോൾ ആക്കി എടുക്കണം. പരത്തി എടുക്കാം. ചപ്പാത്തി പരത്തുന്നതിലും കുറച്ച് കൂടി കട്ടി വേണം. 4 ഭാഗം ആയി കട്ട് ചെയ്തെടുക്കാം. ത്രികോണം പോലെ വേണം കട്ട് ചെയ്തു എടുക്കാൻ. ചൂടായ എണ്ണയിൽ ഇട്ട് ഫ്രൈ ചെയതെടുക്കുക. നന്നായി പൊങ്ങി വരുന്നത് കാണാം. എല്ലാവരും ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കണ്ണൂർ ബട്ടൂര ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എളുപ്പത്തിൽ ബ്രെഡ് പോള നിങ്ങളും  ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ ബ്രെഡ് പോള നിങ്ങളും ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ ബ്രെഡ് പോള തയ്യാറാക്കുന്ന വിധം
    ആദ്യം ചിക്കൻ ഉപ്പും മഞ്ഞളും കുരുമുളക് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു കുക്കറിൽ രണ്ടുവിസിൽ വരുന്നത് വരെ വേവിച്ചു മാറ്റി വയ്ക്കുക.ഒരു പാനിൽ എന്നായൊഴിച്ചു ചൂടാവുമ്പോൾ 2 tsp ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കുക 2 സവാള അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക
    സവാള വാടിതുടങ്ങുമ്പോൾ ഒരു ക്യാപ്‌സികത്തിന്റെ പകുതി അരിഞ്ഞു ചേർത്ത് വഴറ്റുക അതിലേക്കു 1/4 tsp മഞ്ഞൾപൊടിയും 1/2 tsp ചിക്കൻ മസാലയും 1/2 tsp കുരുമുളക് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

    അതിലേക്കു നേരത്തെ വേവിച്ച chicken എല്ലുകളഞ്ഞാശേഷം ക്രഷ് ചെയ്തു ചേർക്കുക.എന്നിട്ട് നന്നായി മിക്സ് ചെയ്തു മൂടി വച്ചു 3 മിനിറ്റ് ചെറുതീയിൽ വച്ചശേഷം മാറ്റിവയ്ക്കുക.ഒരു ബൗളിൽ 4 മുട്ടയും കുരുമുളകുപൊടിയും ഉപ്പും മല്ലിയില അരിഞ്ഞതും പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക
    ഇനി ഒരുപാനില് കുറച്ചു എന്നായൊഴിച്ചു ചൂടാവുമ്പോൾ അതിലേക്കു മുറ്റയ്‌ഫെ batter പകുതി ഒഴിക്കുക അതിനു മുകളിൽ ബ്രെഡ് നിരത്തുക അതിനുമുകളിൽ ചിക്കന്റെ കൂട്ടും വീണ്ടും ബ്രെഡും നിരത്തുക അതിനുമുകളിൽ മുട്ട യുടെ ബാക്കി ബാറ്ററും ഒഴിച്ചു ചെറുതീയിൽ മൂടിവച്ചു വേവിക്കുക ഒരു വശം വെന്തുവന്നാൽ തിരിച്ചിടുക ഇത്രയേ ഉള്ളു നമ്മുടെ അടിപൊളി ബ്രഡ് പോള റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രെഡ് പോള ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തേങ്ങ തരി പോലും ചേർക്കാതെ ചെമ്മീൻ കറി ഇത്‌ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..

    തേങ്ങ തരി പോലും ചേർക്കാതെ ചെമ്മീൻ കറി ഇത്‌ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..

    തേങ്ങ തരി പോലും ചേർക്കാതെ ചെമ്മീൻ കറി ഇത്‌ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ..
    ആദ്യം രണ്ടു സബോള,രണ്ടു കഷ്ണം ഇഞ്ചി, ഏഴ് വെളുത്തുള്ളി, എരിവിന് അനുസരിച്ചു പച്ചമുളക് ഇതെല്ലാം അരിഞ്ഞെടുക്കാം..
    ഇനി ഒരു ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അരിഞ്ഞു വെച്ചിരിക്കുന്നതെല്ലാം ഒരുമിച്ചു ചേർത്ത് കൊടുക്കാം..

    സബോള വഴന്ന് വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും പച്ചമണം നന്നായി മാറി വന്നാൽ രണ്ടു തക്കാളിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.. തക്കാളി വെന്ത് ഉടഞ്ഞു വന്നാൽ പൊടികൾ ചേർക്കാം..
    ഒരു ടേബിൾ സ്പൂൺ മല്ലിപൊടി, രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾ സ്പൂൺ പെരും ജീരകം പൊടിച്ചത്.. ഇത്രയും ചേർത് നന്നായി ഒന്ന് മൂപ്പിക്കാം..
    പൊടികൾ നന്നായി മൂത്തു വന്നാൽ തീ ഓഫാക്കി ചൂടാറാൻ വെക്കാം.. നന്നായി ചൂട് ആറിയാൽ മസാല മിക്സിയിലേക്ക് മാറ്റി അരക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് നന്നായി ഒന്ന് അരച്ചെടുക്കാം.. ഈ അരച്ചത് തിരിച്ചു ചട്ടിയിലേക്ക് തന്നെ ചേർത് എത്രയാണോ കറിക്ക് ഗ്രേവി വേണ്ടത് അതിനനുസരിച്ചു വെള്ളം മിക്സിയിൽ ഒഴിച്ച് ഒന്ന് കുലുക്കി ചേർത് കൊടുക്കാം.. നന്നായി ഇളക്കി കൊടുത്തത്തിന് ശേഷം തീ ഓൺ ആക്കാം.. ഇനി ഇതിലേക്ക് പുളിക്കനുസരിച്ചു കുടംപുളിയും കുറച്ചു കൂടെ പച്ചമുളകും ചേർത് കൊടുക്കാം..

    കറി ചെറുതായി ഒന്ന് തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വെള്ളം വാർത്ത 800 ഗ്രാം ചെമ്മീൻ ചേർക്കാം.. ചെമ്മീൻ നന്നായി വെന്ത് ഗ്രേവി ഒന്ന് കൂടെ തിക്ക് ആയി വന്നാൽ തീ ഓഫാക്കി കറി ഒന്ന് തൂമിക്കാം..
    ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കാം.. ഉലുവ ചെറുതായി കളർ ചേഞ്ച്‌ ആയി വരുമ്പോൾ ആറു ചുവന്നുള്ളി നൈസ് ആയി അരിഞ്ഞത് ചേർത് വഴറ്റി ഗോൾഡൻ ബ്രൗൺ കളർ ആയാൽ അര ടേബിൾ സ്പൂൺ മുളക് പൊടിയും ആവിശ്യത്തിന് കറി വേപ്പിലയും ചേർത് ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ ഓഫാക്കാം.. ഇത്‌ കറിയിലേക്ക് ചേർത് നന്നായി ഒന്ന് ഇളക്കി കൊടുത്തതിന് ശേഷം വിളമ്പാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീശിയടിയ്ക്കാതെ നല്ല ലെയർ പൊറോട്ട ഉണ്ടാക്കാം

    വീശിയടിയ്ക്കാതെ നല്ല ലെയർ പൊറോട്ട ഉണ്ടാക്കാം

    വീശിയടിയ്ക്കാതെ നല്ല ലെയർ പൊറോട്ട ഉണ്ടാക്കാം ഈസിയായി

    ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ പൊറോട്ട തയ്യാറാക്കാം. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ 😋😋

    ചേരുവകൾ

    മൈദ രണ്ട് കപ്പ്

    മുട്ട 1

    ഓയിൽ 2 ടേസ്പൂൺ

    വെള്ളം ആവശ്യത്തിന്

    ഉപ്പ് ആവശ്യത്തിന്

    പഞ്ചസാര 2 ടേബിൾസ്പൂൺ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊറോട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.