വെജിറ്ററിയൻസിനും, നോൺ വെജിറ്ററിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന സോയാ ചങ്ക്‌സ് മസാല

Advertisement

വെജിറ്ററിയൻസിനും, നോൺ വെജിറ്ററിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന സോയാ ചങ്ക്‌സ് മസാല

സോയാ ചങ്ക് സ് :1 1\2 കപ്പ്‌

സവാള:2

തക്കാളി:3

പച്ചമുളക്:1

മഞ്ഞൾപൊടി:1ടീസ്പൂൺ

മുളക്‌പൊടി:1ടീസ്പൂൺ

കാശ്മീരി മുളക്‌പൊടി:1ടീസ്പൂൺ

മല്ലിപ്പൊടി:2ടേബിൾ സ്പൂൺ

ഉപ്പ്‌

എണ്ണ

സോയാചങ്ക്സ്സ് പതിനഞ്ച് മിനുട്ട് തിളച്ച വെള്ളത്തിൽ ഇട്ടു വെക്കുക. ഒരു പാൻ ചൂടാക്കി അതിൽ സവാള,പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. ഒന്നു വഴന്നു വന്നതിനു ശേഷം പൊടികൾ ചേർക്കുക. തക്കാളി ചേർക്കുക. തക്കാളി വഴന്നു വന്ന ശേഷം സോയചക്‌സ് ചൂടുവെള്ളത്തിൽ നിന്നും നന്നായി പിഴിഞ്ഞെടുത്ത ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് 10 മിനുട്ട് അടച്ചു വെച്ച് വേവിക്കു ക. വെന്തു കഴിഞ്ഞാൽ മല്ലിയില ഇട്ടു വാങ്ങുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോയാ ചങ്ക്‌സ് മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.