റവ കേസരി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

എളുപ്പത്തിൽ ഒരു മധുരം

ingredients

Semolina – 1/2 cup

Sugar- 3/4 cup

Ghee-3tbs

Milk- 1/2 cup

Water-1 cup

Cashew nuts-5,6(split)

Kismis -10

Turmeric powder-1/4 ടീസ്പൂൺ

Cardamom powder-1/2 tsp

ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്തെടുക്കുക .എന്നിട്ട് അതേ പാത്രത്തിൽ തന്നെ റവ വറുത്തെടുക്കുക .ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളവും അരകപ്പ് പാലും (പാൽ ചേർക്കാതെയും കേസരി ഉണ്ടാക്കാം കേട്ടൊ )ചേർത്ത് തിളപ്പിക്കുക .അതിലോട്ട് കേസരിക്ക് വേണ്ട കളർ ചേർത്ത് കൊടുക്കാവുന്നതാണ് .ഞാനിവിടെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആണ് ചേർത്ത് കൊടുത്തത് .ഓറഞ്ചോ മഞ്ഞയോ ഫുഡ് കളർ ഒക്കെ ചേർത്ത് കൊടുക്കാം കേട്ടൊ .(നിങ്ങൾക്ക് ഇഷ്ടമുള്ള കളർ കൊടുത്തോ 😂ആരും നിങ്ങളെ വഴക്കൊന്നും പറയില്ല )ഇനി തീയൊന്ന് കുറച്ചു വെച്ചതിനു ശേഷം വറുത്ത റവ ചേർത്ത് കട്ട കെട്ടാതെ നന്നായി ഇളക്കുക .ഏലക്കപൊടി ചേർത്ത് കൊടുക്കാം , നല്ല ഒരു ഫ്ലേവർ കിട്ടാൻ . പിന്നെ മധുരത്തിനാവശ്യത്തിനു പഞ്ചസാര ചേർത്ത് കൊടുക്കാം .

എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക . പഞ്ചസാര ചേർക്കുമ്പോൾ നമ്മുടെ കേസരി ഒന്ന് ലൂസാകും ,don’t worry 😃.അത് പിന്നീട് സെര്യകും ട്ടോ .പാത്രം രണ്ട് മിനിറ്റ് അടച്ചു വെച്ച് കേസരി ഒന്ന് വേവിച്ചെടുക്കാം .അതിന് ശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യും വറുത്തെടുത്ത അണ്ടിപ്പരിപ്പും കിസ്‌മിസും കൂടെ ചേർത്ത് ഇളക്കി ഇളക്കി യോജിപ്പിക്കുക .(ഒരുപാട് ഇളക്കുവൊന്നും വേണ്ട ഞാൻ കേസരി ആണ് ഹൽവ അല്ല 🤣)പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ കേസരി നെയ്മയം പുരട്ടിയ മറ്റൊരു പാത്രത്തിലോട്ട് മാറ്റി ചൂടോടെ സ്പൂൺ കൊണ്ട്‌ കോരിയൊ അതല്ല തണുത്തതിനു ശേഷം മുറിച്ചോ കഴിക്കാം . അതെല്ലാം നിങ്ങടെ ഇഷ്ടം , എനിക്കൊന്നും പറയാനില്ല .എന്തായാലും ഈ കേസരി എളുപ്പത്തിൽ റെഡിയാക്കാൻ പറ്റുന്ന ഒരു ഈസി ഐറ്റം തന്നെ .സംശയം ലേശ്യല്ല.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ കേസരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.