ഗോതമ്പ് പൊടി കൊണ്ട് കണ്ണൂർ ബട്ടൂര നിങ്ങളും ഉണ്ടാക്കി നോക്കൂ

ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഡിന്നർ ആയിട്ടും കഴിക്കാൻ കണ്ണൂർ ബട്ടൂര. ആട്ട പൊടി കൊണ്ട് ആണ് ഉണ്ടാക്കിയത്. ബേക്കിംഗ് സോഡ വേണ്ട , ബേക്കിംഗ് പൗഡർ വേണ്ട ,അതുകൊണ്ട് തന്നെ കുട്ടികൾക്ക് കൊടുക്കാൻ നല്ലതാണ്. ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

2 കപ്പ് ആട്ട പൊടി ആണ് എടുത്തത്. അതിലേക്ക് 2 tbsp റവ , 1/2 tbsp പഞ്ചസാര , ഉപ്പ്, 1/2 കപ്പ് തൈര്. എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം ഒഴിച്ച് മാവ് കുഴച്ച് എടുക്കണം. ചപ്പത്തിക് ഒക്കെ കുഴച്ച് എടുക്കുന്നത് പോലെ. മാവ് നല്ല സോഫ്റ്റ് ആയിരിക്കണം. മാവിൽ കുറച്ച് എണ്ണ തേച്ചു പിടിപ്പിക്കണം. 30 മിൻ മാവ് റെസ്റ്റ് ചെയ്യാൻ വെക്കണം. അതിനു ശേഷം മാവ് ചപ്പതിക് ഒക്കെ എടുക്കുന്ന പോലെ കുഞ്ഞു ബോൾ ആക്കി എടുക്കണം. പരത്തി എടുക്കാം. ചപ്പാത്തി പരത്തുന്നതിലും കുറച്ച് കൂടി കട്ടി വേണം. 4 ഭാഗം ആയി കട്ട് ചെയ്തെടുക്കാം. ത്രികോണം പോലെ വേണം കട്ട് ചെയ്തു എടുക്കാൻ. ചൂടായ എണ്ണയിൽ ഇട്ട് ഫ്രൈ ചെയതെടുക്കുക. നന്നായി പൊങ്ങി വരുന്നത് കാണാം. എല്ലാവരും ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കണ്ണൂർ ബട്ടൂര ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.