Blog

  • ദീപാവലി സ്പെഷ്യൽ മിൽക്ക് ബർഫി 😋ഉണ്ടാക്കിയാലോ

    ദീപാവലി സ്പെഷ്യൽ മിൽക്ക് ബർഫി 😋ഉണ്ടാക്കിയാലോ

    ദീപാവലി സ്പെഷ്യൽ മിൽക്ക് ബർഫി 😋

    നെയ്യ് -2 tbsp

    പാൽ -3/4 കപ്പ്‌

    പാൽപ്പൊടി -2 കപ്പ്‌

    പഞ്ചസാര പൊടിച്ചത് -1/2 കപ്പ്‌

    ഏലക്ക പൊടി -1/4 tsp

    പിസ്താ -1 tsp

    നെയ്യ് ചൂടാക്കി അതിലേക്ക് പാൽ ഒഴിച്ച് തിളക്കുബോൾ പാൽ പൊടി ചേർത്ത് കട്ട പിടിക്കാതെ ഇളക്കുക അതിലേക്കു പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് കുക്ക് ചെയ്യണം അതിൽ ഏലക്ക പൊടി യും ചേർത്തു ഇളക്കി സെറ്റ് ആകുബോൾ ഒരു, പിസ്ത യും മുകളിൽ വിതറി ട്രേ യിൽ ബട്ടർ പേപ്പർ വെച്ചു ഈ കൂട്ടു ഒഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞു തണുക്കുബോൾ മുറിച്ചു ഉപയോഗിക്കാം, സൂപ്പർ മിൽക്ക് ബർഫി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിൽക്ക് ബർഫി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens] ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ എളുപ്പത്തിൽ നമുക്ക് ഒരു നെയ് ചോർ  ഉണ്ടാക്കിയാലോ

    വളരെ എളുപ്പത്തിൽ നമുക്ക് ഒരു നെയ് ചോർ ഉണ്ടാക്കിയാലോ

    വളരെ എളുപ്പത്തിൽ നമുക്ക് ഒരു നെയ് ചോർ ഉണ്ടാക്കിയാലോ.

    തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം. വയനാടൻ കൈമ അല്ലെങ്കിൽ ജീരക ശാല അരി ആണ് നല്ലത്. ഞാൻ ഇവിടെ ജീരക ശാല അരി ആണ് എടുത്തത്. 2 കപ്പ് അരി ആണ് അത് ഒരു പാത്രത്തിൽ മാറ്റാം. നന്നായി കഴുകി 5 മിൻ വെള്ളത്തിൽ സോക് ചെയ്യാം. അതിനു ശേഷം അരിപ്പയിൽ ഒഴിച്ച് വെള്ളം കളയണം. നമുക്ക് മുതിരയും , അണ്ടിപരിപ്പും വറുത്ത് എടുക്കാം. ഉള്ളി വളരെ നെരിയത് ആയി അരിഞ്ഞത് എണ്ണ യില് ഇട്ടു വറുത്ത് എടുക്കാം.കുറച്ച് കുറച്ച് ആയി വറുത്ത് എടുക്കണം. 1 പാനിൽ 4 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. അതിലേക്ക് കുറച്ച് ഉപ്പ്, 1 tbsp നെയ് ,മല്ലി ഇല , ഗ്രാമ്പൂ, പട്ട , ജീരകം , നാരങ്ങ നീര് എന്നിവ ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് അരി ഇട്ടു കൊടുക്കാം. അടച്ചു വെച്ച് വേവിക്കുക. വെന്ത ഉടനെ തന്നെ വേറെ ഒരു പാത്രത്തിലേക്ക് മാറ്റണം. അതിലേക്ക് ഫ്രൈ ചെയ്ത ഉള്ളി , അണ്ടി പരിപ്പ് ,മുന്തിരി എന്നിവ ചേർക്കാം. നെയ് ചോറ് ചൂടോടെ വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ് ചോർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മാഗി ചിക്കൻ നൂഡിൽസ് ഇത്ര രുചിയിൽ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ

    മാഗി ചിക്കൻ നൂഡിൽസ് ഇത്ര രുചിയിൽ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ

    മാഗി ചിക്കൻ നൂഡിൽസ് ഇത്ര രുചിയിൽ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ

    മാഗി ചിക്കൻ നൂഡിൽസ്

    മാഗി ന്യൂഡിൽസ് നാല് പാക്കറ്റ്

    വെള്ളം നാല് കപ്പ്

    ഉരുളക്കിഴങ്ങ് ഒന്ന്

    തക്കാളി-2

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് 3 ടേബിൾ സ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    കാശ്മീരി മുളകുപൊടി ഒന്നര ടീസ്പൂൺ

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    മാഗി പാക്കറ്റ് മസാല മൂന്നു പാക്കറ്റ്

    ചിക്കൻ ചെറുതായി അരിഞ്ഞത് 150 ഗ്രാം

    ചീസ് ഓപ്ഷണൽ

    ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിനുശേഷം ഓയിൽ ചൂടായി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചേർത്ത്
    നല്ലപോലെ വഴറ്റുക ഇതിലേക്ക് ഉരുളക്കിഴങ്ങ് സവാള ചേർത്ത് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക
    ചിക്കൻ കൂടി ചേർത്ത് 3 മിനിറ്റ് വഴറ്റിയെടുക്കുക ചിക്കൻ ഉള്ള വെള്ളം എല്ലാം വറ്റിയ തിനെ ശേഷം തക്കാളി ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക ഇതിലേക്ക് മുളകുപൊടി മഞ്ഞൾപൊടിചേർത്ത് 10 മിനിറ്റ്കൂടി മൂടിവെച്ച് വേവിക്കുക. നല്ലപോലെ വഴറ്റിയതിനു ശേഷം ഇതിലേക്ക് വെള്ളം ചേർത്ത് നല്ലപോലെ തിളപ്പിച്ചെടുക്കുക തിളച്ചതിനുശേഷം മാഗി പാക്കറ്റ് മസാല ചേർക്കുക ആവശ്യത്തിനുള്ള ഉപ്പ് കൂടെ ചേർത്ത് കൊടുക്കുകഅതിനുശേഷം മാഗി ചേർത്ത് കൊടുത്ത മൂടിവെച്ച് വേവിക്കുക വെന്തതിനുശേഷം ഇതിനു മുകളിലായി ചീസ് ചേർത്തുകൊടുക്കാം സൂപ്പർ ടേസ്റ്റിൽ ഉള്ള മാഗി ചിക്കൻ നൂഡിൽസ് റെഡിയായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാഗി ചിക്കൻ നൂഡിൽസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോറിനും ദോശക്കും കപ്പക്കും ഇനി ഒരു ചമ്മന്തി മതി

    ചോറിനും ദോശക്കും കപ്പക്കും ഇനി ഒരു ചമ്മന്തി മതി

    ചോറിനും ദോശക്കും കപ്പക്കും ഇനി ഒരു ചമ്മന്തിമന്തി
    ഉണക്കമുളക് 10 എണ്ണം പാനിൽ വറുത്തെടുക്കുക എന്നിട്ട് അത് മിക്സിയുടെ ജാരിലേക്കിടം എന്നിട്ട് ഒന്ന് crush ചെയ്തെടുക്കാം അതിലേക്കു 10 ചെറിയ ഉള്ളിയും ഒരു ചെറിയ കഷ്ണം പുളിയും കുറച്ചു കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും കൂടിച്ചേർത്തു crush ചെയ്തെടുക്കുക അതിലേക്കു ഒരു tbsp വെളിച്ചെണ്ണ ചൂടാക്കി ഒഴിച്ചാൽ അടിപൊളി ചമ്മന്തി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവ ഉണ്ണിയപ്പം അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    റവ ഉണ്ണിയപ്പം അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    റവ ഉണ്ണിയപ്പം.

    റവ:1കപ്പ്‌

    വെണ്ണ:1ടീസ്പൂൺ

    പാൽ:കലക്കാൻ ആവശ്യമായത്

    പാളയകോട ൻ പഴം:1

    ശർക്കര:2വലിയഅച്‌

    രവയുടെ കൂടെ വെണ്ണ കൈ കൊണ്ട് തിരുമ്മി ചേർക്കുക. പഴത്തിന്റെ അരി കളഞ്ഞ് ഉടച്ചു ചേർക്കുക. റവ യില്ലേക്ക് ശർക്കര ഉരുക്കിയതും, പാലും ചേർത്ത് കലക്കി കുറച്ചു നേരം വെച്ചിട്ട് ഉണ്ണിയപ്പം വെളിച്ചെണ്ണ യിൽ ഉണ്ടാക്കി എടുക്കുക.റവ ഉണ്ണിയപ്പം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പേര് പോലെ വ്യത്യസ്തമായ അറബിക് ഓംലറ്റ് ഇനി എളുപ്പത്തിൽ നമുക്കും ഉണ്ടാക്കാം

    പേര് പോലെ വ്യത്യസ്തമായ അറബിക് ഓംലറ്റ് ഇനി എളുപ്പത്തിൽ നമുക്കും ഉണ്ടാക്കാം

    ഷക്ക്ഷുക (അറബിക് സ്പെഷ്യൽ ഓംലറ്റ് )

    പേര് പോലെ വ്യത്യസ്തമായ അറബിക് ഓംലറ്റ് ഇനി എളുപ്പത്തിൽ നമുക്കും ഉണ്ടാക്കാം… നല്ല സൂപ്പർ ടേസ്റ്റിയും ഹെൽത്തിയും ആയ ഐറ്റം ആണുട്ടോ 😋👌

    കുബൂസ്, ബ്രെഡ്, ബൺ, ചപ്പാത്തി എന്തിനും കോമ്പിനേഷൻ ആണുട്ടോ.. ഇത്‌ ഉണ്ടെങ്കിൽ വേറെ കറികൾ ഒന്നും വേണ്ട.

    എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം..

    ഇതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത്, മൂന്ന് ചെറിയ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്.. രണ്ടു സ്പൂൺ ഓയിൽ ഒഴിച്ചിട്ട് വാട്ടിയെടുക്കുക. ശേഷം ഇതിലേക്ക്, ഒരു ക്യാപ്സിക്കം അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഒരു അല്പം ഉപ്പു ചേർത്ത് നന്നായി വാടി വരുമ്പോൾ.. മൂന്നോ അല്ലെങ്കിൽ നാലോ തക്കാളി നന്നായി അടിച്ചു പേസ്റ്റ് ആക്കിയത് ചേർത്തുകൊടുക്കാം. തക്കാളി അരച്ചത് റെഡിമെയ്ഡ് ഉണ്ടെങ്കിൽ അത് രണ്ട് ടേബിൾസ്പൂൺ ഉപയോഗിക്കാം. ഇനി നമുക്ക് മൂടിവെച്ച് കുറച്ചുനേരം വേവിച്ചെടുക്കണം. കുറച്ചു മല്ലിയില ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് വേണ്ട മസാലപ്പൊടികൾ ഇട്ടു കൊടുക്കണം.

    ജീരക പൊടി കാൽ ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂൺ, കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ, ഇടിച്ച് മുളകുപൊടി അര ടീസ്പൂൺ, പിന്നെ ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മൂടി അടച്ചുവെച്ച് അഞ്ചു മിനിറ്റ് വേവിക്കുക.. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ മുട്ട ചേർത്തു കൊടുക്കാം. മുട്ട ഇതിലേക്ക് ചേർക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്, ഈ മസാല കൂട്ടിന് ഇടയിൽ നാല് കുഴികൾ ഉണ്ടാക്കുക. ഇനി നമുക്ക് ഇതിലേക്ക് ഓരോ മുട്ട പൊട്ടിച്ചു ഒഴിച്ച് കൊടുക്കാം. ഇനി ഈ മുട്ടയുടെ മുകളിൽ നമുക്ക് കുറച്ചു കുരുമുളകുപൊടി ഒരു നുള്ള് ഉപ്പ്, ഒറിഗാനോ പൗഡർ ഉണ്ടെങ്കിൽ അത്, രണ്ടു നുള്ള് (നിർബന്ധമില്ല ഉണ്ടെങ്കിൽ) ചേർത്തുകൊടുക്കാം നല്ലൊരു മണം ആയിരിക്കും.. ഇത്രയും ചേർത്ത് കൊടുത്ത മൂടി അടച്ചു വച്ച് 5 മിനിറ്റ് വേവിച്ചെടുക്കണം.. കുറഞ്ഞ തീയിൽ വേവിക്കാൻ ശ്രദ്ധിക്കണം.. നമ്മുടെ അറബിക് ഓംലെറ്റ് ആയ ഷക്ക്ഷുക ഇവിടെ റെഡിയായിട്ടുണ്ട്..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അറബിക് ഓംലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുളക് ബജ്ജി ഇങ്ങനെ  നിങ്ങളും ഉണ്ടാക്കി നോക്കൂ

    മുളക് ബജ്ജി ഇങ്ങനെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    കേരളത്തിലെ എല്ലാ ബജ്ജികടകളിലും കിട്ടുന്ന ഒരു പ്രധാന വിഭവമാണ് മുളകു ബജ്ജി. സാധാരണ കാണുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു മുളക് ബജ്ജിയാണ് നമ്മള്‍ തയ്യാറാക്കുന്നത്. മുളകു ബജ്ജിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി, ഒരു മുളകു ബജ്ജി മസാലയാണ് ഇത്.

    ചേരുവകകൾ

    *ബാറ്റർ തയ്യാറാക്കാൻ*

    കടലമാവ് – 2 കപ്പ്

    അരിപ്പൊടി- 1/4 കപ്പ്

    മഞ്ഞൾപ്പൊടി – 1/3 ടീസ്പൂൺ

    മുളകുപൊടി – 1/2 ടീസ്പൂൺ

    കായപ്പൊടി – 1/3 ടീസ്പൂൺ

    ബേക്കിംഗ് സോഡാ

    ഉപ്പ്

    വെള്ളം

    എണ്ണ (ബജ്ജി പൊരിച്ചെടുക്കാൻ)

    ബജ്ജി മുളക്

    *മസാല തയ്യാറാക്കാൻ*

    സവാള – 3 (ചെറുതായി അരിഞ്ഞത്)

    മുളകുപൊടി – 1/2 ടീസ്പൂൺ

    ചാറ്റ് മസാല – 3/4 ടീസ്പൂൺ

    നാരങ്ങ നീര്

    ഉപ്പ്

    തയ്യാറാക്കേണ്ട വിധം

    ആദ്യം മുളക് പൊരിച്ചെടുക്കാനുള്ള ബാറ്റര്‍ തയ്യാറാക്കാം. ഇതിനായി കടലമാവിലേക്ക് അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും മുളക്‌പൊടിയും കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറേശെയായി വെള്ളം ചേര്‍ത്ത് ബാറ്റര്‍ തയ്യാറാക്കാം. ബാറ്ററിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് കൊടുക്കാം. മുളക് എടുത്ത് അതിന് നടുക്കായി ചെറുതായി കീറി കൊടുത്ത ശേഷം ബാറ്ററില്‍ മുക്കി പൊരിച്ചെടുക്കുക. മസാല തയ്യാറാക്കാന്‍ സവാള ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുളക്‌പൊടി, ചാറ്റ് മസാല, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മുളക് ബജ്ജിയുടെ നടുക്ക് കീറിയ ശേഷം ഈ മസാല നിറയ്ക്കുക. ശേഷം സേവ് കൂടി മുകളിലായി ഇട്ട് കൊടുക്കുക. നമ്മുടെ മുളക് ബജ്ജി മസാല റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുളക് ബജ്ജി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RG & Soorya vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.