വളരെ എളുപ്പത്തിൽ നമുക്ക് ഒരു നെയ് ചോർ ഉണ്ടാക്കിയാലോ

വളരെ എളുപ്പത്തിൽ നമുക്ക് ഒരു നെയ് ചോർ ഉണ്ടാക്കിയാലോ.

തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം. വയനാടൻ കൈമ അല്ലെങ്കിൽ ജീരക ശാല അരി ആണ് നല്ലത്. ഞാൻ ഇവിടെ ജീരക ശാല അരി ആണ് എടുത്തത്. 2 കപ്പ് അരി ആണ് അത് ഒരു പാത്രത്തിൽ മാറ്റാം. നന്നായി കഴുകി 5 മിൻ വെള്ളത്തിൽ സോക് ചെയ്യാം. അതിനു ശേഷം അരിപ്പയിൽ ഒഴിച്ച് വെള്ളം കളയണം. നമുക്ക് മുതിരയും , അണ്ടിപരിപ്പും വറുത്ത് എടുക്കാം. ഉള്ളി വളരെ നെരിയത് ആയി അരിഞ്ഞത് എണ്ണ യില് ഇട്ടു വറുത്ത് എടുക്കാം.കുറച്ച് കുറച്ച് ആയി വറുത്ത് എടുക്കണം. 1 പാനിൽ 4 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. അതിലേക്ക് കുറച്ച് ഉപ്പ്, 1 tbsp നെയ് ,മല്ലി ഇല , ഗ്രാമ്പൂ, പട്ട , ജീരകം , നാരങ്ങ നീര് എന്നിവ ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് അരി ഇട്ടു കൊടുക്കാം. അടച്ചു വെച്ച് വേവിക്കുക. വെന്ത ഉടനെ തന്നെ വേറെ ഒരു പാത്രത്തിലേക്ക് മാറ്റണം. അതിലേക്ക് ഫ്രൈ ചെയ്ത ഉള്ളി , അണ്ടി പരിപ്പ് ,മുന്തിരി എന്നിവ ചേർക്കാം. നെയ് ചോറ് ചൂടോടെ വിളമ്പാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ് ചോർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.