Blog

  • സബോള,ചുവന്നുള്ളി, ഇഞ്ചി,വെളുത്തുള്ളി ഇതൊന്നും  ചേർക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു നാടൻ ചെമ്മീൻ റോസ്റ്റ്..

    സബോള,ചുവന്നുള്ളി, ഇഞ്ചി,വെളുത്തുള്ളി ഇതൊന്നും ചേർക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു നാടൻ ചെമ്മീൻ റോസ്റ്റ്..

    സബോള,ചുവന്നുള്ളി, ഇഞ്ചി,വെളുത്തുള്ളി ഇതൊന്നും ചേർക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു നാടൻ ചെമ്മീൻ റോസ്റ്റ്..

    വളരെ കുറച്ചു ചേരുവകൾ വെച്ച് ഈസി ആയി എങ്ങനെയാണ് ഈ നാടൻ ചെമ്മീൻ റോസ്റ്റ് പെട്ടെന്ന് ഉണ്ടാക്കുന്നതെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണൂ..

    ആദ്യം ഒരു പാത്രത്തിലേക്ക് 4 തക്കാളി അരിഞ്ഞതും കുറച്ചു കറി വേപ്പിലയും എരിവിന് അനുസരിച്ചു പച്ചമുളകും ചേർക്കാം.. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി , കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർത് കൈ കൊണ്ട് നല്ല പോലെ ഒന്ന് കുഴച്ചെടുക്കാം.. തക്കാളിയും പച്ചമുളകും ഒക്കെ നന്നായി ഉടച്ചെടുക്കണം..

    ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കിയ 800 ഗ്രാം ചെമ്മീൻ ചേർക്കാം… .. ഇത്‌ നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചതിന് ശേഷം 5 മിനിറ്റ് മീഡിയം ഫ്‌ളൈമിൽ മൂടി വെച്ച് വേവിക്കാം..

    അതിന് ശേഷം മൂടി തുറന്നു തീ കൂട്ടി വെച്ച് ചെമ്മീനിൽന്നും തക്കാളിയിൽ നിന്നും ഇറങ്ങിയ വെള്ളം വറ്റിക്കാം..ഈ റോസ്റ്റ് ല് എത്രയാണോ ഗ്രേവി വേണ്ടത് അതിനനുസരിച്ചു വെള്ളം വറ്റിക്കണം..ഗ്രേവി ആവിശ്യത്തിന് വറ്റി വന്നാൽ പച്ച വെളിച്ചെണ്ണയും കുറച്ചു കൂടെ കറി വേപ്പിലയും പച്ചമുളക് നടു കീറിയതും കൂടെ ചേർത് ഒരു മിനിറ്റ് വെളിച്ചെണ്ണയിൽ ഒന്ന് വഴറ്റിയതിന് ശേഷം തീ ഓഫാക്കാം..ഈസി ആയി ഉണ്ടാക്കാവുന്ന നാടൻ ചെമ്മീൻ റോസ്റ്റ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവയില്ലാത്ത  ഉപ്മാ കഴിച്ചുകൊണ്ടേ  ഇരിക്കാൻ  തോന്നുന്ന  ടേസ്റ്റി  ഉപ്മായാണിത് .

    റവയില്ലാത്ത ഉപ്മാ കഴിച്ചുകൊണ്ടേ ഇരിക്കാൻ തോന്നുന്ന ടേസ്റ്റി ഉപ്മായാണിത് .

    റവയില്ലാത്ത ഉപ്മാ കഴിച്ചുകൊണ്ടേ ഇരിക്കാൻ തോന്നുന്ന ടേസ്റ്റി ഉപ്മായാണിത് . ഇതിനുവേണ്ടി ഒരു മീഡിയം സൈസ് കോളിഫ്ലവർ അടർത്തി എടുത്ത് ചെറിയ ചൂട് വെള്ളം ഒഴിച്ച് വെക്കുക . 10 മിനിറ്റ് കഴിഞ്ഞ് വെള്ളം മാറ്റി കഴുകി വൃത്തിയാക്കി അതൊന്ന് പൊടിയായി അരിഞ്ഞെടുക്കാം.
    അര കപ്പ്‌ തേങ്ങ അര ടീസ്പൂൺ ചെറിയജീരകം, ഒരു പച്ചമുളക് ചേർത്ത് ചതച്ചു എടുക്കുക.
    ചൂടായ പാനിലേക് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അരിഞ്ഞ cauliflower ഇട്ട് ഇളക്കി ഒന്ന് ചൂടായി വരുമ്പോഴേക്കും ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞു ചേർത്ത് ഉപ്പും, ഒരു പച്ച മുളക് അരിഞ്ഞതും ചേർത്ത് ഇളക്കി അടച്ചു വെച്ച് 3മിനിറ്റ് വേവിക്കുക. ഇതിലേക്ക് അൽപ്പം തേങ്ങ ചിരകിയതും, ചതച്ച തേങ്ങ കൂടി ചേർത്തിളക്കി രണ്ട് മിനിറ്റ് വേവിച് ചൂടോടെ സെർവ് ചെയ്യാം . വളരെ സ്വാദിഷ്ടമാണ്. വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്, ലഞ്ച് നോ ടിന്നെറിനൊ ഇത് കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉപ്മാ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓട്സ്പക്കവട ഉണ്ടാക്കി നോക്കൂ.

    ഓട്സ്പക്കവട ഉണ്ടാക്കി നോക്കൂ.

    ഓട്സ്:1കപ്പ്

    കടല മാവ്:1/2 കപ്പ്‌

    തൈര്:1/2 കപ്പ്

    സവാള:1നീളത്തിൽ അരിഞ്ഞത്

    ഇഞ്ചി:ഒരുചെറിയ കഷ്ണം

    പച്ചമുളക്:1

    മുളക്പൊടി:1ടേബിൾ സ്പൂൺ

    ഗരം മസാല:1/2ടീസ്പൂൺ

    കറിവേപ്പില

    മല്ലിയില

    ഉപ്പ്‌

    വെളിച്ചെണ്ണ

    ഓട്സ് നന്നായി പൊടിച്ചെടുക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില എല്ലാം കൂടി ഒന്ന് ചതച്ച് എടുക്കുക. ഓട്സ് പൊടിച്ചതിൽ എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ചു ചൂടായ എണ്ണയിൽ ഇട്ടുവറുത്തു കോരുക.നല്ല സ്വാദുള്ള ഒരു നാലുമണി പലഹാരം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓട്സ്പക്കവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഞ്ഞി മിഠായി ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ? നാവിൽ തൊട്ടാൽ അലിഞ്ഞു പോവുന്ന പഞ്ഞിമിഠായി

    പഞ്ഞി മിഠായി ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ? നാവിൽ തൊട്ടാൽ അലിഞ്ഞു പോവുന്ന പഞ്ഞിമിഠായി

    ചേരുവകൾ:-

    കടലപ്പൊടി- 3/4 കപ്പ്

    മൈദ- 1/4 കപ്പ്

    നെയ്യ്-1/2 കപ്പ്

    പഞ്ചസാര-1 കപ്പ്

    ചെറുനാരങ്ങാനീര്-1 TbSp

    പിസ്താ -അലങ്കരിക്കാൻ

    പാകം ചെയ്യുന്ന വിധം:-

    ഒരു പാനിൽ നെയ്യ് ഒഴിച്ച് കടലപ്പൊടി,മൈദ എന്നിവ ഇട്ടു തുടരെ ചെറിയ തീയിലിട്ട് ഇളക്കുക…പൊടിയുടെ പച്ച മണം മാറണം…ഏകദേശം 12 മിനിറ്റ് വേണ്ടി വരും…എന്നിട്ട് അടുപ്പ് കെടുത്തുക…ഇനി വേറൊരു പാനിൽ പഞ്ചസാര,വെള്ളം ചേർത്തു യോജിപ്പിച്ച ശേഷം അടുപ്പിൽ വെച്ചു തിളപ്പിക്കുക…നന്നായി തിളക്കുമ്പോൾ ചെറുനാരങ്ങാനീര് ചേർക്കുക….ഇതൊരു ഗോൾഡൻ കളർ ആവുമ്പോൾ വേറൊരു നെയ്യ് തടവിയ നോൺസ്റ്റിക് പാത്രത്തിൽ ഒഴിച്ചു രണ്ട് ചട്ടകം കൊണ്ട് ഉള്ളിലേക്ക് നീക്കുക…ഇത് കൈ കൊണ്ട് എടുക്കാൻ പറ്റുന്ന പാകം ആവുന്നത് വരെ ചട്ടകം ഉപയോഗിക്കാം…എന്നിട്ട് നീളത്തിൽ വലിച്ചു നീട്ടി രണ്ട് അറ്റവും ഒട്ടിച്ചു വട്ടത്തിലാക്കി 8 പോലെയാക്കി വീണ്ടും വട്ടത്തിലാക്കുക…ഇനി എടുത്ത് വെച്ച മാവ് കുറേശ്ശേയായി ഈ വട്ടത്തിൽ പുരട്ടി വീണ്ടും വലിച്ചു നീട്ടി 8 പോലെയാക്കി ഒരു വട്ടത്തിനു മോളിൽ വേറെ വട്ടം വെക്കുക…മാവ് തീരുന്നത് വരെ ഇതേ പോലെ ചെയ്യുക…അവസാനം നൂല് പോലെ കിട്ടും…ഇതൊരു നെയ്യ് തടവി പിസ്‌തയിട്ട ട്രെയിൽ നിരത്തുക…ഇത് ഫ്രിഡ്ജ്-ൽ വെച്ചു പിറ്റേന്ന് പാത്രത്തിൽ നിന്നും വിടീച് മുറിച്ചു കഴിക്കാം…നല്ല പഞ്ഞി പോലുള്ള Soan Papdi തയ്യാർ…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഞ്ഞി മിഠായി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Touch By Rafsila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചൂര മീനുണ്ടോ  ചൂര മീൻ…….. മലബാർ ചൂരമീൻ ബിരിയാണി

    ചൂര മീനുണ്ടോ ചൂര മീൻ…….. മലബാർ ചൂരമീൻ ബിരിയാണി

    ചേരുവകൾ

    മസാലയുണ്ടാക്കാൻ

    * ചൂര മീൻ – 5 കഷ്ണം

    * മഞ്ഞൾ പൊടി – 1/2 ടീസ്‌പൂൺ

    * മുളകുപൊടി – 1 1/2 ടീസ്പൂൺ

    * ഉപ്പ് – ആവശ്യത്തിന്

    * ഇഞ്ചി – വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ

    * എണ്ണ – ആവശ്യത്തിന്

    * സവാള – 2 (വലുത്)

    * കറിവേപ്പില – കുറച്ച്

    * ഇഞ്ചി – ചെറിയൊരു കഷ്ണം

    * വെളുത്തുള്ളി അല്ലി – 10 എണ്ണം

    * പച്ചമുളക് – 4 എണ്ണം

    * ഗരം മസാല – 1/4 ടീസ്‌പൂൺ

    * കുരുമുളക് പൊടി – ആവശ്യത്തിന്

    * വെള്ളം – 2 ടേബിൾസ്പൂൺ

    * തക്കാളി – 2 എണ്ണം

    * മല്ലിയില – കുറച്ച്

    * പുതിനയില – കുറച്ച്

    ചോറുണ്ടാക്കാൻ

    * ജീരകശാല അരി /കൈമ അരി – 1 കോഫി കപ്പ്

    * നെയ്യ് – 1 1/2 ടേബിൾസ്പൂൺ

    * സവാള – ഒന്നിന്റെ പകുതി(നേരിയതായി അരിഞ്ഞത്)

    * കറുവപ്പട്ട – 2 – 3 കഷ്ണം

    *ഗ്രാമ്പൂ – 5 – 6 എണ്ണം

    * ജാതിക്ക – ഏലക്കായ എന്നിവ 2 വീതം

    * തിളച്ച വെള്ളം – 2 കോഫി കപ്പ്

    * ഉപ്പ് – ആവശ്യത്തിന്

    * ചെറുനാരങ്ങ – ഒന്നിന്റെ പകുതി

    * മല്ലിയില – കുറച്ച്

    * പുതിനയില – കുറച്ച്

    * വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ മഞ്ഞൾ പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഇഞ്ചി – വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് 5 മിനിറ്റ് മാരിനേറ്റ് ചെയ്തു മാറ്റി വെക്കുക.

    * ഫ്രയിങ് പാനിൽ എണ്ണയൊഴിച്ചു മീൻ കഷ്ണങ്ങൾ ഫ്രൈ ചെയ്തു കോരി മാറ്റി കുറച്ചു എണ്ണയൊഴിച്ചു സവാള, കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് എന്നിവ ചതച്ചത്, ഗരം മസാല, കുരുമുളക് പൊടി, തക്കാളി എന്നിവ ഓരോന്നായി ചേർത്ത് വഴന്നു വരുമ്പോൾ വെള്ളം ചേർത്ത് കുറച്ചു സമയം മൂടി വച്ച് വെന്തതിനു ശേഷം ഫ്രൈ ചെയ്ത മീൻ കഷ്ണങ്ങളും മല്ലിയിലയും പുതിനയിലയും ചേർത്ത് 2 മിനിറ്റ് വേവിക്കുക.ബിരിയാണിയുടെ മസാല റെഡി

    * ചൂടാക്കിയ പ്രഷർ കുക്കറിലോട്ടു നെയ്യൊഴിച്ചു സവാള ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റി കോരി മാറ്റി വൃത്തിയാക്കിയ അരി ചേർത്ത് അര മിനിറ്റ് വഴറ്റി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് പ്രഷർ കുക്കറിന്റെ വിസിൽ ഉപയോഗിക്കാതെ 7 മിനിറ്റ് മൂടി വേവിച്ചു തീയണക്കുക

    * മസാല ഉണ്ടാക്കിയ പാത്രത്തിലോട്ടു ചോറ് മസാലയുടെ മീതെ ചേർത്ത് മല്ലിയില,പുതിനയില, ഫ്രൈഡ് ഒനിയൻ,ചെറുനാരങ്ങ ജ്യൂസ് എന്നിവ ചേർത്ത് ചെറുതീയിൽ 5 മിനിറ്റ് വെക്കുക.അടിപൊളി മലബാർ ചൂരമീൻ ബിരിയാണി റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചൂരമീൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു  തവണയെങ്കിലും വെണ്ടയ്ക്ക തീയൽ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കു. ചോറ് തീരുന്ന വഴി അറിയില്ല

    ഒരു തവണയെങ്കിലും വെണ്ടയ്ക്ക തീയൽ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കു. ചോറ് തീരുന്ന വഴി അറിയില്ല

    വെണ്ടയ്ക്ക- 8, കഷണങ്ങളായി മുറിക്കുക

    ഉണങ്ങിയ ചുവന്ന മുളക്: 2

    കടുക്: 1 ടീസ്പൂൺ

    മുളകുപൊടി: 1/4 ടീസ്പൂൺ

    പുളി: നെല്ലിക്ക വലിപ്പമുള്ളത് ചൂടുവെള്ളത്തിൽകുതർത്തിയത്

    കായം : ഒരു നുള്ള്

    ഉപ്പ് :

    എണ്ണ വറുത്തരയ്ക്കാൻ

    തേങ്ങ: 5Tbsp

    കുഞ്ഞുള്ളി: 8 എണ്ണം,

    കറിവേപ്പില: കുറച്ച്

    മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ

    മല്ലിപൊടി: 3/4Tbsp,

    മുളകുപൊടി: 1/2Tbsp

    തയ്യാറാക്കൽ

    നെല്ലിക്ക വലിപ്പമുള്ള പുള 1 കപ്പ് ചൂടുവെള്ളത്തിൽ കുതർത്തി. മാറ്റിവെയ്ക്കുക 5 min .ഇത് 1 cup വെള്ളമൊഴിച്ച് പിഴിഞ്ഞെടുക്കുക.

    ഇപ്പോൾ വറുത്തരയ്ക്കാനായിട്ട് തേങ്ങ, ചെറുയുള്ളി അരിഞ്ഞത്, കറിവേപ്പില ഒരു ചട്ടിയിൽ കുറഞ്ഞ തീയിൽ സ്വർണ്ണ തവിട്ട് നിറം വരെ വറക്കുക. മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപൊടി ചേർക്കുക, തുടർച്ചയായി ഇളക്കുക. പൂർത്തിയാകുമ്പോൾ അത് തണുക്കാൻ അനുവദിക്കുക.

    ഈ വറുത്ത തേങ്ങാ മിശ്രിതം (തണുപ്പിച്ച ശേഷം) ചേർത്ത് ആവശ്യമായ വെള്ളം ചേർത്ത് മിനുസമാർന്ന പേസ്റ്റാക്കി അരയ്ക്കുക. മാറ്റിവെയ്ക്കുക.

    കുറച്ച് എണ്ണ ഒഴിച്ച് ഒരു pan ചൂടാക്കി അരിഞ്ഞ വെണ്ടയ്ക്ക / ഒക്ര 3 മിനിറ്റ് ഇടത്തരം തീയിൽ വറുത്തെടുക്കുക.

    ഇപ്പോൾ അതേ panൽക്ക്നന്നായി ഇളക്കി പുളി വെള്ളം ചേർക്കുക. അത് തിളപ്പിക്കുക.ഇനി,നാളികേരം വറുത്ത പേസ്റ്റും ചേർക്കുക. ഉപ്പ് ചേർക്കുക. ഇത് 10 മിനിറ്റ് തിളപ്പിക്കുക അല്ലെങ്കിൽ വെണ്ടയ്ക്ക (ഒക്ര) ഗ്രേവിയിൽ കിടന്ന് നന്നായി വേവുന്നതുവരെ.ഉപ്പ് നോക്കുക.ചാറ് നന്നായി വറ്റി എണ്ണതെളിയും വരെ തിളപ്പിക്കണം low flameൽ.ഇനി താളിച്ചൊഴിക്കാൻ ഒരു panൽ 2 tbsp വെളിച്ചെണ്ണ ചൂടാക്കി കടുകും കറുവേപ്പിലയും വറ്റൽമുളകും ചേർത്ത് പൊട്ടിക്കുകശേഷം 1/4tsp മുളക്പൊടിയും ഒരു നുള്ള് കായവും ചേർത്ത് നന്നായി mix ചെയ്ത് കറി യിലേയ്ക്ക് ഒഴിച്ച് മൂടി വയ്ക്കുക രുചികരമായ വെണ്ടക്ക തീയൽ തയ്യാറാണ്.ഒരു കിണ്ണം നിറച്ച് ചോറുണ്ണാൻ ഇത് മാത്രം മതി.😊

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെണ്ടയ്ക്ക തീയൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചമ്മന്തി  രുചികരമാണ് ,ഉണ്ടാക്കാനും എളുപ്പം

    ചമ്മന്തി രുചികരമാണ് ,ഉണ്ടാക്കാനും എളുപ്പം

    ചേരുവകൾ

    • ഉണക്ക മുളക് -10 എണ്ണം

    • ചെറിയ ഉള്ളി -10 എണ്ണം

    • പുളി -ഒരു ചെറുനാരങ്ങ വലിപ്പം

    • വെളിച്ചെണ്ണ ആവശ്യത്തിന്

    • ഉപ്പു ആവശ്യത്തിന്

    • വെള്ളം ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    പുളി കുറച്ചു വെള്ളം ഒഴിച്ച് പിഴിഞ്ഞ് എടുക്കണം .മിക്സിയുടെ പൊടിക്കുന്ന ജാറിലേക്കു ഉണക്ക മുളകും ചെറിയ ഉള്ളിയും ചേർത്ത് ഒന്ന് ചതച്ചു എടുക്കണം .ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .വെളിച്ചെണ്ണ ചൂടാകുമ്പോൾ മുളകും ഉള്ളിയും ചതച്ചത് ചേർത്ത് മൂപ്പിച്ചു എടുക്കണം (മീഡിയം ഫ്ളൈമിൽ ആക്കാൻ മറക്കരുത് )മൂപ്പിച്ചെടുത്ത കൂട്ടിലേക്ക്‌ പുളി വെള്ളം ചേർത്ത് ഒന്ന് മിക്സ് ചെയ്തു ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് കൂടി മിക്സ് ചെയ്യുക. പുളി വെള്ളം ഒന്ന് വറ്റിയാൽ നമ്മുടെ ടേസ്റ്റി ചമ്മന്തി റെഡി ….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.