റവയില്ലാത്ത ഉപ്മാ കഴിച്ചുകൊണ്ടേ ഇരിക്കാൻ തോന്നുന്ന ടേസ്റ്റി ഉപ്മായാണിത് . ഇതിനുവേണ്ടി ഒരു മീഡിയം സൈസ് കോളിഫ്ലവർ അടർത്തി എടുത്ത് ചെറിയ ചൂട് വെള്ളം ഒഴിച്ച് വെക്കുക . 10 മിനിറ്റ് കഴിഞ്ഞ് വെള്ളം മാറ്റി കഴുകി വൃത്തിയാക്കി അതൊന്ന് പൊടിയായി അരിഞ്ഞെടുക്കാം.
അര കപ്പ് തേങ്ങ അര ടീസ്പൂൺ ചെറിയജീരകം, ഒരു പച്ചമുളക് ചേർത്ത് ചതച്ചു എടുക്കുക.
ചൂടായ പാനിലേക് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അരിഞ്ഞ cauliflower ഇട്ട് ഇളക്കി ഒന്ന് ചൂടായി വരുമ്പോഴേക്കും ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞു ചേർത്ത് ഉപ്പും, ഒരു പച്ച മുളക് അരിഞ്ഞതും ചേർത്ത് ഇളക്കി അടച്ചു വെച്ച് 3മിനിറ്റ് വേവിക്കുക. ഇതിലേക്ക് അൽപ്പം തേങ്ങ ചിരകിയതും, ചതച്ച തേങ്ങ കൂടി ചേർത്തിളക്കി രണ്ട് മിനിറ്റ് വേവിച് ചൂടോടെ സെർവ് ചെയ്യാം . വളരെ സ്വാദിഷ്ടമാണ്. വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്, ലഞ്ച് നോ ടിന്നെറിനൊ ഇത് കഴിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉപ്മാ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.