Blog

  • കപ്പ കൊണ്ട് എളുപ്പത്തിൽ ഒരു വട ഉണ്ടാക്കിയാലോ..🤔

    കപ്പ കൊണ്ട് എളുപ്പത്തിൽ ഒരു വട ഉണ്ടാക്കിയാലോ..🤔

    കപ്പ കൊണ്ടൊരു വട 😍😍😍
    കപ്പ കൊണ്ട് എളുപ്പത്തിൽ ഒരു വട ഉണ്ടാക്കിയാലോ..🤔

    കപ്പ – 1/2 kg ഉപ്പിട്ട് വേവിച്ചത്

    ഉളളി – 4tblsp ചെറുതായി അരിഞ്ഞത്

    സവാള – 1 ചെറുതായി അരിഞ്ഞത്

    വേപ്പില – 1 tblsp ചെറുതായി അരിഞ്ഞത്

    പച്ച മുളക് – 2 tblsp ചെറുതായി അരിഞ്ഞത്

    വറ്റൽ മുളക് ചതച്ചത് – 2 tblsp

    മഞൾ പൊടി – 1 tspn

    അരി പൊടി – 4 tblsp

    ഉപ്പ് ആവശ്യത്തിന്

    വേവിച്ച് വെച്ച കപ്പ ഉടച്ച് എടുക്കുക. ബാക്കി ingredients എല്ലാം കൂടി ഇട്ട് നന്നായി mix ചെയ്ത് കുഴച്ച് എടുക്കുക. വടയുടെ Shape ഉണ്ടാക്കി എണ്ണയിൽ വറുത്ത് എടുക്കുക. കപ്പ വട Ready… 😋😋

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Homemakers Dreams ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കൊണ്ടാട്ടമുളക് കൊണ്ട് നല്ല പുളിയും മധുരവും ഉള്ള ഇത് പോലൊരു തൊടു കറി ഉണ്ടാക്കി നോക്കൂ

    കൊണ്ടാട്ടമുളക് കൊണ്ട് നല്ല പുളിയും മധുരവും ഉള്ള ഇത് പോലൊരു തൊടു കറി ഉണ്ടാക്കി നോക്കൂ

    കൊണ്ടാട്ടമുളക് കൊണ്ട് നല്ല പുളിയും മധുരവും ഉള്ള ഇത് പോലൊരു തൊടു കറി ഉണ്ടാക്കി നോക്കൂ. സദ്യ, ബിരിയാണി ഇതിലേക്ക് മാത്രം അല്ല ഏത് റൈസ്ന്റെ കൂടെയും കിടിലൻ കോമ്പിനേഷൻ ആയ ഈ ഈസി തൊടു കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ കാണൂ..

    ആദ്യം 7ചുവന്നുള്ളി, മൂന്ന് ചെറിയ കഷ്ണം ഇഞ്ചി, 10 വെളുത്തുള്ളി, 5 പച്ചമുളക് ഇവ ഒന്ന് ചതച്ചെടുക്കാം. ഒരു ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ നന്നായി ചൂട് ആയാൽ 100 ഗ്രാം കൊണ്ടാട്ടമുളക് ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം..ഇതേ വെളിച്ചെണ്ണയിൽ കടുക് ഇട്ട് പൊട്ടിക്കാം.. കടുക് മുഴുവൻ ആയി പൊട്ടിയാൽ ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്നത് ചേർത്ത് നന്നായി ഒന്ന് വഴറ്റാം.. ഇത് നന്നായി മൊരിഞ്ഞു വന്നാൽ ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൌഡറും കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കാം..

    പൊടികൾ നന്നായി മൂത്തു വന്നാൽ ഇതിലേക്ക് ഒരു കപ്പ് പഴം പുളി പിഴിഞ്ഞതും, ഒരു കപ്പ് ശർക്കര ഉരുക്കിയതും ചേർത്ത് കൊടുക്കാം..കറി നന്നായി തിളച്ചു വന്നാൽ ഇതിലേക്ക് ഫ്രൈ ചെയ്ത് വെച്ചിട്ടുള്ള മുളക് ചേർത്ത് കൊടുക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഗ്രേവി നന്നായി ഒന്ന് വറ്റിക്കാം. മുളക് ഈ ഗ്രേവിയിൽ കിടന്നു നല്ല പോലെ സോഫ്റ്റ്‌ ആയി വരണം.. ഗ്രേവി ഒക്കെ നന്നായി കുറുകി മുളക് നല്ല പോലെ സോഫ്റ്റ്‌ ആയി വന്നാൽ flame ഓഫാക്കാം..കൊണ്ടാട്ടം പുളിങ്കറി റെഡി..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തൊടു കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇത്‌ ഉണ്ടാക്കി നോക്കിയില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെ

    ഇത്‌ ഉണ്ടാക്കി നോക്കിയില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെ

    ഇൻസ്റ്റന്റ് ചോക്ലേറ്റ് ട്രസ് ലെച്ചേസ് കേക്ക് :

    ബ്രെഡ് – 8 pcs

    ചോക്കോ ചിപ്സ്

    മിൽക്ക് സോസ്:-

    വിപ്പിംഗ് ക്രീം / ഫ്രഷ് ക്രീം -1/2 cup

    കണ്ടെൻസ്‌ഡ്‌ മിൽക്ക് – 1/2 cup

    പാൽ – 1/2 cup

    കോകോ പൌഡർ ( dark) – 1 tbsp

    ഒരു ബൗളിലേക്കു വിപ്പിംഗ് ക്രീം, കണ്ടെൻസ്‌ഡ്‌ മിൽക്ക്, പാൽ, കോകോ പൌഡർ ചേർത്തു നന്നായി യോജിപ്പിച്ചു വക്കുക.ശേഷം ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചെടുക്കുക…

    ഇനി ഒരു ബൗൾലേക്ക് അരികു മുറിച്ച ബ്രെഡ് കഷ്ണങ്ങൾ വച്ചു പരത്തി കൊടുക്കുക.. ശേഷം തണുപ്പിച്ചെടുത്ത മിൽക്ക് സോസ് അതിനു മുകളിലായി ഒഴിച്ച് അടുത്ത ലയർ വച്ചു വീണ്ടും ഒഴിക്കുക.. നിങ്ങൾക് ഇഷ്ടമുള്ള ലയേഴ്‌സ് വച്ചു കൊടുകാം. ഫ്രിഡ്‌ജിൽ വച്ചു നന്നായി തണുപ്പിച്ചെടുക്കുക. ശേഷം ചോക്ലേറ്റ് വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്തു ചോക്കോ ചിപ്സ് ഇട്ടു ഡെക്കറേറ്റ് ചെയ്തു തണുപ്പിച്ചു കഴിക്കാം….

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ ദിപാവലിക്ക് വീട്ടുകാരുടെയും വിരുന്നുകരുടെയും മുന്നിൽ സ്റ്റാർ ആവാൻ ഇത് മാത്രം മതി

    ഈ ദിപാവലിക്ക് വീട്ടുകാരുടെയും വിരുന്നുകരുടെയും മുന്നിൽ സ്റ്റാർ ആവാൻ ഇത് മാത്രം മതി

    ഈ ദിപാവലിക്ക് വീട്ടുകാരുടെയും വിരുന്നുകരുടെയും മുന്നിൽ സ്റ്റാർ ആവാൻ ഇത് മാത്രം മതി

    ആവശ്യമുള്ള സാധനങ്ങൾ

    റവ -1കപ്പ്‌

    പഞ്ചസാര -ആവശ്യത്തിന്

    മൈദ -1/2cup

    ബേക്കിംഗ് പൗഡർ -1/2tsp

    ഏലയ്ക്ക -2എണ്ണം

    പാൽ -1കപ്പ്‌

    തേങ്ങ -1/2cup

    ബട്ടർ -ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിലേക്ക് 1കപ്പ് റവയും 1/2 കപ്പ് പാലും 1/2ട്സപ് ബേക്കിംഗ് പൗഡറും 3/4കപ്പ് പഞ്ചസാര 2ഏലയ്ക്ക ഇട്ട്‌ പൊടിച്ചെടുത്തതും 1/2കപ്പ്‌ വറുത്ത തേങ്ങയും ഇട്ട്‌ നല്ല വണ്ണം മിക്സ്‌ ചെയ്ത് എടുക്കുക… ഇനി ഇതിലേക്ക് 1/2കപ്പ്‌ മൈദ പൊടി ഇട്ട്‌ കുറച്ച് കുറച്ചായി മിക്സക്കി എടുക്കുക ഇനി ഒരു ബേക്കിംഗ് പാത്രത്തിൽ കുറച്ച് ബട്ടർ തടവി കൊടുത്തതിന് ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റെർ അതിലേക്ക് ഒഴിച്ച് കൊടുക്കുക… 10മിനുട്ട് മാറ്റിവെക്കാം.ഇനി ഒരു പാത്രത്തിലേക്ക് 1കപ്പ്‌ വെള്ളവും 1കപ്പ്‌ പഞ്ചസാരയും ഇട്ട്‌ പഞ്ചസാര ലായിനി തയ്യാറാക്കി എടുക്കുക…ഇതും മാറ്റി വെക്കാം

    ഒരു ആവിപാത്രം അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഇതിലേക്ക് നമ്മൾ തയ്യാറാക്കിയ ബാറ്റർ വെച്ച് കൊടുക്കാം… 15മിനിറ്റ് അടച്ചു വെച്ച് വേവിക്കാം, 15മിനുട്ടിന് ശേഷം തുറന്നു നോക്കാം… നമ്മുടെ റവ കേക്ക് തയ്യാറാവും….. ഇനി ഇത് അടുപ്പിൽനിന്നും മാറ്റി ഒരു ഫോർക് ഉപയോഗിച്ച് കേക്ക് ഒന്ന് കുത്തി കൊടുക്കാം… ഇതിന്റെ മേലെ പഞ്ചസാര ലായിനി ഒഴിച്ചു 10മിനിറ്റ് ഫ്രിഡ്‌ജിൽ വെക്കാം…. 10മിനുട്ടിന് ശേഷം മുറിച്ചു പഞ്ചസാര ലായനിയും ഒഴിച്ചു കഴിക്കാം…. കുംകുമം പൂവ് ഉണ്ടെങ്കിൽ ഇതിന്റെ മേലെ വിതറാം…. സ്വാദിഷ്ടമായ റവ സ്വീറ്റ്സ് തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉഗ്രൻ സ്വീറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ടൊമാറ്റോ സൂപ്പ് അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ടൊമാറ്റോ സൂപ്പ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ടൊമാറ്റോ സൂപ്പ്

    തക്കാളി:5

    സവാള:1

    വെളുത്തുള്ളി:8

    വെണ്ണ:1ടീസ്പൂൺ

    കുരുമുളക്:1ടീസ്പൂൺ

    ടൊമാറ്റോ കെച്ചപ്പ്:2ടീ സ്പൂൺ

    കൊണ്ഫ്ലോർ:1ടേബിൾ സ്പൂൺ

    ഉപ്പ്‌ :പാകത്തിന്

    പാനിൽ വെണ്ണ ചൂടാക്കി സവാളയിട്ട തിനു ശേഷം വഴറ്റുക. കുരുമുളക്, വെളുത്തുള്ളി ഇട്ട് വഴന്നു വന്നതിനു ശേഷം തക്കാളി ചേർത്ത് വഴറ്റുക. എന്നിട്ട് കുക്കറിൽ ഇട്ട് വെള്ളവും, ഉപ്പും ചേർത്ത് നന്നായി വേവിക്കുക.അതിന് ശേഷം അരച്ചു അരിച്ചെടുക്കുക. പാനിൽസൂപ്പ് ഒഴിച്ച്, കുരുമുളക് പൊടി, ടൊമാറ്റോ കെച്ചപ്പ്, കോണ്ഫ്ലോർ മിക്സ് ചെയ്ത് പാകത്തിന് കട്ടി ആക്കി എടുക്കുക.ടൊമാറ്റോ സൂപ്പ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ടൊമാറ്റോ സൂപ്പ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു എഗ്ഗ്‌ലെസ്സ്  കോഫി കേക്ക് റെസിപ്പി ആണിത്.

    വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു എഗ്ഗ്‌ലെസ്സ് കോഫി കേക്ക് റെസിപ്പി ആണിത്.

    വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു എഗ്ഗ്‌ലെസ്സ് കോഫി കേക്ക് റെസിപ്പി ആണിത്.
    കോഫി ഇഷ്ടപെടുന്ന എല്ലാവർക്കും ഇഷ്ടമാകുന്ന ഈ കേക്ക് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

    ചേരുവകൾ

    ഇൻസ്റ്റന്റ് കോഫി പൗഡർ: ഒരു ടേബിൾ സ്പൂൺ

    മൈദാ: 1 ഗ്ലാസ് (250 ml)

    ഷുഗർ: അര ഗ്ലാസ്

    മിൽക്ക്: 11 ടേബിൾ സ്പൂൺ

    ബേക്കിംഗ് പൗഡർ: അര ടീസ്പൂൺ

    ബേക്കിംഗ് സോഡാ: കാൽ ടീസ്പൂൺ

    ഉപ്പ്: രണ്ടു നുള്ള്

    മിൽക്ക് പൗഡർ: 3 ടേബിൾ സ്പൂൺ

    വെജിറ്റബിൾ ഓയിൽ: കാൽ ഗ്ലാസ്

    വാനില എസ്സെൻസ്: അര ടീസ്പൂൺ

    വൈറ്റ് വിനെഗർ : കാൽ ടീസ്പൂൺ

    തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    ആദ്യമായി കോഫി പൗഡറിൽ മൂന്നു ടേബിൾ സ്പൂൺ ചൂടുള്ള പാൽ ചേർത്ത് മിക്സ് ചെയ്തു നന്നായി ലയിക്കാൻ ആയി മാറ്റി വെക്കുക.
    ഇതിന് ശേഷം മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഉപ്പും മിൽക്ക് പൗഡറും കൂടെ ഒരു അരിപ്പയിൽ അരിച്ചെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്കു ഷുഗർ ഇട്ടു നന്നായി പൊടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്കു മാറ്റിയതിനു ശേഷം ഇതിലേക്ക് അര ഗ്ലാസ് റൂം temperature ഉള്ള പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഓയിലും വാനില എസ്സെന്സും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക.
    ഈ സമയം കേക്ക് തയ്യാറാക്കാൻ ഉള്ള ബൗൾ അല്ലെങ്കിൽ കേക്ക് ടിൻ അല്പം ഓയിൽ തടവി അതിൽ ബട്ടർ പേപ്പർ വെച്ച് അതിലും അല്പം ഓയിൽ തടവി തയ്യാറാക്കി വെക്കാം.

    കേക്ക് വേവിച്ചു എടുക്കാൻ ഒരു കുക്കർ അല്ലെങ്കിൽ അടി കട്ടിയുള്ള ഒരു പഴയ പാത്രത്തിൽ ഒരു സ്റ്റാൻഡ് വെച്ചിട്ടു മീഡിയം തീയിൽ നന്നായി ചൂടാക്കാനായി വെക്കാം. കുക്കർ ആണെകിൽ 10 മിനിറ്റ് വെക്കുക.
    ഇനി പാലിന്റെ മിക്‌സിലേക്ക് അരിച്ചു വെച്ച മൈദ കുറേശേ ആയി ഇട്ടു കൊടുത്തു ഒരു വശത്തേക്കു ഇളക്കി കൊടുക്കുക. ഇതിലേക്കു തയ്യാറാക്കി വെച്ച കോഫി മിക്സ് കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി വിനെഗർ കൂടെ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം. ഇനി താമസിക്കാതെ തയാറാക്കി വെച്ച ടിന്നിലേക്കു ഒഴിച്ച് കൊടുത്തു നന്നായി ഒന്ന് തട്ടി കൊടുക്കാം.

    ഇനി ചൂടായ സ്റ്റാൻഡ് ലേക്ക് കേക്ക് ടിൻ വെച്ച് കൊടുത്തു നന്നായി മൂടി മീഡിയം flame നും ലോ flame നും ഇടയിൽ തീ അഡ്ജസ്റ്റ് ചെയ്തിട്ടു 30 to 40 മിനിറ്റ് ആവുന്ന വരെ വേവിക്കുക.
    ആ ഒരു ടൈമിൽ കോഫി കേക്കിലേക്ക് അപ്ലൈ ചെയ്യാൻ ആയി ഒരു കരാമ്മൽ ക്രീം തയാറാക്കാം.
    അര ഗ്ലാസ് ഷുഗറും ഒരു ടീസ്പൂൺ വെള്ളവും കൂടെ ഒരു പാനിലേക് ചേർത്ത് കൊടുത്തു മീഡിയം തീയിൽ വെക്കാം. ഷുഗർ മെൽറ്റ് ആയി കളർ ചേഞ്ച് ആയി വരുമ്പോൾ ഇളക്കി കൊടുക്കാം. കരിഞ്ഞു പോകാതെ പ്രേത്യേകം ശ്രദ്ധിക്കണം. ലോ ഫ്ളയിമിൽ വെച്ചതിനു ശേഷം അല്പം മാറി നിന്ന് അതിലേക്കു ഒരു ടീസ്പൂൺ വെള്ളവും കൂടെ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് അര ഗ്ലാസ് മിൽക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യാം. ഇതിലേക്ക് ഒന്നര ടീസ്പൂൺ കോൺ ഫ്ലോർ അല്പം പാലിൽ മിക്സ് ചെയ്തിട്ടു ചേർത്ത് കൊടുക്കാം. ഇതിലേക്കു 2 ടീസ്പൂൺ ഷുഗറും 1 ടീസ്പൂൺ ബട്ടറും ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. ക്രീം consistency ആകുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ അൽപ്പം വെള്ളത്തിൽ മിക്സ് ചെയ്തിട്ടു അതും കൂടെ ചേർത്ത് മിക്സ് ചെയ്തിട്ടു തീ ഓഫ് ചെയ്തു തണുക്കാനായി വെക്കാം. കേക്ക് വെന്തതിനു ശേഷം തണുക്കാനായി മാറ്റി വെക്കാം. ശേഷം തണുത്ത കാരമേൽ കോഫി ക്രീം മുകളിൽ ഒഴിച്ച് കൊടുക്കാം. രുചികരമായ കോഫി കേക്ക് റെഡി..എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കുട്ടോ.. ഇഷ്ടമാകും തീർച്ച..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ്‌ലെസ്സ് കോഫി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jency’s Elegant Ideas ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ ടേസ്റ്റി ആയ ഒരു എഗ്ഗ് മോളി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    വളരെ ടേസ്റ്റി ആയ ഒരു എഗ്ഗ് മോളി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    വളരെ ടേസ്റ്റി ആയ ഒരു എഗ്ഗ് മോളി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. പാൻ സ്റ്റൗ വെച്ച് 1 tbsp വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് 3 വെളുത്തുള്ളി കുറച്ച് ഇഞ്ചി ചേർത്ത് കൊടുക്കുക. കനം കുറച്ച് അരിഞ്ഞ് വെച്ച 1 സവോള ചേർത്ത് കൊടുക്കാം.

    2 പച്ച മുളക് , കുറച്ച് കറവേപ്പില എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കുക. വഴറ്റി എടുക്കുമ്പോൾ നല്ലൊരു മണം വരുമ്പോൾ അതിലേക്ക് 1/4 tsp മഞ്ഞൾ പൊടി , 1/2 tsp മല്ലി പൊടി , 1 tbsp കുരുമുളക് പൊടിച്ചത് ഇത്രെയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. അടുത്തതായി തേങ്ങ പാൽ ആണ് ചേർക്കേണ്ടത്. ആദ്യം 1 കപ്പ് രണ്ടാം പാൽ ആണ് ചേർക്കേണ്ടത്. ഉപ്പും ചേർക്കണം. 1 തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി ഒരുപാട് വെന്തു പോകാൻ പാടില്ല. പുഴുങ്ങി വെച്ച 3 മുട്ട കൂടി ചേർക്കുക. അതിനു ശേഷം തേങ്ങയുടെ ഒന്നാം പാൽ 1.25 കപ്പ് കൂടി ചേർത്ത് കൊടുക്കുക. ഒന്നാം പാൽ തിള വരുന്നതിനു മുന്നേ സ്റ്റൗ ഓഫ് ചെയ്യണം. ചൂടോടെ അപ്പത്തിൻ്റെ കൂടെയും , ഇടിയപതിൻ്റെ കൂടെ കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് മോളി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.